കഠിന വ്യഥയോടെ അച്ഛന്റെ, സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഒക്കെ വെറുപ്പും പുച്ഛവും ഏറ്റു മേലാസകലം അമ്പുകൊണ്ട് തളര്‍ന്ന് അമ്മയുടെ മടിയില്‍ അഭയം പ്രാപിച്ച മകന്റെ തലമുടി നാരിഴയിലൂടെ വിരലുകള്‍ ഓടിച് കണ്ണ് നീര് ചാലുകള്‍ കവിളിലൂടെ ഒഴുക്കി നിശബ്ദം കേഴുന്ന അമ്മയും...ഗര്‍ഭ പാത്രത്തില്‍ എന്നവണ്ണം അമ്മ മടിയില്‍ ചുരുണ്ട് കൂടി കിടക്കുന്ന മകനും.
അനുഗ്രഹീത നടന് മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ചേരുന്ന ഏതോ ഒരു സിനിമ ഭാഗം.
മകന്റെ ദുഃഖം ഏറ്റു വാങ്ങി തളര്‍ന്ന അമ്മയെ ഓര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ കണ്ണ് നിറയും.പുറകാലെ ഒരു ഞെട്ടലും.!
ആരുടെയോ സൌജന്ന്യത്തില്‍ ഒരു സിനിമ - കോളജില്‍ പഠിക്കുന്ന കാലമായിട്ട് കൂടി - വര്‍ഷത്തില്‍ ഒരെണ്ണം കണ്ടു വരവേ ..
അമ്മയുടെ ആക്രോശം ചെവിയില്‍ മുഴങ്ങിയതിന്റെ ഞെട്ടല്‍.
"തോന്ന്യാസം നടന്നോ..അവന്മാരൊക്കെ കശുള്ളവരാ ..ഒടുക്കം നിനക്കും തന്തേടെ ഗതി.."
(അച്ഛന് പരോപകാരത്താല്‍ മുങ്ങിയ ഒരു ടൈടാനിക് " ക്യാപ്ടന് ആയിരുന്നു!
ഇടിത്തീ എന്ന സിനിമ അല്ല കണ്ടത് എന്ന് ഉറപ്പായിരുന്നു . പിന്നെ ഈ ടയലോഗ്?
പ്രായം ഏറെ ചെല്ലുമ്പോള്‍ ആകമാനം ഒരു പുനര്‍ചിന്തനം ..
അമ്മയെ എതിര്‍ക്കുകയോ അമ്മമാരുടെ ഉഗ്ര ശാപം എല്കുകയോ അല്ല. ഇല്ല.
അമ്മത്വം ആരും പറയാത്തത് എന്തെ എന്ന് മാത്രം ഒരു ശങ്ക?
ഒരു പക്ഷെ കല്പാന്ത കാലത്തോളം അമ്മയെ ദൈവമാക്കി മനസ്സില്‍ വാഴിച്ച പഴയ ഏതെങ്കിലും മന്ത്രമാകാം..
അല്ലെങ്കില്‍ അമ്മയാണ് സത്യം അച്ഛന് വഴി മാത്രം എന്നുള്ള പഴമൊഴി ആകാം..അതുമല്ലെങ്കില്‍ വെറും ഒരു ഫാഷന്‍ ആകാം..
നാട്ടു നടപ്പിനെ എതിര്‍ത്താല്‍ ബഹിഷ്ക്രുതനാകും എന്നുള്ള പോയ് പേടി ആകാം..
എന്തായാലും അമ്മമാരുടെ അമ്മത്വം ഇല്ലായ്മെയേ കുറിച്ച് എങ്ങും അങ്ങനെ കേട്ടതായി ഈ മുട്ട വട്ടത്തിലുള്ള അറിവില്‍ പെട്ടിട്ടില്ല.
എന്നാല്‍ സ്വകാര്യ ഭാഷണങ്ങളില്‍ ഇങ്ങനൊരു ഭീഷണി ഉള്ളതായി തലയാട്ടുകള്‍ കണ്ടിട്ടുമുണ്ട്!
ആരും അറിയണ്ടാ എന്നൊരു ആത്മഗതവും.!
എന്തെ ഇങ്ങനെ എന്ന് ചോദിച്ചാല്‍..ആദ്യം പറഞ്ഞ ആ ചുരുണ്ടുകൂടലിന് ഉള്ള അടങ്ങാത്ത ആഗ്രഹം ..കുഞ്ഞായി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് എല്ലാം അമ്മ തന്നേനെ എന്നുള്ള കവി വാക്യം അത്ഭുതത്തോടെ കേട്ട് നിന്നിട്ടുണ്ട്.
സാന്ത്വനം ...ആശ്വാസം..ഒരു വിളിയില്‍ ഒരായിരം അപ്പൂപ്പന് താടി കൊണ്ടുള്ള ഉഴിച്ചില്‍..
വികൃതി മൂത്ത് ഇത്തിരി വൈകി വീട് പൂകിയാല്‍ ഒരു പക്ഷെ നാട്ടു നടപ്പിനു പറഞ്ഞു പഴകിയ അച്ഛന് എന്ന കടും വെട്ടു..കൊമ്പന് മീശ കാണാതെ ..പമ്മി പമ്മി കതകു തുറന്നു തന്ന്..വിളമ്പി വച്ചിരിക്കുന്ന ചോറും കൂട്ടാനും എടുത്ത് കഴിക്കുവോളം കൈ വളര് കാല് വളര് എന്ന് നോക്കി ഇരിക്കുന്ന അമ്മ ഇന്നുണ്ടോ? ആവോ...
ഉള്ളവര്‍ ഇനി ഈ വര്‍ണ്ണ സുരഭിയാം ഭൂമിയില്‍ പൂമ്പാറ്റകളായി ജനിക്കും.
കൈ കുറ്റപ്പാടുകള്‍ പൊറുക്കുക...തൊണ്ണൂറു കളിലും അമ്മയുടെ കൈ പിടിച്ചു സ്വാന്തനം ആകുമ്പോളും ഞാനാണ് ശരി ..ഞാന്‍ , എന്റെ, എന്നിങ്ങനെ ...അമ്പതുകാരനോട് വാതുവക്കുമ്പോള്‍..
അച്ഛനാണ് ശരി എന്നൊന്ന് പറഞ്ഞോട്ടെ...ആവശ്യങ്ങളുടെ ആവനാഴി ഒഴിയാതെ..ആവലാതികളുടെ ...പൊറുതി കേടുകളില് അമ്മയോട് ആയുധം വച്ച് കീഴടങ്ങിയ..അടങ്ങുന്ന എത്രയോ അച്ചന്മാര് ..ഈ നിമിഷവും..
(മൃഗീയതയ്ക്കും അപ്പുറം ..രാക്ഷസീയവും കഴിഞ്ഞുള്ള മനുഷ്യ ബന്ധങ്ങള്‍ ഈ പട്ടികയില്‍ വരുന്നില്ല.)
4 അഭിപ്രായങ്ങൾ:
സാന്ത്വനം ...ആശ്വാസം..ഒരു വിളിയില്‍ ഒരായിരം അപ്പൂപ്പന് താടി കൊണ്ടുള്ള ഉഴിച്ചില്‍..
കുഞ്ഞായി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് എല്ലാം അമ്മ തന്നേനെ............
അമ്മ എന്നും നന്മയാണ് !!!
സ്ത്രീയുടെ ഭാവമല്ലേ അമ്മ . അമ്മയുടെ മനസ് എയെസുപോലെ ഉറയുമ്പോള്‍
അച്ഛന്റെ നെഞ്ചിലെ തീയ് കത്തി ജ്വലിക്കും അതില്‍ മുഴുവന്‍ വല്സല്ല്യമാണ്
ennatha ithu chetta.
Ammathwam ennu venamennilla...maathruthwatthil ellaam adangiyittundu shaju.avar devi thulyayaanu..sarwamsahayaaya amma..avarude orunottatthi makane allenkil makkale thurannuvecha orupusthakam veeyichedukkunnathilum eluppatthil manassilaaki avarkku enthu venamo athu aaammaykku cheythu kodukkaanpattum..athaanu "amma"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ