Powered By Blogger

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഒരു യാത്രാ വിവരണം അഥവാ കുണ്ടാ(കുണ്ടി)മണ്ടി പൊള്ളിയ കഥ.

കഥകളിലെ അത്യാവശ്യ സത്വം (സ്വത്വം അല്ലേയല്ല!) അല്ലെങ്കില്‍ നെസസ്സറി


ഈവ്ള്‍ ....എല്ലാ സദസ്സുകളിലും  വാരികുന്നന്‍ ...രാമന്‍ നായര്‍...ഞങ്ങളുടെ സ്വയം ക്രിയാ അനര്‍ധം.. പാനീയ ചികിത്സയ്ക്കിടയില്‍ തട്ട് മുട്ടിനും മേമ്പോടിയ്ക്കും.."ഒഴിച്ച്" കൂടാനാവാത്ത ബാധ!  
 ഒരു നാള്‍ സങ്കട കടല്‍ താണ്ടി എല്ലാവരുടെയും അനുഗ്രഹ ആശിസ്സാല്‍ ..കൂട്ടത്തില്‍ ഒരുത്തന്റെ തോളേല്‍ കേറി ..വേതാളം രൂപം പൂണ്ട് ഒമാന്‍ രാജ്യത്തേയ്ക്ക് പറ പറന്നു.
പറക്കുംബോഴേ വിക്രമാദിത്യന്‍ മുന്‍കൂട്ടി പറഞ്ഞു...ഇത് ഏത് മരത്തേല്‍ വയ്ക്കും...അവിടാണേല്‍ ഈന്തപ്പന മാത്രം ..അതിലാണേല്‍ നിറയെ മുള്ളും!
അങ്ങനെ മറുകര  പൂകി രണ്ടാളും....രാജാവും കൂടെ വേതാളവും... അല്ലെങ്കില്‍ മുതലാളിയും തോഴിലാളനും...മരുഭൂമിയില്‍ ഒരു കാഴ്ചയായി...ഒരു റിയാല്‍ടി ഷോ...
ഭാഷ മറു ഭാഷ ഇതൊന്നും വശമില്ല! ആകെ അറിയാവുന്നത് ഓ.സി.ആര്‍ അടിച്ചതിനു ശേഷം അച്ഛനെ വിളിക്കുന്ന ചില "മോനെ.." എന്നുള്ള വാത്സല്യ ചൊല്ലുകള്‍ ...
അതും മുതലാളിക്കറിയാം എന്നിട്ടും ..ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി ..
മുതലാളിയ്ക് അറിയാവുന്നതും സ്ഥിരം ഉപയോഗിക്കുന്നതുമായ ചില ആങ്ങ്യ ഭാഷകള്‍ പഠിപ്പിചെടുത്തു! തൊഴിലാളന്‍ അതില്‍ മികവും കണ്ടു...


അങ്ങനെ കാലം പോക വാറെ മുതലാളി ചില ചാര പണികള്‍ക്ക് വേതാളത്തെ നിയോഗിച്ചു. " ആരൊക്കെ താമസിച്ചു പണിയ്ക്ക് വരുന്നു...നേരത്തെ പോകുന്നു എല്ലാം നീ നോക്കി വയ്ക്കണം...ആരും അറിയരുത്."
"ഡബിള്‍ ഓ കെ .." വേതാളം തല ആട്ടി പറിച്ചു.  ഭാഷ അറിയാത്തവന്റെ മണ്ടേല്‍ കേറുന്ന കുറെ അവമ്മാരെ ഈ കൈക്ക്‌ തറ പറ്റിക്കണം...വേതാള്‍ മനസാ നിരുപിച്ചു.
അവന്റെ ഒക്കെ അവമ്മാരുടെ ഒരു മാം കി ചൂതും ...മറ്റേ ചൂതും..


അതി രാവിലെ എഴുന്നേറ്റ് കുളിക്കാന്‍ ചെന്നപ്പം പന്തളത്ത് പന്തോം കൊളുത്തി കുളികാര്‍ ..നാശങ്ങള്‍..
"വേതാളത്തിന് മറ്റു പണി ഒന്നുമില്ലല്ലോ തിന്നണം ..പിന്നെ മൊതലാളീടെ ചന്തി പുറകില്‍ തുങ്ങണം.." അവമ്മാര്‍ കളിയാക്കിയത് വാരിക്കുന്നന്റെ മര്‍മത് കൊണ്ടു...
"എനിക്ക് നേരത്തെ കുളിച്ചേ തിരു..നീയൊക്കെ സമയത്തിന് പണിക്കു വരുന്നോ എന്ന് നോക്കാന്‍ മുതലാളി എന്നെ ഏല്പിച്ചു.." ഒരു ഒന്നൊന്നര രാവണനായി...വേതാളം അറിയാവുന്ന ഭാഷയില്‍ അലറി...
കേട്ട് നിന്ന മുഴു മലയാളി അറിയാവുന്ന മികച്ച (സ്കില്‍ഡ്) തൊഴിലായ പാര" വഴി മറ്റുള്ളവര്‍കും അറിവ് പകര്‍ന്നു!
കാലത്ത് മുതലാളി കടയില്‍ എത്തിയപ്പോള്‍ മൂന്ന് നാല് നല്ല തൊഴില്കാര്‍ രാജി കത്തുമായി വന്നു പറഞ്ഞു..."ഇത്ര നാളും സ്വന്തം സ്ഥാപനം പോലെ കരുതി..ഞങ്ങള്‍ പണിക്കു വരുന്നത് നോക്കാന്‍ എങ്ങാണ്ട് നിന്നും ഒരാളെ കൊണ്ടു വന്ന സ്ഥിതിക്ക് ഇനി ഞങ്ങള്‍ തുടരുന്നില്ല.
മുതലാളിക് തല ഭുഗോളാം പോലെ തിരിഞ്ഞു. ഒരു പണീം ചെയ്യാതെ ഒരുത്തനെ എങ്ങനെ പോറ്റും എന്നുള്ള സങ്കടത്തില്‍ അറിയാവുന്ന പണി പറഞ്ഞു കൊടുത്താ ഇശ്വരാ ..അതിപ്പം ഈ കമ്പനി മുടിക്കാന്‍ ഇട വരുത്തുമല്ലോ...
"ആര് പറഞ്ഞു ഈ അസംബന്ധം.."  കായം കുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി ഇവരുടെ ഒക്കെ ക്ലാസ് മേറ്റായ മുതലാളി കണ്ണ് നീര്‍ തൂകി...
അടുത്ത് നിന്ന വേതാളത്തിന്റെ കന്നത്തിനു ഇട്ടു കൊടുത്തു ഒരു ഒന്നര റിയാല്‍...
എല്ലാവര്‍ക്കും ബോധ്യമായി...പൊന്നിലെ ചെമ്പ്!


വൈകുന്നേരം വേതാളം പറഞ്ഞു..."എനിക്ക് നാട്ടില്‍ പോയാല്‍ മതി..അവിടാണേല്‍ അടിക്ക് ഒരു മയം ഉണ്ട്...
മുതലാളി സോറി പറഞ്ഞു...രണ്ടെണ്ണം ഒഴിച്ച് വിശി കൊടുത്തു...വേതാളം ഹാപ്പി !
കാണാതെ രണ്ടൂടെ വീശി .."ഏത് മറ്റവനായാലും എന്റെ മുതാലാളിടെ  കടയില്‍ താമസിച്ചു വരാന്‍ ഞാന്‍ സമ്മതിക്കില്ല...അതിനിനി ഏത് തന്ത ഇല്ലാത്തോന്‍ തല്ലിയാലും വേണ്ടില്ല..." വേതാള കരച്ചില്‍ കേട്ട് രാജന്‍ കണ്ണ് തള്ളി...
കേതുര്‍ ദശയില്‍ ..ഭഗവാനെ ഒന്നിനും ഒരു ഹേതു വേണ്ട എന്ന് ജോത്സ്യന്‍ പറഞ്ഞത് എത്ര പരമാര്‍ത്ഥം...


രണ്ടു നാള്‍ കഴിഞ്ഞു ...മുതാലാളിടെ വഹ ഒരു പാര്‍ടി എല്ലാവര്‍ക്കും...കൂട്ടത്തില്‍ വേതാളത്തിന് ഒരു നെടുമ്പാശ്ശേരി ടിക്കറ്റും...അമ്പതു റിയാലും...


വേതാളം രണ്ടു വരി ടോസ്റ്റ്‌ പറയാന്‍ എല്ലാവരും നിര്‍ബന്ധം പിടിച്ചു...അവസാനം..വേതാളം ഗല്ഗത കണ്ടനായി..
"എനിക്ക് തിരികെ പോകുന്നതില്‍ ഒരു പ്രയാസവും ഇല്ലാ...ഒരു പണീം അറിയാത്ത ..ഭാഷ അറിയാത്ത ..ഞാന്‍ ഈ മസ്കറ്റ് കാണുമെന്നു സ്വപ്നം കൂടി കണ്ടിട്ടില്ല...ഇത്രേം ദൈവം നടത്തി..പക്ഷെ..."
അര്‍ദ്ധ വിരാമം ..ചെറിയ കരച്ചിലായി...എല്ലാവരും കരഞ്ഞു പോയി..കാര്യം ഒന്നും അറിയാനും വയ്യ..തിരികെ പോകാന്‍ തയ്യാര്‍ ആയവന്‍ എന്തിനിങ്ങനെ...ഇനി ആരെങ്കിലും അടിയോ..പിടിയോ...ഏയ്‌ ..
വേതാളം കണ്ണ് തുടച്ചു ..പറഞ്ഞു.." കക്കുസില്‍ പോയിട്ട് കഴുകാന്‍ ചുട്ടു പൊള്ളുന്ന വള്ളമാണ് കിട്ടുക എന്നാരും പറഞ്ഞില്ല...ആദ്യമായി കേറിയ ഞാന്‍ അറിയാതെ ഒഴിച്ചത് വെട്ടി തിളയ്ക്കുന്ന വെള്ളമാ..എന്റെ എല്ലാം പൊള്ളി...ആരോടും പറയാതെ ഇത്ര ദിവസം ഞാന്‍ കൊണ്ടു നടന്നു...നീ എന്താ ഇങ്ങനെ നടക്കുന്നെ എന്ന് പോലും ആരും ചോദിച്ചില്ല..."
കരച്ചില്‍ അലറ്ച്ചയായി...
അത് പറയാന്‍ കഴിയാതിരുന്നതില്‍ എല്ലാവരും സങ്കടപ്പെട്ടു..പരിഹാരം ഒന്നും ഇല്ലാ താനും...
" നാട്ടില്‍ പോയാല്‍ ചൊവ്വേ നേരെ കഴുകി കുളിക്കാമല്ലോ...എനിക്കത് മതി..."
വേതാളം ഉപ സംഹരിച്ചു..
നാട്ടില്‍ വന്നു ഈ കഥ പറഞ്ഞപ്പോള്‍.... ഞാനുള്‍പ്പടെ കരഞ്ഞു പോയി...
കൈയ്യോ കാലോ പൊള്ളിയാല്‍ പോലും സഹിക്കാന്‍ വയ്യ...പിന്നാ..വിഗ്രഹവും..ഗര്‍ഭ ഗ്രഹവും...എന്റെ ദൈവങ്ങളെ...

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഇനിയും വരാത്ത ഓണങ്ങള്‍

 കഴക്കൂട്ടത്തും കടമ്മനട്ടയിലും ഇലന്തൂരും ...ഒരു പിടി വീടുകളില്‍ ഇനി ഓണം വരുമോ?
ആണ്മക്കള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു " ഇനി ഓണത്തിന് ഇല്ലാ ...കള്ള കര്‍ക്കിടകത്തിലെ വാവും നാള്‍ കറുത്ത കാക്കകളായി ബലിയിടങ്ങളില്‍ ആടുന്ന മരച്ചില്ലകളില്‍ നാക്കില വക്കുമ്പോള്‍ വരാം...
അമ്മയെ കാണാം അച്ഛനെ പെങ്ങളെ ചേട്ടനെ...ആത്മ സുഹൃത്തുക്കളെ...ഗുരുക്കന്മാരെ എല്ലാം കാണാം.

ഓണ പൂവിളികളില്‍  പുലികളിയില്‍ പൂക്കളത്തില്‍ ഊഞ്ഞാലില്‍ എല്ലാം ഇനി മൂക സാന്നിധ്യങ്ങളായി ...ഇളം കാറ്റായി ...ചാറ്റല്‍ മഴയായി ..അടരുന്ന ഇതളായി ഞങ്ങള്‍ വരാം...പക്ഷെ ഓണം ഉണ്ണാന്‍ ..ഉണ്ണികളായി അമ്മേ   അച്ഛാ  ഇനി വരില്ല.
അച്ഛന്റെ ഏറെ നാളത്തെ മരണ കിടക്ക കണ്ടു പടി ഇറങ്ങിയതാണ് ...മരുന്നിനു പോലും തികയാതെ ഈ മകന്‍ തെക്കോട്ട്‌ പോയ കാറ്റില്‍ മറു കര പൂകി..അറിയുന്നച്ചാ ഇനി ഇവിടെ വരുമ്പോള്‍ ചികിത്സ ആദ്യം...
അമ്മേ പെങ്ങളുടെ മാന്ഗല്യം ..താലി ..മാല ..നാദസ്വരം..സ്വപ്നമാകുംപോള്‍ ..ഒരു തൂണും ചാരി ഒന്നിനും കൊള്ളാതെ മുന്‍പേ പറന്ന പക്ഷിയായി ..തൂവല്‍ കൊഴിന്ജ് ..കൂട്ട് പക്ഷികളുമായി ..ഉണക്കലരി കൊത്തി കൊത്തി ....
ഇനി വരും ജന്മങ്ങളില്‍ കുഞ്ഞായി ജനിക്കാം ...കൂട്ടിനു വരുമോ....

(ഓണകാലത്ത് അകാലത്തില്‍ കൊഴിഞ്ഞ പൂ ഇതളുകള്‍ക്ക്)

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ആത്മ കഥ

കോളേജില്‍ ഏറെ രാഷ്ട്രീയ അസ്കിത മൂത്ത് നില്‍ക്കുംപോള്‍..ഇട വഴിയെ ഒരു പ്രേമം കൂടി കേറി വന്നു.
ഉത്തരവാദിത്തങ്ങള്‍ കൂടി. വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ്..
രണ്ടായാലും രാഷ്ട്രീയത്തില്‍ ശോഭിക്കില്ല എന്ന് തീര്‍ച്ചയാക്കി, ഇനി കുടുംബസ്ഥാനായാല്‍ ശോഭിക്കുമോ എന്ന് നോക്കാം എന്ന് കരുതി..
പരിചയക്കാരിയോടു രജിസ്ടര്‍ വിവാഹം ഇപ്പോള്‍ കഴിക്കാമെന്നും നാല് പുത്തന്‍ കൈയില്‍ വന്നിട്ട് ഒന്നായി ജീവിച്ചു നോക്കാമെന്നും ഒരു അടവ് എടുത്തു നോക്കി. അവള്‍ ഇന്നലേ തയാര്‍..!
അടുത്തുള്ള രജിസ്ടര്‍ ആപ്പീസില്‍ പോയാല്‍ എല്ലാ രഹസ്യ അജണ്ടകളും പൊളിയും..പോരാത്തതിന് വീട്ടില്‍ അല്‍പ സ്വല്പം പൊട്ടലും ചീറ്റലും കേള്‍ക്കുന്നുമുണ്ട്..കാറ്റ് പരത്താത്ത നാറ്റം ഇല്ലല്ലോ!
ദൂരെ പോകണമെങ്കില്‍ അസാരം പണം കൈയില്‍ വേണം..കൂട്ടുകാരിലും തെണ്ടിയായിരിക്കുന്ന ഞാനും..അതിലും തെണ്ടികളായ കൂട്ടുകാരും.
വിഷമ സ്ഥിതി..തരണം ചെയ്യാന്‍..ഒരു വെളിച്ചം പോലെ ദൈവം അയല്‍വാസി സുഹൃത്തിനെ എത്തിച്ചു!
കോണ്ട്രാക്റ്റ് പണിയില്‍ പണം കൊയ്യുന്നവന്‍..സഹൃദയന്‍..പ്രേമിച്ചേ വിവാഹം കഴിക്കാവൂ എന്നും..ഒരിക്കലും പ്രേമം മടുക്കരുത് എന്നും തത്വം ഉള്ള നല്ലവന്‍, സുശീലന്‍ , സുമനസ്സ് , അമ്പോറ്റി...
വിവരങ്ങള്‍ അറിയുകയും ചെയ്യാം..എന്റെ കാലക്കേട്മുന്നേ കണ്ടെന്നവണ്ണം...
അഞ്ഞൂറ് രൂപ തന്നിട്ട് പറഞ്ഞു "എന്നെങ്കിലും തിരികെ തന്നാല്‍ മതി. പിന്നെ നിന്റെ വീട്ടില്‍ ഒന്നും ഇപ്പോള്‍ അറിയണ്ടാ..കുറെ കഴിഞ്ഞ് എല്ലാം ശരിയാകും."
ഞാന്‍ സന്തോഷം കൊണ്ട് തല നൂറു തവണ ആട്ടി.
എല്ലാരും ജാഗ്രതൈ! കണ്ണില്‍ കണ്ട ബസുകളില്‍ നേരെ കോട്ടയത്തിനു..
എല്ലാം മംഗളമായി നടന്നു.
കൂട്ട് കാരികള്‍ പോയതിലും വേഗത്തില്‍ തിരികെ പോന്നു..
കൂട്ടുകാരന്മാര്‍ ഏതായാലും ഇത്രെമായി..ഒരു സിനിമാ കണ്ടിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..എ.സി തീയേറ്റര്‍ ഒരു സ്വപ്നം മാത്രമായിരുന്നത് ഇതാ കണ്‍ മുന്‍പില്‍...ബെഞ്ചും കസേരയുമില്ലാതെ ഇത്തിരി വല്യ ആള്‍കാരായി സിനിമ എങ്കിലും കാണാമല്ലോ...ഏക്‌ ദിന്‍ ക രാജാ...
തന്നെയുമല്ല അഞ്ഞൂറിന്റെ ബാക്കി പതിരുനൂറുണ്ട് താനും.
നേരെ സിനിമ തിയേറ്റര്‍ പൂകി. നനുത്ത തണുപ്പില്‍ ഇരുന്നൊന്നു കണ്ണടച്ചു...
വൈകിയ വേളയില്‍ വീടെത്തി ..മുറ്റത്ത് നിക്കുന്നു അമ്മയും പെങ്ങളും..
ആകപ്പാടെ ഒരു ചൊവ്വ് കേടുപോലെ..ഒരു മാതിരി ഇഞ്ചി കടിച്ച കുരങ്ങു പോലെ...
"എല്ലാം നന്നായി കഴിഞ്ഞു അല്ലെ?"
അമ്മയുടെ മുന കൂര്‍ത്ത ചോദ്യം കേട്ട് ഒന്ന് പാളി..എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു..
"എന്ത് കഴിഞ്ഞു..എന്നാ?"
"നിന്റെ കല്യാണം...ഞങ്ങളോടും ഒന്ന് പറയാമായിരുന്നു.."
"കല്യാണമോ?" ഉരുണ്ടു കളിച്ചു നോക്കി...
"ഓ..എല്ലാം നമ്മുടെ കൊണ്ട്രക്ടര്‍ പറഞ്ഞു....ആ പാവം എത്ര നല്ലവന്‍ ..ഒട്ടും കള്ളത്തരമില്ല ..അവന്റെ അമ്മയുടെ ഭാഗ്യം..." (എന്റെ അമ്മയ്ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി എന്ന് വ്യംഗ്യം!)
അഞ്ഞൂറ് രൂപയിലെ വന്ന്യ മൃഗങ്ങള്‍ പല തവണ തലച്ചോറില്‍ ഇരുന്ന് അമറി...തൃശൂര്‍ പൂരം വെടിക്കെട്ടും ...
ഗണപതിക്ക്‌ വച്ചത്‌ ..കാക്ക കൊണ്ടുപോയി.. ദൈവമേ...

അങ്ങനെ ഈ മാസം ഇരുപത്തി നാലിന് ആ മഹാ സംഭവം കഴിഞ്ഞു  ഇരുപത്തഞ്ചു വര്ഷം ആകുന്നു..
"അറിഞ്ഞ് സഹായിച്ച സുഹൃത്ത് ഇന്നലെയും വന്നിരുന്നു...സില്‍വര്‍ ജൂബിലി ആഘോഷം നടത്തിയാല്‍ ഫൈനാന്‍സ് ചെയ്യാമെന്നും പറഞ്ഞു...."ഇത്രയും നടന്നല്ലോ" എന്ന് ഞങ്ങള്‍ രണ്ടാളും (ഞാനും ഭാര്യയും )" ഇനി എന്ത് ആഘോഷം" എന്നും പറഞ്ഞു സുഹൃത്തിനെ യാത്ര ആക്കി...തമ്മില്‍ നോക്കി പഴയ ചിരി ചിരിച്ചു...
"ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിയ്ക്കും ..അല്ലേ" 
മകളുടെ വഹ മര്‍മം നോക്കി   ഒരു കുത്തും...