Powered By Blogger

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഇനിയും വരാത്ത ഓണങ്ങള്‍

 കഴക്കൂട്ടത്തും കടമ്മനട്ടയിലും ഇലന്തൂരും ...ഒരു പിടി വീടുകളില്‍ ഇനി ഓണം വരുമോ?
ആണ്മക്കള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു " ഇനി ഓണത്തിന് ഇല്ലാ ...കള്ള കര്‍ക്കിടകത്തിലെ വാവും നാള്‍ കറുത്ത കാക്കകളായി ബലിയിടങ്ങളില്‍ ആടുന്ന മരച്ചില്ലകളില്‍ നാക്കില വക്കുമ്പോള്‍ വരാം...
അമ്മയെ കാണാം അച്ഛനെ പെങ്ങളെ ചേട്ടനെ...ആത്മ സുഹൃത്തുക്കളെ...ഗുരുക്കന്മാരെ എല്ലാം കാണാം.

ഓണ പൂവിളികളില്‍  പുലികളിയില്‍ പൂക്കളത്തില്‍ ഊഞ്ഞാലില്‍ എല്ലാം ഇനി മൂക സാന്നിധ്യങ്ങളായി ...ഇളം കാറ്റായി ...ചാറ്റല്‍ മഴയായി ..അടരുന്ന ഇതളായി ഞങ്ങള്‍ വരാം...പക്ഷെ ഓണം ഉണ്ണാന്‍ ..ഉണ്ണികളായി അമ്മേ   അച്ഛാ  ഇനി വരില്ല.
അച്ഛന്റെ ഏറെ നാളത്തെ മരണ കിടക്ക കണ്ടു പടി ഇറങ്ങിയതാണ് ...മരുന്നിനു പോലും തികയാതെ ഈ മകന്‍ തെക്കോട്ട്‌ പോയ കാറ്റില്‍ മറു കര പൂകി..അറിയുന്നച്ചാ ഇനി ഇവിടെ വരുമ്പോള്‍ ചികിത്സ ആദ്യം...
അമ്മേ പെങ്ങളുടെ മാന്ഗല്യം ..താലി ..മാല ..നാദസ്വരം..സ്വപ്നമാകുംപോള്‍ ..ഒരു തൂണും ചാരി ഒന്നിനും കൊള്ളാതെ മുന്‍പേ പറന്ന പക്ഷിയായി ..തൂവല്‍ കൊഴിന്ജ് ..കൂട്ട് പക്ഷികളുമായി ..ഉണക്കലരി കൊത്തി കൊത്തി ....
ഇനി വരും ജന്മങ്ങളില്‍ കുഞ്ഞായി ജനിക്കാം ...കൂട്ടിനു വരുമോ....

(ഓണകാലത്ത് അകാലത്തില്‍ കൊഴിഞ്ഞ പൂ ഇതളുകള്‍ക്ക്)

2 അഭിപ്രായങ്ങൾ:

Pushkala പറഞ്ഞു...

ഒരു തൂണും ചാരി ഒന്നിനും കൊള്ളാതെ മുന്‍പേ പറന്ന പക്ഷിയായി....
ഈ വാക്കുകള്‍ ഒരുപാടിഷ്ടപ്പെട്ടു. നൊമ്പരം തൂവിയാലും മനസ്സില്‍ തട്ടിയ എഴുത്ത്. വീണ്ടും വായിക്കാന്‍ ഞാന്‍ ഇവിടെ എത്താം. :)

ശ്രീ പറഞ്ഞു...

എന്തു പറയാനാണ് മാഷേ...