Powered By Blogger

2009 ജനുവരി 19, തിങ്കളാഴ്‌ച

പ്രഭുക്കളും ഭ്രുത്യരും.

നാലു കാലങ്ങളും തമ്മില്‍ അശ കൊശലെ കടി പിടി. ഹേമന്തം വസന്തത്തിന്റെ കൊരവള്ളി പിടിച്ചു ഞെരിച്ചു..മഞ്ഞു കാലം കയറി മഴക്കാലത്തെ തൊഴിച്ചു..എന്തൊരു കാലമാ(ഡാ)!

പല്ലോട് പല്ലു കോര്‍ക്കുമ്പോള്‍ കോമ്പല്ലുകള്‍ ഇറക്കി മുരളുമ്പോള്‍ പാവം ഭ്രുത്യര്‍ ഓര്‍ക്കുന്നത് "ഡ്രാക്കുള" പ്രഭുവിനെ ആണോ ..ജനാലയുടെ പുറത്ത് നേരിയ മഞ്ഞിന്‍ പാളിക്ക് വെളിയില്‍ ചെവി കൂര്‍പിച്ച് പല്ലുകള്‍ കോര്‍ത്ത് പിടിച്ച് ...ചോരയുടെ ഗന്ധത്തിനായി, രുചിക്കായി പതുങ്ങി നില്‍കുന്ന ചെന്നായയെ ..പ്രഭുവിന്റെ സ്വന്തം പ്രതി പുരുഷനെ.
അതുമല്ലെന്കില്‍ തമിഴ് നാടു തോറും പാതയോരങ്ങളില്‍ ആല് മരത്തിന്റെ അണ്ടകടാഹം മുട്ടുന്ന പെരും തണലിന്റെ .....കമ്പോടു കമ്ബുലഞ്ഞു..കൊടും കാറ്റിന്റെ കീഴില്‍ ..കൈയില്‍ കൊടുവാളുംപിടിച്ച് തുറിച്ച കണ്ണും രക്തം ഊറുന്ന നാവുമായി നമ്മെ നോക്കി നില്ക്കുന്ന "ഭൈരവനെയോ"?

ഇതു രണ്ടും ആകാന്‍ തരമില്ല. കാരണം ഡ്രാക്കുള പ്രഭുവിന് പകല്‍ രക്തം കുടിക്കാത്ത..ശവങ്ങളെ ഉപദ്രവിക്കാത്ത ..ഒരു തരം നൈതികത ഉണ്ടായിരുന്നു...

ഭൈരവന് ഒത്തിരി പേര്‍ക്ക് ആശ്വാസം കൊടുക്കുന്ന ദൈവത്തിന്റെ മുഖമുണ്ട് . തണലില്‍ മറ്റുള്ളവരുടെ താങ്ങായി..

ഇതു രണ്ടുമല്ല ..പിന്നെ..ഡ്രാകുള പ്രഭു ഒടി മറഞ്ഞ ചെന്നായയുടെ സ്വഭാവവുമായി ഒരു സാമ്യം പറയാം ..കായ പ്രവേശത്തിലൂടെ ചോര കുടിച്ച് അമരനാകാന്‍ ..ഭോഗ തൃഷ്ണകള്‍ ഒടുങ്ങാതിരിക്കാന്‍ ..പിന്നെയും രാവിന്റെ മറ പറ്റി പമ്മി പമ്മി...

ഭയം ഇല്ലാത്തവള്‍ എന്ന് പേരുണ്ടായിട്ടും ..രാത്രിയില്‍ സ്റെഫി ഗ്രാഫിന്റെ ടെന്നീസ് പ്രാക്ടീസ് ഒളി കണ്ണാല്‍ നോക്കിയതിനു..റാക്കറ്റിന്റെ കൈ മേയ് വഴക്കവും ..സര്‍വീസിന്റെ ഹൂംകാര ശബ്ദവും ..അറിയാന്‍ ശ്രമിച്ചതിനു..ഇടയ്ക്ക് ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കിണറു തന്നെ ആരോ ദാനം നല്കി..

വെള്ളയുടുത്ത കളിമാടങ്ങള്‍ ആ പാവത്തിനെ ടെന്നീസ് ടെക്നിക്കുകള്‍ അറിയാന്‍ സമ്മതിച്ചില്ല.

പ്രശനം ഡ്രാക്കുള കോട്ടയിലെത്തി ..കാര്പെത്യന്‍ മല മടക്കുകളിലെ കോട്ട കൊത്തളമല്ല ഇതു..സുഖ ശീതളിമയില്‍ അങ്ങനെ ഉറങ്ങിപ്പോകുന്ന കൊട്ടാരം! അവിടെ കട വാവലുകളുടെ വേഷ ഭൂഷാതികളോടെ പ്രഭുക്കള്‍.. ചത്തവനെ കൊന്നവനാകാനും..കൊന്നവനെ പുനര്‍ജനിപ്പിക്കാനും ..മായം തിരിപ്പുകള്‍ അറിയാവുന്ന പ്രഭുക്കള്‍! ഒടി മറയാന്‍ പാവം ഭ്രുത്യരെ പേടിപ്പിക്കാന്‍ എന്തോ ഒരു "അലക്ഷ്യം " എന്ന തൈലം പുരട്ടി കൊല്ലുമത്രേ!!
രണ്ടു പ്രഭുക്കളും ഈ വിഷയത്തിന്റെ രണ്ടു വശത്തും പിടിച്ച് , കടിച്ച്,കുടഞ്ഞു..പാവം കിണറ്റില്‍ കിടന്ന ഭയമില്ലാത്ത ...ടെന്നീസ് പഠിയ്ക്കാന്‍ മോഹിച്ച..ആ പാവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി..വെള്ളം കുടിച്ച് കുടിച്ച് ..ശ്വാസം മുട്ടി ചാകുമ്പോള്‍ പോലും ഈ പേടി ഇല്ലായിരുന്നു.

ആര്‍ക്ക് ലൈറ്റിന്റെ യശോധോളിമയില്‍ പ്രഭുക്കള്‍ വാളെടുത്തു ..യുദ്ധമായി..പകലും രാത്രിയും ഒരു പോലെ..(വെളിച്ചം കാണാതെ കുഞ്ഞും നാളില്‍ തന്ത്രങ്ങള്‍ വിളക്ക് വെട്ടത്തില്‍ പഠിച്ചതിനലാകാം ..പകല്‍ പോലെ വെളിച്ചം കാണുമ്പോള്‍ താനെ മറക്കും പ്രഭുക്കള്‍!) കട വാവലുകള്‍ ഇളകി പറന്നു ..കല പിലാ ..
പാവം ഭ്രുത്യര്‍ ഇതു കണ്ടു കൂകി വിളിച്ചു..അപ്പോള്‍ മാന്ത്രിക "അലക്ഷ്യ"തൈലം കൈയിലെടുത്തു പ്രഭുക്കള്‍..

മോങ്ങുന്ന പട്ടിയെ എറിഞ്ഞോടിക്കാന്‍ കല്ലെടുതാല്‍..മാറാല തൂക്കാന്‍ ചൂലെടുതാല്‍ ..എന്തിന് നാണം മാറ്റാന്‍ കോണകം ഉടുത്താല്‍ ..ഏതിനും ഈ തൈലം കാട്ടി പേടിപ്പിക്കും..

എന്നെങ്കിലും ഭ്രുത്യര്‍ ആ തൈലം കൈക്കലാക്കിയാല്‍ ..കടവാവലുകള്‍..ചെന്നായകള്‍..കൊത്തളങ്ങള്‍..എല്ലാം പ്രഭുക്കള്‍ക്ക് ..അനയ്മായാല്‍ ..ഒടി മറയാന്‍ രൂപം കിട്ടാതായാല്‍.. ..

പേപ്പട്ടി ..പേപ്പട്ടി എന്ന് ഭ്രുത്യര്‍ ആക്രോശിക്കും..തച്ചു കൊല്ലും..

2009 ജനുവരി 17, ശനിയാഴ്‌ച

കോണ്ടം സോലാഷ്.


കൃഷ്ണാ ഗുരുവായൂരപ്പാ..കാലത്ത് എഴുന്നേറ്റ് മൂരി നിവര്‍ന്നു ശി' മൂത്രം മുത്താന്‍ ചെന്നപ്പം ദാണ്ടേ കിടക്കുന്നു ..നമ്മുടെ അയല്‍പക്കത്തെ ടൈഗര്‍ ഏതോ ഒരു ശ്വാന സുന്ദരിയുമായി തീവണ്ടി പരുവത്തില്‍!...കണ്ടു കണ്ടില്ലാ ..ടൈഗര്‍ ഒന്നു നോക്കി .."ഒന്നു പോ സാറേ " എന്ന് പറയുന്ന പോലെ..ഒരു ശരാശരി മലയാളിയായ എന്ക്കുമില്ലേ എന്തിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ആകാംഷ!

എങ്കിലും മടിച്ചു മടിച്ചു പിന്‍ നോട്ടം നോക്കി പോന്നു..പട്ടി ബന്ധ വിമുക്തനായി വന്നു ദേഷ്യം തീര്‍ത്തു കടിച്ചു കുടഞ്ഞാല്‍ ബാക്കി കുടച്ചില്‍ പെണ്ണുമ്പിള്ള വഹയാകും ഒരു ഞായറിന്റെ ഉറക്കം കളഞ്ഞതിന്. പട്ടി കടിയെക്കാളും പരിക്കും പറ്റാം!

എന്നാലും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ...അവന്റെ ഒരു വരമേ!! കൊടുത്തത് തീരാ ശാപമാണ് എങ്കിലും ..കിട്ടിയത് ...സംസ്കാര ബമ്പര്‍!! ക്വാട്രിപ്പില്‍ സെഞ്ചൂറിയന്‍ കോടിപതി!!!! അത് കൊണ്ടും തീരുന്നില്ല എന്റെ സങ്കടം..
ഒരു മദാമ്മ ദേ പറഞ്ഞിരിക്കുന്നു മുംബൈലെന്നല്ല ഇന്ത്യയിലെ മുഴുവന്‍ കൂത്തന്‍ മാരെയും നിര്‍ബന്ധമായും കണ്ടോം ഇടീപ്പിച്ച്ച്ചു നടത്തണമെന്ന്! അല്ലാതെ ചുമ്മാ പെറ്റു പെരുകുന്നതിനെ വഴിയില്‍ കളയരുത് എന്നും..തല്ലി കൊല്ലരുതെന്നും!!!

അവര്‍ക്ക് സ്വന്തമായി അതിന് കഴിഞ്ഞില്ലെങ്കില്‍... പന്ചായത്ത് , മുനിസിപ്പാലിട്ടി ജീവിതങ്ങള്‍ മുന്‍ കൈ എടുക്കണമെന്നും! ച്ചാല്‍ ..മൂട്സ് വാങ്ങി ..അവനെ വിളിച്ച് ..അവന്റെ സമയം വാങ്ങി..കിടക്കുന്നിടത്ത് ചെന്നു ..മെല്ലെ തഴുകി ..ഉണര്‍ത്തി...ഹൊ..എനിക്ക് വയ്യാ.

ഇനി ഇതു വല്ല വനിതാ ജീവന്ക്കാരിയുമാണ് എന്ന് വന്നാല്‍ ...ഈ ജന്മം മനുഷ്യ ജന്മമായത് എന്തിനാ എന്റെ കൃഷ്ണാ?

നീയും എല്ലാം അറിയുന്നവനായിട്ടും!
ഈ കോണ്ടം സിധാന്ധം പോലും!!

2009 ജനുവരി 12, തിങ്കളാഴ്‌ച

കയ്യാലപ്പുറത്തെ വ്യക്തിത്വങ്ങള്‍.

കയ്യാല പുറത്തെ തേങ്ങാ ..ഒരു പഴമൊഴി..അങ്ങോട്ടോ ഇങ്ങോട്ടോ. .ആടാം വീഴാം...
ഇതൊരു വ്യക്തി വൈചിത്ര്യമോ?..അപ്പോള്‍ കാണുന്നവന്‍ അപ്പന്‍!

മനുഷ്യന്റെ സ്വഭാവ വിചിത്രത ..ഇപ്പം കാണും ഇണങ്ങും..പിന്നെ കാണില്ല പിണങ്ങാനും..
രാഗ ദ്വേഷങ്ങള്‍..കൂടിയും കുറഞ്ഞും..ഈ വൈചിത്ര്യം സ്ത്രീകളില്‍ കൂടുതലും കാണുന്നതായി ഇപ്പോള്‍ സായിപ്പ് പഠിച്ചു തുടങ്ങിയത്രേ! (മലയാളിയോടാ കളി! നമ്മള്‍ ഇതെത്ര കണ്ടു!!)

പ്രേമം ..പിണക്കം..സംശയം..കുറുമ്പും കടന്നു പിന്നെയും പിണക്കങ്ങള്‍..മറു വഴി ഒന്നുമില്ല എന്നും പറയുന്നു...ആഗോള സാമ്പത്തിക മാന്ദ്യം ഇങ്ങനെയും പഠിയ്ക്കാന്‍ പാവം സായിപ്പിനെ
വഴി തെളിച്ചു വിട്ടു..
കനകം മൂലം കാമിനി മൂലം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ "ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വം" അഥവാ കയ്യാലപ്പുറത്തെ തേങ്ങയെന്നു പറയും പോലും!!
ഒന്നിലും ചെന്നങ്ങു പറ്റാതെ ഒന്നിലും താനും വലയാതെ..എന്ന് പൂന്താനവും..

2009 ജനുവരി 11, ഞായറാഴ്‌ച

യു . എഫ് .ഓ അല്ലെങ്കില്‍ പറക്കും തളിക.

വിണ്ണോര് നാട്ടില്‍ നിന്നും വല്ലപ്പോഴും വരുന്നുണ്ടെന്ന് പറയുന്ന തളിക അല്ലിത്
മണ്ണിലെ സന്കടങ്ങളുടെ പറക്കും തളിക. ഹാസ്യം നിറഞ്ഞ പഴയ സിനിമയെ ഓര്‍മിക്കാം!
എന്നാല്‍ കഥയല്ല കാര്യമാണ് . ശിവന്‍ പിള്ള ചേട്ടന്റെയും , കുടുംബത്തിന്റെയും , അയ്യപ്പന്‍ എന്ന ബസിന്റെയും കദന കാവ്യം!!
ആനെയെപ്പോലെ സ്നേഹം ..തലയെടുപ്പ് ..ആരോഗ്യം..എല്ലമുണ്ടായിരുന്നിട്ടും ..നൂറു പേരെ ഒക്കെ ഒറ്റ ട്രിപ്പിന് കടത്തി ..ജീസസിനെയും , മദീനയെയും തോല്പ്പിചിട്ടുന്റെന്കിലും ..അവസാനം ആര്‍കും വേണ്ടാതെ കട്ടപ്പുറത്ത് തളക്കപ്പെട്ട അയ്യപ്പന്റെയും ..സി സി ബാന്കുകാരനെ ഒളിച്ചു നടന്ന ശിവന്‍ പിള്ള ചേട്ടനും മകനും ..അവരോട് ..നട്ടാല്‍ കുരുക്കാത്ത കളവു പറഞ്ഞ ഭാര്യയും..മകളും..അവരുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരമില്ലാ സമസ്യയായി ഇന്നും ഞെട്ടിക്കുന്ന സത്യം!

അയ്യപ്പനെ ആര് കടത്തി?

നല്ലകാലത്ത് പത്തും പതിനായിരവും കളക്ഷന്‍ ഉണ്ടായിരുന്ന കാലം..എമ്മാന്‍ മാര്‍ക്ക് കൈക്കൂലി , കണി , ഉടുതുണി , ഓസ് പാസ് എന്ന് വേണ്ടാ എല്ലാം കഴിഞ്ഞാലും അന്ചെട്ടു രൂപാ മിച്ചം.! എന്നും വൈകുന്നേരം കോഴി ,സ്മാള്‍ ..കാറ് പിടിച്ചു സിനിമാ ..ശീമാട്ടിയില്‍ ഒരു തുണി എടുപ്പും പാട്ടും..അടി പൊളി കഴിഞ്ഞാലും ..പിന്നേം മിച്ചം എന്നൊരു കാര്യമെയൂള്ളൂ..

അന്നേരം ആരാ ഈ കടം ഒക്കെ ഓര്‍ക്കുക? ഒന്നും മനപ്പൂര്‍വമല്ല ..നാളേം അയ്യപ്പന്‍ ഓടുമല്ലോ ..നാളേം കളക്ഷന്‍ കിട്ടുമല്ലോ അന്നേരം സി.സി. അങ്ങടക്കുമല്ലോ..പിന്നെ ഇന്നെന്തിനാ ഈ തല പുകച്ചില്‍ ? അല്ലെങ്കില്‍ തന്നെ ഇന്നു മാത്രമല്ലേ സത്യം?
അയ്യപ്പനോടി..ആളും കേറി ..കാശും വീണു...സി സി മാത്രം അടഞ്ഞില്ല..അവിടെ തുടങ്ങുന്നു കദനം!
വന്നു വന്നു സി സി ക്കാര്‍ വന്നാല്‍ പോകാതെയായി ..സ്വന്തം വീട്ടില്‍ ഒളിച്ചും പാത്തും .ഹൊ..എന്തൊരു ..പീഡനം..അയ്യപ്പനെ അടിച്ച് കൊണ്ടു പോകാന്‍ ശ്രമം ..മനസ്സില്ലാ മനസ്സോടെ ..ചാടുകള്‍ ഊരി..പ്ലാവിന്റെ ചുവട്ടില്‍ തളച്ചു. അവന്റെ കണ്ണ് നീര്‍ ആര് കാണാന്‍?
എല്ലാവര്ക്കും വലുത് പണമാണല്ലോ..കാലം കഴിഞ്ഞു ..ചാടില്ലാതെ അയ്യപ്പനെ തെളിക്കാന്‍ വീണ്ടും ശ്രമം..അങ്ങനങ്ങ് വിട്ടാല്‍ അവസാനം എന്താകും..ഓടിക്കുന്ന വളയവും ..ചവിട്ടുന്ന എല്ലാ സാമഗ്രികളും ഊരി മാറ്റി...പോരാത്തതിന് അകത്തെ കമ്പിയില്‍ വിശ്വസ്തനായ പട്ടിയേയും പൂട്ടി. രാത്രി ഉറങ്ങാതെ അയ്യപ്പന് കാവലിരുന്നു..

പക്ഷെ ..ഒരു നാള്‍ നേരം ഉദി തെളിഞ്ഞു വന്നപ്പോള്‍ അയ്യപ്പനില്ല! അന്ന് തോന്നി ഇവന്‍ വല്ല അന്യ ലോകത്ത് നിന്നും വന്നു പോയതാണോ എന്ന്!
പിന്നെ സി സി കമ്പനിയില്‍ നിന്നും വിളി വന്നപ്പോളാണ് ഞെട്ടിയത്..പട്ടിയെ തിരികെ കൊണ്ടു പോന്നോളാന്‍ ...
ഇന്നും ഈ..യു .എഫ്.ഓ ഒരു പ്രഹേളിക തന്നെ...!!

2009 ജനുവരി 10, ശനിയാഴ്‌ച

വൈരുദ്ധ്യാത്മക ഭൌതീക വാദം.

ഒരു ചരിത്ര പുരുഷന്‍ - അഥവാ - കുലഗുരുക്കളുടെ മുന്‍പില്‍, അറിവിന്റെ പാരാവാരത്തില്‍ നിന്നും ഒരു തുള്ളി ഇറക്കാന്‍ ചോദിച്ച അറിവേതുമില്ലാത്ത ശിഷ്യ പാഴ്തുള്ളികലോടു ..ഗുരു ഉവാച..

"അറിവിന്റെ പാരസ്പര്യം ഇറക്കുമ്പോള്‍ ഒരു കീഴാള മേലാള പര്പ്രേഷ്യത്തിന്റെ പുനരാവര്തന കാലഘട്ടത്തിലൂടെ നാം കടന്നു പോവുകയും അപ നിര്‍മാണ പ്രക്രിയയുടെ ആനുകാലിക സൈദ്ധാന്തിക കാലുഷ്യങ്ങള്‍ നമ്മുടെ ചിന്തകളുടെ സ്വാംശീകരണത്തെ അപ്പാടെ കീഴ്മേല്‍ ....." വന്ന പാവങ്ങളില്‍ ഒരുത്തന്‍ വീണു! മറ്റവന്‍ കണ്ണുതള്ളി വെള്ളത്തിനായി കേണു!! മൂന്നാമന്‍ ചിണുങ്ങി " ഒരു സെമിനാറിന് അങ്ങയെ വിളിക്കാന്‍ വന്നതാ..അങ്ങ് വരണം...നമ്മുടെ സ്വന്തം ടിപാര്ട്മെന്ടാ കുട്ടികളാ"...കരഞ്ഞുപോയി പാവത്താന്‍...
വീണ്ടും ഗുരു ഉരച്ചു " നിങ്ങളുടെ സെമിനാറുകളുടെ സാന്കത്യം എന്ത്? താരപ്പോലിമയില്‍ തൂങ്ങി ആടുന്ന വിദ്യാഭാസ ആവര്‍ത്തനങ്ങളുടെ ഉത്ഘാടനങ്ങളല്ല ..സെമിനാറുകള്‍. ബുദ്ധിയും അറിവും തമ്മിലുള്ള പ്രവേശന സാധ്യമാണ് ...സെമിനാറുകള്‍.." മൂന്നാമന്‍ തല താഴ്ത്തി, അവന്റെ തലക്കകം പൂരം വെടിക്കെട്ട് നടന്നു...പല കളറുകള്‍ .. പരവശനും..
കണ്ടു നിന്നവര്‍ ഗുരുവിന്റെ പാണ്ടിത്യ ശോഭയില്‍ കണ്ണ് ചിമ്മിയങ്ങനെ...വാ തുറന്നങ്ങനെ മരപ്പാവകലെപ്പോലെ..
ഗുരു പിന്നെയും വചനം " ഞാന്‍ ഈ ലാവണ ചുമരുകള്‍ സീമാ ബന്ധിതമാക്കിയിരിക്കുന്നു .ഇതു വിട്ടു പുരയിലേക്ക് പോലും ഇല്ല. "
വീണവനും ഇരുന്നവനും ..കണ്ണോട് കണ്‍ നോക്കി ..ഒന്നു ,രണ്ടു ,മൂന്നു...ഇറങ്ങി ഓടി.

മറ്റൊരു സെമിനാറിന്റെ ക്ഷണക്കത്ത് ഗുരു കൈയില്‍ എടുത്തു ..തന്റെ പേര്‍ തങ്ക ലിപികളില്‍ അടിച്ചിരിക്കുന്നത് ഒന്നു കൂടെ നോക്കി..മൂന്നു സ്റ്റാര്‍ ഹോട്ടലില്‍ ആഗോള സാമ്പത്തിക മാന്ദ്യതെക്കുരിച്ച് രാഷ്ട്രിയ ആചാര്യന്മാര്‍ ..(തന്നെ ഇവിടെ കുടി വച്ചവര്‍ ) നടത്തുന്ന വാക്ക് പയറ്റിലെക്കുല്ല ക്ഷണം." പോകണം.' ഗുരു മനസ്സില്‍ ഉറപ്പിച്ചു.

അനന്തരം വൈരുദ്ധ്യാത്മക ഭൌതീക വാദം കൈയ്യില്‍ എടുത്തു..വ്യാഘ്യാനം എഴുതാന്‍.!!

2009 ജനുവരി 7, ബുധനാഴ്‌ച

ജാര ചരിതം.

ജീവിച്ചിരിക്കുന്ന ജാരന്‍മാര്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കണം. ! ഒരു ജാരന്‍ കാരണം നാടു വിട്ടോടിയ ഒരു പാവം പാവം ഭര്‍ത്താവിണ്റ്റെ കദനം നിറഞ്ഞ പുരാണ പാരായണമല്ല. എന്നാല്‍...ഒരിടത്തൊരിടത്ത്‌ ഒരു ജാരന്‍ കാരണം മുഖം പൊള്ളിയ ഒരു ഭര്‍ത്താവിന്റെ ഒരിക്കലും തീരാത്ത പേടിയുടെ ഫ്ളാഷ്‌ ബാക്കായി കാണാം. ഈ ചരിതത്തിലെ എല്ലാ നടീ നടന്‍മാരും പരലോക പ്രാപ്ത്തരായിട്ട്‌ അവിടുന്നും പൊയിക്കാണും!

നടി ഭാര്‍ഗവിച്ചേയി..കരിയോയില്‍ നിറം. എന്നാലും കണ്‍മഷി എഴുതിയേ നടക്കൂ. വരയന്‍ കൈലി,ചുക ചുകപ്പന്‍ ബ്ളൌസ്‌, വേണമെങ്കില്‍ ഒരു തോര്‍ത്തു മുണ്ട്‌..മാറു മറക്കാനോന്നുമല്ല കേട്ടോ...! കൈയില്‍ കരിവള..കുപ്പി വള..ആനവാല്‍ മോതിരം..നെറ്റിക്കൊരു ചുവന്ന പൊട്ടും. കുട്ടിക്കുറാ പൌടറിണ്റ്റെ മണം മുറ്റം നിറയെ. ആറടി പൊക്കം അതിനു വേണ്ടുന്ന അക്സസ്സറികളും!!

നടന്‍ കുഞ്ഞന്‍പിള്ള ചേട്ടന്‍. തൂ വെള്ള. കാതില്‍ കടുക്കന്‍..ഒന്നൊന്നരയാള്‍ പൊക്കം..വീതി..റ്റാണ്റ്റെക്സ്‌ ബനിയനും ശങ്ഖു മാര്‍ക്‌ കൈലിയും..കാലില്‍ ബാറ്റ റബ്ബറു ചെരുപ്പും. അരയില്‍ എപ്പോഴും ഒരു വി റ്റു തീപ്പെട്ടിയും..കാജാ ബീടിയും.

നാടു വിട്ട നമ്മുടെ നടന്‍..രാമന്‍ പിള്ള ചേട്ടന്‍. ഒരു നാലരയടി പൊക്കം ..ഒന്നര ഇഞ്ച്‌ വീതി..വലിയ കുട ചെവി..ഉയര്‍ന്ന ദന്തഭാരം..മല വില്ലു കുലച്ചപോലെ..ആവനാഴി പോലെ ഒരു ഉടുപ്പും..വരയന്‍ നിക്കറും അതിനു മുകളില്‍ മല്ലു മുണ്ടും..സദാ ഇചേയിടെ പുറകേ ..ഒരു കുഞ്ഞി പൂചയെപ്പോലെ..ഉരുമ്മി ഉരുമ്മി...

സ്തലം.. രാമന്‍ പിള്ള ചേട്ടണ്റ്റെ അച്ചി വീട്‌ അധവാ ഭാര്‍ഗവിചേയീടെ വീട്‌. അവിടെ ഉണ്ടുറങ്ങി കാലം കഴിക്കവെ ഉണ്ടായ ഒരിണ്ടല്‍..

കുഞ്ഞന്‍ പിള്ള ആളൊരു കോഴി..ഇചേയിക്കു ഇക്ഷ പിടുത്തവും..മാസ ചിട്ടിയില്‍ തുടക്കം..ആഴ്ച ചിട്ടിയായി..പിന്നെ ഡൈലി ചിട്ടിയായി!! വരവെല്ലാം രാത്രിക്ക്‌..കരണ്ടൊന്നുമില്ലാക്കാലം..സന്ധ്യക്കുമുന്‍പേ നാമം ജപം, അതിനും മുന്‍പേ അത്താഴം..അതായിരുന്നു പതിവ്‌. തീണ്ടാരി തുണിയുടെ മിച്ചം കീറി തിരി തെറുത്ത്‌ അരിഷ്ടത്തിന്റെ ഒഴിഞ്ഞ കുപ്പിയില്‍ കടത്തി ഉണ്ടാക്കിയ മണ്ണണ്ണ പാനീസ്‌...നേരം പര പരാ മയങ്ങിയാല്‍ അതങ്ങു ഊതി കെടുത്തും രാമന്‍ പിള്ള.. മറ്റു റ്റെന്‍ഷന്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു വശം ചരിഞ്ഞ്ങ്ങുറങ്ങും പാവം! അപ്പോള്‍ കുഞ്ഞന്‍ പിള്ളയുടെ പുറപ്പാടായി..ഓല മെടഞ്ഞ ചെറ്റയുടെ വിടവിലൂടെ അരയില്‍ തിരുകിയ തീപ്പെട്ടി കൊള്ളി ഉരച്ചു അകത്തെക്കു കാണിക്കുന്നതാ സിഗ്നല്‍!( മൊബൈല്‍ ഫോണും മറ്റും കണ്ടു പിടിചവര്‍ക്കു സ്വസ്ത്തി!!)അതു കണ്ടാല്‍ അനുസരണയുടെ നിറകുടമാകും ഇച്ചേയി..ഉറങ്ങുന്ന രാമന്‍ പിള്ള ചേട്ടനെ ഒന്നുഴിഞ്ഞു..ഒഴിഞ്ഞു വലത്തു വച്ച്‌ ..തുടങ്ങുകയായി അങ്കം. !!
ഒരു നാള്‍ രാത്രി തീപ്പീട്ടി ഉരച്ചു കാണിച്ചതും നാശം, മരുന്നു കൂടുതലായിരുന്ന കൊള്ളി ഒടിഞ്ഞു ഒരു ശീല്‍ക്കാരതോടെ സ്വപ്നത്തിന്റെ തേരിലേറി സീതാ ദേവിയുമായി സല്ലപിച്ചിരുന്ന രാമന്‍ പിള്ള ചെട്ടണ്റ്റെ ചെവിക്കുറ്റിയില്‍ വീണു ..കത്തി.
പാവം എല്ലാമറിയാമായിരുന്നു എന്നിട്ടും സുഖ താമസമോറ്‍ത്ത്‌ എല്ലാം സഹിച്ചു! ഇനി വയ്യാ എന്നും പറഞ്ഞു ..കരഞ്ഞ്‌..മുണ്ടും തുണിയും ഉള്ളത്‌ സഞ്ചീലാക്കി ..പര പരാ വെളുപ്പിനത്തെ കരി ഗ്യാസ്സു വണ്ടിയില്‍ ..നാടും ..മേടും താണ്ടി..
അച്ചി വീട്ടില്‍ പൊറുതി കാരണം അവിടം വിട്ടു പോകാതെ തരമില്ലല്ലൊ!!
അചിരേണ മറ്റുള്ളവര്‍ സുഖമായി വാണു.

2009 ജനുവരി 4, ഞായറാഴ്‌ച

കമലെശ്വരി

പേരിലെ പന്തിയില്ലായ്മ സ്വഭാവത്തിലും കൂടും. സുന്ദരി..വല്യകുളം ഗ്രാമത്തിന്റെ മറ്റൊരു സ്പന്ദിക്കുന്ന അസ്ഥിമാടം..ഇപ്പോള്‍ ഒരു പത്തെഴുപത്‌ ഓണം ഉണ്ട് കാണും.

താമസം തിര്വന്തോരത്ത് ..ബാല്യം കൌമാരം യൌവനം ഒക്കെ ഇവിടെ..ഗൃഹസ്ഥാശ്രമം തലസ്ഥാനത്ത്...മകളുമായി..കൊച്ചുമക്കളുമായി..ങ്ങനെ...
ഒരല്പം നൊസ്സ് ജന്മനാ ഉണ്ടെന്നു പറയപ്പെടുന്നു..മഞ്ഞു കാലമാകുമ്പോള്‍ അതിന് ജീവന്‍ വക്കും..അപ്പോള്‍ തലസ്ഥാനം വിടും..നേരെ വണ്ടി വല്യകുളതെക്ക്..പഴമക്കാര്‍ ഒത്തിരി..കൂട്ടുകാര്‍ വീട്ടുകാര്‍ എന്ന് വേണ്ട അശ കൊശലെ സഞ്ചാരം.
വന്നാലുടന്‍ പിള്ളേച്ചന്റെ ചായക്കടയില്‍ നിന്നൊരു ചായ ..ഊതി ഊതി..സുഖിയന്‍ ഒരെണ്ണം പയ്യെ പുറം തോല്‍ മാറ്റി പയര്‍ മണികള്‍ നുണഞ്ഞു..കാലിന്മേല്‍ കാലെറ്റി...

ഹാന്‍ഡ് ബാഗും കര്ചിഫും ..ഒരിടത്ത് വച്ച് ..സിറ്റിസണ്‍ ജന്റ്സ് വാച്ച്‌ അഴിച്ചു ബെന്ചില്‍ വച്ച് മുഖമൊന്നു കഴുകി അങ്ങനെ ഒരു ചോദ്യമാ "ഇന്നത്തെ പത്രം എന്തിയെടോ?"

വല്ലപ്പോഴും ബോണ്ടാ പൊതിയാന്‍ ...അടുത്ത കടയില്‍ നിന്നും പഞ്ചസാര കെട്ടി തരുന്ന മനോരമയുടെ ഒരു മുറി അല്ലാതെ അവിടെ പത്രം ..ഒരു ചിത്രമാ..

പിള്ളേച്ചന്‍ ഉത്തരം മുട്ടി മിണ്ടാവൃതമെടുത്തു. " ടോ ..ഇന്നത്തെ പത്രം ഇന്നു താന്‍ വയിചില്ലെന്റ്കില്‍ , തിര്വന്തോരത് ഹു ആര്‍ യു..RaascaL!!" കമലെശ്വരിയുടെ ചോദ്യം കേട്ട പിള്ള ചായ കോപ്പയിലെ കൊടുംകാറ്റായി.. എങ്ങോ പറ പറന്നു!

2009 ജനുവരി 3, ശനിയാഴ്‌ച

പുത്താണ്ട് കടും പിടുത്തങ്ങള്‍ ..മനോരോഗമോ?

പുതു വല്സരത്തില്‍ ഓരോന്നൊക്കെ ചുമ്മാ അങ്ങ് തീരുമാനിക്കുന്നു..മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം ..ശിവരാത്രി കാണേണം ..പച്ചക്കറി മാത്രം..കഴിച്ചാലും..കോഴി,കുടി നിര്‍ത്തി..

ദാ..ഇപ്പം ഒത്തിരി പഠനങ്ങള്‍ നടന്നുവെന്ന് പറയുന്നു..മാനസിക രോഗ ലക്ഷണങ്ങള്‍ ഈ തീരുമാനക്കാര്‍ കാണിക്കുന്നു എന്ന്. ഗുരുവായൂരപ്പാ ഏതായാലും നമ.. ശിവാ നമ്മളെകൊണ്ട് ഇതൊന്നും പറ്റാത്തത് കാരണം ഉള്ള മാനസിക രോഗങ്ങളെ ഉള്ളൂ.
തീരുമാനങ്ങള്‍ ആരുമറിയാതെ മുക്കുമ്പോള്‍ ..ഡിപ്രെഷന്‍..കഴിവില്ലാത്തവന്‍ എന്നൊരു തോന്നല്‍. ..വിദ്വേഷം ഒക്കെ തോന്നും പോല്‍ ..
ഉള്ളത് കൊണ്ട് ഓണം പോലെ ..അല്ലാതെ കര്‍ണ ശപഥം കടും കൈയാകുമോ?

മറുവഴി പറയുന്നു..വ്യായാമം..പ്രകൃതിയോടെ കൂടുതല്‍ സല്ലാപം..പുതിയ ഹോബികള്‍ ..സാമൂഹ്യ ജീവിയാകുക..(ഇനിയെന്കിലും!)
എളിയിലിരിക്കുന്ന പിച്ചാത്തി പാക് വെട്ടാനും , നഖം വെട്ടാനും..അല്ലാതെ കുത്താനും..കൊളുതാനുമല്ല ..അതിന് കഴിയുകയുമില്ലാ..
പിന്നെന്തിനു വലിച്ചൂരി വീശണം!!

2009 ജനുവരി 2, വെള്ളിയാഴ്‌ച

കമ്പം ഫാസ്റ്റ്.

മാണിക്യന്‍ എന്ന് വിളിച്ചാല്‍ 'പ്ലാഗ്യാരിസം ' എന്ന ഇംഗ്ലീഷ് ചെല്ല പേരു വീഴും.
ഇതൊരു മാണിക്യന്റെ ആത്മ കഥ. ഈ ക്രിസ്തുമസ് പുതു വല്സര പുണ്ണ്യ നാളുകളില്‍ ! എവിടെ നിന്നോ വന്നു ഒരിടത്തേക്ക് പോയ ഒരു പാവം കാളയുടെ ഡയറി.

ഈ യാത്ര തുടങ്ങിയത് എവിടെ നിന്നെന്നറിയാം...തമിഴ് നാടിന്റെ നെല്ലറയായ തേനിയുടെ പരുപരുത്ത നെല്പാടങ്ങളില്‍ നിന്നും. ഒരു പക്ഷെ കൊമ്പും കുലുക്കി കലപ്പയും വച്ച് സൂപ്പര്‍ താരമായി വയല്‍ വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു പാവം രായ മാണിക്യത്തിന്റെ കഥ-
ഉഴലിന്റെ കാലം കഴിഞ്ഞു അഴലിന്റെ കാലത്തേക്ക് ഒരു മിണ്ടാ പ്രാണിയുടെ വിലാപയാത്ര.

കലപ്പ വച്ചു കെട്ടിയവന്‍ ഒരു നാള്‍ കണ്ണില്‍ ചോരയില്ലാതെ അടിച്ച് തെളിച്ച് തേനിയുടെ പ്രാന്തത്തില്‍ നിന്നും കംബതിന്റെ കാള ചന്തയിലേക്ക് ...മുസലി പവര്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ടോ എന്തോ...ഉഴവിനു പറ്റില്ല എന്ന് സ്വയം വിധിച്ചു.
കമ്പത് ഒരുപാടു സമാന ദുഖിതരെ കണ്ടു... പല പല രോഗങ്ങള്‍ ..നമ്മുടെ നാട്ടിലെ വയോജന കേന്ദ്രത്തിലെ മാതാ പിതാക്കളെ പോലെ...ആര്‍കും വേണ്ടാതവരായി..
അവിടെ നിന്നും അശോക് ലൈലാന്റ് ലോറിയില്‍ ഒരു കേരളാ ടൂര്‍. സമയം രാത്രി രണ്ടു മണി. കൂട്ടുകാരൊക്കെ വെള്ളം പോലും കിട്ടാതെ അര്‍ദ്ധ മയക്കം. ഞാന്‍ ഏകനായി ...
തിങ്ങി ഞെരുങ്ങി നില്ക്കുന്ന കൂറ്റന്‍ മാരുടെ ദയനീയമായ തുറിച്ചു നോട്ടങ്ങള്‍ ...എന്തൊക്കെയോ ആലോചനയില്‍ അങ്ങനെ മുണ്ടക്കയം ..അവിടെ നിന്നും നിലത്തിറങ്ങി ..രണ്ടു പെട വീതം ...നിക്കറിട്ട ഏതോ ഒരു മനുഷ്യ രൂപം ..ഒരു "കൊസറന്".
ചുണ്ടില്‍ പുകയുന്ന ബീഡി ..കയ്യില്‍ നീണ്ടുകൂര്‍ത്ത ചാട്ട കമ്പ്‌ ..ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ കീറിയ ഒരു ബനിയന്‍...അവന്‍ ഞങ്ങളെ ആട്ടി തെളിച്ചു ..അക്ഷരാര്‍ത്ഥത്തില്‍...നടന്നു നടന്നു...ഏതോ മറ്റൊരു ചന്തയില്‍..നേരം പര പര ..ക്രിസ്തുമസോ..ഈസ്ടരോ..പുതു വര്‍ഷമോ..മെല്ലെ അറവു കടയുടെ ഓരം ചാരി..
അറിയാം ഏതോ കുഞ്ഞചായന്റെ..ഊണ് മേശ പുറത്ത് ..ഉള്ളിയും തേങ്ങാ കൊത്തും ..കടുകും കുരുമുളകും താളിച്ചങ്ങനെ...അല്ലെങ്കില്‍.ഒടിഞ്ഞ കാല്‍ വച്ചു കെട്ടി പൂഴിയില്‍ പൂന്തി നില്ക്കുന്ന മേശയുടെ മെഴുക് പിടിച്ച പുറത്ത് ..ഒരു അലുമിനിയം പിഞ്ഞാണത്തില്‍ കടലിലെ തോണി പോലെ ഒത്തിരി ചാറിനു നടുവില്‍ ഇത്തിരി കപ്പയുമായി ഷാപിന്‍റെ തൊടുകറിയായി
ബീഫ് എന്ന ചെല്ല പേരില്‍....തൊട്ടു നക്കാന്‍...

കാലം ഇനിയും വരും....

resolutions broken?

Its natural! we can only do that."To be or not tobe" Otherwise we are not human beings!!( seems to be intelligent and wise!!!)

Coming to the content ..New Year resolutions.. bold and strong at the hour of birth..but in the afternoon there was a slight change...in the evening bottoms up!

No worry. Science have the reason for all .. now scientists introduced a technic called "SOBER" to stick on to resolutions at least for one week!!

S- stop. Pause for a moment what we are doing .
O- observe. What is experiencing..sensing about desicion.
B-breathe. Take deep breath before going to change resolution..
E-express. Aware about what will happen, when braking resolution.
R- respond. Mindfully that we are not powerless to take a dicision or to stick on to that.

I have tried and tired!!