Powered By Blogger

2009, ജനുവരി 7, ബുധനാഴ്‌ച

ജാര ചരിതം.

ജീവിച്ചിരിക്കുന്ന ജാരന്‍മാര്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കണം. ! ഒരു ജാരന്‍ കാരണം നാടു വിട്ടോടിയ ഒരു പാവം പാവം ഭര്‍ത്താവിണ്റ്റെ കദനം നിറഞ്ഞ പുരാണ പാരായണമല്ല. എന്നാല്‍...ഒരിടത്തൊരിടത്ത്‌ ഒരു ജാരന്‍ കാരണം മുഖം പൊള്ളിയ ഒരു ഭര്‍ത്താവിന്റെ ഒരിക്കലും തീരാത്ത പേടിയുടെ ഫ്ളാഷ്‌ ബാക്കായി കാണാം. ഈ ചരിതത്തിലെ എല്ലാ നടീ നടന്‍മാരും പരലോക പ്രാപ്ത്തരായിട്ട്‌ അവിടുന്നും പൊയിക്കാണും!

നടി ഭാര്‍ഗവിച്ചേയി..കരിയോയില്‍ നിറം. എന്നാലും കണ്‍മഷി എഴുതിയേ നടക്കൂ. വരയന്‍ കൈലി,ചുക ചുകപ്പന്‍ ബ്ളൌസ്‌, വേണമെങ്കില്‍ ഒരു തോര്‍ത്തു മുണ്ട്‌..മാറു മറക്കാനോന്നുമല്ല കേട്ടോ...! കൈയില്‍ കരിവള..കുപ്പി വള..ആനവാല്‍ മോതിരം..നെറ്റിക്കൊരു ചുവന്ന പൊട്ടും. കുട്ടിക്കുറാ പൌടറിണ്റ്റെ മണം മുറ്റം നിറയെ. ആറടി പൊക്കം അതിനു വേണ്ടുന്ന അക്സസ്സറികളും!!

നടന്‍ കുഞ്ഞന്‍പിള്ള ചേട്ടന്‍. തൂ വെള്ള. കാതില്‍ കടുക്കന്‍..ഒന്നൊന്നരയാള്‍ പൊക്കം..വീതി..റ്റാണ്റ്റെക്സ്‌ ബനിയനും ശങ്ഖു മാര്‍ക്‌ കൈലിയും..കാലില്‍ ബാറ്റ റബ്ബറു ചെരുപ്പും. അരയില്‍ എപ്പോഴും ഒരു വി റ്റു തീപ്പെട്ടിയും..കാജാ ബീടിയും.

നാടു വിട്ട നമ്മുടെ നടന്‍..രാമന്‍ പിള്ള ചേട്ടന്‍. ഒരു നാലരയടി പൊക്കം ..ഒന്നര ഇഞ്ച്‌ വീതി..വലിയ കുട ചെവി..ഉയര്‍ന്ന ദന്തഭാരം..മല വില്ലു കുലച്ചപോലെ..ആവനാഴി പോലെ ഒരു ഉടുപ്പും..വരയന്‍ നിക്കറും അതിനു മുകളില്‍ മല്ലു മുണ്ടും..സദാ ഇചേയിടെ പുറകേ ..ഒരു കുഞ്ഞി പൂചയെപ്പോലെ..ഉരുമ്മി ഉരുമ്മി...

സ്തലം.. രാമന്‍ പിള്ള ചേട്ടണ്റ്റെ അച്ചി വീട്‌ അധവാ ഭാര്‍ഗവിചേയീടെ വീട്‌. അവിടെ ഉണ്ടുറങ്ങി കാലം കഴിക്കവെ ഉണ്ടായ ഒരിണ്ടല്‍..

കുഞ്ഞന്‍ പിള്ള ആളൊരു കോഴി..ഇചേയിക്കു ഇക്ഷ പിടുത്തവും..മാസ ചിട്ടിയില്‍ തുടക്കം..ആഴ്ച ചിട്ടിയായി..പിന്നെ ഡൈലി ചിട്ടിയായി!! വരവെല്ലാം രാത്രിക്ക്‌..കരണ്ടൊന്നുമില്ലാക്കാലം..സന്ധ്യക്കുമുന്‍പേ നാമം ജപം, അതിനും മുന്‍പേ അത്താഴം..അതായിരുന്നു പതിവ്‌. തീണ്ടാരി തുണിയുടെ മിച്ചം കീറി തിരി തെറുത്ത്‌ അരിഷ്ടത്തിന്റെ ഒഴിഞ്ഞ കുപ്പിയില്‍ കടത്തി ഉണ്ടാക്കിയ മണ്ണണ്ണ പാനീസ്‌...നേരം പര പരാ മയങ്ങിയാല്‍ അതങ്ങു ഊതി കെടുത്തും രാമന്‍ പിള്ള.. മറ്റു റ്റെന്‍ഷന്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു വശം ചരിഞ്ഞ്ങ്ങുറങ്ങും പാവം! അപ്പോള്‍ കുഞ്ഞന്‍ പിള്ളയുടെ പുറപ്പാടായി..ഓല മെടഞ്ഞ ചെറ്റയുടെ വിടവിലൂടെ അരയില്‍ തിരുകിയ തീപ്പെട്ടി കൊള്ളി ഉരച്ചു അകത്തെക്കു കാണിക്കുന്നതാ സിഗ്നല്‍!( മൊബൈല്‍ ഫോണും മറ്റും കണ്ടു പിടിചവര്‍ക്കു സ്വസ്ത്തി!!)അതു കണ്ടാല്‍ അനുസരണയുടെ നിറകുടമാകും ഇച്ചേയി..ഉറങ്ങുന്ന രാമന്‍ പിള്ള ചേട്ടനെ ഒന്നുഴിഞ്ഞു..ഒഴിഞ്ഞു വലത്തു വച്ച്‌ ..തുടങ്ങുകയായി അങ്കം. !!
ഒരു നാള്‍ രാത്രി തീപ്പീട്ടി ഉരച്ചു കാണിച്ചതും നാശം, മരുന്നു കൂടുതലായിരുന്ന കൊള്ളി ഒടിഞ്ഞു ഒരു ശീല്‍ക്കാരതോടെ സ്വപ്നത്തിന്റെ തേരിലേറി സീതാ ദേവിയുമായി സല്ലപിച്ചിരുന്ന രാമന്‍ പിള്ള ചെട്ടണ്റ്റെ ചെവിക്കുറ്റിയില്‍ വീണു ..കത്തി.
പാവം എല്ലാമറിയാമായിരുന്നു എന്നിട്ടും സുഖ താമസമോറ്‍ത്ത്‌ എല്ലാം സഹിച്ചു! ഇനി വയ്യാ എന്നും പറഞ്ഞു ..കരഞ്ഞ്‌..മുണ്ടും തുണിയും ഉള്ളത്‌ സഞ്ചീലാക്കി ..പര പരാ വെളുപ്പിനത്തെ കരി ഗ്യാസ്സു വണ്ടിയില്‍ ..നാടും ..മേടും താണ്ടി..
അച്ചി വീട്ടില്‍ പൊറുതി കാരണം അവിടം വിട്ടു പോകാതെ തരമില്ലല്ലൊ!!
അചിരേണ മറ്റുള്ളവര്‍ സുഖമായി വാണു.

5 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

അസ്സലായിരിക്കുന്നു...
തുടരുക...........

മറ്റൊരു വലിയകുളത്തുകാരന്‍

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഓല മെടഞ്ഞ ചെറ്റയുടെ വിടവിലൂടെ അരയില്‍ തിരുകിയ തീപ്പെട്ടി കൊള്ളി ഉരച്ചു അകത്തെക്കു കാണിക്കുന്നതാ സിഗ്നല്‍!
:D
കൊച്ചു ഗള്ളന്‍ ..കൊള്ളാം കേട്ടോ...

ullas പറഞ്ഞു...

ഭാര്‍ഗവി ച്ചേയിയെ ക്ഷ പിടിച്ചു .....ഒന്നു നേരിട്ടു കണ്ടിരുന്നങ്ങില്‍.

siva // ശിവ പറഞ്ഞു...

ഇവരൊക്കെ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്....

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അസ്സലായി...