പേരിലെ പന്തിയില്ലായ്മ സ്വഭാവത്തിലും കൂടും. സുന്ദരി..വല്യകുളം ഗ്രാമത്തിന്റെ മറ്റൊരു സ്പന്ദിക്കുന്ന അസ്ഥിമാടം..ഇപ്പോള്‍ ഒരു പത്തെഴുപത് ഓണം ഉണ്ട് കാണും.
താമസം തിര്വന്തോരത്ത് ..ബാല്യം കൌമാരം യൌവനം ഒക്കെ ഇവിടെ..ഗൃഹസ്ഥാശ്രമം തലസ്ഥാനത്ത്...മകളുമായി..കൊച്ചുമക്കളുമായി..ങ്ങനെ...
ഒരല്പം നൊസ്സ് ജന്മനാ ഉണ്ടെന്നു പറയപ്പെടുന്നു..മഞ്ഞു കാലമാകുമ്പോള്‍ അതിന് ജീവന്‍ വക്കും..അപ്പോള്‍ തലസ്ഥാനം വിടും..നേരെ വണ്ടി വല്യകുളതെക്ക്..പഴമക്കാര്‍ ഒത്തിരി..കൂട്ടുകാര്‍ വീട്ടുകാര്‍ എന്ന് വേണ്ട അശ കൊശലെ സഞ്ചാരം.
വന്നാലുടന്‍ പിള്ളേച്ചന്റെ ചായക്കടയില്‍ നിന്നൊരു ചായ ..ഊതി ഊതി..സുഖിയന്‍ ഒരെണ്ണം പയ്യെ പുറം തോല്‍ മാറ്റി പയര്‍ മണികള്‍ നുണഞ്ഞു..കാലിന്മേല്‍ കാലെറ്റി...
ഹാന്‍ഡ് ബാഗും കര്ചിഫും ..ഒരിടത്ത് വച്ച് ..സിറ്റിസണ്‍ ജന്റ്സ് വാച്ച് അഴിച്ചു ബെന്ചില്‍ വച്ച് മുഖമൊന്നു കഴുകി അങ്ങനെ ഒരു ചോദ്യമാ "ഇന്നത്തെ പത്രം എന്തിയെടോ?"
വല്ലപ്പോഴും ബോണ്ടാ പൊതിയാന്‍ ...അടുത്ത കടയില്‍ നിന്നും പഞ്ചസാര കെട്ടി തരുന്ന മനോരമയുടെ ഒരു മുറി അല്ലാതെ അവിടെ പത്രം ..ഒരു ചിത്രമാ..
പിള്ളേച്ചന്‍ ഉത്തരം മുട്ടി മിണ്ടാവൃതമെടുത്തു. " ടോ ..ഇന്നത്തെ പത്രം ഇന്നു താന്‍ വയിചില്ലെന്റ്കില്‍ , തിര്വന്തോരത് ഹു ആര്‍ യു..RaascaL!!" കമലെശ്വരിയുടെ ചോദ്യം കേട്ട പിള്ള ചായ കോപ്പയിലെ കൊടുംകാറ്റായി.. എങ്ങോ പറ പറന്നു!
1 അഭിപ്രായം:
ഈ വല്ല്യകുളം എന്ന സ്ഥലപ്പേര് ഇതിനുമുമ്പും കേട്ടു പരിചയം ഉണ്ട്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ