പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് പള്ളിക്കുടം ക്ലാസുകളില്‍ കണ്ടും കൊണ്ടും അറിഞ്ഞു.
കണക്ക് അറിയാത്ത പാവം കൂട്ടുകാരന് കള്ള കണക്ക് കണ്ടെഴുതാന്‍ കൊടുത്ത്, പിന്നെ നല്ല കണക്ക് സാറിനെ കാണിച്ചു ഉഗ്രന്‍ മാര്‍ക്ക് വാങ്ങി പാവം കൂട്ടുകാരന് തല്ലും മേടിച്ചു കൊടുത്തവന്‍ ഇന്നും ഒരു പണിയും കിട്ടാതെ അലയുമ്പോള്‍ അടി കൊണ്ട കൂട്ടു കാരന്റെ കാറില്‍ ലിഫ്റ്റ് കിട്ടുന്നത് ആ കൊണ്ടറിവിന്റെ സാക്ഷ്യം!
അവന്‍ നൂറു രൂപ കൂടി കൊടുക്കുമ്പോള്‍ അതിലെ കാവ്യ നീതിയും പൂര്‍ണ്ണം ആകുന്നു.!!
അറിയാ വഴികളിലെ ദൈവത്തിന്റെ അടയാളങ്ങള്‍ അനവധി ...
ബ്ലേട് പലിശക്കാരന്‍ എത്രയോ പാവങ്ങളെ കൊള്ള പലിശ കിട്ടാഞ്ഞതിനു കോടതി കയറ്റി കോടതി വരാന്തയില്‍ കണ്ട , അതില്‍ ഒരുവന്റെ പെങ്ങളോട് "പലിശ ഇല്ലെങ്കില്‍ നീ ആയാലും മതി " എന്ന്
എന്ന് പറഞ്ഞു കൂട്ടു കക്ഷികളുമായി തലയറഞ്ഞു ചിരിച്ചു മാറുമ്പോള്‍...ഗോവിന്ദചാമിമാരുടെ വക്കാലതുകാരന്‍ ഉള്‍പടെ..അട്ടഹസിക്കുംപോള്‍
പാവം പെങ്ങളെ നോക്കി ആങ്ങള ഒരു തുള്ളി കണ്ണ് നീര്‍ ഇറ്റിച്ചു നില്‍ക്കുമ്പോള്‍ ..അതൊരു കദന കവിത ആയി കോടതി വരാന്തയില്‍ ..
" ഓ സാരമില്ല ചേട്ടാ നമ്മള്‍ കടം വാങ്ങിയിട്ടല്ലേ ..എന്നെ പഠിപ്പിയ്ക്കാന്‍ ആയിരുന്നില്ലേ.." എന്ന പെങ്ങളുടെ സാന്ത്വനം ഉള്ളു കീറി മുറിച്ചത് കണ്ണ് കാണാത്ത നീതി ദേവതയുടെയോ?
ഒരു നാള്‍ കൊള്ള പലിശക്കാരനും കൂട്ടി കൊടുപ്പുകാരനുമായവന്‍ ആരുടെയോ (ആ പെങ്ങളുടെത് ആകാം)
അറം പറ്റിയ ശാപം ഏറ്റു വാങ്ങി എല്ലാം തകര്‍ന്നു സ്വന്തം ആരാധനാലയത്തിനുള്ളില്‍ കുറ്റം ഏറ്റു പറഞ്ഞോ, പറഞ്ഞത് ദൈവം ചെവിക്കൊള്ളാന്‍ വിസമ്മതിചിട്ടോ മടിയില്‍ കരുതിയ വിഷ കുപ്പി തുറന്നു "ഇത് പാപത്തിന്റെ ശമ്പളം " എന്ന് പറഞ്ഞു ഇറക്കുമ്പോള്‍ ഒട്ടുമേ ദൈവം തടയാഞ്ഞിട്ടോ ?!
നുരയും പതയും വാര്‍ന്നു ഓര്‍മയുടെ നൂല്‍ പാലത്തില്‍ ട്രപ്പീസ് കളിച്ചു ..
അമ്പേ താഴെ വീണ് ഇരുളും വെളിവും അറിയാതെ "ചത്തു".
കരയാന്‍, ഇറച്ചി കഷണങ്ങള്‍ നക്കി തോര്‍ത്തിയ ഒരു പട്ടിയേം കണ്ടതുമില്ല...
ഉള്ളു തുറന്നു ചിരിച്ചത് എല്ലാം കാണാവുന്ന നീതി ദേവതയോ ? അതോ ദൈവമോ..?
ഉണ്ടാക്കിയത് എല്ലാം മക്കളെ ഊട്ടി പോറ്റാന്‍ തികയാതെ വന്ന അച്ഛന്‍ അവരെ ഒരു നോക്ക് കാണാന്‍ കണ്‍ കൊതിച്ചപ്പോഴൊക്കെ ആര്‍ഭാടങ്ങളുടെ വേലിയേറ്റങ്ങളില്‍ നീന്തി തുടിച്ചവര്‍ അച്ഛനെ കാണാന്‍ സമയം ഇല്ലാതെ ആനന്ദ നൃത്തം ആടിയവര്‍ ...
വേലി ഇറക്കത്തില്‍ അച്ഛനെ ഓര്‍ത്തു വിലപിക്കുമ്പോള്‍ കടല്‍ വിഴുങ്ങാന്‍ വരുന്നതും ..പേടിയോടെ കരഞ്ഞു എന്റച്ചാ എന്ന് വിളിക്കുന്നതും വിധിയോ..നിയമമോ ?
ഉള്ളതെല്ലാം ഉരുക്കി ഒരുത്തന് പെണ്ണിനെ കൊടുത്ത അച്ഛനും അമ്മയും ഉമി പോലെ നീറുമ്പോള്‍ ...എല്ലാം അടിച്ചു തകര്‍ത്ത് നാടും വീടും വിട്ടു കടിഞ്ഞൂല്‍ പുത്രിയെ പോലും മറന്നു കാടും മേടും താണ്ടി പോയി ഉല്ലാസ സഞ്ചാരം നടത്തിയവന്‍ ..സഞ്ചാര നൌക തകര്‍ന്ന് ..പൊട്ടിയ പട്ടം പോലെ താഴെ വീണ് തരിപ്പണം ആയപ്പോള്‍ ആരോ വഴിയോര കാഴ്ചയായി, മറന്നു പോയ ഭാര്യയുടെ മുന്‍പില്‍ എത്തിച്ചതും ..
പക്ഷെ അബല ആയിരുന്നപ്പോള്‍ ഒക്കെ കുഞ്ഞാങ്ങളയുടെ അത്താഴ പാത്രം ഒന്നിച്ചു മോന്തിയത് മാത്രം ഓര്‍ത്ത ആ പാവം ഭാര്യ എന്നേ മറന്ന ആ രൂപത്തെ തിരിച്ച് അറിയാതിരുന്നതും ...സ്വന്തം മകള്‍ എനിക്ക് അച്ഛന്റെ മുഖം ഓര്മ ഇല്ല എന്ന് പറഞ്ഞതും ...
ഒടുക്കം അനാഥരുടെ ശവക്കുഴികളില്‍ ഓടുങ്ങിയതും ..ഏതോ നീതിയുടെ കാവ്യ ആവിഷ്കാരങ്ങള്‍ അല്ലേ ?
ദൈവത്തിന്റെ അടയാളങ്ങള്‍ ഇവിടെയും ഇല്ലേ...ഇനിയും മായാതെ ..
വിതയ്ക്കാതെ കൊയ്യാതെ അളന്നു കൂട്ടാതെ ..മത്സരങ്ങളില്‍ കൂടാതെ ആരെയും കുതി കല്‍ വെട്ടാതെ ..
ഒരു നാള്‍പോകണം ..പോകാതെ വയ്യ ..എന്ന് കരുതുമ്പോള്‍ നിയതിയുടെ കയ്യൊപ്പ് തലയില്‍ വീഴുമോ?
അതോ ഭോഷന്‍ എന്ന് ദൈവം വിളിക്കുമോ?..."ചെകുത്താനെ കണ്ടു പഠിയ്ക്കെട " എന്ന് പറയുമോ?