Powered By Blogger

2012, ജൂലൈ 14, ശനിയാഴ്‌ച

കുറ്റി ചെണ്ട

കുറ്റി  ചെണ്ട  ഒരു വാദ്യ ഉപകരണം  ആയിരുന്നില്ല . അതുപോലെ ഒരാള്‍ ആയിരുന്നു.!

ഞങ്ങളുടെ  വലിയകുളം പട്ടണത്തിലെ  അസുര വാദ്യ വിശാരദന്‍ ..

കാലത്തിനും  കൊട്ടിനും തമ്മില്‍  രാവും പകലുമേ സാമ്യം ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും ,  തെങ്ങിന്‍ മണ്ടയിലെ   കോളാമ്പി  മൈക്കിലൂടെ  കാറ്റിനോട് ഇണങ്ങി  ആ വീക്കന്‍ ചെണ്ടയുടെ അസുര ഗര്‍ജനം  കൊയ്ത്തു കഴിഞ്ഞ പാടത്ത്   കളിച്ചു തിമിര്‍ക്കുന്ന ഞങ്ങളുടെ   കരണ കുറ്റിയില്‍   വന്നു പതിയുമ്പോള്‍   കളി നിര്‍ത്തി മണിയും ലിസിയും  ,

 "പള്ളീല്‍ പെരുന്നാളിന് മൈക്ക്   വച്ചല്ലോ "  എന്ന് പറഞ്ഞു പാടത്തിന്‍ വരമ്പ് താണ്ടി എല്ലാം മറന്നു  ഒറ്റ ഓട്ടമാ ...
ലിസിയുടെ പുള്ളി പാവാട  ഒത്തിരി ചിത്ര ശലഭങ്ങള്‍  ഒന്നിച്ചു പൊങ്ങിയ പോലെ അങ്ങ് പറന്നു മറയുന്നതും നോക്കി, കയ്യിലെ പന്ത് വലിച്ചെറിഞ്ഞു ഞങ്ങളും എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോള്‍  രഘു പറയും..

"വാടാ നമുക്കും പോകാം പള്ളി  മുറ്റത്തേയ്ക്ക് ...അവിടെ
കുറ്റിചെണ്ട  ചേട്ടനും ഒക്കെ മേളം തകര്‍ക്കുന്നത് കാണാം.."

പിന്നെ നിക്കറും അഴിച്ചു  കുത്തി ഒരോട്ടമാ ..നേരെ ചെന്ന് മേളക്കാരുടെ പുറകില്‍ സ്ഥലം പിടിക്കും.

രാജാവായി നില്‍ക്കുന്നത്  മൈക്ക് സെറ്റ്  നടത്തിപ്പുകാരന്‍  കൃഷ്ണന്‍കുട്ടി .  ഞങ്ങള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍  നാലാം ക്ലാസില്‍ നിന്നും ബഞ്ച് വഴി സൂപ്പര്‍ മാനെ പോലെ ചാടി വന്നു വഴക്ക് കെട്ടിയ  കൃഷ്ണന്‍ കുട്ടി ..
ഇപ്പോള്‍  "ആര്‍  കെ   എസ്സ്  സൌണ്ട് " എന്ന ഞങ്ങളുടെ  ദേശത്തെ ഏക  ശബ്ദവും വെളിച്ചവും കംപിനിയിലെ   പ്രധാനി. 


 സൈക്കിള്‍  ഹാന്റിലില്‍ 'ആര്‍  കെ  എസ് " എന്നെഴുതിയ  കോളാമ്പി മൈക്കുകള്‍ കെട്ടി തൂക്കി,  കാരിയറില്‍  പ്ലേറ്റ് അഥവാ  റെക്കോഡ്  വയ്ക്കുന്ന സ്വന ഗ്രാഹി പെട്ടിയും അതിനു മുകളില്‍   മുഹമ്മദ്‌ റാഫിയുടെ , യേശുദാസിന്റെ ഒക്കെ പടമുള്ള വലിയ  അടപ്പ് പാത്രം പോലെയുള്ള  പ്ലേറ്റുകളും  , ചതുരത്തില്‍ നിറയെ ദ്വാരങ്ങള്‍ ഉള്ള സ്റ്റീല്‍ നിറം  മൈക്രോ ഫോണുകളും  അതിന്റെ  സ്റ്റീല്‍ നീളന്‍ കുഴല്‍  പിടികളും ഒക്കെയായി, ഒരു പെടല്‍ വിട്ടു ചവിട്ടി വെട്ടു റോഡിലൂടെ വരുമ്പോള്‍ നോക്കുന്ന നോട്ടം അഹൂജ കമ്പിനി ഉടമസ്ഥന്റെ ജാടയിലാ ....പുരികം   വളച്ചു  ചില കണ്‍  കെട്ട്  വിദ്യകള്‍ കാണിക്കും..


മേളം  ഉച്ചത്തില്‍ നിന്നും താഴ്ചയിലേക്  വരുന്നു ..
വലിയ പറ  ചെണ്ടയില്‍   "പുതും  പുതും" അവസാനിപ്പിച്ചു,
 വീണ്ടും  ചെറു  ചെണ്ടകളില്‍  കോല്  പെരുകി താഴ്ചയില്‍  നിന്നും  മേളം ഉയരുമ്പോള്‍ ,   
  കുറ്റി  ചെണ്ട ചേട്ടന്‍  രണ്ടു കയ്യിലും ഉയര്‍ത്തി പിടിച്ചിരിക്കുന്ന  ഓടു വാര്‍പ്പിന്റെ കൈ ചേങ്ങില തലയാട്ടി ഒന്നിച്ചു മുട്ടിച്ച് വീണ്ടും ഉയര്‍ത്തുമ്പോള്‍ കൃഷ്ണന്‍കുട്ടി  മൈക്കിന്റെ വോളിയവും കൂട്ടി കുറയ്ക്കുന്ന   ഡോള്‍ബി  വിദ്യയും ഞങ്ങള്‍ കണ്ടു!

അച്ഛനും കപ്പ്യാരും പള്ളി  അങ്കണത്തിലെ  അലംകാര  വേലകള്‍ നോക്കി നടക്കുന്നു.. ബള്‍ബുകള്‍  കത്തി കെടുന്ന മോട്ടറിന്റെ ശബ്ദം കേള്‍ക്കാം..പച്ച  നീല   ചുവപ്പ്  മഞ്ഞ  കണ്ണാടി കടലാസില്‍ പൊതിഞ്ഞ കുഞ്ഞു ബള്‍ബുകള്‍ കണ്ണ് ചിമ്മി    അടച്ചു  തുറക്കുന്നു ... മുറ്റത്തെ വാകമരം  പൂത്തുലഞ്ഞു  ചുവന്ന പട്ടു പുതച്ച പോലെ ..മുറ്റം മുഴുവനും  വാക പൂ പരവതാനി..
നേരം സന്ധ്യ ആയതു കൊണ്ടാകാം  ലിസിയും  മണിയും എപ്പോഴോ പോയി..

സാമ്പിള്‍ മേളം തീര്‍ന്നു . ഇരേഴ  തോര്‍ത്തിന്റെ അറ്റത്തെ ചെണ്ടകള്‍ ഓരോരുത്തരായി  തോളില്‍ നിന്നും ഇറക്കി  താഴെ വച്ച് മൂരി നിവര്‍ന്നു.

കുറ്റി  ചെണ്ട ചേട്ടന്‍  പച്ച  കയറില്‍ കടും കെട്ടിട്ട   ഇലത്താളം നിലത്തു  വച്ചിട്ട്    കൂട്ട്  ചെണ്ട കാരോട്  പറഞ്ഞു..
"അപ്പൊ പിള്ളേരെ , രാവിലത്തെ റാസ  കൊഴുപ്പിക്കണം. ഞാന്‍ പോകുവാ"

മെല്ലെ പള്ളി വഴി ഇറക്കം ഇറങ്ങുന്നു ചേട്ടന്‍ ..ഇരു പുറവും കല്ലറകള്‍ ..നേര്‍ത്ത ഇരുട്ട് .. ഞാനും രഘുവും ചേട്ടന്റെ   കാലടികളെ    പിന്തുടര്‍ന്ന്..   പേടി   നെഞ്ചിടിപ്പിന്റെ  മേളം കൂട്ടി..
ഞങ്ങള്‍ വെളുത്ത  കല്ലറകള്‍ കാണാതെ  ചേട്ടന്റെ അരികു മറ പറ്റി  നടന്നു..അപ്പോള്‍ ചേട്ടന്‍ ചോദിച്ചു " ഡാ പിള്ളാരെ വീട്ടി  തെരക്കത്തും  ഒന്നും ഇല്ലിയോടാ "

പേടി വെടിഞ്ഞു ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു" ഓ സന്ധ്യ ആയതല്ലേ ഉള്ളൂ "
"കുഞ്ഞിലെ ഇങ്ങനെ മേളം കാണാന്‍ പോയി ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ ആയി ..നിങ്ങള്‍ മിടുക്കരായി പഠിക്കണം ..എന്നിട്ട് മതി മേളം..കേട്ടോ "
ഞങ്ങള്‍ ഇരുട്ടില്‍ തലയാട്ടി .

അങ്ങനെ നടന്നു  വല്യകുളം പട്ടണം ആയി. ആലപ്പുഴ പോലെയോ  കൊച്ചീ പോലെയോ ഞങ്ങടെ വെനീസും  പാരീസും  ഒക്കെ ആയ വല്യകുളം.. കാപ്പിക്കടകള്‍ സജീവം   പെട്രോ മാക്സ് വെളിച്ചത്തില്‍ തീവ്ര ചര്‍ച്ചകള്‍ ..
പാപ്പന്റെ  "പൊടി  കട " അഥവാ  പൊടി  കുപ്പിയിലെ ചാരായ കട ആയപ്പോള്‍  ചേട്ടന്റെ താളം താഴ്ന്ന സ്ഥായിയില്‍ ആയി..
മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തില്‍  കടയിലെ പെട്ടി പുറത്തു വച്ചിരിക്കുന്ന പുഴുങ്ങിയ  വെള്ള  മുട്ടകള്‍ എന്റെയും രഘുവിന്റെയും നാക്കില്‍  ഉമിനീരിന്റെ മേളം കൊഴുപ്പിച്ചു!

"രാഘവോ  വാടാ ഒരു കാല്‍  അടിചേച്ചു  പോഹാം "  ഇരുട്ടില്‍ ആരോ ചേട്ടനെ പേര് ചൊല്ലി വിളിച്ചു ..സ്വന്തം അച്ഛന്‍ വിളിച്ചാല്‍ പോലും ഇത്ര അനുസരണ കാണിക്കുമോ  എന്ന  സംശയത്തോടെ  ചേട്ടന്‍ കടയിലേക്ക്  കയറിയിട്ട്   പറഞ്ഞു  "പിള്ളേരെ  പൊക്കോടാ  ഞാന്‍ ഇവിടെ വരയെ ഉള്ളൂ.."

അല്ലെങ്കിലും വല്യ കുളത്തെ ഒട്ടു മുക്കാലും ആണുങ്ങളും അവിടെ വരെ ഉള്ളൂ എന്ന് ഞങ്ങള്‍ക്ക്  അറിയാമായിരുന്നത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഓട്ടം തുടങ്ങിയിരുന്നു.


കടയില്‍ അച്ഛന്‍ നല്ല തെരക്കിലാ ..പത്തമ്പത്  പേര്‍ ഇപ്പോഴും  റേഷന്‍ വാങ്ങാന്‍ ക്യൂ ' നില്‍ക്കുന്നു
പല പല കലപിലകള്‍ ..അതിനിടയില്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍..


ഒന്നാം ക്ലാസ് ബിയിലെ   സണ്ണിയും  അവന്റെ അമ്മയും നിക്കുന്നത് കണ്ടു ഞാനും രഘുവും അവന്റെ അടുത്ത് കൂടി  ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ കിഴക്ക് നിന്ന് ഉച്ച സ്ഥായിയില്‍ ഒരു പാട്ട് കേള്‍ക്കാം 


" സമയമായില്ല  പോലും  സമയമായില്ല പോലും..ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "


വരികള്‍   ആവര്‍ത്തിച്ചു വരുമ്പോള്‍  റേഷന്‍  വാങ്ങാന്‍ നിന്ന ക്യൂവില്‍ നിന്നും ഒരു സ്ത്രീ ശബ്ദം പറയുന്നു..
" എടീ ഭാര്‍ഗവിയെ നിന്റെ നായര്‍  രാഘവന്‍  ചെണ്ട പണി നിര്‍ത്തി സിനിമാ പാട്ട് തുടങ്ങിയോടീ " 


" എന്റെ   ഇച്ചെയീ   രാവിലെ കട്ടനും കുടിച്ചേച്  മൂത്രം ഒഴിക്കാന്‍  അങ്ങേരു   മുറ്റത്ത്  ഇറങ്ങിയതാ 
പിന്നെ ഇപ്പഴാ ആ ശബ്ദം കേക്കുന്നെ ..ഇന്നിങ്ങ്‌ വരട്ടെ."

പാട്ട് അടുത്ത് വന്നു.  "ക്ഷമ എന്റെ  ഹൃദയത്തില്‍ ...."  "ഡീ   ഭാര്‍ഗവി  പെണ്ണും  പിള്ളേ "

ചേട്ടന്റെ സ്നേഹ സാന്ദ്രമായ വിളി. പ്രാവ്   കുറുകും  പോലെ.

 കടയിലെ അരണ്ട  വെളിച്ചത്തില്‍ കണ്ടു ..
 ചൊട്ട  ചാണ്‍  നീളമുള്ള  , കരിം കുറ്റി പോലെ ഇരിക്കുന്ന ചേട്ടന്‍ ..(അത് കൊണ്ടായിരിക്കാം  കുറ്റി  ചെണ്ട എന്ന പേര്‍)  ഉടുത്തിരിക്കുന്ന കറുത്ത മുണ്ട് ഉരിഞ്ഞു തലയില്‍ കെട്ടിയിരിക്കുന്നു.. ഫോര്‍ ലൈന്‍ ബുക്കിലെ പേജു പോലെ വരയുള്ള നിക്കര്‍ മുട്ടറ്റം കെടക്കുന്നു ..പഴയ ട്രാന്‍സ്പോര്‍ട്ട് വണ്ടിയുടെ പടുതാ പോലെ അത് ഇടയ്ക്കിടെ പറക്കുന്നുമുണ്ട് ..
കറുത്ത  കുട വയറില്‍ നിറയെ മുട്ട തോടിന്റെ  പൊട്ടും പൊടിയും ..
കാലിലെ വള്ളി ചെരുപ്പ്‌  തിരിച്ചും മറിച്ചും  ഇട്ടിരിക്കുന്നു..
കൈ വിരലുകള്‍ക്കിടയില്‍   കെട്ടും കഴിഞ്ഞു നില്‍ക്കുന്ന ഒരു ബീഡി   പുകയുന്നു..
ആകെ ഒരു സിനിമാ പ്രതീതി.    
വന്നു നിന്നപ്പോള്‍  ആ പ്രദേശം  മുഴുവനും  ശുദ്ധ സ്പിരിറ്റിന്റെ  മാസ്മര ഗന്ധം..ഒപ്പം മുട്ടയുടെയും!
"എന്തോന്നിനാ   ഈ സന്ധ്യക്ക് ഇപ്പോള്‍  ഇങ്ങോട്ട്   എഴുന്നെള്ളിയിരിക്കുന്നെ ..രാവിലെ പോയ വഴി അങ്ങ് പോകാന്‍ വയ്യായിരുന്നോ "
ഭാര്‍ഗവി ഇച്ചേയി  ഭദ്ര കാളി ഇച്ചേയി  ആയി..
എല്ലാരും റേഷന്‍ വാങ്ങല്‍ നിര്‍ത്തി ..ഈ കുടുംബ ചിത്രം കണ്ടു .

പാവം കുറ്റി  ചെണ്ട ചേട്ടന്‍ വീണ്ടും  ഇചേയിയെ  നോക്കി  പാടി "ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "  പക്ഷെ ശബ്ദം അല്പം ഇടറിയിരുന്നോ   എന്ന് സംശയം ..
പാട്ട്   കരച്ചിലായി   "സമയമായില്ല പോലും.."  
ചേട്ടന്‍ മുണ്ട് തലയില്‍ നിന്നും അഴിച്ചു അരയില്‍  കെട്ടി "പോവാടി ..ഭാര്‍ഗവിയെ " എന്നും പറഞ്ഞു കൂട്ടം പിരിഞ്ഞതും ..'എവിടാ എന്റെ മനുഷ്യാ " എന്നും പറഞ്ഞു അലമുറയിട്ടു  ഭാര്‍ഗവി ഇച്ചേയി  കയ്യില്‍ കയറി പിടിച്ചു.."ഞാന്‍ അന്നേരത്തെ വെഷമം  കൊണ്ടങ്ങു  പറഞ്ഞത് അല്ലിയോ"

ചേട്ടന്‍   ഇച്ചേയിയെ  നിറ  കണ്ണോടെ  നോക്കി  ഉച്ചത്തില്‍ പാടി "ക്ഷമ എന്റെ ഹൃദയത്തില്‍  ഒഴിഞ്ഞില്ല തോഴീ "...എന്നിട്ട് പിന്നേം  അരയിലെ കറുത്ത മുണ്ട് തലയിലേറ്റി ..

"ഇവരല്ലേലും ഇങ്ങനാ "..മറ്റൊരാള്‍ ചിരിച്ചോണ്ട് പറഞ്ഞു.
 എന്തോ കാണാന്‍ കാത്തവരുടെ ഹൃദയത്തില്‍ ക്ഷമ ഒഴിഞ്ഞു..!!

അരിയും  വാങ്ങി  ചേട്ടനും ഇച്ചേയിയും   ഇരുളില്‍  മറയവേ സമയമായില്ല പോലും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.


ചേട്ടനും   ഇച്ചേയിയും ഒക്കെ ആ സ്നേഹവും കൊണ്ട്  എന്നോ അക്കരയ്ക്  പോയി   .

 ഇന്ന്  വല്യകുളത്ത്  പൊടി കുപ്പിയുടെ  നന്മകള്‍ ഉണ്ടോ   എന്ന് പറയാനും പറയാതിരിക്കാനും വയ്യ
എന്തായാലും  പൊടിക്കുപ്പി ഇല്ല ..
എന്നാല്‍ പൊടി  കൈ   ഉണ്ട് താനും!! ..


2012, മേയ് 13, ഞായറാഴ്‌ച

പകര്‍ച്ച വ്യാധി

സംഭവിച്ചത്  എന്ന് പലരും പറഞ്ഞിട്ടും എനിക്ക് വിശ്വാസം വരാത്തതിനാല്‍  അനുഭവസ്ഥര്‍ ഉണ്ടെങ്കില്‍ തീര്‍പ്പിന്  വിടുന്നു...

തനി നാട്ടിന്‍ പുറം എന്നൊക്കെ കേട്ടിട്ടുള്ളത് ഇപ്പോള്‍ സിനിമയില്‍ പോലും കാണാന്‍ കിട്ടുമെന്ന്  തോന്നുന്നില്ല.
ഇതൊരു നാട്ടിന്‍ പുറത്തു കാരന്‍ ഒത്തിരി  ഉറക്കം മറന്നു പഠിച്ചു  ടെസ്റ്റുകള്‍  എഴുതി എഴുതി  ജോലി കിട്ടീ  നഗരത്തില്‍  ജോലിയുള്ള   വധുവിനെയും  കെട്ടി  ..നഗര മധ്യത്തിലെ  അംബര ചുംബി ഫ്ലാറ്റില്‍  ചെന്ന്  രാപ്പാര്‍ക്കുമ്പോള്‍  ഉണ്ടായ ഒരിണ്ടല്‍.. സ്വയം കൃതാനര്ധം എന്ന് പറയാന്‍ പറ്റുമോ എന്നും അറിയില്ല

സുഹൃത്തിനെ  സുശീലന്‍ എന്നും ഭാര്യയെ സുശീല എന്നും വിളിക്കാം . ആധുനിക പേരുകള്‍  അല്ലാത്തതില്‍   എനിക്കും വിഷമം ഇല്ലാതില്ല..പക്ഷെ  ഇക്വേഷന്‍സ് ചേരുന്നില്ല .
ഇതിപ്പം ഒരു മാതിരി ജാതി ഇക്വേഷന്‍  ഉണ്ടെന്നു തോന്നുന്നു.

സുശീലന്‍ എന്നും രാവിലെ  കൃത്യം നാല് മുപ്പതിന്   ടാക്കിംഗ് അലാം  കേട്ട്  ഉണര്‍ന്നു , അന്തരീക്ഷത്തിലെ മലിനതകള്‍ അളന്നു, അന്ന്  രാവിലെ   ഏറ്റവും കുറഞ്ഞ മലിനതയുള്ള നഗര വീഥി കണ്ടു പിടിച്ചു  റീബോക്ക്  ട്രാക്ക് സ്യുടീട്ടു  രണ്ടു കൈയും വീശി എറിഞ്ഞു നടന്നു ,
നിശ്വാസവും  ഉച്ച്വാസവും  ഐ ഫോണ്‍  എം പി ത്രീ  ഈയര്‍  ഫോണിലെ  താളവുമായി സിംക്രോനൈസ്  ചെയ്തു  ഒരു വാക്കിംഗ്  യോഗാ വിത്ത്    ആര്‍ട്ട്‌ ഒഫ് ലിവിംഗ് പ്രാക്ടീസും  കഴിഞ്ഞു         ക്ഷീണിതനായി  ഫ്ലാറ്റിന്റെ കുത്തു പടികള്‍ ഇഴഞ്ഞു കയറി വരുമ്പോള്‍ സുശീല  അന്ന് വന്ന രണ്ടു വനിതകളില്‍  ഒന്നിലെ  "ആരോഗ്യ ക്ഷമതയ്ക്ക് പത്തു ജ്യൂസുകള്‍"  ഉള്ളതില്‍  ഒരു ജ്യൂസ് അടിച്ചു വച്ചത് കൊടുത്തു ...
 രാസല്‍ ഖൈമയില്‍ നിന്നും അനിയത്തി കൊടുത്തു വിട്ട വെള്ള  രൈസിന്‍സ്‌  രണ്ടെണ്ണം വെള്ളത്തില്‍ കുതിര്‍ത്തു അതിന്റെ  സത്തു കൊടുത്തു .. .
നെല്ലിക്കയും പാവയ്ക്കയും സമാസമം പിഴിഞ്ഞു  തേന്‍ ചേര്‍ത്ത് ചുണ്ടില്‍ ഇറ്റിച്ചു ,
അല്പം ഉള്ള ഷുഗര്‍   പ്രെഷര്‍  ഒക്കെ  ഗുഡ് ബൈ  പറയട്ടെ.

ഇനി ബ്രേക്ക് ഫാസ്ടിനു മുന്പ് സുശീല ട്രേഡ് മില്ലില്‍ കുറെ   മീറ്റര്‍   നടക്കും    അപ്പോള്‍ ഐ ഫോണും പാട്ടും  സുശീലയ്ക്ക്  ചെവിയില്‍ വച്ച് കൊടുക്കും  സുശീലന്‍     എന്നിട്ട്  എക്കണോമിക്  ടൈംസ്  എടുത്ത്  കാളയും  കരടിയും കളിയ്ക്കും.
  സുശീല കുളിച്ചു വന്നു  ലോ റിയല്‍  ക്രീമും ഒക്കെ എടുത്തു  ഒരുങ്ങല്‍  മേശയിലെ  നില കണ്ണാടിയ്ക്ക്  മുന്‍പില്‍ ഇരിക്കുമ്പോള്‍ മാത്രം  സുശീലന്‍  പത്രം താഴത്ത്  വച്ച് കുളിക്കായി പോകും.

എന്നിട്ട് ഒന്നിച്ചു  ബ്രെഡ്‌ ,ജാം, ബട്ടര്‍ , എന്നിവ   മുട്ടയുടെ വെള്ള മാത്രം സക്രാമ്പില്‍  ചെയ്ത്   വൈറ്റ്  പെപ്പര്‍     പൌഡര്‍ ചേര്‍ത്ത്  സ്പൂണില്‍ കോരി കഴിയ്ക്കും..
 ശേഷം  സുശീലന്‍ ഹോണ്ട ബ്രിയോയില്‍ " എനിഗ്മ സാഡ് നെസ്"  ഇട്ടു പാടിച്ചു  സുശീലയെ അവളുടെ ഓഫീസില്‍  ഡ്രോപ്പ് ചെയ്തിട്ട്  തന്റെ  ഓഫീസില്‍ പഞ്ചിംഗ്  ടൈം  തെറ്റാതെ എത്താന്‍ ട്രാഫിക് വലകള്‍  ഭേദിച്ച്  ഒരു ബാറ്റ് മാന്‍ സഞ്ചാരം!
ലഞ്ച്  മാത്രം അവരവരുടെ ഓഫീസിലെ  ഫുഡ് ജോയാന്റിലാ രണ്ടു പേര്‍ക്കും..
അതും സാന്റ് വിച്ചും  പെപ്സി മിനിയും ..

വൈകുന്നേരം തനി ആവര്‍ത്തനം യാത്ര  വഴികള്‍.  
ഒന്ന് ഫ്രഷ്‌ ആയി ഫ്ലാറ്റിനു താഴത്തെ പാര്‍ക്കില്‍ സമീപ ഫ്ളാറ്റ സ്ഥരുമായി  കൂടെ ഇല്ലാത്തവരുടെ ദുര്നടപ്പുകളുടെ  വഴി കണ്ടു പിടിക്കുന്ന കളികള്‍..ഇത്തിരി  സീരിയല്‍  ....
ഒന്‍പതു മണിയോടെ   ബോഡി മാസ്  ബോഡി ലെങ്ങ്ത്  ഇന്ടെക്സ് ഒക്കെ നോക്കി  ഒരു സ്പൂണ്‍ ചോറും ഇത്തിരി ബോയില്‍ഡ്  വെജിടബിള്സും  അത്താഴമാക്കി  .. നേരത്തെ ഓണ്‍ ചെയ്തിട്ട  വേള്‍ പൂള്‍  എസിയില്‍  നിതാന്ത നിദ്ര.

കാലം ഇങ്ങനെ പോക വാറെ ...കുഞ്ഞു കാല്‍ കാണുവാന്‍ രണ്ടു പേര്‍ക്കും മോഹം ഉണ്ടായി 
ജോണ്സന്‍  ആന്‍ഡ്‌  ജോന്സന്റെ  പരസ്യത്തിലെ കുഞ്ഞിനെ കണ്ടപ്പോള്‍  പെട്ടന്ന്  ഉണ്ടായ ഒരു തോന്നല്‍..
മൃദു ചര്‍മത്തില്‍ ബേബി  ഓയില്‍ പുരട്ടി കുളിപ്പിക്കാന്‍ സുശീല ചില്ലറ ആഗ്രഹം അല്ല വച്ചത്..
ആ മോഹ വള്ളി പൂത്തു..
പക്ഷെ   ഓഫീസ് യാത്രയും  വീട്ടിലെ സാന്റ് വിച്ചു ഉണ്ടാക്കലും  എല്ലാം കൂടി  കൊണ്ട് പോകാന്‍ സുശീലയ്ക്ക് വയ്യാ..തന്നെയുമല്ല സുശീലന്‍ സമ്മതിക്കുകയുമില്ല  എന്നായി..

എതിര്‍ ഫ്ലാറ്റിലെ  ഇന്ഷുറന്സ്  മാനേജര്‍ മാഡം  അവരുടെ ഫ്ലാറ്റിലും  അടുത്ത ഫ്ലാറ്റ് കളിലും  വരുന്ന ശീലാവതിയെ  സ്ട്രോങ്ങ്‌ ആയി റെക്ക മെന്റ്   ചെയ്തു  ..ഒന്നാമത്തെ കാര്യം പേര് പോലെ  സ്വഭാവം..
തന്റെ  ഹസ്   ടയര്‍ ഫാക്ടറിയിലെ  മാനേജര്‍  രാത്രി ഷിഫ്ടും  കഴിഞ്ഞു  വന്നു പകല്‍ മുഴുവനും ഉറങ്ങുമ്പോള്‍ പോലും ഒന്ന്  തിരിഞ്ഞു നോക്കാതെ വീട്ടിലെ പണി ഒതുക്കി മുന്‍ കതകു ചാരി ശീലാവതി അടുത്ത ഫ്ലാറ്റില്‍ പൊയ്ക്കോളും ..നമ ശിവാ മിണ്ടില്ല.  "അതല്ലേ നമുക്കും ആശ്വാസം "   മാഡത്തിന്റെ ചോദ്യത്തില്‍ സുശീലര്‍ വീണു.

അങ്ങനെ ശീലാവതി വന്നീട്ടു രണ്ടു പേരും ബ്രിയോയില്‍  ജോലിക്ക് പോകുക  പതിവായി..ആ യാത്രയിലെ ചേര്‍ച്ച ഒരു ജൂവലറി പരസ്യം കണ്ടപോലെ ശീലാവതി നോക്കി നില്‍ക്കും..

ഒരു നാള്‍ സുശീലയ്ക്ക്  ഓഫീസില്‍ വച്ച് അതി കഠിനം ചര്‍ദ്ദി ..നില്‍ക്കുന്നില്ല  അവിവാഹിതകള്‍ ആരോഗ്യ മാസികയിലെ  ചര്‍ദി യ്ക്കുള്ള  മരുന്ന് തപ്പി ..പിന്നെ നെറ്റിലും  ബ്രൌസ് ചെയ്തു..രണ്ടു പിള്ളേരുടെ തള്ളയായ ഒരു മാഡം പറഞ്ഞു  "ഇതിപ്പം കൊച്ചെ  അതിന്റെയാ  ഹാഫ് ഡേയ്  ലീവ് എടുത്തു വീട്ടില്‍ പോയി  കെടക്ക്‌"

അപ്പോഴാണ്  സുശീല ഓര്‍ത്തത്‌  സുശീലന്‍ ടൂറിലാ  ..മീറ്റിംഗ്  .  മൊബൈലും ഒഫ് ആയിരിക്കും.
 ഒരു ടാക്സി വിളിച്ചു പോകാം എന്ന്.
ഓട്ടോ വിളിച്ചാല്‍  പേറും  കഴിഞ്ഞേ അങ്ങ് ചെല്ലു  എന്നും.

വല്ല വിധത്തിലും ഫ്ലാറ്റില്‍ എത്തി  ദൈവാധീനം മുന്‍ കതകു ചാരിയിട്ടേ  ഉള്ളൂ   ശീലാവതി  അകത്തു  ബാത് റൂം കഴുകുന്ന ശബ്ദം കേള്‍ക്കാം..

സുശീല കട്ടിലില്‍ ഒന്നിരുന്നു . ഇരുന്നപ്പോള്‍ എന്തോ ആരോ പറയുമ്പോലെ ഒരു തോന്നല്‍ ..
എഴുന്നേറ്റ്  ബാത്ത് റൂമിന്റെ വാതിലില്‍ എത്തി ..അതും ചാരിയിട്ടേ ഉള്ളൂ..
സുശീല ഞെട്ടി  പുറകോട്ടു മാറിയില്ല  അതൊക്കെ പഴയ ഫാഷന്‍ . കതകു  മലര്‍ക്കെ തുറന്നു
 സുശീലനും  ശീലവതിയും  ഈറ്റ  സിനിമയിലെ പോലെ കുളിയോ .. കുളി..മലയാറ്റൂര്‍ മലം ചരുവിലെ പൊന്മാനെ എന്ന പാട്ടിന്റെ ഈണത്തില്‍   ഷവറില്‍  നിന്നും വെള്ളം വീഴുന്നു ..

"ങേ ...ഇതാര ഈ ബാത് റൂമില്‍ എന്നെ കൊണ്ട് വന്നത്? മീറ്റിംഗ് എപ്പം  കഴിഞ്ഞു? "
"ഞാന്‍ എങ്ങനെ ഇവിടെ വന്നു ?  "
"ദേ  മുന്‍പില്‍ നിക്കുന്നു സുശീല  അപ്പം പിന്നെ ഇതാരാ? " ശീലാവതിയെ ചൂണ്ടി സുശീലന്‍ ഞെട്ടി തരിച്ചു നിന്നു.
ശീലാവതി മെല്ലെ ഇറങ്ങി   മുടി ഒക്കെ കെട്ടി വാതിലും ചാരി അടുത്ത ഫ്ലാറ്റില്‍ പോയി.

സുശീലയ്ക്ക് അപ്പോള്‍  വലിയ ഒരു ഓക്കാനം വന്നു പുറകെ ചര്ദിയും  ..
പിന്നെ എന്നോ   ഇന്ഷുറന്സ്  മാനേജരുടെ ഫ്ലാറ്റിലും ചര്‍ദി ഉണ്ടായി..
"ഇപ്പോഴത്തെ    ഒരു തരം  പകര്‍ച്ച വ്യാധി  "    എന്ന് ഹെല്‍ത്ത് ഡയരക്ടര്‍  ടി വി ചാനലില്‍  നല്‍കുന്ന  അഭിമുഖം   ഏകനായി  സുശീലന്‍ സോഫയില്‍ ചാരി കെടന്നു കേട്ട് കൊണ്ടിരുന്നു ...

ഷവറില്‍ നിന്നും  വെള്ളം തുള്ളിയായി വീഴുന്ന ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാം..

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സ്വാശ്രയത്തിനു ഒരു കൈപ്പുസ്തകം


തെക്കന്‍ ചായിവിന്റെ ഉഗ്ര താപം ഉച്ച ചൂടിലും കടന്നു നില്‍ക്കുന്നു , നേരം സന്ധ്യ ആയാല്‍ ബാര്‍ബര്‍ ഷോപ്പില്‍ തെരക്കും ഏറും... എന്നാപിന്നെ മുടി ഒക്കെയൊന്ന് വെട്ടി കളയാം എന്ന് കരുതി ഒന്നുരണ്ടു പേരുടെ പുറകില്‍ സ്ഥാനം പിടിച്ചു.  ഫാനിന്റെ ചൂട് കാറ്റും കൊണ്ട് കത്രിക സംഗീതത്തിന്റെ ആരോഹണ അവരോഹണങ്ങളില്‍ മുഴുകി ഇരിക്കെ ..വാര്‍ത്ത‍   കാണാന്‍   ടി വി ഓണായി  വന്നു..വെട്ടുന്നവനും വെട്ടു കൊള്ളുന്നവനും എല്ലാം തല സൌകര്യ പൂര്‍വ്വം അട്ജസ്റ്റ് പണ്ണി വച്ചു.  
വലിയ ഭൂഗോളം മറിഞ്ഞു തിരിഞ്ഞു വന്നു ഒരു കിളി മൊഴി നമസ്കാരം പറഞ്ഞു  പ്രധാന വാര്‍ത്ത കളിലേയ്ക്കു  കണ്ണ് തുറിച്ചു.  വട്ടം ചവിട്ടു നിര്‍ത്തി വെട്ടുകാരന്‍ നിവര്‍ന്നു ..വെള്ള പുതപ്പിന് ഇടയില്‍ നിന്നും കോഴി കുഞ്ഞിനെ പോലെ വെട്ടാന്‍ ഇരുന്നവനും തല നീട്ടി..

"കേരളത്തിലെ  സ്വാശ്രയ  പഠനം  ഉള്ള  മാനം  കപ്പല് കേറ്റും എന്ന്  നീതി പീഠം  " പറഞ്ഞതായി വാര്‍ത്ത‍ വായിച്ചതും , ചര്‍ച്ച തുടങ്ങാന്‍    ഇരുന്നവര്‍    കൈ കലാശങ്ങള്‍ എടുത്തു....
"മുടിഞ്ഞു പോകാന്‍ എത്ര ബസാ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്? അതിനുള്ള പൈസയും കൊടുത്തു ചുമ്മാ ഒരുങ്ങി കുത്തി ഇരുന്നു തെക്കോട്ടും വടക്കോട്ടും പോഹുന്ന പോക്ക് കണ്ടാലോ? ഉടുപ്പും അതിനു പുറകില്‍ പെറ്റികൊട്ടും പാന്റും എന്ന് വേണ്ടാ..."  രാമച്ചാര്‍  തുടങ്ങി വച്ചു.  

രണ്ടു മാസത്തില്‍ ഒരിക്കല്‍ ഫ്രീ ഓഫര്‍ ആണെങ്കില്‍ കൂടി താടി വടിക്കാന്‍ കൂട്ടാക്കാത്ത രാമച്ചാര്‍
 ടി വി ചുമ്മാ ഇരുന്നാലും അതിനകത്തെ സ്വന്തം നിഴല് നോക്കി ബാര്‍ബര്‍  ഷാപ്പില്‍ കാണും . ഒരു സീറ്റ് എപ്പോഴും ബുക്ക്ഡ് ആണ്.
സ്വാശ്രയ സീറ്റ് പോലെ.! 


"ചേട്ടാ നമ്മുടെ കുട്ടികളെ എങ്ങനെ സ്വാശ്രയ ബോധം ഉള്ളവര്‍ ആക്കാം"  ഒരു തലയും,  ഒരു കൈ പുസ്തകവും വെളിയില്‍ നിന്നും കടയ്ക്കുള്ളിലേയ്ക്ക് നീണ്ടു വന്നു, ഒപ്പം നെറ്റിയില്‍ ഭസ്മ കുറിയിട്ട ഒരു ഞരുന്ത്  ചെറുക്കനും...
ഇവന്‍ ഈ കോടതി വിധി  അറിഞ്ഞിട്ടും  പുസ്തകോം കൊണ്ട് ...ചോദ്യങ്ങള്‍  ഉയര്‍ന്നു വന്നില്ല.

ഒരു സഞ്ചി താഴ്ത്തി വച്ചു പുസ്തകം എല്ലാവര്‍ക്കും നോക്കാന്‍ നല്‍കി ..അവന്‍ ടി വിയിലേക്ക്  സാകൂതം തിരിഞ്ഞു.
രാമചാര്‍  പുസ്തകം കിട്ടിയ പാടെ കസേരയില്‍ വച്ചിട്ട് പുറത്തിറങ്ങി ഒന്ന് നീട്ടി തുപ്പി, തിരികെ വന്നു കസേരയില്‍ ഇരുന്നു വിസ്തരിച്ചു വായന തുടങ്ങി..ഒന്ന് രണ്ട് പേജു മറിച്ചു  എന്നിട്ട്
 " ഡാ കൂവേ ഇത് പിള്ളാരെ  നന്നാക്കാനോ  അതോ  കണ്ട റബ്ബറും തോട്ടമെല്ലാം പന്നി കൂട് പോലെ  കോളജു പണിഞ്ഞു കൂട്ടിയിരിക്കുന്ന  മഫിയാകളെ  വളത്തി വലുതാക്കാനോ .."
പുസ്തകക്കാരന്‍ ചെക്കന്‍ ടിവിയില്‍ നിന്നും കഴുത്തു മാത്രം തിരിച്ചു ചിറി കോട്ടി  "എന്റെ പൊന്നു ചേട്ടാ പത്തു രൂപയ്ക്ക് ഇത് വിറ്റാല്‍  എനിക്ക് രണ്ടു രൂപ കിട്ടും ..ഇതാണ് ഇതിന്റെ സ്വാശ്രയ ടെക്നിക്..അല്ലാതെ ഇതിനകത്ത് എന്താണെന്ന് എനിക്കൊന്നും തിരിയില്ല "

"അതാട ഈ സ്വാശ്രയത്തിന്റെ  ഗുട്ടന്‍സ്  ..അകത്തു വലുതായിട്ടൊന്നും വേണ്ടാ ..എന്നാല്‍ കീശയുടെ അകം നിറയുകേം ചെയ്യും..മുടി വെട്ടാന്‍ പോലും ഒരു ഐഡിയ ഒക്കെ വേണം"
മുടി വെട്ടുന്നതിനിടെ ഒരു ബ്രേക്ക് പറഞ്ഞു വെട്ടുകാരന്‍.

മിണ്ടാതെ ഇരുന്ന എന്റെ തലയില്‍ ഇവരുടെ ഒക്കെ സാമാന്ന്യ ജ്ഞാനവും തിരിച്ചറിവുകളും കൊള്ളിയാനായി..

വളരെ പണ്ടും ബാര്‍ബര്‍ ഷോപ്പ് വിപ്ലവങ്ങളുടെ എരി തീയില്‍  എണ്ണ കോരുന്ന ഇടം ആയിരുന്നല്ലോ..എത്ര തരം ബുദ്ധികളും  ബുദ്ധി മുട്ടുകളും വന്നു വെട്ടി മാറിയ പടക്കളം!

ഭിത്തിയിലെ  ശിവകാശി പോസ്ടരില്‍ " നീ ശ്രേഷ്ടതയിലേക്ക്  പോകാന്‍ ഒരുങ്ങിയാല്‍ നല്ലതിലെങ്കിലും  ചെന്ന് കൂടും "  പുഴയില്‍   കൊക്കുരുമ്മി  അരയന്നങ്ങള്‍ ..ഒരു കളി വഞ്ചി..ചിത്രം മനോഹരം..
അതിനു താഴെ  കയ്യില്‍  വൈന്‍ ഗ്ലാസുമായി മദാലസയായ  ഏതോ തമിഴ് നടിയുടെ ഉടയാട പകുതി മാറിയ ഒരു സിനിമാ പരസ്യം..പടത്തിന്റെ  പേര്‍ ആരോ ഇഷ്ടം കൂടി കീറി കളഞ്ഞു..
അന്ന്യം നിന്ന് പോയ ഓല കൊട്ടകകളുടെ  തിരു ശേഷിപ്പായി ആ പോസ്ടര്‍..

വിഷയം പിന്നേം കനത്തു..രാമചാര്‍  സട കുടഞ്ഞു.."ഒറ്റ മൂലി പ്രയോഗം കൊള്ളാമല്ലോ ..നിങ്ങള്‍ ഒരു കോടി രൂപ  ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പേരില്‍ നിക്ഷേപിച്ചാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ നൂല് കെട്ടു കഴിഞ്ഞുള്ള വിദ്യാഭ്യാസം  എഞ്ചിനീയറിംഗ്  , എം ബി ബി എസ ,നേഴ്സിംഗ് , എം ബി   എ  എന്ന് വേണ്ടാ ഏതു  വേണോ ആ വഴിയില്‍ റാങ്കോടെ പാസ്സാക്കും..ഇതിനു "സെല്‍ഫ് ഗ്രോയിംഗ്"   പാക്കേജ്  അഥവാ സ്വാശ്രയ വളര്‍ച്ചാ പദ്ധതി എന്ന് പറയും.."

"ഓഹോ മുടിഞ്ഞു..ഇതാ മോനെ മലയാളീടെ പുത്തി. "    അടുത്ത ഊഴക്കാരന്‍ കസേരയില്‍  കേറുമ്പോള്‍ പ്രതികരിച്ചു.." വെടക്കാക്കി തനിക്കാക്കുന്ന മറ്റേ പരിപാടി  ..മലയാളിക്ക് പണ്ടേ സ്വന്തം, അതിനു അവന്‍ പഠിച്ച സ്വാശ്രയ കോഴ്സ്  ഏതാണെന്ന്  അറിയില്ല."

ഞാന്‍ പുസ്തകം എടുത്തു ചില അനുഭവ സാക്ഷ്യങ്ങള്‍ എന്ന ഭാഗം ഒന്ന് വായിച്ചു.  രോഗം മാറിയവരുടെ  .. സാക്ഷ്യ പെടുത്തലുകള്‍  പോലെ..ഹൃദയാ വര്ജ്ജകം..

ചുരുക്കത്തില്‍...
മധ്യ തിരുവിതാന്‍ കൂറിലെ അല്ലെങ്കില്‍ ഉടായിപ്പിനു പറ്റിയ ഭൂ പ്രകൃതി നിറഞ്ഞ സ്ഥലത്തുള്ള ഒരു മേടിക്കല്‍ കോളജില്‍ പഠിച്ച ഏതോ അന്തപ്പാവി  പരീക്ഷയ്ക്ക് എഴുതി പോലും "പെണ്ണുങ്ങള്‍ക്ക്‌ കിഡ്നി ഇല്ലത്രെ..എന്നാല്‍ ആണുങ്ങളുടെ കിഡ്നി കാലിനിടയില്‍ കാണപ്പെടുന്നു എന്നും!"

പരീക്ഷ കടലാസ് നോക്കിയ ലേഡി അപ്പോതിക്കേരി  ചിരിച്ചു   ചിരിച്ചു കിഡ്നി പൊട്ടി മരിച്ചു എന്നും. ' ഇന്നത്തെ കാലത്ത്  കിഡ്നി ചിലപ്പോള്‍ അടിച്ചു മാറ്റിയിരിക്കാം അതിലെന്തു ചിരിക്കാന്‍."" '
അങ്ങനെ അയാള്‍ സാക്ഷ്യം അവസാനിപ്പിക്കുന്നു.

വേറെ ഏതോ ഒരുഗ്രന്‍ എഴുതി യിരിക്കുന്നു    "പാമ്പ്‌  തലയിലോ മറ്റോ കൊത്തിയാല്‍ ഒന്നും  സംഭവിക്കില്ല  കാരണം പാമ്പിന്‍ വിഷം മുകളിലോട്ടെ പോവുകയുള്ളു " "പിന്നെ  എട്ടാം ക്ലാസും  ഒളിച്ച്  ഓട്ടോം  ബിരുദം ആയുള്ള ഞങ്ങടെ  കോളജിന്റെ  "സീ ഈ  ഓ " യുടെ മുറുക്കാന്‍ ചെല്ലം ച്ചുമ്മുന്നത്  ഐ ഐ ടിയില്‍ നിന്നും വിരമിച്ച ഏതോ ഒരു പ്രൊഫസര്‍, പോരെ  അഭിമാനം...അസൂയക്കാരനും കാഷില്ലാത്തവനും പലതും പറയും.."
 "ഈ അറിവ് പകര്‍ന്നു തന്ന എന്നെ ഞാനാക്കിയ എന്റെ സ്ഥാപനത്തിന് നന്ദി. "

മറ്റൊരു സ്ഥാപനത്തില്‍ എം ബി എ പഠിയ്ക്കുന്ന രണ്ടു കുട്ടികള്‍    എഴുതിയിരിക്കുന്നു.
"പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് വന്നില്ല. .ഒരു സുഹൃത്തിന്റെ അടുത്ത് അഭയം തേടി  ..  ആ പാവം ഞങ്ങളുടെ  ആധി  കണ്ടു  വിവരം അന്ന്വേഷിക്കാന്‍ ഇറങ്ങി... ഞങ്ങള്‍ക്ക്   വേണ്ട ബിരുദ യോഗ്യത ഇല്ലേയില്ല പോലും   സര്‍വകലാശാലയില്‍ കിട്ടിയ പരീക്ഷ യുടെ അപേക്ഷയോടൊപ്പം  വയ്ക്കണ്ട ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാത്തത് കാരണം പേരും നമ്പരും വച്ച് അന്വേഷിച്ചപ്പോള്‍  ഞങ്ങള്‍  പാസ് ആയിട്ടില്ല. .ഇത് ഞങ്ങള്‍ക്ക് അറിവുള്ളത് തന്നെ ..അപ്പോള്‍  എം ബി എ അഡ്മിഷന്‍ എങ്ങനെ കിട്ടി എന്ന അനാവശ്യ ചോദ്യത്തിന് ഞങ്ങള്‍  കൂളായി  മറു വെടി  വച്ചു...

"ഞങ്ങള്‍  ദുബൈലാ  വളര്‍ന്നതും പഠിച്ചതും  പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാ ചൈനയില്‍ പോകാമെന്ന് ..ഈ മുടിഞ്ഞ കണ്ട്രിയില്‍  പഠിക്കണ്ടാ എന്ന്.. ഡാഡിക്ക് അപ്പോള്‍ നോസ്ടാല്ജിയ ഇറങ്ങി വന്നു...അങ്ങനെ ബി കോമിനു ഞങ്ങള്‍ പ്രൈവറ്റ് ആയി പഠിച്ചു .    . എം ബി എ യും  ഇവിടെ തന്നെ   പഠിയ്ക്കണം എന്ന് മമ്മിയും ഡാഡിയും  ഒരേ പിടി വാശി. അവര്‍ ഈ കോളജിന്റെ സൈറ്റില്‍ പോയി.     ലാന്‍ഡ്‌ സ്കേപ്പും  യൂണിഫോമും  എല്ലാം ഇഷ്ടപ്പെട്ടു   പിന്നെ ഈ വാസ്തു  എന്നൊക്കെ പറയുന്ന മോടലിലുള്ള  കെട്ടിടങ്ങളും ..."

" വകയില്‍ ഒരു അങ്കിളിനെ കോണ്ടാക്റ്റ് ചെയ്തപ്പോള്‍ പറഞ്ഞു  ആദ്യം എത്രയോ ലക്ഷം കൊടുത്താല്‍ മതി  അഡ്മിഷന്‍ കിട്ടും ..പരീക്ഷ വരെ പഠിയ്ക്കാം അതിനുള്ളില്‍ പാസ് ആകണം ..അല്ലെങ്കില്‍ പിന്നെ കോടതിയില്‍ കേസ് കൊടുക്കണം  പക്ഷെ കോടതി ചെലവും കൊടുക്കണം  , വക്കീല്‍ ഒക്കെ എപ്പോഴും തയ്യാര്‍ എന്ന് പറഞ്ഞു.."""''

'' അപ്പോള്‍ അഡ്മിഷന്‍ സമയത്തൊന്നും  പാസ് ആകണ്ടായോ എന്ന്   പാവം  സുഹൃത്ത്‌  ചോദിച്ചപ്പോള്‍ ഞങ്ങള്‍   ചിരിച്ചോണ്ട് പറഞ്ഞു  "അതല്ലേ  മോനെ   ഈ സ്വാശ്രയം" " നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും..അല്ലെങ്കില്‍ നടത്തിക്കും.."

"എല്ലാം ആ പറഞ്ഞ അങ്കിള്‍ ശരിയാക്കി ..ക്ലാസ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ദുബായ് ഒക്കെ ഒന്ന് കറങ്ങി  വന്നു. യൂണിഫോമും ലാപ് ടോപ്പും  എല്ലാം കൊണ്ട് അങ്കിള്‍ എത്തി . ഞങ്ങളെ കോളജില്‍ ആക്കി.
"പാസായിട്ടില്ല എന്നൊന്നും  ചുമ്മാ കേറി  വെളമ്പി യെക്കരുത് " എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.."മറ്റു പലരും ഇത് പോലെ ഉണ്ട്..പരീക്ഷയ്ക്ക് മുന്പ് എങ്ങനെ എങ്കിലും  ബി കോം സപ്പ്ലി എഴുതി എടുക്കണം ..."

"അഥവാ ഞങ്ങള്‍ പാസായില്ല എങ്കില്‍ " ആ ചോദ്യത്തിന്  ഞങ്ങളെ വിഡ്ഢികള്‍ ആക്കി കൊണ്ട് അദ്ദേഹം പറഞ്ഞു..
"ഇത്ര നാളും ഞങ്ങള്‍ പഠിച്ചു .. പരീക്ഷ ആയപ്പോള്‍   സര്‍വകലാശാല  ഞങ്ങളുടെതല്ലാത്ത കാരണത്താല്‍  ഞങ്ങളെ എഴുതിക്കുന്നില്ല ..എന്ന് പറഞ്ഞു സാമാന്ന്യ നീതി തേടി നമ്മള്‍ ഒരു താല്‍ക്കാലിക ഉത്തരവ്     വാങ്ങും  പരീക്ഷ എഴുതാന്‍ ..പിന്നെ അതങ്ങനെ തുടര്‍ന്ന് പോകും  നിങ്ങള്‍ക്ക് നല്ല  പ്ലയ്സ്മെന്റും കിട്ടും"

"എന്തായാലും നിങ്ങള്‍ക്ക് എല്ലാ നന്മകളും" എന്ന് പറഞ്ഞു  പ്രിന്‍സിപ്പല്‍ കൈ തലയില്‍ വച്ച് അനുഗ്രഹിച്ചു . ഞങ്ങളുടെ അനുഭവത്തില്‍ ഒരു സ്വാശ്രയ കോളജില്‍ മാത്രമേ ഈ അനുഗ്രഹം കിട്ടു.
അപ്പോള്‍ മറ്റൊരാളുടെ കഥ പറച്ചില്‍.."  "' ഈ റീ  വാലുവേഷന്‍  മറ്റൊരു വലിയ  സ്വാശ്രയ അനുഗ്രഹ മാരിയാ ..ഒരിക്കലും ജയിക്കാന്‍ സാധ്യത ഈ  ജന്മത്ത്  ഇല്ലാത്ത  എന്നെ , അപ്പന്‍   എഴുപത്തഞ്ചു ലക്ഷം കൊടുത്തു നമ്മുടെ അടുത്ത ഒരു മെഡിക്കല്‍ കോളജില്‍ ചേര്‍ത്ത്..വരവും പോക്കും  ബെന്‍സ് കൂടിയ  ക്ലാസില്‍ ..പരീക്ഷയ്ക്ക്  അങ്ങ് തോറ്റു  റി  വാലുവേഷന്‍  ഉടന്‍ അപേക്ഷ നല്‍കി. ആ വണ്ടിയില്‍ തന്നെ ഒരു  ഉന്നത ബാരിസ്ടരേം"  കയറ്റി നേരെ പോയി..

ആ  റി  വാലുവേഷന്‍ അപേക്ഷ മാത്രംപരിശോധിച്ച് മാര്‍ക്ക്   ഒരാഴ്ചയ്ക്കുള്ളില്‍  അറിയിക്കണം എന്ന് ഒരു താല്‍ക്കാലിക നിര്‍ദേശം വാങ്ങി സര്‍വകലാശാലയില്‍  എത്തിച്ചു.  ഇനിയാ കളി..എം ബി ബി എസിന്  ഉത്തര കടലാസ് നോക്കുന്ന പാനലില്‍ ഉള്ളവരെ തപ്പി..ഒരു പേപ്പര്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ക്കു കിട്ടുന്നു എന്നറിഞ്ഞു..
അയാളുടെ  പുരയില്‍  പേപ്പറിന് മുന്പ് കുതിച്ചു  പാന്ജ്  എത്തി. ..ഓഫര്‍ ബെന്‍സ് ഈ ക്ലാസ് .

അങ്ങനെ ആ സംഭവം  നടക്കുന്നു. ഞാനെന്ന  ഡോക്ടര്‍  അറുപത്തി നാല് നിലയുള്ള ആതുര ശുശ്രൂഷ കേന്ദ്രത്തില്‍  കണ്സല്ട്ടിംഗ്  ഫിസിഷ്യന്‍ ആകുന്നു..അറുപത്തി മൂന്നാം നിലയില്‍  ആചാളി ഊച്ചാളി അല്ലാത്ത പെഷ്യന്സിനെ  അടി മുടി ചികിത്സിക്കുന്നു....കല്യാണം പൊടി  പൂരം ..ഇതേ തൂവല്‍ പക്ഷി തന്നെ കെട്ടുന്നു  (അവനിപ്പോഴും  നാല് സപ്പ്ലി ഉണ്ട്..)
 ഹായ്‌.  ഹണി മൂണ്‍   ഹിപ്പോക്രാട്ടസിന്റെ   ശവ   കുടീര ത്തിലേയ്ക്ക്  . "ഈ പണി കണ്ടു പിടിച്ചതിന്റെ നന്ദി അറിയിക്കാന്‍... ജയ്  ജയ് സ്വാശ്രയ വിദ്യ."

അപ്പോള്‍ മറ്റൊരുത്തന്‍ പറയുന്നു ..." ഞങ്ങളുടെ നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളജില്‍  ഞങ്ങളെ പഠിപ്പിക്കുന്ന  അധ്യാപകനും  ഒന്നാം വര്‍ഷ കാരനായ ഞാനും ഒന്നിച്ചാ   പുള്ളീടെ  സപ്പ്ലീം എന്റെ    മെയിനും     എഴുതുന്നെ..എന്തൊരു കൂട്ടായ്മ..പരസ്പരം കാണിച്ചാ എഴുതുന്നെ .. മുറി എല്ലാം അടച്ചാ എഴുത്തൊക്കെ ..നല്ല റിസല്‍ട്ടാ ..മറ്റെവിടെ കിട്ടും ഈ സൌകര്യങ്ങള്‍...?"

ഇനി ഒരാളുടെ സാക്ഷ്യം.." ഞങ്ങള്‍ പാസ് ആയാല്‍ രോഗികളെ മരുന്ന് മാറി കുത്തി വയ്ക്കും എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവര്‍ അറിയാന്‍...  ഇതൊന്നും ഞങ്ങടെ നിര്‍ബന്ധം അല്ല..അപ്പനും അമ്മയും പറയുന്നു   ഞങ്ങടെ ഒക്കെ കുട്ടിക്കാലം അല്ലെങ്കില്‍ പട്ടിണി കാലത്ത് ചുമ്മാ മിടുക്കരാ എന്നും പറഞ്ഞു അങ്ങ് തിരുവന്തോരത്തും മറ്റും രാജാവിന്റെ വഹയാ എന്നൊക്കെ പറഞ്ഞു ചിലരെ ചേര്‍ത്ത് പഠിപ്പിക്കും ..നമ്മക്കൊന്നും എത്തി നോക്കാന്‍ പറ്റത്തില്ല..കാരണം നമ്മടെ ബുദ്ധി ഒക്കെ ഇത്തിരി അങ്ങ് കൊറഞ്ഞു പോയീ പോലും..ഇപ്പോഴല്ലിയോ നമ്മടെ കയ്യില്‍ ഈ പന്ത് വന്നത്  തണ്ടീം താരോം അറിയാത്ത നേതാകന്മാര്‍  നാല് കാശുണ്ടാക്കാന്‍ ഒപ്പിച്ചു തന്ന മാര്‍ഗം..
റെഡ് സ്ട്രീറ്റില്‍ പോലും ഈ വഴി തെളിയില്ലാ...
എറിഞ്ഞു കളിചോണം...പണം എറിഞ്ഞെങ്കിലെ പണം വീഴൂ "...മെറിറ്റ്‌ എന്നൊക്കെ പറയുന്നത് പഴം കഞ്ഞിയാ.."

അവസാനത്തെ ഒരാളുടെ അനുഭവ സാക്ഷ്യം കുമ്പസാരമായി.."  എക്സ്ക്യൂസ് മി ഏതു  കോളജിലാ   പഠിച്ചത്   എന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ ചോദിക്കും പോലും.. ഈ പാവം ഞങ്ങള്‍ക്ക് അങ്ങനെ ഒന്നും ഒരു മേല്‍വിലാസം വേണമെന്നില്ല..കാരണം  'ഉണ്ടാക്കുന്നവന്‍ അനുഭവിക്കുന്നില്ല ...അനുഭവിക്കുന്നവനോ ഉണ്ടാക്കുന്നുമില്ലാ..ഇതാ ഞങ്ങടെ മൂല മന്ത്രം.. മെരിറ്റും  അതിന്റെ വെലയും ഒന്നും ഞങ്ങള്‍ക്ക് അറിയില്ല അതൊക്കെ ഉള്ളവര്‍ ഉണ്ടോ എന്ന് പോലും..അവര്‍ക്ക് ... സോറി.      ഞങ്ങള്‍   ഒരിക്കലും  നേര്‍ക്ക്‌ നേര്‍ കല്യാണം കഴിക്കുകയോ  ഒഴിയുകയോ ഇല്ലാ..എല്ലാം   ഇവന്റ് മാനെജ്മെന്റ് "

പുസ്തകം മടക്കി   കസേരയില്‍ വച്ച് ഒന്ന് മൂരി നിവര്‍ന്നു..അപ്പോള്‍ രാമചാര്‍  കയ്യില്‍ ഇരുന്ന പുസ്തകം മേടിക്കാന്‍ പത്തു രൂപാ പയ്യന് കൊടുത്തിട്ട് പറഞ്ഞു.. "ഇതിനൊക്കെ തിരിച്ചടി വരും മോനെ  അന്ന് നീയും ഈ മുടി വെട്ടുന്നോനും അടി കിട്ടാതെ കാണും..ഇത് ലോക തത്വമാ "
രണ്ടു മൂന്നു സ്വാശ്രയ ബസുകള്‍ ചീറി പാഞ്ഞു പോകവേ ബാക്കി ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല .

സരസ്വതി നമസ്തുഭ്യം വരദേ  കാമ രൂപിണീ ...ടി വിയില്‍ വേറേതോ പരിപാടിയുടെ തുടക്കം..

2012, ജനുവരി 1, ഞായറാഴ്‌ച

കാവ്യ നീതികള്‍..

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് പള്ളിക്കുടം ക്ലാസുകളില്‍ കണ്ടും കൊണ്ടും അറിഞ്ഞു.

കണക്ക്  അറിയാത്ത പാവം കൂട്ടുകാരന്  കള്ള കണക്ക് കണ്ടെഴുതാന്‍ കൊടുത്ത്,  പിന്നെ നല്ല കണക്ക് സാറിനെ കാണിച്ചു ഉഗ്രന്‍ മാര്‍ക്ക് വാങ്ങി പാവം  കൂട്ടുകാരന്  തല്ലും മേടിച്ചു കൊടുത്തവന്‍ ഇന്നും ഒരു പണിയും കിട്ടാതെ അലയുമ്പോള്‍ അടി കൊണ്ട കൂട്ടു കാരന്റെ കാറില്‍ ലിഫ്റ്റ്‌ കിട്ടുന്നത് ആ കൊണ്ടറിവിന്റെ  സാക്ഷ്യം!
അവന്‍ നൂറു രൂപ കൂടി കൊടുക്കുമ്പോള്‍ അതിലെ കാവ്യ നീതിയും പൂര്‍ണ്ണം ആകുന്നു.!!

അറിയാ  വഴികളിലെ ദൈവത്തിന്റെ അടയാളങ്ങള്‍  അനവധി ...

ബ്ലേട്  പലിശക്കാരന്‍ എത്രയോ പാവങ്ങളെ കൊള്ള പലിശ കിട്ടാഞ്ഞതിനു കോടതി കയറ്റി കോടതി വരാന്തയില്‍ കണ്ട , അതില്‍  ഒരുവന്റെ  പെങ്ങളോട് "പലിശ ഇല്ലെങ്കില്‍ നീ ആയാലും മതി " എന്ന്
എന്ന് പറഞ്ഞു കൂട്ടു കക്ഷികളുമായി തലയറഞ്ഞു ചിരിച്ചു മാറുമ്പോള്‍...ഗോവിന്ദചാമിമാരുടെ   വക്കാലതുകാരന്‍ ഉള്‍പടെ..അട്ടഹസിക്കുംപോള്‍
പാവം പെങ്ങളെ നോക്കി ആങ്ങള ഒരു തുള്ളി കണ്ണ് നീര്‍ ഇറ്റിച്ചു നില്‍ക്കുമ്പോള്‍ ..അതൊരു കദന കവിത ആയി കോടതി വരാന്തയില്‍ ..
" ഓ സാരമില്ല ചേട്ടാ നമ്മള്‍ കടം വാങ്ങിയിട്ടല്ലേ ..എന്നെ പഠിപ്പിയ്ക്കാന്‍ ആയിരുന്നില്ലേ.."  എന്ന പെങ്ങളുടെ  സാന്ത്വനം ഉള്ളു കീറി മുറിച്ചത്  കണ്ണ് കാണാത്ത നീതി ദേവതയുടെയോ?

ഒരു നാള്‍ കൊള്ള പലിശക്കാരനും കൂട്ടി കൊടുപ്പുകാരനുമായവന്‍ ആരുടെയോ (ആ പെങ്ങളുടെത് ആകാം)
അറം പറ്റിയ  ശാപം ഏറ്റു വാങ്ങി എല്ലാം തകര്‍ന്നു സ്വന്തം ആരാധനാലയത്തിനുള്ളില്‍ കുറ്റം  ഏറ്റു പറഞ്ഞോ, പറഞ്ഞത് ദൈവം ചെവിക്കൊള്ളാന്‍ വിസമ്മതിചിട്ടോ   മടിയില്‍ കരുതിയ വിഷ കുപ്പി തുറന്നു "ഇത് പാപത്തിന്റെ ശമ്പളം " എന്ന് പറഞ്ഞു ഇറക്കുമ്പോള്‍ ഒട്ടുമേ  ദൈവം  തടയാഞ്ഞിട്ടോ ?! 
നുരയും പതയും വാര്‍ന്നു  ഓര്‍മയുടെ നൂല്‍ പാലത്തില്‍ ട്രപ്പീസ് കളിച്ചു ..
അമ്പേ താഴെ വീണ്  ഇരുളും വെളിവും അറിയാതെ "ചത്തു".
കരയാന്‍,  ഇറച്ചി കഷണങ്ങള്‍ നക്കി തോര്‍ത്തിയ  ഒരു പട്ടിയേം കണ്ടതുമില്ല...
ഉള്ളു തുറന്നു ചിരിച്ചത് എല്ലാം കാണാവുന്ന നീതി ദേവതയോ  ? അതോ  ദൈവമോ..?

ഉണ്ടാക്കിയത് എല്ലാം  മക്കളെ  ഊട്ടി പോറ്റാന്‍ തികയാതെ വന്ന അച്ഛന്‍  അവരെ  ഒരു നോക്ക് കാണാന്‍ കണ്‍ കൊതിച്ചപ്പോഴൊക്കെ ആര്‍ഭാടങ്ങളുടെ  വേലിയേറ്റങ്ങളില്‍  നീന്തി തുടിച്ചവര്‍  അച്ഛനെ കാണാന്‍ സമയം ഇല്ലാതെ  ആനന്ദ നൃത്തം ആടിയവര്‍ ...
വേലി ഇറക്കത്തില്‍ അച്ഛനെ ഓര്‍ത്തു വിലപിക്കുമ്പോള്‍ കടല്‍ വിഴുങ്ങാന്‍ വരുന്നതും  ..പേടിയോടെ കരഞ്ഞു എന്റച്ചാ  എന്ന്  വിളിക്കുന്നതും  വിധിയോ..നിയമമോ ?

ഉള്ളതെല്ലാം ഉരുക്കി ഒരുത്തന് പെണ്ണിനെ  കൊടുത്ത അച്ഛനും അമ്മയും  ഉമി പോലെ നീറുമ്പോള്‍ ...എല്ലാം അടിച്ചു തകര്‍ത്ത്   നാടും വീടും വിട്ടു കടിഞ്ഞൂല്‍ പുത്രിയെ പോലും മറന്നു കാടും മേടും താണ്ടി പോയി ഉല്ലാസ സഞ്ചാരം നടത്തിയവന്‍ ..സഞ്ചാര നൌക തകര്‍ന്ന് ..പൊട്ടിയ പട്ടം പോലെ താഴെ വീണ് തരിപ്പണം ആയപ്പോള്‍  ആരോ വഴിയോര കാഴ്ചയായി, മറന്നു പോയ ഭാര്യയുടെ മുന്‍പില്‍ എത്തിച്ചതും ..
പക്ഷെ  അബല ആയിരുന്നപ്പോള്‍ ഒക്കെ  കുഞ്ഞാങ്ങളയുടെ  അത്താഴ പാത്രം ഒന്നിച്ചു മോന്തിയത്‌ മാത്രം ഓര്‍ത്ത  ആ പാവം ഭാര്യ എന്നേ മറന്ന ആ രൂപത്തെ തിരിച്ച് അറിയാതിരുന്നതും ...സ്വന്തം മകള്‍ എനിക്ക് അച്ഛന്റെ മുഖം ഓര്മ ഇല്ല എന്ന് പറഞ്ഞതും ...
ഒടുക്കം അനാഥരുടെ ശവക്കുഴികളില്‍ ഓടുങ്ങിയതും ..ഏതോ നീതിയുടെ കാവ്യ ആവിഷ്കാരങ്ങള്‍ അല്ലേ  ?

ദൈവത്തിന്റെ അടയാളങ്ങള്‍ ഇവിടെയും ഇല്ലേ...ഇനിയും മായാതെ   ..
വിതയ്ക്കാതെ കൊയ്യാതെ  അളന്നു കൂട്ടാതെ  ..മത്സരങ്ങളില്‍ കൂടാതെ ആരെയും കുതി കല്‍ വെട്ടാതെ ..
ഒരു നാള്‍പോകണം ..പോകാതെ വയ്യ ..എന്ന്  കരുതുമ്പോള്‍  നിയതിയുടെ കയ്യൊപ്പ്  തലയില്‍ വീഴുമോ? 
അതോ ഭോഷന്‍ എന്ന് ദൈവം വിളിക്കുമോ?..."ചെകുത്താനെ കണ്ടു പഠിയ്ക്കെട " എന്ന് പറയുമോ?

2011, ഡിസംബർ 15, വ്യാഴാഴ്‌ച

കള്ളനും കുടിയനും

കള്ളില്‍      പലതരം ചേരുവകളുടെ ആകത്തുകയെ  കോക്ക്  ടെയില്‍  അഥവാ പൂവന്‍  കോഴിയുടെ മിഴിവാര്‍ന്ന മാരിവില്‍ വാല്‍ എന്ന് വിളിക്കുന്നതിന്റെ ഭംഗി സായിപ്പ് നേരത്തെ അറിഞ്ഞിരുന്നു. നമ്മുടെ നാടന്‍ കുടിയന്മാരും.

കള്ള്  കുപ്പിയില്‍  മിച്ചം വന്നതെല്ലാം ഊറ്റി ഒഴിച്ച് ഒരു സംകര കോഴി വാല്‍ അത്ര ഭംഗി ഇല്ലാതെ ചമച്ച്  എടുത്ത കള്ളനും ആത്മ സുഖം കിട്ടി ...

ഇനി പട്ടിണിയും മൃഷ്ടാന്നവും തമ്മിലും ഒരു കോക്ക് ടെയില്‍ ...കൊല പാതിരായും പുലര്‍കാലവും തമ്മിലും..കള്ളനും കുടിയനും തമ്മിലും ..(കള്ളനും പോലീസും തമ്മില്‍ ചര്‍ന്ന് "സുര്‍ക്കി" ആയിട്ട് 999 കൊല്ലം കഴിയുന്നു )

എന്നാലിനി കഥയിലേയ്ക്ക് കടക്കാം..

അമ്പതു കഴിഞ്ഞ അച്ചായന്‍  അമ്പത് വീതം പത്തു നേരം അടിച്ചു സുഖമായി ഇളം തിണ്ണയില്‍ മന്ദ മാരുതനുമായി കുശലം പറഞ്ഞു തനിയെ കഴിയുന്നു..കാക്കയും കുയിലും തുമ്പിയും പൂമ്പാറ്റയും കൂട്ട്..
പിന്നെ നിത്വ്യവും അച്ഛാനെ കമത്തി അടിയ്ക്കാന്‍ വരുന്ന സുഹൃത്ത് വലയങ്ങളും ...
അതില്‍ ചിലര്‍  പലതരം ഓഫറുകള്‍ വച്ച് പാവത്തിനെ കുപ്പീലാക്കി കുപ്പീലെ സാധനം അകത്താക്കി വീട് വിടുന്നവരും!!

വലിയ വീട്ടില്‍ പാചകത്തിന് ഒരാള്‍  റബ്ബര്‍ പാല്‍ കാച്ചി ഉറ ഒഴിയ്ക്കാന്‍ ഒരാള്‍  പറമ്പിലെ പണിയ്ക്ക് മറ്റൊരാള്‍
കാലത്ത് എഴുന്നേറ്റാലുടന്‍ അന്ന്യരുടെ ഗുണ ഗണങ്ങള്‍  സുഖ ദുഃഖങ്ങള്‍ ഒക്കെ ആവര്‍ത്തിച്ചു അന്വേഷിയ്ക്കുന്ന
പാവം ..പലരും മരിച്ചാല്‍ അവരുടെ കൂടെ മരിയ്ക്കാന്‍ ഒരുക്കം ..പക്ഷെ സമയം കിട്ടാറില്ല അതുകൊണ്ട് മാറ്റി വയ്ക്കുന്നു.
കാലത്തും ഉച്ചയ്ക്കും കൃത്യമായി കഴിച്ചു എന്നുറപ്പ് വരുത്തിയിട്ടേ ഉറങ്ങാന്‍ പോലും പോകു..അത് സ്വന്തം കാര്യം.
എന്നാല്‍ മറ്റു സുഹൃത്തുക്കള്‍ അച്ചാനെ  കാണാന്‍ പോകുമ്പോള്‍ "ഓ ഉപവാസത്തിന് പോകുവാ " എന്നൊരു ആക്കി പറച്ചിലും.

തനിയെ കഴിയുന്ന ഒരു മനുഷ്യന് ഉറുമ്പിനു പോലും ഭക്ഷണം കരുതണ്ടല്ലോ.  അതൊന്നും ആരും കരുതുന്നില്ല ഒന്നുമല്ലെങ്കില്‍ ഗ്ലാസും വെള്ളവും നിര്‍ലോഭം ഉള്ള മദ്യത്തിന്റെ ഓഹരിയും കിട്ടുന്നുണ്ടല്ലോ.

അങ്ങനെ ഇരിക്കുമ്പോള്‍ മധ്യ   പൂര്‍വ്വ    ഏഷ്യാ കരകളില്‍ നിന്നും ഒത്തിരിപ്പേര്‍ ഒന്നിച്ചു വന്നു..ബന്ധുക്കളും സുഹൃത്തുക്കളും എന്ന്  വേണ്ടാ വിവിധ തരം  കുപ്പികളുടെ ഒരു മനുഷ്യ ചങ്ങല ! വേറൊന്നും അച്ചാന്‍ ഗിഫ്റായി സ്വീകരിക്കുകേം ഇല്ല.
 മണത്തും അല്ലാതെം ഒക്കെ അറിഞ്ഞു കൂട്ടുകാരും എത്തി.  സദിര് തുടങ്ങി
ചര്‍ച്ചകള്‍ ..തമാശുകള്‍ സമയം പോയി..പോയി..മുന്നോ നാലോ ലിറ്ററും മറിഞ്ഞു..

'എന്റെ കുഞ്ഞേ കഴിച്ചില്ല കഴിച്ചില്ല "എന്നിങ്ങനെ അച്ചാന്‍  ഇടയ്ക്കിടെ ഗദ്ഗതം   ആവര്‍ത്തിക്കുന്നത് സ്ഥിരം ആകയാലും , അഥവാ കഴിച്ചാലും മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടില്ല എന്നുള്ളതിനാലും ആരും ചെവി കൊടുത്തില്ല..
അനുസ്യൂതം ജല ഘോഷയാത്ര ഭംഗിയായി നടന്നു. 
വെള്ളം കളിയില്‍ പാവം അച്ചാന്‍ മുങ്ങി പോയി..  ഒഴിഞ്ഞ ഗ്ലാസുകളും ഒഴിഞ്ഞതും ഒഴിയാത്തതുമായ കുപ്പികളും
വാദത്തിനിടെ വടിച്ചു നക്കിയ ഒന്ന് രണ്ടു കറി പാത്രങ്ങളും സിഗരട്ട് കുറ്റികളും മിച്ചമാക്കി " ഹോ നേരം പോയതറിഞ്ഞില്ല" (അല്ലെങ്കില്‍ എന്തോ കാര്യം നടത്തിയേനെ എന്നുള്ള ഭാവത്തില്‍ ) ഓരോരുത്തരും പിരിഞ്ഞു.

പാവം നല്ല സമരിയാക്കാരന്‍  ഇരിപ്പിടത്തില്‍ കാലും നീട്ടി ഉറങ്ങിപ്പോയി. അന്തി വെളക്കും തെളിയ്ക്കാന്‍ തരം കിട്ടിയില്ല..അയല്‍ക്കാരും അറിഞ്ഞില്ല.

ഏതോ ഒരു വലിയ കല്യാണ ചടങ്ങില്‍ ഉഗ്രന്‍ വേഷവും ധരിച്ചു ആരുടെയോ ഒക്കെ കൂടെ മിന്നി  തിളങ്ങി ചുവടു വച്ച്
ബുഫേ  കൌണ്ടറില്‍ എത്തി അച്ചായന്‍ ..
കിലോ മീറ്റര്‍ നീളുന്ന കൌണ്ടറില്‍ ആകാശത്തിന് കീഴിലും കടലിന്റെ അടിതട്ടിനു  മുകളിലും ഉള്ളതെല്ലാം..
ഉമി നീര്‍ ശകലം വാര്‍ന്നത്‌ അകത്തേയ്ക്ക് വലിച്ചു അച്ചായന്‍ ..ചൂടുള്ള ഒരു പാത്രം എടുത്തു സെല്‍ഫ് സര്‍വിസ് തുടങ്ങി...സ്ടാര്ട്ടര്‍  കഴിഞ്ഞു കോഴ്സുകളിലേയ്ക്ക് കടന്നതും ..കയ്യില്‍ ഇരുന്ന ഫോര്‍ക് "ച്ചില്‍ "  എന്ന ശബ്ദത്തോടെ ദേ കെടക്കുന്നു താഴെ..

ഞെട്ടി ഉണര്‍ന്നപ്പോള്‍ അറിയുന്നു കുടല്‍ കരിയുന്ന മണം  രാവിലെ ഒരു പഴുത്ത ഏത്ത കായ മാത്രം കഴിച്ചതിന്റെ കരിഞ്ഞ മണം...താഴെ കിടക്കുന്നു ഒരു സ്പൂണ്‍ ...
സ്വപ്നം തകര്‍ന്ന ശിലാ പന്ജരമായി  അച്ചാന്‍ പ്രാര്‍ഥിച്ചു "കര്‍ത്താവേ ഇങ്ങനെ ഉള്ള സ്വപ്‌നങ്ങള്‍ വിശപ്പിന്റെ വില അറിയാവുന്ന ഒരുത്തനേം കാണിക്കരുതേ..അല്ലെങ്കില്‍ അത് മുഴുവനും കണ്ടിട്ടേ ഉണര്‍ത്താവ്"

കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ..പക്ഷെ ആരോ അടുത്ത് നില്‍ക്കുന്നത് പോലെ ഒരു തോന്നലും മറ്റൊരു ശ്വാസത്തിന്റെ മണം..എഴുന്നേല്‍ക്കാന്‍ നല്ല ക്ഷീണം ..അച്ചാന്‍  തീപ്പെട്ടി തപ്പി..

കൊള്ളിയാന്‍ പോലെ മുറിയിലാകെ ഒരു വെട്ടം..അചാന്റെ ഹൃദയം നിന്ന് പോകുമ്പോലെ..
മൂത്രം ഒന്ന് രണ്ടു തുള്ളി പോയി..അത് സ്ഥിരമായത് കൊണ്ട് ഗൌനിച്ചില്ല..തൊണ്ടയില്‍ ഇല്ലാതിരുന്ന വെള്ളവും പറ്റി
ആരോ തീപ്പെട്ടി കത്തിച്ചതായിരുന്നു  ..അച്ചാന്‍ കണ്ടു ഒരു ആജാന ബാഹു നേര്‍ക്ക്‌ നേര്‍     ...എന്റെ കര്‍ത്താവേ എന്ന വിളിയോടെ മുന്പോട്ട്  കുനിഞ്ഞു പോയി..
പിന്നെയും അയാള്‍ തീപ്പെട്ടി ഉരച്ചു  എന്നിട്ട് പറഞ്ഞു..
" ലൈറ്റ് ഇടാന്‍ പറ്റില്ല ഞാന്‍  ഒരു കള്ളനാ..വന്നിട്ട്  കുറെ നേരമായി ..മുന്‍ വാതില്‍ തുറന്നു കെടക്കുകയായിരുന്നു കുടിച്ചാലും ഇങ്ങനെ കുന്തം തിരിയരുത് ..ഞാനും കുടിക്കും..പക്ഷെ തൊഴില് മറന്നു കുടിച്ചാല്‍ ....."
അവന്റെ അറ്ധോക്തിയില്‍  അച്ചാന്‍ ഒന്ന് തണുത്തു.. ഏതായാലും ഇവന്‍ കൊല്ലത്തില്ല...
ഒരിക്കല്‍ കൂടി അയാള്‍ തീപ്പെട്ടി ഉരച്ചു എന്നിട്ട് ഒരു പ്ലാസ്റിക് സഞ്ചി മേശമേല്‍ വച്ചു
"എനിക്ക് വൈകിട്ടത്തെ അത്താഴത്തിനു വാങ്ങിയ തട്ട് ദോശ ഓംലറ്റ് ഒക്കെയാ ഇവിടം കൂടി കഴിഞ്ഞിട്ട് കഴിക്കാം എന്നുംകരുതി  വച്ചു..വന്നപ്പോള്‍  ഇവിടെ  നല്ല മീന്‍ കറിയുടെ മണമൊക്കെ അടിച്ചു ആദ്യം ഞാന്‍ പാത്രങ്ങള്‍ പരതി പക്ഷെ എന്റെ ഇരുപതു കൊല്ലത്തെ മോഷണ ജീവിതത്തില്‍ ഇതുപോലെ പട്ടിണി ഉള്ള വീട്ടില്‍ ഞാന്‍ കേറിയിട്ടില്ല..  കള്ള് കുടിച്ചാല്‍ എന്തെങ്കിലും തിന്നണം .. ചുമ്മാ കുടിക്കാന്‍ മാത്രം ഇരിക്കരുത്.."

കള്ളന്‍ പൊതി അഴിച്ചു ഇരുട്ടില്‍ ആണേലും നേരിയ വെളിച്ചത്തില്‍ അച്ചാന്റെ മുന്‍പില്‍ വച്ചിട്ട് പറഞ്ഞു..
"കഴിച്ചോളൂ ..നിങ്ങള്‍ ഉറക്കത്തില്‍ ബുഫെയാ എന്നൊക്കെ പറഞ്ഞു തുപ്പല്‍ വിഴുങ്ങുന്നത് കേട്ടു  ..പിന്നെ ഞരങ്ങുന്നതും..എനിക്കാകെ സങ്കടം തോന്നി..പിന്നെ കുപ്പിയില്‍ മിച്ചം ഇരുന്നത് നിങ്ങള്‍ക്ക്  കാലത്തെ ഒരെണ്ണം വച്ചു ബാക്കി ഞാന്‍ അടിച്ചു..ഫോറിന്‍ ഒന്നും വശമില്ല ..എന്നാലും അത് കണ്ടപ്പോള്‍ നിങ്ങടെ അലമാരയും മേശയും ഒക്കെ ഒന്ന് തപ്പി ആഹാരം പോലെ പട്ടിണി തന്നെ..നിങ്ങള്‍ ഇവിടുത്തെ നോട്ടക്കാരന്‍ ആണോ..."

കള്ളന്‍ കത്തികയറിയപ്പോള്‍ അച്ചാന്‍  ഒരു കഷണം ദോശ മുറിച്ചു മെല്ലെ രുചിച്ചു..സ്വപ്നത്തില്‍ കണ്ട റുമാലി റൊട്ടിയും പോര്‍ക്ക്‌ സോര്‍പതെലും  ചേര്‍ന്ന രുചി...എന്റെ കര്‍ത്താവെ ഇവനെ എനിക്ക് കൂട്ടിനു തന്ന നിനക്ക് സ്വസ്തി അല്ലെങ്കില്‍ എന്റെ വയറു കത്തി പെര കത്തിപ്പോയേനെ....
അച്ചാന്‍ മനസാ നിരുപിച്ചു..

"ഒന്നും എടുക്കാന്‍ എനിക്ക് തോന്നുന്നില്ല അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊണ്ടുപോയേനെ ..നല്ല ഉഗ്രന്‍ സമ്പാദ്യം!"
അതും പറഞ്ഞു ഇരുട്ടില്‍ അയാള്‍  ഇറങ്ങിപ്പോയി..
അച്ചാന്‍ ആ ബുഫെ മുഴുവനും കഴിച്ചു..
രണ്ടു തീരുമാനങ്ങള്‍ എടുത്തു ഒന്ന് വിക്ടര്‍ ഹുഗോയുടെ നോവല്‍ ഒന്ന് കൂടി വായിക്കുക.
കള്ളന്‍ മാരെ മാത്രം സ്നേഹിക്കുക.

2011, നവംബർ 7, തിങ്കളാഴ്‌ച

പൊട്ടു തൊടട്ടെ അമ്മായീ ?

ഇതൊരു വെറും കഥ. 
കഥാ പത്രങ്ങളോ സാഹചര്യങ്ങളോ വെറും കോണ്‍സ്പിരസി !
ഒരു ടു ജി അല്ലെങ്കില്‍ ത്രീ ജി..അഴിമതി പോലെ  ഇതൊന്നും സത്യമേയല്ല. ചുമ്മാ വല്ല അസൂയക്കാരും പറഞ്ഞു പെരുപ്പിക്കുന്ന ദൂഷണം.

അല്ലെ പിന്നെ ഇതുപോലെ അടിക്കടി പുരോഗമനം മാത്രമുള്ള ഞങ്ങളുടെ നാട്ടില്‍ ഈ അമ്മായിയമ്മ മരുമോള്‍ എന്ന്  പറയുന്ന പോരാട്ടങ്ങള്‍ മാധ്യമ സൃഷ്ടി ..അല്ലാതെ എന്ത് പറയാന്‍...   വായില്‍ കൊള്ളാത്ത സ്റ്റിംഗ് വര്‍ക്ക്!!

പത്തു നാല്പതു കൊല്ലം മുന്പ്..  സുകുമാരന്‍ ചേട്ടന്‍ കല്യാണി ഇച്ചേയിയെ വരണ മാല്യം പൂശി ഒരു പണമിട "വിശ്വാസം അതല്ലേ എല്ലാം " എന്നും പറഞ്ഞു അങ്ങ്   തെക്കൂന്നു  കെട്ടി കൊണ്ട് വന്നപ്പോള്‍ ഉണ്ടായ ചെല സിണ്ടിക്കേറ്റ്     മാനിപ്പുലേഷന്‍സ് .

സുകുമാരേട്ടന്‍ നാലടി അഞ്ച് ഇഞ്ചില്‍ മൂന്നിഞ്ച്  റിഡക്ഷന്‍! 
പുള്ളി കൈലി ,  കയ്യില്ലാ    ബനിയന്‍ 
മണിയുടെ പടം ബനിയന്റെ പുറം തിരഞ്ഞ   കഴുത്തിന്‌ പുറകില്‍ അച്ചടിച്ച്‌ വച്ചിരിക്കുന്നത് കണ്ടാലെ അറിയാം കമ്പനി എന്നേ പൂട്ടി പോയ തിരിപ്പൂര്‍ അണ്ണാച്ചിയുടെ മനോ നൊമ്പരങ്ങള്‍  ബെല്‍ ബ്രാന്‍ഡ്‌ ബനിയനുകളും ജട്ടികളും!!.
സുകുമാരേട്ടന്‍ കുരുമുളകും ഇഞ്ചിയും കച്ചവടം തക്രുതിയായിരിക്കെ ..
പോയ വഴിയില്‍ കല്യാണി ഇച്ചേയീടെ വീട് വഴി കേറി ഇറങ്ങിയ വഹയില്‍ ഇച്ചെയിടെ അച്ഛന്‍ ഷാപ്പില്‍ വച്ച് കൊടുത്ത ഒരു ഓഫര്‍  ..
"കെട്ടാമേല്‍ കെട്ടിയ്ക്കോ  ഒന്നും തരാനില്ല ..മേയാന്‍ ഒരിടം ..ഫല ഫൂയിഷ്ടം..പിന്നെ എന്നേ പോലെ ഒരു തന്തയും"
അവസാനത്തെ ഓഫര്‍ സുകുമാരേട്ടന്‍ മനസാ ഓടയില്‍ തള്ളി..ആദ്യത്തേത്    ഫേവറൈറ്റില്‍  '"   സേവ്       ചെയ്തു.
അങ്ങനെ അശ  കൊശലെ  കല്യാണം.  ബന്ധു  മിത്രാദി ശത്രുക്കള്‍ മൃഷ്ടാന്നം .
ശേഷം സുകുമാരേട്ടനും ഇച്ചേയിയും അമ്മായിയും  അച്ഛനും ..പിന്നെ നാത്തുന്‍  ..കിടാരി കീടങ്ങള്‍..
വീടകം പുക്ക്..പാലും പഞ്ചസ്സാരേം പഴോം ഒക്കെ പഴഞ്ചന്‍ ...മുടിഞ്ഞ പിള്ളാരുടെ കരച്ചില്‍ ഒഴിച്ചാല്‍..
കേറിയ പാടെ കൊച്ചാട്ടന്‍ കതക്   അങ്ങ് ബോള്‍ട്ടിട്ടു..ഒരു തല്കാലിനു പോലും നിന്നില്ല.
ഒന്നും രണ്ടും പറഞ്ഞു കല്യാണി ഇച്ചേയി കാന്ചീവരം ചേല  പോലത്ത ചേല അര്‍ദ്ധ നിമീലതയായി മുറുക്കി ഉടുക്കവാര്‍ ..കേള്‍ക്കാം കതകില്‍ ഒരു ഉശിരന്‍ മേടും മേളവും...
" ഡാ കുമാരോ ..കുളിക്കാന്‍ വെള്ളം വെന്തു കെടക്കുന്നു .ഇവന്‍ ഇതിനാത്ത് എന്തോ എടുക്കുവാ..ഇറങ്ങി വാടാ...'
സുകുമാരേട്ടന്‍ ഓര്‍മകളില്‍ അയവെട്ടി..അയേല്‍ കെടന്ന തോര്‍ത്തും എടുത്തു മറപുര വഴിയെ പലായനം..
കല്യാണി ഇച്ചേയി മനസാ സ്മരാമി.." ഈ തള്ള പാരയായി എന്റെ മുതുകത്തു തന്നെ കേറും എന്നാ തോന്നുന്നേ.."

കുമാരേട്ടന്‍ കുളിച്ചുന്നു വരുത്തി തണുത്തിട്ടും  ചൂടായ മനസും ശരീരവുമായി പിന്‍ വാതിലിലൂടെ അകമേ വിലസി..
കല്യാണി ഇച്ചേയീടെ  കരം ഗ്രഹിച്ചിട്ടു പറഞ്ഞു..
"ഇത്രേം പ്രായമായ അമ്മയെ നീ പൊന്നു പോലെ കരുതണം"
അവരാ എന്റെ എല്ലാം..അച്ഛനില്ലാത്ത എന്നെ ..."
ഇയ്യിടെ ടി വിയില്‍ കണ്ട ഒരു ആണ്‍ മോങ്ങലിനെക്കാളും
(പെണ്ണെഴുത്തും മറ്റും പോലെ) വാ കീറി ഒറ്റ കരച്ചില്‍!..കല്യാണി ഇച്ചേയി  കിം കരവൈ എന്നൊരു ഇരുപ്പും!!

കാലം കുറെ കടന്നപ്പോള്‍ അമ്മ ശൈയ്യ അവലമ്പ ആയി.  
 ചെവിയുടെ കേഴ്വി വെടി വെറും   പുകയായി തോന്നിപ്പിച്ചു
കല്യാണി ഇച്ചേയി പഴയത് ഒന്നും മറന്നിട്ടില്ല ആദ്യ രാത്രിയില്‍ ഗണപതിക്ക്‌ വച്ചത് ചൂട് വെള്ളമായി ആവിയായി പോയതും മറ്റും... എല്ലാം ഇങ്ങോട്ട് പറഞ്ഞു ചെയ്യിച്ചിട്ട് ഇപ്പം ....


വൈകുന്നേരം കുമാരേട്ടന്‍ വന്നു..നല്ല ഒന്നാംതരം പെടയ്ക്കുന്ന പരല്‍ മീന്‍ ഒരു    ചട്ടി ..
കിട്ടിയ പാടെ കല്യാണി ഇച്ചേയി  അത് വെട്ടി കഴുകി കുടം പുളിയും ഇട്ടു കറിവേപ്പില  കടുക് വെളിച്ചെണ്ണയില്‍    താളിച്ച്‌  അടുപ്പില്‍ തന്നെ വച്ചു.
ശേഷം അത്താഴം ..ചോറും മീന്‍ കറിയും ഉരുള ആക്കി കൈയ്ക്കും വായ്ക്കും മദ്ധ്യേ കുമാരേട്ടന്‍ ചോദിച്ചു
"അമ്മയ്ക്ക് മീന്‍ കറി കൊടുത്തോ...തോട് തേകിയപ്പം കിട്ടിയതാ നല്ല വെളഞ്ഞ പരലും കൂരലും"


കല്യാണി ഇച്ചേയി ഒന്ന് പരുങ്ങി എന്നിട്ട് പറഞ്ഞു "ഞാന്‍ ചോദിച്ചതാ ..അമ്മ പറഞ്ഞു വേണ്ട എന്ന്"
" അങ്ങനെ വരാന്‍ തരമില്ല..അമ്മയ്ക്ക് പൊഴ മീന്‍ ഒരു ഹരമാ ..നീ ചോദിച്ചത് കേട്ട് കാണില്ല ..ഒന്നുടെ പോയി ചോദിക്ക്.." കുമാരേട്ടന്‍ അക്ഷമനായി ..


മനസില്ല മനസോടെ ഇച്ചേയി പിന്നേം അമ്മേടെ മുറിയിലേയ്ക്ക് പോയി...
"എനിക്ക് വേണ്ടാ ..വേണ്ടായേ" അമ്മേടെ മറുപടി അയല്‍ പക്കവും കഴിഞ്ഞു അതിര്‍ത്തികള്‍ ഭേദിച്ച്  പോയി..

തിരികെ വന്ന്  ഇച്ചേയി പറഞ്ഞു.."ഇപ്പം കേട്ടപ്പോള്‍ നിങ്ങള്ക്ക് ത്രപ്പുതി ആയല്ലോ ..അമ്മയ്ക്ക് മീന്‍ വേണ്ടാ "


പോഴമീന്‍ കൂട്ടിയ വിരല്‍ തുംബുകള്‍ നക്കി തോര്‍ത്തി ഇച്ചേയി പത്രങ്ങള്‍ ഒക്കെ മെഴക്കി അടുക്കള വൃത്തി ആക്കി ..മിച്ചം വന്ന മീന്‍ കറി എലി വാലി പൂച്ച എടുക്കാതെ ഉറിയില്‍ വച്ചു.
കിടക്ക ..കൂര്‍ക്കം വലിക്കുന്ന കുമാരേട്ടനുമായി മത്സരമായി.


നേരം പുലര്‍ന്നപ്പോള്‍ അപ്പുറത്തെ ജാനു ,  കല്യാണി ഇച്ചേയീടെ മനസാക്ഷി ബി  നിലവറയുടെ കാവല്‍ക്കാരി,  വന്ന് ആരും കേള്‍ക്കാതെ ചോദിച്ചു
 "എന്തുവാടി ഇന്നലെ തള്ള വേണ്ടായേ എന്നുറക്കെ കരേന്നത്‌ കേട്ടല്ലോ"
കല്യാണി ഇച്ചേയി സ്വരം താഴ്ത്തി  ജാനുവിന്റെ കാതില്‍ പറഞ്ഞു..
" ഇവിടുത്തെ പുള്ളി എങ്ങാണ്ടുന്നു കുറെ മീന്‍ കൊണ്ട് വന്നു വെട്ടി കറി വച്ചപ്പം തള്ളെ തീറ്റിയെ പറ്റു...
അവര്‍ക്കാണേല്‍ ഒരു ചട്ടി മീനൊക്കെ ഒന്ന് വലിക്കാനില്ല..ഞാന്‍ ചെന്ന് രണ്ടു മൂന്നു പ്രാവശ്യം ചെവിയില്‍ ചോദിച്ചു അമ്മയ്ക്ക് പൊട്ടു തൊടട്ടെ , കണ്ണ് എഴുതട്ടെ എന്നൊക്കെ...അവര്‍ വേണ്ടായേ എന്ന് കരച്ചിലും..പിന്നല്ലാതെ.."  വന്ന ചിരി ഒതുക്കി..ഇച്ചേയി.


ജാനു തോല്‍വി സമ്മതിച്ച പോലെ ഒന്ന് ചിരിച്ചു.
"അത്രേം കേട്ടപ്പം അതിയാന് വിശ്വാസമായി .." കല്യാണി ഇച്ചേയി പറഞ്ഞു നിര്‍ത്തി.
എന്നിട്ട് ഉരല് നീക്കി ഉറിയേല്‍ ഇരുന്ന മീന്‍ ചട്ടി എടുത്ത് കുറെ മീന്‍ കറി ഒരു പാത്രത്തിലാക്കി ജാനൂന് കൊടുത്തു...


പാമ്പിനെ പോലും ആദ്യ രാത്രിയില്‍ നോവിക്കരുത് ..വാശി വച്ചു കൊത്തും എന്ന് എഴുത്ത് പള്ളി കൂടത്തില്‍ വച്ച് ആരോ കുഞ്ഞിലെ പറഞ്ഞത് ജാനു ഓര്‍ത്തു..

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

മലയാളീം ഫ്രിഡ്ജ് കവറിന്റെ ഉപയോഗവും..

മകളെ  ഇത് കേരളത്തിന്റെ ഭൂപടം..  
ചെകുത്താന്‍  ബ്രാന്‍ഡ്‌ അമ്പാസിടര്‍  ആയ...   ആള്‍ ദൈവങ്ങളുടെ   സ്വന്തം നാട്..  
പാര " ദേശീയ  ചിപ്നം .. പറ്റീര് " ദേശീയ  മിനിമം പരിപാടി.. അവനവനിസം " മൂല മന്ത്രം.

നാടെന്നു കേട്ടാല്‍
ചോര തെളയ്ക്കാന്‍  ബിവറേജ് കോര്‍പറേഷന്‍ തുറക്കണം.  
അതിനു പത്തു മണി വരെ കാക്കണം.. അവിടെ പോകാന്‍ ചില മുന്‍ കരുതലുകള്‍ വേണം.
 ഉച്ചയ്ക്ക്  അര മണിക്കൂര്‍ വെറും വയറ്റില്‍ ഒരേ നില്‍പ്പ് ഒട്ടും തണല്‍ ഇല്ലാത്ത ഏതെങ്കിലും തെരക്കുള്ള  നാലും കൂടിയ കവലയില്‍ പോയി നിന്ന് ഒരാഴ്ച എങ്കിലും പ്രാക്ടിസ് ചെയ്യണം.  (വേണമെങ്കില്‍ ഒരു ഊന്നു വടി ആകാം)
മൌന വൃതം നോക്കണം.  എന്ത് ചോദിച്ചാലും കേട്ടില്ല എന്ന് നടിക്കുന്ന പൊട്ടന്‍ കളി പഠിയ്ക്കണം.
കാരണം അനാദിയായി നീളുന്ന ക്യു"വിന്റെ അവസാനത്ത്  നിന്നും  ഒരു കഷ്വാല്ടി  കുടിയന്‍ വന്നു ചോദിച്ചേക്കാം "ചേട്ടാ ഒരെണ്ണം എനിക്കൂടി വാങ്ങി തരുമോ?"  എന്ന്.

ഇല്ല " എന്നാണു മൊഴിയെങ്കില്‍ അവന്‍ ഉമ്മ ഒരിക്കലും തരില്ല എന്നും അറിയാം  
അപ്പോള്‍ മൌനം കുടിയന് ഭൂഷണം. വീട്ടില്‍ ഇരിക്കുന്ന അമ്മയും അപ്പനും വെറുതെ എന്തിനു തുംമണം!
പത്ര കെട്ടുകള്‍, അല്ലെങ്കില്‍ പഴം തുണി  നേരത്തെ തന്നെ കരുതണം ..
ഇത് സര്‍ക്കാര്‍ തരുന്ന ഒരു സൌജന്ന്യമാണ് അത് പൊതിയാനും മറ്റും പറയുന്നത് രാജ്യ നിന്ദ !  
ഇത്രേം പേരെ ഫ്രീ ആയി ട്രീറ്റ് ചെയ്യുന്നില്ലേ..
എടുത്ത് തരുന്ന സാറിന്റെ ജന്മനാ ഉള്ള നീരസ ഭാവം കാണാതിരിക്കാന്‍ മുഖം കുനിഞ്ഞേ നില്കാവു...അത് കൊണ്ട് വേറൊരു ഗുണവും കൂടി .ചീറി പാഞ്ഞു പോകുന്ന വാഹന നിരകളില്‍ പരിചയക്കാരെ കാണാതെയും ഇരിക്കാം..അല്ലെങ്കില്‍ അവന്‍ അറിയും നമ്മുടെ കയ്യില്‍ സാധനം ഉണ്ടെന്ന്
മടി ശീലയില്‍ ചില്ലറ കരുതണം,..ഇല്ലെങ്കില്‍ വല്ല്യ അറകള്‍ " പോകും.

ഇനി വെളുപ്പിനെ  തന്നെ വേണേല്‍  ബാറിലെ തുപ്പലിനു മുകളില്‍ കൂടി സ്കേറ്റ്  ചെയ്ത്  ഒഴിപ്പുകാരന്റെ  മോന്തേം  മുഷിഞ്ഞ മുഞ്ഞീം  കണ്‍ പാര്‍ത്ത്   എക്സ്പ്രസ് കൌണ്ടറിലെത്തി  മുന്‍‌കൂര്‍ ടിക്കറ്റ് എടുത്ത്  മുട്ടയുടെ ഉളുംബ്  മണക്കുന്ന , വഴു വഴുക്കുന്ന  ചില്ല് ഗ്ലാസിന്റെ വക്കു തൊടാതെ  ഊറ്റി  തരുന്ന അമൃത് നീറ്റായി അടിച്ചേച്ച്  വേണമെങ്കില്‍ തറയിലേക്ക്‌  ഒന്ന് കാര്‍ക്കിച്ചു തുപ്പി തിരികെ  പോരാം..
തിരിഞ്ഞു നോക്കരുത്  ഏതെങ്കിലും ഗുണ്ടയുടെ കൈക്കരുത്ത്  പിറകെ വരാം..
കമ്പി പാര അധോ വദന പ്രവേശം നടത്താം..! 
അല്ലെങ്കില്‍ മൂട്ടില്‍ കൂടി പാര അടിച്ചു കയറ്റുന്ന മാന്ത്രിക വേല 
രാക്ഷസ യുദ്ധങ്ങളില്‍ പോലും കേട്ടിട്ടില്ലാത്ത ആയോധന കല !!

പ്രതി വിധിയായി ഷഡ് ജത്തിനു മുകളില്‍ ഇടാവുന്ന ഹെല്‍മെറ്റ്‌ ഉടന്‍ കമ്പോളത്തില്‍ ഇറങ്ങുന്നു. 
അത്  ഇട്ടിട്ടുണ്ടോ എന്ന് പരിശോധന  വഴി ഇറമ്പില്‍ മാത്രം അല്ല വീട്ടിലും ആകാം  എന്ന നിയമവും വരും.
ഏമ്മാന്മാര്‍ കാശും ഉണ്ടാക്കും..
കാരണം ഓരോ പൌരന്റെയും തലയെക്കാളും വിലയുള്ളതല്ലേ  അധോ ദ്വാരം ..
ഒരു പാരയും കേറാതെ അത് സംരക്ഷിച്ചാല്‍ പാരയുടെ ഉപയോഗവും കുറയും..

ഇനിയൊരു ദ്രിശ്യാവിഷ്കാരം  .
അയലത്തെ മാത്തു കുട്ടിച്ചാനും അമ്മാമ്മേം പിള്ളാരും കൂടി മസ്കറ്റില്‍ നിന്നും അവധിക്കു വന്നു.  പെമ്പിള്ളാര്‍ മുന്നും അമ്മാമ്മേം കൂടി അച്ഛാനെ നിലത്തു നിര്‍ത്താതെ നിര്‍ബന്ധം അവര്‍ക്ക് വലിയ തുണി  സ്വര്‍ണ കടയില്‍ പോയി ഷോപ്പ് ചെയ്യണം.  സഹിക്ക വയ്യാതെ അച്ചാന്‍ പറഞ്ഞു 
"ശരി നിങ്ങള്‍ ഒരുങ്ങിക്കോളൂ  ഞാന്‍ പോയി ഒരു വലിയ ഫ്രിഡ്ജ് വാങ്ങി വരാം."
എല്ലാവരും ഞെട്ടി. ഇതെന്നാ പൊല്ലാപ്പാ ..ഇവിടെ ഉഗ്രന്‍ സാന്യോ ഒരെണ്ണം ഇരിക്കുന്നു..തുണി മേടിക്കാന്‍ പറയുമ്പം ഫ്രിഡ്ജ് വാങ്ങുന്ന തന്ത്രം ...
സംശയം തീര്‍ക്കാന്‍ മകള്‍ ചോദിച്ചു "അപ്പാ ..ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനാണോ "

നിസ്സംശയം അച്ചാന്‍ പറഞ്ഞു " അല്ല ..ഫ്രിട്ജു  വാങ്ങുമ്പോള്‍ കിട്ടുന്ന  വലിയ കാര്ടന്‍ കവര്‍ എടുക്കാനാ...
അത് തന്നെ കിട്ടില്ലല്ലോ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍..തുണി കടയില്‍ പോകുമ്പോള്‍ അതും കൂടി കൊണ്ട് പോകാം ..ഡ്രെസ്സുകള്‍  ഇട്ടു നോക്കാന്‍ നിങ്ങള്ക്ക്   അതിനകത്ത് കയറാം ..വെറുതെ എന്തിനാ നമ്മള്‍ കടയില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പേ നിന്റെം അമ്മേടേം ഒക്കെ തുണിയില്ലാത്ത ലൈവ് ഷോ നെറ്റില്‍ കണ്ടു എന്ന് വല്ലോരെ കൊണ്ടും വിളിച്ച് അറിയിക്കുന്നെ..."

ഇത്തവണ ശരിക്കും ഞെട്ടിയത് അമ്മാമ്മ....വരും വഴിയില്‍ എല്ലാവരും ഗ്രോസറി വാങ്ങിയ മാളില്‍ കണ്ട തുണി കടയില്‍ കയറി അമ്മാമ്മ രണ്ടു നൈടി വാങ്ങി ഇട്ടു നോക്കിയിരുന്നു..
തല കറങ്ങി താഴെ വീണ അമ്മാമ്മേം കൊണ്ട് അച്ചാന്റെ  കാര്‍ ലൈറ്റ് ഇട്ടു പോകുന്നത് കണ്ടു...

മൂത്ത മകള്‍ കരഞ്ഞു കൊണ്ട് പറയുന്നു "എനിക്ക് തുണി വേണ്ട..ദൈവത്തിന്റെ നാടും വേണ്ടാ..തിരികെ മരുഭൂമിയിലേക്ക് പോകണം..എന്റെ കര്‍ത്താവേ.."

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ഉത്രാട രാത്രിയിലെ പ്രണയം.

ഇതിപ്പം ഓണം കഴിഞ്ഞു വിഷു ആകാറായി..
എന്നാലും ഉത്രാട പാച്ചിലിനിടയില്‍ അങ്ങ്  കൊച്ചീന്ന്  ഓണം ഘോഷിയ്ക്കാന്‍ അലറി പാഞ്ഞു വന്ന ഒന്ന് രണ്ടു സുഹൃത്തുക്കളെ സ്മരിക്കാതെ വയ്യ, ഒപ്പം ഇഷ്ട സംവിധായകന്‍  ശ്രീ ബ്ലസ്സിയെയും ! 
സ്മരണ അവിടെ നിക്കട്ടെ. 


സംഗതിയിലെയ്ക്ക് കടക്കാം. (ഇപ്പോള്‍ എന്തിനും സംഗതീം  ഭാവോം വേണമല്ലോ, ഷഡ്ജം  വേണമെന്നേയില്ല ! ഒരു പീഡനം ആണെങ്കില്‍ കൂടി..ഇല്ലെങ്കില്‍ എസ് എം എസ്   കിട്ടില്ല അത്ര തന്നെ!!!)

ഉത്തമ സുഹൃത്ത്,  സഹായി, സഹൃദയന്‍, അമ്പോറ്റി  ഏറെ നാളുകള്‍ക്കു മുന്‍പേ തന്റെ  കൊച്ചീലുള്ള   ആത്മ മിത്രങ്ങളെ   മൊബൈലില്‍ വിളിച്ചു പറയുന്നു 
"സഹോദരങ്ങളെ ഈ   ഉത്രാടം എന്നോടൊപ്പം ..നിങ്ങളില്ലാതെ എനിക്കെന്തു ഓണോം  സംക്രാന്തീം..അതുകൊണ്ട് ഈ വിളി കഴിഞ്ഞാല്‍ ഉടന്‍ പുറപ്പെടണം ഉത്രാട നിലാവത്ത് നമുക്ക് പാട വരമ്പില്‍ ഇരുന്നു ഗത കാലങ്ങളെ ഉറക്കെ ഓര്‍ക്കാം   വയലാര്‍ ദേവരാജന്‍ പാട്ടുകള്‍ പാടാം ..ഒരുക്കങ്ങള്‍ എല്ലാം എന്റെ വക..നിങ്ങളുടെ ശരീരം ഇങ്ങു കിട്ടിയാല്‍ മതി "

കേട്ട പാതി കേള്‍ക്കാത്ത പാതി ..കൊച്ചീടെ കുണ്ടിലും കുഴിയിലും ഇറങ്ങി കയറി മനം മടുത്ത് ..
കൊതുകിന്റെ കാലങ്ങളായുള്ള  ചോര ചീന്തലില്‍ പുറം നൊന്ത്...ചീട്ടു കൊട്ടാരങ്ങളുടെ ജിഗ് സൊ പസ്സിലുകളിലെ കളി മടുത്ത് ...പാവം ചങ്ങാതിമാര്‍ "നാട്ടിന്‍പുറം നന്മയാല്‍ സമൃദ്ധം" എന്ന് മുന്നേ കണ്ട്  ഉത്രാട രാവിനു വേണ്ടി രാവുകള്‍ പകലുകള്‍ എണ്ണി ഒതുക്കി!  കൊതുക് കടി പോലും മറന്നു!!

അങ്ങനെ ഉത്രാടം വന്നു.    
വല്ലചാതീം  ഓഫീസ് പണി ഒരു കോണില്‍ ചാരി..  വീട്ടിലെ സൊല്ല കള്‍  ഒരു വിധം തീര്‍ത്തു ...
കിട്ടിയ ഉടുപ്പും നിക്കറും എല്ലാം വാരി കെട്ടി.. ഉടുത്തോ ഉടുത്തില്ലിയോ എന്നൊന്നും ശ്രദ്ധിയ്ക്കാന്‍ പോലും മെനക്കെട്ടില്ല ...പെണ്ണുമ്പിള്ള മാരുടെ വീര്‍ത്ത മോന്തകളും  പുല്ലാക്കി കാറില്‍ കയറി..

ആലപ്പുഴ ..തിരുവല്ല  ..അങ്ങനെ അതിവേഗം ബഹുദൂരം രാത്രി ഇത്തിരി ആയെങ്കിലും പാട വരമ്പില്‍ പാഞ്ഞെത്തി...."  ഇശ്വരാ നമ്മള്‍ താമസിച്ചതിനു അവന്‍ പെണങ്ങി കാണും ..അതാ വെട്ടോം വെളിച്ചോം ഒന്നുമില്ലാത്തത് ...പുറപ്പെട്ടപ്പോള്‍  ഒന്ന് വിളിച്ചു പറയണ്ടാതായിരുന്നു " ഒരുവന്‍.

"അവമ്മാര്‍ക്കൊക്കെ നാട്ടില്‍ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കാം നമ്മുക്കറിയാം നമ്മള്‍ എങ്ങനാ അവടെ നിന്നും ഒന്ന് ഊരി വന്നതെന്ന് "  അപരന്‍.

വിശപ്പിന്റെയും ദാഹത്തിന്റെയും ചെറിയ തമ്പുരാനായ മുന്നാമന്‍ അക്ഷമനായി.."മുടിഞ്ഞ മോനെ എല്ലാം തിന്നും കുടിച്ചും തീര്‍ത്തു കാണും ..ഇവിടുത്തെ കാര്യം മനസ്സില്‍ കെടന്നത്  കൊണ്ട്  വീട്ടില്‍ നിന്നും കിട്ടിയ ഇലയപ്പം പോലും വേണ്ടാന്നു വച്ചാ വന്നത്.."

"പിന്നെ ഇലയപ്പം എന്ന് പറയുമ്പം ഒരാനെടെ  വിശപ്പ്‌  മാറും.." ഒരുത്തന്‍ ഒന്ന് താങ്ങി..
"ഇല കൂടി തിന്നണം ..." അടുത്തവനും  ഒന്ന് തോണ്ടി..
"തീറ്റീടെ തമ്പുരാന് കോപം വന്നു പാടത്തിലെയ്ക്ക്   നോക്കി ഇരുട്ടില്‍ യക്ഷി കരയുന്നപോലെ ഒന്ന് കൂവി നോക്കി.(രക്ത രക്ഷസിനോട് കടപ്പാട്)
ഇനി ക്ഷണിതാവു  സുഹൃത്ത്‌ അടിച്ചു ഫ്യുസ് പോയി കെടന്നു പോയാലോ...

മറു  കൂവും വന്നില്ല. ആകെ ടെന്‍ഷന്‍ ആയി..ഇത്ര ദൂരം വന്നിട്ട് ..അതും തൃശൂര്‍ പൂരം കാണാന്‍ പോകുന്ന ആവേശത്തോടെ ..മുന്നും പിന്നും നോക്കാതെ ..ഇപ്പം ദേ  ആവീം അനക്കോം ഒന്നുമില്ല..ഉത്രാട നിലാവില്‍   പാടം  വെള്ള പുതച്ചു   കെടക്കുന്നു ..പെയ്ത മഴയൊക്കെ തോര്‍ന്നു ..തെളിഞ്ഞ മാനം.

"ഇവിടെ നല്ല എല്ല് ഇറച്ചീം വാട്ട് കപ്പ വേവിച്ചതും ..പഴം ഇട്ടു വാറ്റിയ നാടനും ഒക്കെ ഉണ്ടന്നല്ലേ  അവന്‍ അന്ന് പറഞ്ഞത്.." തീറ്റിയുടെ തമ്പുരാന് വായില്‍ കൊച്ചീ കായല്‍ ...അതിനു മുകളില്‍ കൊതിയുടെ കേവ് വള്ളങ്ങളും!

"ഇത് നല്ല കോപ്പിലെ..." ഒരുത്തന് ദേഷ്യം വന്നു..
"വിളിച്ച് ഉണര്ത്തിയെച്ചു  ചോറില്ല എന്ന് പറഞ്ഞപോലെ.." 
മറ്റവന്‍ മൊബൈല്‍ അരയില്‍  നിന്നും ഊരി   എടുത്തു ..ക്ഷണിച്ചവനെ കൊല്ലാന്‍ തന്നെ ഉന്നം.
" വിളിച്ചിട്ടും  ആ മൈ ...എടുക്കുന്നില്ല  ..റിംഗ് ഉണ്ട്  ..മിക്കവാറും പാമ്പായി കാണും .." 
 മനസ് മടുത്ത് മൂവരും ഒരു ഞരക്കത്തോടെ പാട വരമ്പില്‍ ഇരുട്ട് സാക്ഷി കുത്തി ഇരുന്നു!

"എന്റെ ദൈവമേ ഇനിയിപ്പം എന്നാ ചെയ്യും..മണി പത്തു പത്തര ആയി..ഹോട്ടലും ബാറും ഒക്കെ അടച്ചു പൂട്ടി "
"കിടക്കുന്നത് കാറില്‍ ആകാം..പക്ഷെ വെശപ്പിനു  കാറ് തിന്നാന്‍ പറ്റത്തില്ലല്ലോ.." ഒരുവന്റെ സ്വരം കരച്ചിലോളം എത്തി.

"വെശപ്പിനു സീറ്റിന്റെ  അപ്പോള്‍സറി നല്ലതാ എന്ന്   ഏതോ പാചക പുസ്തകത്തില്‍  പറഞ്ഞിട്ടുണ്ട്.." ക്ഷമ നശിച്ച ഒരുത്തന്‍  പറഞ്ഞു...  
അതിന്റെ കൂടെ  മനുഷ്യ  ശരീരത്തിലെ   ഒന്ന്  രണ്ട് അവയവങ്ങളുടെ പേരും നൂറ്റൊന്നു ആവര്‍ത്തിച്ചു.

രാത്രിയുടെ നിശബ്ദതയില്‍ ചീവീടും തവളയും ജൂഗല്‍ ബന്ദി  അവതരിപ്പിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ മിന്നി ചിരിച്ചു..
ഉത്രാട നിലാവിനും ഉറക്കം കണ്ണില്‍ കേറി..
മൂന്നു പേര്‍ അവാര്‍ഡു സിനിമയിലെ പോലെ മെല്ലെ മുഖം പല വശത്തേയ്ക്കും തിരിച്ചു..
ആകാംഷ നശിച്ച ..തൂക്കാന്‍ വിധിയ്ക്കപ്പെട്ടവന്റെ നിസ്സംഗത.

ഒരുവന്റെ ഫോണിന്റെ സ്ക്രീന്‍ കത്തി തെളിഞ്ഞു..ഒപ്പം മുസാഫിര്‍ " എന്ന ഹിന്ദി പാട്ടിന്റെ ട്യൂണും..
"ഡാ...ല്ലവന്‍ വിളിക്കുന്നു..." പറഞ്ഞത് ഒത്തിരി ഉറക്കെ ആയിപ്പോയി..ഉറക്കം തൂങ്ങി ഇരുന്ന മറ്റു രണ്ടു പേര്‍ ഞെട്ടി ചാടി എഴുന്നേറ്റു..ഫോണിനു കാതോര്‍ത്തു..
മറു തലക്കല്‍ നിന്നും പറയുന്നത് കേള്‍ക്കാം..."എന്റെ സഹോദരങ്ങളെ ഞാന്‍ നമ്മുടെ പരിപാടി അങ്ങ് വിട്ടുപോയി..നിങ്ങള്‍ ഒന്ന് വിളിച്ച് ഓര്‍മ്മിപ്പിച്ചുമില്ല..ഇപ്പം ഫോണില്‍ മിസ്‌ കോള്‍ കെടക്കുന്നത് കണ്ടപോഴാ ഓര്‍ത്തത്..കാലു പിടിച്ചു ക്ഷമ ചോദിക്കുന്നു..നിങ്ങള്‍ അവിടെ തന്നെ ഇരി..ഞാനിപ്പം എല്ലാ സന്നാഹങ്ങളുമായി വരാം..പ്ലീസ്..."
അക്ഷമനായ ഇങ്ങേ തലക്കാരന്‍ കയര്‍ത്തു "ഇനിയിപ്പം എപ്പം ഉണ്ടാക്കാനാ...ഒരു മാതിരി..ഊഒം.."

മറുതല മൊഴി.." വെറും അര മണിയ്ക്കൂര്‍..ഞാന്‍ ചങ്ങനാശ്ശേരിയില്‍ പ്രണയം സിനിമ കണ്ടു   ഇറങ്ങിയതെ ഉള്ളൂ..  ഫോണ്‍  സൈലന്റ് വാലിയില്‍ ആയിരുന്നു.. പിള്ളാരും ഭാര്യയും കൂടി എന്നെ പിച്ചാത്തി മുനയില്‍ നിര്‍ത്തി കൊണ്ട് വന്നതാ..അങ്ങ് വരുമ്പോള്‍ എന്നെ അങ്ങ് തല്ലിയ്ക്കോ"

"ആ ബ്ലസ്സി ഒപ്പിച്ച ഒരു പണി..ഓണം കഴിഞ്ഞു ഈ പടം റിലീസ് ചെയ്‌താല്‍ ആരെങ്കിലും കൊല്ലുമായിരുന്നോ.. എന്റെ  വീട്ടില്‍       ഇതറിഞ്ഞാല്‍ പ്രണയം കാണിക്കാഞ്ഞതിനു പെണ്ണുമ്പിള്ള പ്രാണന്‍ എടുക്കും..ഇന്നലേം പറഞ്ഞു..ഈ മുടിഞ്ഞ വരവ് വന്നില്ലായിരുന്നെങ്കില്‍ ..അതെങ്കിലും നടന്നേനെ ..ഒന്നുമല്ലെങ്കില്‍ അവരുടെ ദുര്‍ മുഖം കാണാതെ ഈ ഓണം എങ്കിലും കഴിച്ചു കൂട്ടാമായിരുന്നു.."


"എന്റെ എലയപ്പോം പോയി..അത്താഴോം പോയി..ഉത്രാടത്തിന് ഉപവസോം ആയി.." തീറ്റിയുടെ തമ്പുരാന്‍ അതും പറഞ്ഞു ഒരു ദീര്‍ഖ നിശ്വാസം എടുത്തു വീശി.

"നേരം വെളുത്താല്‍ ഓണമായി.. അവന്‍ ഇങ്ങു വരുമ്പോഴേയ്ക്കും ഓണോം കഴീം ...നമുക്ക് ഉറങ്ങാം.." മനസ് ഉരുകി  ഒരുവന്‍ പറഞ്ഞു..

"മുടിയാന്‍ നേരം മുട്ടിട്ടാല്‍ നിക്കുമോ?  തൂറാന്‍  ഓടുന്നവനേം   മുടിയാന്‍ പോകുന്നവനേം വിളിച്ചാല്‍ നില്‍ക്കില്ല..ഇത് നമ്മടെ വിധി"  വേറൊരുത്തന്‍  പല്ല്  കടിച്ചു..
ചീവീടുകള്‍ ആ ദുഃഖം ഏറ്റു പിടിച്ചു ..ഉറക്കെ കരഞ്ഞു..
ഉത്രാട പൂ നിലാവും  പടിഞ്ഞാറേ ചരുവിലെയ്ക്ക്  ചാഞ്ഞു..

വീണ്ടും കൂട്ടുകാരന്റെ മൊബൈല്‍ ചിലച്ചു..മുസാഫിര്‍ ഹും യാരോ"....
മറു തല പറഞ്ഞു  " പോകരുതേ.. ഉറങ്ങരുതെ..  എല്ലാം ഞാന്‍ വാങ്ങി ..ചിക്കനും ചപ്പാത്തീം രണ്ടു ഫുള്ളും ..ബാറ് തുറപ്പിച്ചു സംഖടിപ്പിച്ചു..ദാ  ..എത്തി..ഇപ്പം സമയം പന്ത്രണ്ടു മണി അല്ലെ ആയുള്ളൂ.."

"അപ്പം വാട്ട് കപ്പേം എല്ല് ഇറച്ചീം..വാറ്റും' തീറ്റിയുടെ പാവം തമ്പുരാന്‍ ഉറക്കത്തില്‍ ഊറിയ തുപ്പല്‍ വലിച്ചു കൊണ്ട് ആത്മഗതം പിറ് പിറെ  പറഞ്ഞതും..വീണ്ടും കൂര്‍ക്കം വന്നു മൂടി...സ്വപ്നത്തില്‍ പാവം ആവി പറക്കുന്ന എല്ല് കറീം  വാട്ടു കപ്പ പയര്‍ ഇട്ടു വേവിച്ചതും തൊട്ടു നക്കി ...പൂവന്‍ പഴം മണക്കുന്ന വാറ്റ്  വീശുകയാകം...

ഇതൊന്നുമറിയാതെ പ്രണയം ഒരുക്കി ബ്ലസ്സിയും എവിടെയോ  സുഖ നിദ്രയിലാകും!

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ചുക്കും ചുണ്ണാമ്പും

 ഇത് ഒരു ഐതീഹ്യ കഥ അല്ല ..എന്നാല്‍ ഒരു  പഴം  കഥ  
പാത്രങ്ങള്‍  പഴയത് ..പരിസ്ഥിതി പഴയത്   ...രണ്ടും കാലഹരണപ്പെട്ടു..
സാഹചര്യങ്ങള്‍ പക്ഷെ അന്നത്തെതിലും മെച്ചം ഇന്ന് തന്നെ.
കാരണം മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഹൈ ടെക്..ഗുലുമാലുകള്‍ ..വീഡിയോ ദൃശ്യാവിഷ്കാരങ്ങള്‍..എല്ലാം കൊണ്ടും.

  നമ്മുടെ കഥാപാത്രങ്ങള്‍ ചുക്കും ചുണ്ണാമ്പും എന്ന് ജീവിച്ചിരുന്നു എന്ന്  ഏടുകള്‍ പറയുന്നില്ല , എന്നാല്‍
വായോട്  വാ പറഞ്ഞ് ഒത്തിരി പൊടിപ്പും തൊങ്ങലും അധികമായോ എന്നും സംശയം.
 ചുക്ക്  ചേരാത്ത കഷായം ഇല്ല "  എന്നൊരു പഴമൊഴി ഉണ്ട്.  
ആയുര്‍വേദ വിധി പ്രകാരം കഷായം
 ആസവം അരിഷ്ടം എല്ലാത്തിനും ചേര്‍ത്തിരുന്നു എന്നും   പറയുന്നു    
  അന്ന്   തമിഴ് നാട്ടില്‍ നിന്നും ഇഞ്ചി വരാന്‍  ചെക്ക് പോസ്റ്റും കൈക്കൂലീം പൊല്ലാപ്പും ഒന്നുമില്ലായിരുന്നു   ഇവിടെ തന്നെ   ആവശ്യത്തിനു ഇഞ്ചി    കൃഷി  ഉണ്ടായിരുന്നത്രേ...
ഏതായാലും  ചുക്ക്സമൃദ്ധമായിരുന്നു കേരളം.

  നമ്മുടെ  ചുക്കും   അല്‍പ സ്വല്പം " കൃഷി" ഒക്കെയായി കഴിയുകയായിരുന്നു..  
വയസ്   അമ്പതു കഴിഞ്ഞെന്നാലും  ഫല ഭൂയിഷ്ടത  കൂടിയ പശി മരാശി മണ്ണില്‍  വിത്തിട്ടാല്‍  വിള നൂറു "മേനി ".
ഭര്‍ത്താവ് ഒരു   പാവം      കുഞ്ഞിരാമേട്ടന്‍    കഠിന അദ്ധ്വാനി   ചുമ്മാ മുറുക്കി  തുപ്പി തിണ്ണേല്‍  ആസനത്തില്‍  വാലും   ചുരുട്ടി     ഇരിക്കുന്നവനെ അല്ലായിരുന്നു..  
ഇപ്പോഴത്തെ മുഖ്യ മന്ത്രിമാരെ പോലെ ഉറക്കം ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ മാത്രം..
ബാക്കി സമയം അമിത വേഗം അധ്വാനം. അത് മാത്രം 
കുഞ്ഞിരാമേട്ടന്  വയസു എഴുപതും കഴിഞ്ഞിരുന്നു  എന്നും   ഒട്ടു പേര്‍ പറയുന്നു.

ഇനി ചുണ്ണാമ്പോ ?  നാലും കൂട്ടി ഭേഷായി ഒന്ന് മുറുക്കുമ്പോള്‍ രക്ത വര്‍ണം നീട്ടി തുപ്പാനും ..അമ്ല രസം കുറയ്ക്കാനും 
അതും ആയുര്‍വേദ വിധിയില്‍ ഉണ്ടായിരുന്നു പോലും മാവേലി നാട്ടില്‍   അന്ന്  സുലഭവും, 
മുറുക്കുന്നത് ആട്യത്വവും .

 ഇന്ന് ,    മലപ്പുറത്തെ  പാക്ക്  മൂപ്പെത്താതെ പറിച്ചു വടക്കേ ഇണ്ട്യാവില്‍ എവിടെയോ കൊണ്ട് പോയി ആവശ്യത്തിനു രസങ്ങള്‍   ചേര്‍ത്ത്   തുളസി എന്നൊക്കെ ഓമന പേര്‍  ഇട്ടു കടകളില്‍ തൂങ്ങി ഞാന്നു  കിടക്കുന്നു.
 നാലും    കൂട്ടണ്ടാ ,   ഒന്ന്   ചവച്ചാല്‍  തന്നെ    ബസിന്റെ  അകത്തിരുന്നു കൊണ്ട്  സൈഡില്‍ 
 ഇരിക്കുന്നവന്റെ   മോന്ത വഴി   ബസ് സ്ടാണ്ടില്‍   നില്‍ക്കുന്ന    അന്തപ്പാവിയുടെ  ഉച്ചീല്‍  തന്നെ
 നീട്ടി   തുപ്പാം!!   
ആട്യത്വം  വരുന്ന  വഴിയെ !!!! മുടക്കും കുറവ്..
ചുണ്ണാമ്പു മിച്ചം വരുന്നത് സിനിമ പോസ്ടറില്‍ തൂത്ത്    നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജയശ്രീയുടെയും  മറ്റും കണ്ണില്‍ തേക്കുകേം  വേണ്ടാ.


 നമ്മുടെ    കഥെലെ  ചുണ്ണാമ്പ്    ചുക്കിനെ പോലെ   വയസ്     അറുപതോളം  നല്ല അയല്‍ക്കാരി  എല്ലാവര്ക്കും,
പക്ഷെ    ഒരു  കോഴി അതിര്  വിട്ടാല്‍  രുദ്രയാകും ..പിന്നെ മുന്നും പിന്നും ഇല്ല   ..
കളം   മൂത്താല്‍ ഉടുതുണി പൊക്കി  മൂന്നു പ്രാവശ്യം കാണിക്കുമായിരുന്നു അത്രേ..മൂന്നില്‍ കൂടുതലും ഇല്ല . 
ആ  ഫ്ലാഷ്    കാണാന്‍   പ്രായ ഭേദമന്ന്യേ ആണുങ്ങളായി വളര്‍ന്നോരെല്ലാം   അങ്കം  കുറിച്ച്  നില്‍ക്കുമായിരുന്നു.

 കെട്ട്യോന്‍ അലങ്കാരമായി അയേല്‍ തൂങ്ങുന്ന തോര്‍ത്ത്  അടയാളത്തില്‍ അകായില്‍ ഒരു   കാജ  ബീഡി പരസ്യത്തിനു പോസ് ചെയ്യന്നു എപ്പോഴും  ..
വാ    കീറിയ   ദൈവം ഇരയും പിടിച്ചു   തരും എന്നുള്ള  ഫിലോസഫിക്കാരന്‍ ...
അല്ലെങ്കില്‍   സ്വന്തം ഭാര്യ   ചുണ്ണാമ്പ്   ഉണ്ടല്ലോ..!

  ചുണ്ണാമ്പും    ചുക്കും    ഇഴ പരിയാത്ത  സുഹൃത്തുക്കള്‍   ഹൃദയം   പങ്കു     വയ്ക്കാന്‍  പോലും   മടി ഇല്ല
  പക്ഷെ    മറ്റുള്ളവരുടെ   ഇഷ്യൂസ്  തീര്‍ത്തിട്ട്  അതിനു    സമയം  കിട്ടാറില്ല  എന്ന്     മാത്രം
  അതായിരുന്നല്ലോ  ആ ഓമന   പേരുകള്‍ക്കും  ഉറവിടം ...ചുക്കില്ലാതെ  എന്ത്  കഷായം  ?
   മൂന്ന് പേര്‍  കൂടുന്നിടത്ത്   നാലാമതായി  ചുണ്ണാമ്പ്   ഇല്ലാതെ  എന്ത്  കഥ  ?

 അങ്ങനെ ഒരോണ  കാലം ...ഒരു  ത്രി സന്ധ്യയില്‍ ചുണ്ണാമ്പും  ഏതോ കൂട്ട്  കക്ഷീം ചേര്‍ന്നുള്ള മുറുക്കല്‍ പരിപാടി ഏതോ   ദോഷൈക ദൃക്കു കണ്ടു പോലും  ഉള്ളതോ , ഇല്ലാത്തതോ..അല്ലെങ്കില്‍  ഓണാഘോഷ പരിപാടി  വല്ലോം ആയിരുന്നിരിക്കാം   വല്ല  ഓണ തല്ലോ മറ്റോ....
രാവിലെ മുക്കിനും  മൂലയിലും എല്ലാം   പിറ്  പിറെ  കഥകള്‍..

 എല്ലാം  നേരില്‍  കാണാന്‍  ചാനല്‍  കണ്ണാടിയോ ..ഇത്തരം കാര്യങ്ങള്‍ക്കായി ഒരു  പുറം ഒഴിച്ചിട്ട 
 പത്രങ്ങളോ ഇല്ലാതിരുന്നതിന്റെ ദുഃഖം ശരിക്കും മറ്റുള്ളവര്‍ അറിഞ്ഞു കാണണം. 
ഇന്നാണെങ്കില്‍    ഇതും ഒരു റിയാല്‍ടി   ഷോ  പോലെ    സംഗതി"  ഇല്ലാതെ  ഭാവം  മാത്രം  ഉള്ള ഒരു   എപ്പിസോഡ്  ..അത്ര തന്നെ  
  
എന്തായാലും ചുക്കിനെ  കണ്ട മാത്രയില്‍  ആരോ  വഴി   തടഞ്ഞു..  
മുന്‍ കാലങ്ങളില്‍   ചുണ്ണാമ്പിന്റെ   തുണി പൊക്കി   ഷോയില്‍  മനം മടുത്ത ആരോ..എന്നിട്ട്  ചോദിച്ചു 
 " ഓ  .. അവള്‍ വലിയ കേമി ആണല്ലോ എന്നിട്ടിപ്പം ..ദേണ്ട്  തുണീം പൊക്കി  മാവേലീടെ കൊമ്പത്തിരിക്കുന്നു എന്നാരോ പറഞ്ഞു  ...ഹ..ഹ.."    അര്‍ഥം  വച്ചുള്ള പറച്ചില്‍ ചുക്കിനു അത്രയ്ക്കങ്ങ് പിടിച്ചില്ല..

  ചുക്ക്     ആകെയൊന്നു  ചെറഞ്ഞു.."എന്നിട്ട്   പറഞ്ഞു   അവള്‍ക്കു  അറുപത്  ആയതല്ലേ  ഉള്ളൂ  നിങ്ങള് പറയുന്നത് കേട്ടാല്‍ തോന്നും  അവള്‍  അങ്ങ്  മുതുക്ക്  ചെന്ന്  പോയീ  എന്ന്..അവള്‍ക്കുമില്ലേ   വികാരങ്ങള്‍ ...
 നമ്മളെ പോലെ  മനുഷ്യരല്ലേ അവളും..ഇതിനാത്ത്  ഇപ്പം  എന്തോ ഇത്ര  ഇരിക്കുന്നു ..ആ"

ചോദിച്ചവര്‍   കാല്‍ വിരല്‍   കൊണ്ട്  നിലത്ത് ഒരു   ആന   ചേന  വരച്ചു.  
സ്വന്തം   അനുഭവം ആകാം..അല്ലെങ്കില്‍  ഭാവിയെക്കുറിച്ചുള്ള ആകുലത ആകാം...
രണ്ടായാലും  ആ  ടോക്  ഷോ   അവിടെ   തീര്‍ന്നു.

ഉടുത്ത മുണ്ട് ഒന്ന് സട കുടഞ്ഞു വീണ്ടും  ചുക്ക്  ആത്മഗതം പറഞ്ഞു.." വല്ലോരേം കൊണ്ട് പറയിപ്പിക്കാതെ ഇതൊക്കെ ഒളിച്ചും  നോക്കീം  വേണ്ടേ.. സായിപ്പും മദാമ്മേം ഒന്നുമല്ലല്ലോ..ഒന്നുമല്ലെങ്കില്‍ കൊച്ചു മക്കള്‍ എന്ത് കരുതും ....എല്ലാര്ക്കും എന്തിനും  ഒരു മറ ഒക്കെയുണ്ട് .."

ഇന്നും ഈ കഥകള്‍ തുടരുമ്പോള്‍ ..   ഒരു പക്ഷെ    നിഷ്കളങ്കമായി    പാടി നിര്‍ത്തിയ വരികള്‍ ഒരു അടിപൊളി   റി മിക്സ് ആകുന്നുവോ..
അതോ പഴയ  ഇറച്ചി   കഷണങ്ങള്‍  പുതിയ മസാല ചേര്‍ത്ത് ചൂടപ്പം പോലെ വില്‍ക്കുന്നുവോ?

രണ്ടായാലും ചുക്കിന്റെ വേദാന്തം ഇന്ന്  ചുണ്ണാമ്പിനും കൊള്ളാതായി..
കാടി ആയാലും മൂടി കുടിച്ചാല്‍ ഇന്ന് ആരു കാണും? ആരും കണ്ടില്ലെങ്കില്‍ എങ്ങനെ നാലുപേര്‍ അറിയും?
2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ക്വോവാലന്‍ അമ്മാവനും ഒരു ചാക്ക് മുലകളും.

കള്ള കര്‍ക്കിടകം എന്നൊക്കെ  പറഞ്ഞു  കേട്ടിട്ടേ ഉള്ളൂ  ഇതിപ്പം വാവ് ദിവസം കൂടി ആയപ്പോള്‍ എന്താ ഒരു പേമാരി!

വാവിന്റെ അട ഒക്കെ  പുണ്ണ്യ ആത്മാക്കള്‍ക്ക് ഉപചാര പൂര്‍വ്വം അര്പിച്ചു..വണങ്ങി.
മധുര മനോജ്ഞ കേരളത്തില്‍ മറ്റൊരു പ്രശ്നവും ഇല്ല എന്നിരിക്കെ, 
മദ്യം മാത്രം ഒരു തല വേദന ആയതു കൊണ്ട്  അതൊന്നു ഒഴിവാക്കിയാല്‍ ഇവിടം സ്വര്‍ഗം!! 
ആയതിനാല്‍ അതിനു ലേശം വിലക്കൂട്ടി എന്നും, അത് കൊണ്ട് "അളവില്‍ ശകലം കുറയും" എന്ന് പറഞ്ഞും കൊണ്ട് പിതാക്കന്മാര്‍ക്കു സ്വല്പം  മല്യയുടെ  രുദ്രനേം സമര്‍പ്പിച്ചു. 
എന്നാല്‍ ഇനി അസുഖമായിരിക്കുന്ന സുഹൃത്തിന്റെ അച്ഛനെ ഒന്ന് കാണാം എന്ന് കരുതി അവന്റെ വീട് വരെ ഒന്ന് പോയി.

അവിടെ ചെന്നപ്പോഴോ  അശ കൊശലെ മഴയത്ത്  അച്ഛന്‍ വരാന്തയില്‍  ഇരിക്കുന്നു..ശേഷം അസുഖ വിവരങ്ങള്‍  ആശ്വാസ വാക്കുകള്‍..അപ്പോള്‍ സുഹൃത്തും ഒന്ന് രണ്ടു പേരും അകത്തോട്ടു ക്ഷണിച്ചു..
"ഏതായാലും വാവാ,   എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ട്..അവരുടെ സന്തോഷത്തിനു ഒരെണ്ണം നമുക്കും നേദിക്കാം.."  വെറും വാ ചവയ്ക്കുന്ന ഉമ്മ  അവല്     കണ്ടാല്‍ വിടുമോ എന്ന് പറഞ്ഞ പോലെയായി എന്റെ കാര്യം.
മാര്ട്ടല്‍" എന്ന സായിപ്പിന്‍ കുഞ്ഞ്  രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ അരുമ സുഹൃത്തിനു ഒരു പൂതി..
"നമുക്ക് എല്ലാവര്ക്കും കൂടി കുറത്തിയാട് വരെ ഒന്ന് പോയാലോ..അമേരിക്കയില്‍ നിന്നും വഹേല്‍ ഒരമ്മാവന്‍ ഒത്തിരി നാളിനു ശേഷം വന്നിട്ടുണ്ട്..ഞാനും കണ്ടിട്ട് ഒരു പാടായി..ഇന്നലേം വിളിച്ചു അങ്ങോട്ട്‌ ചെല്ലാന്‍ "

കട്ടിലേല്‍ കെടന്നാലും വണ്ടീടെ ആക്സിലേറ്ററില്‍ കാല് കൊടുത്തു പോകുന്ന , വെറുതെ ആണെങ്കിലും എവിടെങ്കിലും കറങ്ങി രാത്രി  മാത്രം വീടണയുന്ന അടുത്ത സുഹ്രത് സഹോദരന്‍ അപ്പോഴേ വണ്ടിയ്ക്കകത്തു ചാടി കയറി ഇരിപ്പായി., കൂടെ മറ്റുള്ളവരും...രഥം ഉരുണ്ടു സ്ഥിരം തമാശുകള്‍ ..രസ ..രസായനങ്ങള്‍..

അങ്ങനെ കുറത്തിയാടെത്തി എല്ലാവരും മുന്‍വശത്തെ തിണ്ണയില്‍ കസേരയില്‍ കിടക്കുന്ന ഒരു പട്ടിയ്ക്കു പല വശങ്ങളിലുമായി ആസനസ്ഥരായി..ഇടയ്ക്കിടെ പട്ടി കണ്ണ് തുറന്നു നോക്കും പിന്നേം പകല്‍ നിദ്ര..മഴയുടെ ആലസ്യം..ഏതോ വിദേശ കുഷ്യന്റെ മൃദുത്വം..ഞങ്ങള്‍ ചെന്നതില്‍ പരിഭവം ഒന്നുമില്ല എന്ന് തോന്നുന്നു..ആഥിത്യ  മര്യാദ കണ്ടു പഠിയ്ക്കണം.

അമ്മാവന്റെ വരവായി.  
ചൊട്ട ചാണ്‍ നീളം. കഷായ കലത്തിനു കണ്ണും മൂക്കും വരച്ചു അതില്‍  ഒരു ല കൊസ്ടെ" ബനിയനും ഇട്ടു കണ്ണില്‍ ഏതോ വില കൂടിയ കണ്ണാടി കമ്പനിയുടെ പരസ്യം പോലെ ഒരു കണ്ണാടീം.  ഊറിയ ബ്രൂട്ടിന്റെയോ എന്തോ ഒരു മണവും. മുഖം ഒരു എഴുപതും ശരീരം ഒരു അമ്പതു വയസും പറയും..    എല്ലാരും എഴുന്നേറ്റു വന്ദിച്ചു.

വന്ന പാടെ ഉടുത്തിരുന്ന ഫോറിന്‍ കൈലിയുടെ കോന്തല പൊക്കി ചിറിയും മുഖവും ഒന്ന് തുടച്ചു. മോശമല്ലാത്ത ഒരു ഏമ്പക്കം ഫിറ്റ് ചെയ്തു.."എല്ലാ കോവലന്മാരും ഇരുന്നാട്ടെ ..."കട്ടി കാക്കി തുണി വലിച്ചു കീറുന്ന ഒച്ചയില്‍ കണ്ണാടീടെ കീഴില്‍ കൂടി നോക്കി പറഞ്ഞു.

ആരേം പരിചയപ്പെടുന്നതിനും ഒന്നും മെനക്കെട്ടില്ല ..അകത്തേയ്ക്ക് നോക്കി ഉച്ച സ്ഥായിയില്‍ കീറി..
"മോളെ  ആ കുപ്പീം വെള്ളോം രണ്ടു മൂന്നു ഗ്ലാസും ഇങ്ങെടുത്തോ.." 
"ആരാ അമ്മാവാ മോളും വന്നിട്ടുണ്ടോ"  സുഹൃത്തിന്റെ ആകാംഷ..
"ഓ..അത് വകേല്‍ ഒരു മരു മോളാ അവളിവിടാ താമസം.."
മരുമോള്‍ വെള്ളം കൊണ്ട് വച്ച് തിരുവാതിര പോലെ ടീ പോയ്ക്ക് ചുറ്റും കറങ്ങി അകമേ വിലസി..
അമ്മാവന്‍ എന്തോ ഒരു  കുപ്പി കുടിച്ച് കൊണ്ടിരുന്നതിന്റെ ബാക്കി എല്ലാവര്ക്കും പകര്‍ന്നു..
"വേണ്ട കൊവലന്മാര്‍ എടുത്തു കുടിച്ചാട്ടെ" എന്നും പറഞ്ഞു സ്വന്തം ഗ്ലാസ് ബോട്ടംസ് അപ്പാക്കി.
ചര്‍ച്ചകള്‍ പലവിധം ..

അമ്മാവന്‍ അമേരിക്കന്‍ കാര്യങ്ങള്‍ ഒബാമയിലും സൂക്ഷ്മമായി പറഞ്ഞു..പക്ഷെ ബുഷും , ഒബാമയും , ഹില്ലരിയും എല്ലാം ക്വോവാലന്മാര്‍ " മാത്രം.! 
എന്തിന് ഭിത്തിയില്‍ കണ്ട   ഫോട്ടോ  ചൂണ്ടി ആരോ ചോദിച്ചു "അത്   അച്ഛന്‍ ആണോ " എന്ന് 
"ആ കോവാലന്‍ അച്ഛനാ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്"     അമ്മാവന്‍ .

അങ്ങനിരിക്കെ ഇടി വെട്ടുന്ന ഒച്ചയില്‍ എല്ലാവരോടുമായി അമ്മാവന്‍ ചോദിച്ചു 
" കോവാലന്മാരെ, നല്ല മുഴുത്ത മുലകള്‍ പത്തിരുപതെണ്ണം കിട്ടാന്‍ എന്താ വഴി"?
ഞങ്ങള്‍ ആകെ ഞെട്ടി ...ഇനി മുല എന്നുദ്ദേശിച്ചത് എന്തായിരിക്കും..ഏയ്‌  'മാമറി ഗ്ലാന്റ്റ് ' ആയിരിക്കില്ല. എല്ലാവരും മുല എന്ന് പറയുമെങ്കിലും ഇങ്ങനെ അലറി പറയില്ല ..
തന്നെയുമല്ല വീട്ടില്‍ പെണ്ണുങ്ങള്‍ ഒക്കെ ഉള്ള സ്ഥിതിയ്ക്ക്.  അതും മരു മകള്‍

"എന്താടാ കോവാലന്മാരെ ഒന്നും മിണ്ടാത്തത്..നിങ്ങള്‍ അങ്ങ് ന്യു ജെഴ്സിയിക്ക് വാ അല്ല ആഫ്രിക്കന്‍ മുലകള്‍ ഞാന്‍ തരാം.."  അമ്മാവന്‍ ചിരിച്ചോണ്ട് പറഞ്ഞു. ഗുട്ടന്‍സ് കിട്ടാതെ ഞങ്ങളും..

"അങ്ഗത്തില്‍ ഇരുത്തി എന്‍ കൊങ്ക തടങ്ങള്‍..എന്നൊക്കെ ഏതോ കോവാലന്‍ എഴുതിയിട്ടുണ്ടല്ലോ.."

അമ്മാവന്റെ സാഹിതീ കൌതുകം അറിഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് സാക്ഷാല്‍ മുല ' തന്നെ എന്ന് മനസ്സിലായി.
"അല്ല ഈ പത്തിരുപതു എണ്ണം.." ഒരുവന്റെ സംശയം..
"അതോ..ഡാ കോവാല അവിടെ കിട്ടുന്ന ഫിലിപ്പീനി ആഫ്രിക്കന്‍ ഒന്നും കൊള്ളില്ലടാ..എനിക്ക് നമ്മുടെ നാടിന്റെ മണമുള്ള ..മുഴു മുഴുത്ത ...വലിപ്പം എത്ര കൂടിയാലും കുറഞ്ഞത്‌ വേണ്ടാ..സാധനങ്ങള്‍ കിട്ടുമെങ്കില്‍ ഒപ്പിച്ചു താ  ചോദിക്കുന്ന കാശ്  കൊടുക്കാം.."

നാടിന്റെ മണമുള്ള മറ്റു പലതും കേട്ടിട്ടുണ്ട്..ഇതാദ്യം.  
"അല്ല ഇത് മാത്രമായി കിട്ടില്ലല്ലോ ഇതിന്റെ ഉടമസ്ഥരും കൂടെ കാണില്ലേ.."  കൂട്ട് കാരന്‍ വിടാന്‍ ഭാവമില്ല..
"ഓ അതിനൊന്നും എന്നെ കൊണ്ട് വയ്യാ..പിന്നെ ചുമ്മാ ഇങ്ങനെ തല ചായ്ച് ഉറങ്ങാനും ..ഉരുംമാനും.."

 എനിക്ക് അടി മുതല്‍ മുടി വരെ ഒരു വിറയല്‍, വയറ്റില്‍ കെടന്നു ഉരുട്ടുന്നപോലെ  ഓക്കാനം..
അച്ഛന്റെ പ്രായമുള്ള കെളവന്റെ ഒടുക്കത്തെ കഴപ്പ്..കയ്യില്‍ എവിടുന്നോ കുറെ കൂറ പൈസ ഉള്ളതിന്റെ നെഗളിപ്പും .. ദൈവമേ വന്നും പോയി..സ്നേഹിതന്റെ അമ്മാവന്‍ ..അവനെ കരുതണമല്ലോ..
ഞങ്ങള്‍ ദീര്‍ഖ നിശ്വാസത്തില്‍ മറുപടികള്‍ ഒതുക്കി..എന്നാല്‍ ഒരുത്തന് പിന്നേം അറിഞ്ഞേ പറ്റൂ..
"അതെ ഞാന്‍ ...ഒരു ചാക്ക് സാധനം.." അവന്‍ തുടങ്ങിയതും ഒരു മൂന്നു നാല് കൂട്ടം "നാടന്‍  മുഴുത്ത " പ്രയോഗം എല്ലാം മറന്നു ഞാനങ്ങു പറഞ്ഞു പോയി..അവന്‍ എന്നെ ക്രുദ്ധിച്ചു നോക്കിയപ്പോള്‍ നിന്നെയല്ല ഇയാള്ക്കിട്ടു പറഞ്ഞതാ..എന്ന് കണ്ണടച്ച് കാണിച്ചു.
എന്റെ (അല്ല ഞങ്ങടെ )ധര്‍മ സങ്കടം അവനു ബോധിച്ചു.
മുഴുത്ത നാടന്‍ പ്രയോഗം കേട്ടതും അമ്മാവന്‍ ചാടി എഴുന്നേറ്റു ..അനന്തിരവന്‍ സുഹൃത്തിനോടായി പറഞ്ഞു..
" ഈ മാതിരി വൃത്തി കെട്ട കോവാലന്മാരേം കൊണ്ട് മേലാല്‍ എന്റടുത്തു വന്നേക്കരുത് ..ഞങ്ങളൊക്കെ അന്തസ്സായി കഴിയുന്നവരാ ഇവിടേം, അവിടേം ..വീട്ടില്‍ ഇരുന്നു ഇങ്ങനൊന്നും ആരും  പറയുകേല്ല , ഇവനൊക്കെ വല്ലോം കൊടുത്ത് അങ്ങ് പറഞ്ഞു വിട്ടേക്കണം"

"അമ്മാവാ ക്ഷമിക്കണം.." എന്ന് മാത്രം ഞാന്‍ പറഞ്ഞു..പ്രായത്തെ മാനിക്കാന്‍ മറന്നു..

ദൈവമേ   ഇനി അന്തസ്സും കുടുംബ സ്ഥിതീം ഒക്കെ തിരിച്ചറിയാന്‍ ഏതു കോളജില്‍ പോയി പഠിയ്ക്കണം..
തനി നാടന്‍ ആയിട്ടുള്ളത്  എല്ലാം   ഫോറിന്‍ നാടന്മാര്‍ തല വച്ച്  മയങ്ങാനും ഉരുംമാനും    എടുക്കുന്ന കൂട്ടത്തില്‍ ഈ മെലിഞ്ഞ അന്തസ്സെങ്കിലും കാണാതെ പോകണേ..അവര്‍ക്ക് തല വയ്ക്കാന്‍ പോയിട്ട് ഒന്ന് മണക്കാന്‍ പോലും ഉള്ള കെല്‍പ്പ് ഇതിനില്ലേ ഇല്ല.....
ഈ വൈരുദ്ധ്യാത്മക പ്രാര്‍ത്ഥന തുടരവേ സുഹൃത്ത് തോളില്‍ തട്ടി..
മെല്ലെ പറഞ്ഞു
"സാരമില്ല ..ഇതും ഒരനുഭവം അല്ലെ.."
പക്ഷെ ഞാന്‍ അപ്പോഴേയ്ക്കും  ആ വീട്ടില്‍ അന്തി ഉറങ്ങുന്ന മരു മകളുടെ മുലകള്‍ മുഴുത്തു  എന്ന് കണ്ടു പിടിച്ചിരുന്നു..
അല്‍പ നേരത്തെ സഹവാസം ആകാം അല്ലെങ്കില്‍ വാസന ആകാം..
അന്തസുള്ള അവയവങ്ങള്‍.
ഏതു കുടുംബത്തില്‍ പെറന്ന കോവാലനും പറ്റിയത്..!!!