ഓരോ യുദ്ധങ്ങളും കാലം കഴിഞ്ഞു കഥകളുമായി മല്ല യുദ്ധത്തില്‍ എര്പെടും
ഇല്ലാകഥ ..പോല്ലാകഥ..കഥയ്ക്ക് വേണ്ടി കഥ..
ഭീകരം..രൌദ്രം...ബീഭല്സം...
ഒപ്പം യുദ്ധ സ്ഥലത്തെ സൃങ്ങാരം ...ഗമനം..നാട്യം..
എന്നാല്‍ യുദ്ധം കഴിഞ്ഞൊരു ഹാസ്യ കഥയ്ക്കും സ്കോപ്പ് ഉണ്ടെന്നു പറയാം.
നാളേറെയായി...കുവൈറ്റ് യുദ്ധം കാലം
അയല്‍വാസി കൂടപ്പിറപ്പ് ..മനോഗതി അറിഞ്ഞു പെരുമാറുന്നവന്
സുമനസ്...അമ്പോറ്റി...
ബക്കാര്‍ഡി നാനാവിധം...കൊണ്ഗ്യാക് ....ഉപ്പ് കൂട്ടി അടിക്കുന്നത്..
മധുരം തേച്ചു കുടിക്കുന്നത്.. എന്ന് വേണ്ടാ
മാന്ന്യന്‍ മാരുടെ ലവലിലെക്ക് വല്ലപ്പോഴും ഞങ്ങളെ നയിക്കുന്നവന്!
അവന് വന്നാല്‍ ഒരു മാസം എല്ലാവനും സമൃദ്ധി..ശരീരം മുങ്ങി
മണം...മണ സോപ്പില്‍ കുളി..ഇല്ലാ മുടിയിലും ഷാമ്പൂ ബാത്ത്.
കുവൈറ്റ് യുദ്ധം രൂക്ഷമായ വാറെ അന്നൊരു നാള്
അവനും പാലായനം ചെയ്തു ...ഊട് വഴികള്‍ താണ്ടി
ഭാണ്ഡം പോലുമില്ലാതെ ..വള്ളിചെരിപ്പും
വെള്ള കാലില്‍ നിറയെ കറുകറുത്ത ചെളിയും പൊടിയുമായി
ഒരു പ്രഭാതത്തില്‍ നാടെത്തി.
ഇത്രനാളും ഞങ്ങളെ പോറ്റിയവനെ ഞങ്ങള്‍ നാലു കൈയും
നീട്ടി സ്വീകരിച്ചു..നാട്ടിലെ അമാന്ന്യമായത് എന്തും
അവനുമായി പങ്കു വച്ചു.
വന്ന വഴി അധികം മറക്കാത്തത് കൊണ്ട അവനും
പഴയകാലത്തെക് മടങ്ങാന്‍ തുടങ്ങി.
അവന്റെ സങ്കടം...നഷ്ട ബോധം
നിരാശ..ഇതിനെല്ലാം ഞങ്ങള്‍ സ്വാന്തന
ചികില്സകരായി.
എന്നാലും ഇടക്കിടെ അവന് പറയും
"എന്റെ എല്ലാം പൊക്കോട്ടെ...ഒത്തിരി നാള് സുഖമായി ജീവിച്ചു
ഇനി ഇതാകാം വിധി...പക്ഷെ എന്റെ എക്സ് പിരിയ്ന്‍സ് സര്ടിഫികറ്റ് ..തിരികെ
കിട്ടിയാല്‍ മതിയായിരുന്നു.."
"അതിന് നിനക്ക് എന്ത് എക്സ് പിരിയ്ന്‍സ്?"
ഒരു വിഡ്ഢിയുടെ കാര്യമുള്ള ചോദ്യം..
"നീ അവിടെ പോയി എന്തെങ്കിലും പഠിച്ചോ "?
മറ്റൊരാള്‍.
ഇല്ല എന്ന് മാത്രം അവന് തലയാട്ടി.
"പിന്നെ എന്ത് കുന്തമാ നിന്റെ നഷ്ടപെട്ടത്?" ഞാന്‍.
"ഇന്ഷാ അള്ളാ ..എംബസ്സി വഴി ഒരു പരാതി അയച്ചിട്ടുണ്ട്
അവര്‍ അന്വഷിച്ച് കണ്ടു പിടിച്ച് അയച്ചു തരുമായിരിക്കും."
അവന്റെ സമാധാനം കേട്ട ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു
"മനുഷ്യനെ കാണാതായിട്ട് കുടത്തിലും തപ്പുകയാ
പിന്നെയാ ഒരു സര്ടിഫികറ്റ് ..നീ അത് മറന്നു കള"
"എന്നെ ഞാനാക്കിയ സര്ടിഫികടാ...അതിന് എന്നെക്കാളും വിലയാ.."
പിന്നെയും ദേ ഞങ്ങടെ സംശയം ഇവനിനി അവിടെ പോയി വല്ലതും പഠിച്ചതാണോ
അവിടുള്ള ഒരുത്തന് പറഞ്ഞത് ഓഫിസ് ബോയ് പോലെ എന്തോ ഒരു പണിയാണ്
കുഴപ്പമില്ല..ഫാമിലി ഒന്നും പറ്റില്ല എന്നെ ഉള്ളു ..കമ്പനി കൊള്ളാം എന്ന്..
അതിന് എന്ത് എക്സ് പിരിയ്ന്‍സ്.
ഞങ്ങള്‍ ആകെ കുഴങ്ങി..അവന്റെ ഏകാന്തമായ കാത്തിരിപ്പില്‍
ഞങ്ങളും സ്ന്കടപ്പെട്ടു...ഒരു പരിഹാരം
ഡല്‍ഹിയിലുള്ള പാവം പോലീസുകാരന് സുഹ്ര്താണ്
അവനാണെങ്കില്‍ അലക്കൊഴിഞ്ഞ നേരവുമില്ല...
രണ്ടായാലും അവനെ വിളിച്ചു വിവരം പറഞ്ഞു..
അവന് എംബസ്സി വഴി അന്വേഷണം നടത്താം എന്നും പറഞ്ഞു.
വാരം ഒന്നു രണ്ടു കഴിഞ്ഞു ..ഇതിനിടെ പലായനം ചെയ്തവരുടെ
ചിത്രം സഹിതം പത്രത്തില്‍ ഇന്റര്‍വ്യൂ ...അവനെയും ഇന്റര്‍വ്യൂ
ചെയ്ത കൂട്ടത്തില്‍ ദേ പിന്നേം അവന് പറയുന്നു
"എന്റെ കളഞ്ഞു പോയ സര്ടിഫികറ്റ് നിങ്ങള്‍
പത്രക്കാര് കണ്ടു പിടിച്ചു തരണം എന്ന്"
ഇതെന്തൊരു സരിഫികറ്റ് ...പൊല്ലാപ്പ് ഞങ്ങളും പറഞ്ഞു.
അങ്ങനെ ഇരിക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും
ഒരു വിളി..പാവം പോലിസ് ..
"ഡാ കുറെ കടലാസ് കവറുകള്‍ ഇവിടെ കിട്ടി
അതില്‍ അവന്റെ കമ്പനിയുടെ പേരുള്ള ഒരു കവര്‍
ഞാന്‍ കണ്ടു പിടിച്ചു...ഇനി അവന് അതിനുള്ള
രേഖ എന്തെങ്കിലും അയക്കണം."
കേട്ട പാതി കേള്‍ക്കാത്ത പാതി അവന് ഒപ്പിട്ടു കൊടുത്ത
കടലാസില്‍ അയല്‍വാസി കോളേജ് വാദ്യാര് ഒരു അപേക്ഷ
തയ്യാറാക്കി ..അപ്പോള്‍ തന്നെ എംബസ്സിയിലേക്ക് .. ഒരു കോപ്പി
പോലീസിനും അയച്ചു.
അധികം കാത്തിരിപ്പിനിടയില്‍ ..ഓ .പി. ആര് ..ഓ. എം .ആര്
ഒത്തിരി തീര്‍ന്നു... ടെന്‍ഷന്‍...
അങ്ങനെ ആ പൊതി തപ്പാലാപിസില്‍ വന്ന വിവരം അറിഞ്ഞു
ഞങ്ങള്‍ ഫയര്‍ എഞ്ചിന് മാതിരി എത്തി.
വിറയാര്‍ന്ന കൈയ്യോടെ അവന് ആ പൊതി
ഒപ്പിട്ട് വാങ്ങി...
മൂകം. ശാന്തം. ...ഞങ്ങളും.
എന്തായാലും ഇനി ഈ പൊതി അഴിയുന്നത്
കാത്തു നില്കുന്നില്ല ..ഞങ്ങള്‍ അത്
കൈക്കലാക്കി മെല്ലെ അഴിച്ചു...
ഇരുന്നൂറു പേജിന്റെ ഒരു നോട്ടു ബുക്കെന്നു ആദ്യം തോന്നി
ഇത്രയും എക്സ് പിരിയ്ന്‍സോ..ഞങ്ങള്‍ ഞെട്ടിപ്പോയി!
പിന്നെയാ കാണുന്നെ സംസ്ഥാന സര്‍കാരിന്റെ പത്താം ക്ലാസ്
പരീക്ഷാ സര്ടിഫികറ്റ്.. എത്രയോ തവണ എഴുതി തോറ്റത് എല്ലാം
കൂടി കുത്തി കെട്ടി ഒരു വലിയ ബുക്കാക്കി ...
ചിരി അടക്കാന്‍ കഴിഞ്ഞില്ല.
"ഇതാണോ നിന്റെ എക്സ് പിരിയ്ന്‍സ് സര്ടിഫികറ്റ് "
നീ മനുഷ്യനെ തീ തീറ്റിച്ചു കളഞ്ഞല്ലോടാ പട്ടി.."
"എടാ ഞാന്‍ അവിടെ എന്റെ അറബിക്ക് മുന്നില്‍ കാണിച്ച ഈ സാധനം
എന്റെ വിദ്യാഭാസ യോഗ്യതയാ...ഇത്രയും ഭാരമുള്ള ഈ സര്ടിഫികറ്റ്."
നിനക്കൊന്നും ഇതിന്റെ വില അറിയില്ല..."
അവന് ചിരിയില്‍ പങ്കു ചേര്‍ന്നു..
"എത്ര പ്രാവശ്യം എഴുതി ..ഈ മുടിഞ്ഞ ബുദ്ധി അന്ന് തോന്നിയിരുന്നെങ്കില്‍
ഇന്നു എനിക്കും ഒരു പാര്‍സല്‍ കിട്ടിയേനെ"
ഒരുത്തന്റെ ആത്മ നൊമ്പരവും പേറി ഞങ്ങള്‍ അടുത്ത
യോഗ സ്ഥലത്തേക്ക്......
6 അഭിപ്രായങ്ങൾ:
പഠിച്ചാല്‍ ഇങ്ങനെ പഠിക്കണം .അല്ലാതെ .....
kure adhikam pravasyam SSLC ezhuthi passaya oru vyakthi nattilundu ippo ayyaleyanu orthathu
post nannayi!
ചിരിയും സങ്കടവും എല്ലാം ഒന്നിച്ചു തോന്നി...
ഇഷ്ടമായി ഈ പോസ്റ്റും
ചിരിയും സങ്കടവും എല്ലാം ഒന്നിച്ചു തോന്നി...
ഇഷ്ടമായി ഈ പോസ്റ്റും
മനസ്സിരുത്തി പഠിച്ചാല്‍ ഫലം ഉണ്ടാവും എന്ന് ഇപ്പോള്‍ മനസ്സിലായില്ലെ :)
സര്ടിഫികറ്റ് എന്ന് കേട്ടപ്പോള്‍ അതൊരു കച്ചിതുരുമ്പാവുമെന്നു പ്രതീക്ഷിച്ചു ഉള്ളിതൊലിച്ചപ്പോലായി പോയല്ലോ കൊള്ളാം മനോഹരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ