ചെറിയ പനിയായിരുന്നു ആദ്യം...പക്ഷെ....
വേണ്ടപ്പെട്ടവരുടെ ആത്മഗതം....
മരണപ്പെട്ടവന്റെ രോഗ ലക്ഷണങ്ങള്‍ ആരറിയാന്‍?
ഇന്നിതാ മുട്ടുകൈ പ്രയോഗങ്ങള്‍ സായവ് പരീക്ഷിച്ച് അറിഞ്ഞിരിക്കുന്നു പോലും...
അറിയുന്നത് ഭാരം...അറിയാതിരിക്കുന്നത് അതിലും...
പനി കടുത്തു നെഞ്ചിലും തൊണ്ടയിലും ഒക്കെ കേറി ..അവസാനം കാല്‍ വിരലിലെ രോമം പൊഴിയുന്നു..
രക്ത ചംക്രമണ വ്യവസ്ഥയിലെ രോഗമാകാം.
താഴെ കണ്‍ പോള കീഴെ ...ഒരു അസ്വസ്ഥത പോലെ ചെറിയ വെളുത്ത കുഞ്ഞി കുരുക്കള്‍...കൊഴുപ്പിന്റെ കുരുക്കള്‍ ആകാം...കൊലെസ്ട്രോളും അല്പം ഹൃദയ രോഗവുമാകാം...
പുരികം കണ്‍ കോണുകള്‍ കഴിഞ്ഞും നീളാതെ...ഒരുപക്ഷെ തൈറോയിഡ് ' ലക്ഷണം ആകാം.
കുടവയര്‍ ഹായ്.....ഷുഗര്‍ എന്ന പുത്തന്‍ മോടികാരനോപ്പം...ഹാര്‍ട്ട്...ബി .പി.(ഭാര്യയെ പേടിയും ആകാം)
എല്ലാത്തിനും ഒരു പരസ്യമാകാം.
അരക്കെട്ടിനും കവിഞ്ഞ നിതംബ ഭാരം ...ആണിനും പെണ്ണിനും ..എവിടെയോ ആവശ്യമില്ലാത്ത കൊഴുപ്പിന്റെ ബാങ്ക് ബാലന്‍സ് കാണിക്കുന്നു...പ്രത്യേകിച്ചും വയറിനെ ചുറ്റി പറ്റി...
ഉടയുന്ന നഖ ..മുടി ..മുറി പാടുകള്‍ ..വീണ്ടും തൈറോയിഡ് " ലക്ഷണം ആകാം.
കൈവിരല്‍ നഖതോട് ചേര്‍ന്ന് ..വെളുത്ത പാടുകള്‍...പുത്തന്‍ കിട്ടാനല്ല പോലും...
വൃക്ക രോഗം ആകാം..
ആരറിവു നിന്‍ മായാ ലീലകള്‍ അഖില ജഗന്‍ മയനെ...
3 അഭിപ്രായങ്ങൾ:
പേടിപ്പിക്കാതെ ഷാജി .വയസ്സായി വരികയല്ലേ
അടിപൊളി അസുഖങ്ങൾ.
പേടിപ്പെടുത്താതെ കുഞ്ഞേ ..പ്രായമായവര്‍ ജീവിച്ചു പൊയ്ക്കോട്ടേ :(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ