Powered By Blogger

2010, ഡിസംബർ 11, ശനിയാഴ്‌ച

അയേം കെട്ടി മറേം ഇട്ടു...

സംഭവ കഥ എന്ന് പറയുന്നു...അല്ലെന്നും..രണ്ടായാലും ഇപ്പോള്‍ കഥയ്ക്കുള്ള സ്കോപ്പേ കാണുന്നുള്ളൂ...
അളിയന്‍ വാസു പശു വളര്‍ത്തല്‍ ലോക ചാമ്പ്യന്‍ എണ്ണം പറഞ്ഞ പശുക്കള്‍ എത്രയെങ്കിലും..
ഗോ മൂത്രം  മണക്കുന്ന പൂന്തോട്ടം..!
ചാണകം മെഴുകിയ തിരു മുറ്റം!!

എന്നും പശൂനെ ചവിട്ടിക്കല്‍ തന്നെ പരിപാടി...നിത്യ കാമുകന്‍ പല പശുക്കള്‍ക്കും ഒരാള്‍ മാത്രം. ഗാന്ധര്‍വ്വം!
പശുവും കിടാരിയും..ആകെ പുല്ലും കച്ചിയും ..പാലും തൈരും ..നെയ്യും...ഗോശാല കേമം.
ഒരു ലാലു   സ്റ്റയില്‍...

അങ്ങനെ ഇരിക്ക വാറെ കാശ് ഇമ്മിണി മുടക്കി വാങ്ങിയ ജെഴ്സിയ്ക്ക് " എന്തെല്ലാം മല്ല യുദ്ധം നടത്തിയിട്ടും ഒരു കുഞ്ഞി കാലു കാണാന്‍ കഴിയുന്നില്ല. പല ഗന്ധര്‍വ്വന്‍മാരുടെ അടുത്തും പോയി ആവര്‍ത്തിച്ചു പരിണയം നടത്തി..കിം ഫലം..
"ഇനിയുള്ള കാലം മാനുവല്‍ " പണി ഒന്നും നടക്കത്തില്ല വാസു ഓട്ടോമാറ്റിക് കാലമാ ഇത്"..കയ്യേലെ ഖടികാരം കാട്ടി അയല്‍വാസി രാമന്‍ ചേട്ടന്‍ പറഞ്ഞു.
"എന്ന് വച്ചാല്‍? അളിയന്‍ വാസു
"എന്ന് വച്ചാല്‍ നീ മൃഗാശുപത്രിയില്‍ പോയി അപ്പോത്തിക്കെരിയെ കാണണം ..ബഹു മിടുക്കനാന്ന എല്ലാവരും പറയുന്നേ..
നമ്മുടെ കെഴക്കേലെ ജാനുന്റെ മച്ചി എന്നും പറഞ്ഞു കൊല്ലാന്‍ കൊടുത്ത നാടന്‍ പശുന് വരെ പുള്ളി ഗര്‍ഭം ഉണ്ടാക്കി ..അത് ഇപ്പോള്‍ പെറ്റു ..."
"അത് കൊള്ളാമല്ലോ എന്റെ രാമാ..എന്നാ കൊടുക്കണം?" അറും പിശുക്കനായ വാസു അളിയന്‍ വിരല്‍ കൂട്ടി തിരുമ്മി.
"അവര്‍ ഒന്നും കൊടുത്തില്ല ഒരു ആട്ടോ റിക്ഷ പിടിച്ചു കൊടുത്തു...അത്ര തന്നെ നല്ല മനുഷ്യനാ"

"എന്നാല്‍ പിന്നെ ...എന്നും പറഞ്ഞു..വാസു അപ്രത്യക്ഷനായി!
പ്രത്യക്ഷപ്പെട്ടത് മൃഗ ഡോക്ടര്‍ മുന്‍പാകെ...സാഷ്ടാംഗം തൊഴുതു കാര്യം ഉണര്‍ത്തിച്ചു..
നല്ലവനായ ഭിഷഗ്വരന്‍ പറഞ്ഞു.."ഞാന്‍ ഉച്ച കഴിഞ്ഞു വരാം ..വരുംപോളെയ്ക്കും വെള്ളം തെളപ്പിച്ചു ഇട്ടെയ്ക്കണം ഒരു നല്ല സോപ്പും.."

അത്രേ ഉള്ളോ ...വാസു മനസാ നിരുപിച്ചു..ഓട്ടോയും ഏര്‍പ്പാടാക്കി വീട്ടില്‍ എത്തി..നടക്കാത്ത കാര്യം നടക്കാന്‍ പോകുന്നതിന്റെ ആകാംഷ...
ഉച്ച കഴിഞ്ഞതും ഡോക്ടര്‍ കൃത്യമായി എത്തി. തൊഴു കൈയ്യോടെ വാസുവും ഭാര്യയും മറ്റു പശു കിടാരി ബന്ധുക്കളും ഡോക്ടറെ സ്വീകരിച്ചു  ആനയിച്ചു...

"പറഞ്ഞ പോലെ എല്ലാം ശരിയാക്കിയിട്ടില്ലേ? ഡോക്ടര്‍...
" ഓ അത് മാത്രമല്ല  അയേം കെട്ടി മറേം ഇട്ടിട്ടുണ്ട്..." വിനീതനായി വാസു അറിയിച്ചു.
"അയേം മറെമോ ...അതെന്തിനാ"? ഡോക്ടറുടെ സംശയം ബലത്തില്‍ ഒരു ചോദ്യമായി...
"അല്ല  ഡോക്ടര്‍ക്ക് പാന്റോ മറ്റോ ഊരി ഇടാനും..പിന്നെ ...അതിനും ഒരു മറ വേണ്ടേ..."വാസു സംശയ നിവാരണം വരുത്തി.

മറയ്ക്ക് അകത്തു നില്‍ക്കുന്ന പശുവിനെ മങ്ങിയ കാഴ്ചയില്‍ ഡോക്ടര്‍ കണ്ടു...കുളിപ്പിച്ച് കുറിം തൊട്ടിരിയ്ക്കുന്നു...മുല്ലപ്പു ചൂടിയിട്ടില്ല എന്ന് മാത്രം...
വെളിയില്‍ ചൂട് വെള്ളവും സോപ്പും ..തേച്ചു കുളിയ്ക്കാന്‍ പരുവത്തില്‍ എണ്ണയും ഇഞ്ചയും...ഒരു ഗ്ലാസ്‌  ആവി പറക്കുന്ന പാലും!
കുറെ നേരം എല്ലാം കണ്ടു നിന്ന ഡോക്ടര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വാസുവും കുടുംബവും പുരയ്ക്കകത്തു  കയറി കതക് അടച്ചിരിയ്ക്കുന്നു.  ഒന്നും കാണാതിരിയ്ക്കാന്‍...

രണ്ടു കയ്യും തലയില്‍ വച്ച് കൊണ്ട് ...ഡോക്ടര്‍ സ്വന്തം തല വിധിയെ പറിച്ചെടുത്തു!!!!
എന്നിട്ട് ഉത്തരവാദിത്വം മറക്കാതെ സാധന സാമഗ്രികളുമായി  മെല്ലെ മറയ്ക് അകത്തേയ്ക്ക് കയറി...
വന്നുപോയില്ലേ...
വരാനുള്ളത് ഹര്താലാന്നെലും വരും!!!!

2010, നവംബർ 20, ശനിയാഴ്‌ച

എന്റെ പഴവങ്ങാടി ഭഗവതിയെ...

കഥ മണ്ഡല കാലത്ത് ഇപ്പോഴും ആകാം.
കല്ലേ പിളര്‍ക്കുന്ന ഉഗ്ര ശാസനകളും ശിക്ഷാ നടപടികളുമായി കാമ്പസ്സിനെ കിടു കിടാ വിറപ്പിച്ച പ്രിന്‍സിപ്പാളും നിഴല് പോലെ പുറകില്‍ പ്ലഗ്ഗായി നടന്നിരുന്ന സാക്ഷാല്‍ പ്യുണും.
ഒന്‍പതു മണീടെ ഒന്നാം മണി മുഴങ്ങിയാല്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളെ കണ്ടെത്തി ആണ്‍ പെണ്‍ തരം തിരിവില്ലാതെ മുഖ്യ ശിക്ഷകന്റെ അടുത്തേയ്ക്ക് ആട്ടി തെളിയ്ക്കാന്‍ ഇമ്മിണി സാമര്‍ത്ഥ്യം കൂടുതലായിരുന്നു ശിന്കിടിയ്ക്ക്.
എല്ലാ വാദ്യാര്‍ വാദ്യായനികളും ക്ലാസില്‍ എത്തിയോ ...പിള്ളാരുടെ ഹാജര്‍ പുസ്തകം നോക്കി നമ്പര്‍ കുറിയ്ക്കുന്നോ ഇതൊക്കെ ചാര പണിയിലൂടെ പ്യുണ്‍ അപ്പോഴപ്പോള്‍ എസ എം എസ് ആയി എത്തിച്ചു കൊടുക്കും.
അതിനു പ്രതിഫലം മുറുക്കാന്റെ ഇത്തിരി പൊതിയോ...പ്രിന്‍സിപ്പലിന്റെ ഉച്ച ഊണിന്റെ ബാക്കിയോ ഒക്കെ ...എന്തായാലും ഈ പരസ്പര സഹായ ജീവനം രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു.
"ഫോര്‍ത്ത് ഗ്രൂപ്പില്‍  എ ബാച്ചില്‍ ഏതു   റാസ്കലാ  ക്ലാസ് എടുക്കുന്നത്" ? എന്ന ചോദ്യം പ്രിന്‍സിപ്പല്‍ ഇടുമ്പോള്‍ തന്നെ ...
" അത് നമ്മുടെ മുടന്തുള്ള മറിയാമ്മ ടീച്ചറാ"  എന്നുള്ള അടയാള സഹിത മറുപടി വന്നിരിയ്ക്കും. (കോം കണ്ണുള്ള ഒരു മറിയാമ്മ ടീച്ചര്‍ വേറെ ഉണ്ട്.!)
"ഇന്ന് ഏതു പാര്‍ടിയില്‍ പെട്ട റാസ്കലുകളുടെ സമരമാ" എന്നുള്ള ചോദ്യം വരണ്ട താമസം..."അയ്യോ..അരിവാളിന്‍ കുഞ്ഞുങ്ങളാ " എന്ന് ആങ്ങ്യ ഭാഷയില്‍ പ്യുണ്‍ കുഴഞ്ഞാടും.
" ഡേയ്  താഴെ ആ റാസ് കലിന്റെ  കടയില്‍ പോയി മുറുക്കാനും പഴവും വാങ്ങി വാ" എന്ന് പറയണ്ട താമസം ശിങ്കിടി പോയി വന്നു കഴിയും.
അങ്ങനെ എന്തിനും ഏതിനും റാസ്കല്‍" ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യ സാധനമായിരുന്നു.
മണ്ഡല കാലം വന്നു. പ്രിന്‍സിപ്പല്‍ മലയ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി  മാല ഇട്ടു വൃതവും തുടങ്ങി.
അതിനും മുന്‍പേ പ്യുണ്‍ മാല ഇട്ടു വൃതം ആരംഭിച്ചു.
നാല്പത്തൊന്നു ദിവസം കഠിന വൃതം രണ്ടു പേരും..റാസ്കല്‍ മാത്രം മാറ്റിയില്ല...കെട്ടു നിറയ്ക്കാന്‍ ലിസ്റ്റ് പ്യുണ്‍ വശം കൊടുത്തു എന്നിട്ട് പറഞ്ഞു..."രണ്ടു കെട്ടിനുള്ള സാമാനങ്ങള്‍ വാങ്ങണം കേട്ടോടെ റാസ്കല്‍.."
"സ്വാമി ശരണം "  മറുപടിയും.
അങ്ങനെ ഒരു ശുഭ ദിനത്തില്‍ പ്രിന്‍സിപ്പലിന്റെ  ശാസ്ത  മംഗലത്തെ ഭവനത്തില്‍ പെരിയ സ്വാമി വന്നു കെട്ടു
നിറച്ചു രണ്ടു പേരെയും അനുഗ്രഹിച്ചു യാത്രയാക്കി.  അടുത്തുള്ള ഒന്ന് രണ്ട് വീട്ടുകാര്‍ ജനലില്‍ കൂടി കണ്ടു നിന്നു ..കാരണം അത്രയ്ക്കും നല്ല സഹാവാസമാ പ്രിന്സിപ്പലിന്റെത് !
മുന്‍പില്‍ എമ്മാനും പിന്നില്‍ ശിങ്കിടിയും ..കെട്ടു രണ്ടും ശിന്കിടിയുടെ തോളില്‍. നടന്നു വന്ന്   പഴവങ്ങാടി സാക്ഷാല്‍ ഗണപതിയുടെ മുന്‍പിലെത്തി.
രജനി സ്റ്റൈലില്‍ തിരിഞ്ഞു പ്രിന്‍സിപ്പല്‍ കൈ കാട്ടിയപ്പോഴേ രണ്ടു തേങ്ങ എടുത്തു കൊടുത്തു കഴിഞ്ഞു പ്യുണ്‍...
തേങ്ങ രണ്ടും നെഞ്ചോട്‌  ചേര്‍ത്ത് വച്ച്  പ്രിന്‍സിപ്പല്‍ എന്തൊക്കെയോ പിറ് പിറെ പറഞ്ഞും കൊണ്ട് ഒറ്റ വിളി അങ്ങ് വിളിച്ചു..." എന്റെ പഴവങ്ങാടി ഭഗവതിയെ..." ഞെട്ടി പോയ പ്യുണ്‍ പറഞ്ഞു "സര്‍ ഭഗവതിയല്ല ..ഗണപതിയാണ്    സര്‍ "...
ഉടയ്ക്കാനെടുത്ത തേങ്ങ നെഞ്ചില്‍ വച്ചുകൊണ്ട് അതിലും ഉറക്കെ തിരിഞ്ഞു ശിങ്കിടിയെ നോക്കി പറഞ്ഞു.."ഏതു റാസ്കല്‍ എങ്കിലും ആകട്ടെടാ...അടി തേങ്ങ.."
തേങ്ങ വാങ്ങി   സര്‍വ്വ ശക്തിയും എടുത്ത് പ്യുണ്‍  വിളിച്ചു "എന്റെ പഴവങ്ങാടി ഭഗവതിയേ..ശരണം അയ്യപ്പ..."
ഒന്ന് രണ്ടു മൂന്നു ...അടിച്ച തേങ്ങ ചിതറി കിടക്കുന്ന കാഴ്ച്ചയില്‍ ഭക്തി ലഹരി കൊണ്ട് പ്രിന്‍സിപ്പല്‍ അര്‍ത്ഥ നിമീലിത മിഴികളുമായി നില്‍ക്കുന്നത് കണ്ട പ്യുണ്‍...മനസ്സില്‍ സംശയം തീര്‍ത്തു...പഴവങ്ങാടി ഭഗവതി തന്നെ. 

2010, നവംബർ 13, ശനിയാഴ്‌ച

മരണത്തിന്റെ നിറങ്ങള്‍

മരണത്തിനും  ദുഖത്തിനും ശ്രുതി ഒന്നാകയാലാകം നിറം കറുപ്പ് . ഏതോ ചിത്രകാരന്റെ ഭാവനയെ അല്ലെങ്കില്‍ ഇരുട്ടിനെ തന്നെ ആരോ കടം കൊണ്ടതാകാം.
ദുഖത്തിന് ഇന്നും ഏതാണ്ട് ആ ഗതി തന്നെ എന്ന് തോന്നുന്നു...ചുവപ്പന്‍ സ്വപ്നങ്ങളും കരിഞ്ഞു വീഴുമ്പോള്‍ നിറം കറുപ്പാണ് ... പ്രേമ നൈരാശ്യങ്ങള്‍ ..കട കെണികള്‍ ഒക്കെ ദുഃഖ നിറം കറുപ്പെന്നു  ഓതുന്നു...ആത്മഹത്യാ കുറിപ്പുകളുടെ നിറം എന്താണാവോ...ഇപ്പോഴത്തെ മഷി പടരാറില്ല  ...
പക്ഷെ പണ്ട് മരിച്ചവനെ പൊതിഞ്ഞിരുന്നത് സമാധാനത്തിന്റെ നിറമായ വെള്ളയില്‍ ആയിരുന്നു. സമാധാന യാത്രയുടെ തുടക്കത്തില്‍ ഓരോ  യാത്ര അയപ്പിനും ഈ നിറം..
പിന്നെ പിന്നെ പുതപ്പിന് മഞ്ഞ, പച്ച ,ചുവപ്പ് ,നീല  ഒക്കെ ആയിനിറം ..ഇപ്പോള്‍ സ്വര്‍ണ തൊങ്ങലുകളും തുന്നി മുന്തിയ  തുണി പൊതിയില്‍ മരിച്ചവന്‍ കിടക്കുമ്പോള്‍...ദുഃഖം   വൈദ്യുതി പോസ്റ്റില്‍ കരിം കൊടിയായി കെട്ടി വയ്ക്കപ്പെടുന്നു.
ദുഃഖം എന്ന് ദുഖത്തിന് വേണമെങ്കില്‍ സമാധാനിയ്ക്കാം..
പക്ഷെ മരണ പെട്ടവന്റെ വീട്ടിലയ്ക്കുള്ള വഴി കാട്ടിയാണ് ആ കൊടി  അടയാളം എന്നറിയുമ്പോള്‍ ദുഖത്തിന് എന്ത്  ദുഖമായിരിയ്ക്കും ...

മരണം ദുഖത്തെ കൈ വിട്ട്  ആഘോഷങ്ങളുടെ ,നിറങ്ങളുടെ പുറകെ പോകുമ്പോഴും ദുഃഖം വെറുതെ പുലമ്പുന്നുണ്ടാകാം.....കൂട്ടു കാരാ നീ അനിവാര്യമായ സത്യം എങ്കിലും  ചിരന്തനമായ സത്യം ഞാന്‍ തന്നെ...
അക്കര പച്ച കണ്ടു പോകല്ലേ...നീ ഇട്ടിട്ടു പോയ ശ്രുതികള്‍ ആര് സാധകം ചെയ്യും..
അന്നത്തിനു വകയില്ലാത്തവനും  നിത്യ രോഗിയും  മുന്‍ പറഞ്ഞ ദുഖിതരുമോ?
അവര്‍ക്കെന്തിനു നിന്റെ സംഗീതം..നിത്യം ശ്രുതി ചേര്‍ന്ന് പോവുകയല്ലേ...
നിന്റെ സമ്പന്നതകളില്‍ അവരെ കൂടി ചേര്‍ക്കൂ കൂട്ടുകാരാ...ഈ കറുപ്പും ..ശ്രുതിയും എന്റെ സ്വന്തം .
കരിം കൊടി എന്റെ കൊടി അടയാളം.
ഉപ്പിട്ട കണ്ണ് നീര്‍ എന്റെ കരിക്കാടി.

2010, നവംബർ 6, ശനിയാഴ്‌ച

കുടിയന്മാര്‍ക്ക് ഒരു കടി.

അയേല്‍ കിടക്കുന്ന ചെണ്ട ആര്‍ക്കും കൊട്ടാം...അല്ലെങ്കില്‍ വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ആരുടെയും തലേല്‍ അടിയ്ക്കാം...പ്രത്യേകിച്ച് പുറം പൂച്ചിനു നോബലിനും അപ്പുറം വല്ല പ്രൈസും" ഉണ്ടെങ്കില്‍ അത് കിട്ടുന്ന മലയാളത്താന്"!

പഞ്ചായത്തുകളുടെ നെഞ്ചം പറിയ്ക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു...ചട്ടീം കൊട്ടേം തേച്ചു കഴുകി..മൂക്കള പിള്ളേരെ എടുത്ത് ഒക്കത്ത് വച്ച് ഉമ്മ കൊടുത്ത പലരും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ പരക്കം പായുന്നു....
തോറ്റവന്‍ ആരെ കണ്ടാലും കിണ്ണം കട്ട മാതിരി ഒരു കൂതറ നോട്ടവും ഭാവവും..
പത്ര പ്രസ്താവനകള്‍ പന്നി പ്രസവമായി ദേ കിടക്കുന്നു...എന്തെല്ലാം കാര്യങ്ങളാ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ ചില്ല് മേടകളില്‍ ഇരുന്ന് ചുമ്മാ കീഴ് ശ്വാസവും വിട്ട് കീച്ചുന്നത്!
ജാതി മതം ഒന്നാംതരം..ജനങ്ങളിലേയ്ക്ക് പലതും എത്തിയില്ല...(അയച്ചിട്ടേ ഉള്ളൂ!) അഴിമതിയും കുടിപ്പകയും ജനം മടുത്തു...എന്നിങ്ങനെ അനവധി കണ്ടെത്തലുകള്‍ ...എല്ലാ കാലത്തും അവസരം പോലെ ഉറയില്‍ നിന്നും മലയാളി എടുത്തു വീശുന്ന അവസര വാദം " അതിനായിരുന്നു കൂടുതല്‍ വോട്ട് എന്നും ചിലര്‍...അങ്ങനൊരു "വാദം" ഇല്ലെങ്കില്‍ പിന്നെങ്ങനാ ഇത്രയും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഈ ട്ടാ വട്ടം മലയാളത്തില്‍ കുനു കുനെ മുളച്ചു പൊന്തുന്നത്?
അവസാനം എല്ലാരും പല്ല് കോര്‍ത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നേം വരുന്നു പ്രസ്താവന കുഞ്ഞുങ്ങള്‍.."മദ്യത്തിനു എതിരായിരുന്നു വിധി"!!!!  വായിച്ചതും ഒരു നൂറെടുത്തു വി കെ എന്‍ ഭാഷയില്‍ നീറ്റായിട്ടങ്ങു വിഴുങ്ങി...
എടാ ദൈവമേ അങ്ങനെയും ഒരു പഠനമോ..എന്താ മലയാളീടെ ബുദ്ധി...എന്തായാലും സെക്സ് ടൂറിസം, മസ്സാജ് ഇതെലൊന്നും കേറി പിടിച്ചില്ല ...അതേല്‍ പിടിച്ചാല്‍ വിവരം അറിയുമെന്ന് പേടി ആണോ എന്തോ...
കുടിക്കുന്നവനെ കുഷ്ഠ രോഗിയെപ്പോലെ കാണുകയും കുടിക്കാനുള്ളത് കൊടുക്കുന്നവനെ പാദം കഴുകി സ്വീകരിയ്ക്കുകയും അവന്‌ രാജ്യ സഭയില്‍ വരെ ഇരിപ്പിടം കൊടുക്കുകയും ചെയ്യുന്ന പണി ഒരു ഗോളാന്തര വാര്‍ത്ത തന്നെ!!
നല്ല ഇടയന്മാര്‍ വലിയ കരിമീന്‍ മുള്ള് തൊണ്ടയ്ക്കു പോകാതെ നുണഞ്ഞു  ഇറക്കുന്നതും ഈ കള്ള് കച്ചോടക്കാരന്റെ വഹയായി തന്നെ...അവരോടൊപ്പം ചേരുന്നത് മാന്യത...എന്നാലോ അവന്‍ ചവിട്ടി നില്‍ക്കുന്ന നിലപാട്  "തറ" യായ കുടിയന് സ്വസ്ഥത ഇല്ല.   അവനെ കുടിപ്പിച്ചത്‌ കൊണ്ടാ ഭൂരി പക്ഷം കുറഞ്ഞത്!   ശരിയാ...ബെവ്കൊയിലെ ഈ മുടിഞ്ഞ ക്യു നില്പ് ഒരു കാരണം ആകാം...ബസ് സ്ടോപ്പുകള്‍ തോറും ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ....

നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും...!!!

ഭൂമിയുടെ അച്ചുതണ്ട് തിരിയ്ക്കുന്ന അറിവുള്ള പെരുമാള്‍ മാരെ...എത്രയോ അടവുകളില്‍ മലയാളി നിത്യ അഭ്യാസം നടത്തുമ്പോള്‍ ...എത്രയോ തട്ടിപ്പും വെട്ടിപ്പും പത്ര താളുകള്‍ നിറയ്ക്കുമ്പോള്‍ അമ്മയും മകളും മകനും എല്ലാം കൂടി വാണിഭം മൊത്തമായി അങ്ങ്  നടത്തുമ്പോള്‍   .... ഇത്തിരി കുടിയന്മാരെ അങ്ങ് ചുമ്മാ വിടണേ...
അല്ലെങ്കില്‍ ഈ കള്ള് വില്‍ക്കുന്ന കുഞ്ഞാടുകളെ തെമ്മാടി കുഴികാട്ടി ഒന്ന് "മെരട്ടി "നോക്കിയ്ക്കാട്ടെ..
അപ്പൊ പിള്ളയ്ക്ക് ചൊറി" അറിയാം...  
അവര് തന്നിട്ടല്ലിയോ ബാറുകളില്‍ അടിയങ്ങള്‍ കേറി പോകുന്നത്...അതില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി സാധനം ഉണ്ടാക്കുകയോ...ഉള്ളിടത്ത് നിന്നും കടത്തുകയോ ഇല്ല. ഇത് സത്യം സത്യം!
കാരണം ലോകത്തെങ്ങും മദ്യ വില്പന ഇല്ല കുടിയന്മാരില്ല ...തെരഞ്ഞെടുപ്പും ഈ തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളും ഇല്ലല്ലോ...തമ്പുരാനെ...ഇലിയഡും   ബൈബിളും രാമായണവും ഒന്നുമില്ല.  പോയ കാലങ്ങളില്‍ ഒന്നും ഈ കച്ചോടോം ഇല്ലായിരുന്നു...ഒരു പാര്‍ടി മാത്രമേ ജയിചിട്ടുമുള്ളൂ  ...ഹൈ !!

മൂന്ന് നേരം മൃഷ്ടാന്നം....ശ്രി  സുരേഷ് ഗോപിയുടെ ഡയലോഗ്  നൂറ്റൊന്നു ജപിച്ചു കൊണ്ട്...സമസ്ത പ്രാണി ചരാ ചരങ്ങളോടും  മദ്യ വിമുക്ത സ്വപ്നം പങ്കു വയ്ക്കുന്നതിന്റെ നിര്‍വൃതിയില്‍ ഒരു പാവം "കുഴിയന്‍"!!!!!

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

വെയില്‍ തിന്ന പക്ഷി

ഉച്ച സൂര്യന്‍ അമ്പേ തിന്നു തീര്‍ത്ത ഒരു പാവം കുഞ്ഞി പക്ഷി. ചേക്കേറാന്‍ ചില്ലകള്‍ , കൊത്തി പെറുക്കാന്‍ നെന്മണികള്‍ ഒന്നും കരുതാതിരുന്ന പക്ഷി.
തൂവലുകള്‍ കോതി മിനുക്കാനും ചുണ്ടുരസി മിനുക്കാനും മെനക്കെടാത്ത പക്ഷി.
മുന്‍പേ പറന്ന പക്ഷിക്ള്‍കെതിരെ പറന്നു
ചിറകു കുഴഞ്ഞിട്ടും ചേക്ക കണ്ടില്ല  വീണത്‌ സര്‍വ്വം സഹയുടെ നെഞ്ചില്‍
അമ്മ നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി
ചതുര വടിവുകള്‍കും..അച്ചടി പറചില് കള്‍ക്കും...ഒരു പിടിയും കൊടുക്കാതെ

വെയിലിനെ സ്നേഹിച്ച , കനലുള്ളില്‍ കൊണ്ട തീ വിഴുങ്ങിയ്ക്ക് 
നനഞ്ഞ കരീല കിളികളുടെ പ്രണാമം.

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ശെല്‍വന്‍

പേരിലെ പൊരുള്‍ ഒന്നും അന്നും ഇന്നും അറിയില്ല.
കുഞ്ഞും നാളത്തെ ഒരു കൂട്ടുകാരന്‍ പിന്നെ കുറേക്കൂടി കഴിഞ്ഞപ്പോള്‍ ക്ലാസ് മേറ്റ്.
എട്ടാം  ക്ലാസില്‍ പുതിയ പള്ളിക്കുടത്തില്‍ ചേരാന്‍ അച്ഛനൊപ്പം പോയി.
അലുമിനിയത്തിന്റെ പെട്ടി വാങ്ങിച്ചിട്ടെ സ്കൂള്‍ ഗേറ്റ് കടന്നുള്ളൂ. ഉടുപ്പും നിക്കറും ഒന്നും ഒരു പ്രശ്നമല്ലായിരുന്നു
ആ പെട്ടി ഒരു അതി മോഹമായിരുന്നു !
അച്ഛന്‍ എന്തൊക്കെയോ പിറ് പിറു പറഞ്ഞതായി ഓര്‍ക്കുന്നു. എന്നാലും സ്വര്‍ണ നിറത്തിലുള്ള അലുമിനിയം പെട്ടി ഒരെണ്ണം വാങ്ങി തന്നു. എന്താ അതിന്റെ ഒരു ഗമയും പത്രാസും...അതും തൂക്കി ക്ലാസില്‍ ചെല്ലുമ്പോള്‍ എല്ലാ കല പിലയും അടങ്ങി ...എല്ലാവരുടെയും കണ്ണും കാതും കവര്‍ന്ന പെട്ടി .
തൊഴു കയ്യുമായി ഒരാള്‍ അടുത്ത് നിക്കുന്നു. എയര്‍ പോര്‍ടിലും മറ്റും സ്വികരിയ്ക്കാന്‍ നിക്കും പോലെ!
പൂ മാലയും ബൊക്കെയും ഒന്നും തന്നില്ല...പകരം " യ്യോ ..പെട്ടി ഇങ്ങു തന്നാട്ടെ " എന്നൊരു  റാഗിംഗ് മൂഡില്‍...
കൈ തന്നു .....കറുത്ത്  കുറുകിയ വിരലുകള്‍ ചേര്‍ത്ത് എന്റെ കൈയൊന്നു ഞെരിച്ചോ എന്ന് സംശയം.
നേരെ പുറകിലത്തെ ബഞ്ചിലേക്ക് ആനയിച്ചു.
ഇരുന്നാട്ടെ " എന്നും പറഞ്ഞു പെട്ടി ഡെസ്കിന്റെ പുറത്തു വച്ചു. എന്നെ പിടിച്ചിരുത്തി. അപ്പുറത്ത്‌ ഇരിക്കുന്നവരോടായി പറഞ്ഞു..." നമ്മുടെ സ്വന്തമാ  നോക്കികോണം"
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ  മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
"കട്ടന്‍ കാപ്പി വാങ്ങാന്‍ പോകുവാ അവന്‍" അടുത്തിരുന്ന സുഹൃത്ത് ആ രഹസ്യം പരസ്യമാക്കി.
"അവനീ ക്ലാസിലായിട്ടു തന്നെ കൊല്ലം മൂന്ന് കഴിഞ്ഞു...സറുമ്മാരുടെ മൈക്കാട് പണിക്കു നിക്കുന്നത് കൊണ്ടൊന്നും ജയിക്കാന്‍ പറ്റത്തില്ല" വേറൊരുത്തന്‍ .
"അല്ലേലും അവന്‌ പഠിയ്ക്കുന്നതിലും ഇഷ്ടം വേറെ കാര്യങ്ങളിലാ ..."
ബെല്ലടിച്ചു സാറ് വന്നു...പകുതി പേര്‍ എഴുന്നേറ്റു പകുതി പേര്‍ കണ്ടേയില്ല...കല പില ശകലം കുറഞ്ഞു.
ഇതിനിടെ അച്ഛന്‍ പോയതൊന്നും ഞാനറിഞ്ഞില്ല...എന്റെ പെട്ടിയേല്‍ ആരെങ്കിലും കൊള്ളരുതായ്മ കാണിക്കുന്നോ എന്ന് നോക്കി ഇരിക്കുമ്പോള്‍..."നിന്റെ പേരെന്തുവാടാ" സാര്‍ അടുത്ത് വന്നു നിക്കുന്നു.
എഴുന്നേറ്റ് നിന്നു പേര് പറഞ്ഞു...അപ്പുറത്തെ സ്ഥലം ചൂണ്ടി സാറ് ചോദിച്ചു "എന്തിയേട നമ്മുടെ ഹെഡ് മാഷ്‌"
എന്നെ സ്വീകരിച്ചാനയിച്ച സുഹൃത്തിനെ ആയിരുന്നു ലക്‌ഷ്യം എന്നെനിക്കു മനസിലായി...
" സാറെ ശെല്‍വന്‍ കാപ്പിയ്ക്കു പോയേക്കുവാ" ചെറു ചിരി ക്ലാസില്‍ ഒഴുകി നടക്കുമ്പോള്‍ " ആ അത് ഞാനങ്ങു മറന്നു..എല്ലാവരും ബുക്കെടുത്തെ ...കേട്ടെഴുത്ത് ഇടാം.." സാറ് പറഞ്ഞു.
"എന്നും ഈ മുടിഞ്ഞ കേട്ടെ ഴുത്തെ  ഇയാള്‍ക്ക് ഉള്ളോ" എവിടെ നിന്നോ ഒരു ആത്മ ഗതം.
എന്റെ ചിന്തകള്‍ ശെല്‍വന്‍ എന്ന പേരില്‍ ഉടക്കി കിടന്നു. എവിടെയോ പരിചയമുള്ള പേരും മുഖവും..
ഹിന്ദിയില്‍ നീട്ടി പിടിച്ച പത്തിരുപത് വാക്കുകള്‍ പറയുമ്പോഴേ അടുത്ത പീരിടനുള്ള മണി മുഴങ്ങി.
ദീര്‍ഖ  ശ്വാസങ്ങള്‍ കൊടും കാറ്റായി.
രണ്ടാം പീരിടിന്റെ തുടക്കത്തില്‍ എന്റെ അടുത്ത് വന്ന് നിന്ന്‌ ഒന്ന് ചിരിച്ചു...ശെല്‍വന്‍...
കറുത്ത മുഖത്തെ പല്ലിന്റെ വെളുപ്പ് ബോര്‍ഡിലെ ചോക്കിന്റെ വെളുത്ത വരയെ ഓര്‍മിപ്പിച്ചു.
" അതേ എന്നെ അറിയുമോ...ഞാനാ ശെല്‍വന്‍.കൊല്ലന്‍ രാമ കൃഷ്ണന്റെ മോന്‍ ."  എന്റെ ഉടക്കി കിടന്ന ഓര്‍മ മെല്ലെ മോചിതനായി...കൊല്ലം പറമ്പിലെ വീട് എനിക്ക് ഓര്‍മയില്‍ തെളിഞ്ഞു...ഞങ്ങടെ അയല്‍ വാസികള്‍ ആയിരുന്നു,  കുഞ്ഞിലത്തെ സാറ്റ് കളി മുറ്റം... മിക്കപ്പോഴും ഞാനും ശേല്‍വനും കൂടി ഒന്നിച്ചായിരുന്നു ഒളിച്ചിരുന്നത്..കാക്കി നിക്കര്‍ മാത്രം ഇട്ടു കറുത്ത് കരി പോലെ മുട്ടാളന്‍ ശെല്‍വന്‍! പിന്നെ എന്നോ ആ സ്ഥലം ഒക്കെ വിട്ട് അവര്‍ എങ്ങോ പോയി...ഇപ്പോള്‍ വീണ്ടും ശെല്‍വന്‍..ഇത്തിരി മെലിഞ്ഞിട്ടുന്ടെന്നല്ലാതെ കറുപ്പിന് നര ഒന്നും ബാധിച്ചിട്ടില്ല.  അവന്‍ എന്നെ എപ്പോഴേ തിരിച്ചറിഞ്ഞു...!
  മുണ്ട് ലേശം പൊക്കി ബെഞ്ചില്‍ ഇരുന്ന് ശെല്‍വന്‍ പുസ്തക സഞ്ചി തുറന്നു ...അതില്‍ നിന്നും ഒന്ന് രണ്ട് ബുക്കുകള്‍ എടുത്തു വച്ചു...മഷി പടര്‍ന്നു കുത്തഴിഞ്ഞ ബുക്കുകള്‍ വെറുതെ തുറന്നു വച്ചു..." മൂന്ന് കൊല്ലം മുന്പിലത്തെതാ...കേട്ടെഴുത്ത് ഇടുമ്പോള്‍ ഇതില്‍ നോക്കി അങ്ങെഴുതും...അല്ലാതെ പുത്തന്‍ വാക്കൊന്നും സാര്‍ ഇടത്തില്ല.
" സാരമില്ല എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം " എന്നിലെ പരോപകാരി ഉണര്‍ന്നു.
എന്നെ നോക്കി കണ്ണൊന്നു ഇറുക്കി കാണിച്ചിട്ട് ക്ലാസില്‍ വന്ന ടീച്ചറെ നോക്കി ശെല്‍വന്‍ എന്നോട് ചോദിച്ചു...
"അവരുടെ ഇരട്ട പേര് അറിയാമോ" ഞാന്‍ പറഞ്ഞു എനിക്ക് പേര് പോലും അറിയില്ല.
"പേര് എനിക്കും അറിയത്തില്ല...അവരെ പൂതന എന്നാ വിളിയ്ക്കുന്നത്"
ആരിട്ടാലും അര്‍ഥമുള്ള പേര് തന്നെ, കാഴ്ചയിലും പെരുമാറ്റത്തിലും ഒറിജിനലിനെ വെല്ലും  ഡ്യൂപ്പ് !
ക്ലാസില്‍ ഉള്ളൂരിന്റെ എന്തോ തകര്‍ക്കുമ്പോള്‍ ഞാനും ശേല്‍വനും ഞങ്ങടെ ബാല്യങ്ങളെ എടുത്ത് ബഞ്ചില്‍ ഇരുത്തി ..ഓമനിയ്ക്കുകയായിരുന്നു.
"അച്ഛന്‍ ഒത്തിരി നാള്‍ അസുഖ മായി  കിടന്നു..രണ്ടു കൊല്ലം മുന്പ്  മരിച്ചു പോയി...ആശുപത്രീലും ഒക്കെ ഒത്തിരി പൈസ ആയി..അവിടം വിട്ട് വന്നപ്പോഴേ എല്ലാം നശിച്ചു...അമ്മയ്ക്ക് തളര്‍വാതം...അനിയനും ഞാനും കൂടി വീട്ടിലെ പണി എല്ലാം ചെയ്തിട്ട് ഇവിടെ വരും , അവന്‍ ആറിലാ പഠിക്കുന്നെ.  ഇവിടുന്നു സാറും മാരൊക്കെ വല്ലോം തരും...അങ്ങനെ"
നിറഞ്ഞ കണ്ണും ചുടു നിശ്വാസവും..എന്റെ പെട്ടിയില്‍ ചുമ്മാ വിരല്‍ ഓടിച്ചും കൊണ്ട് ശെല്‍വന്‍ അര്‍ദ്ധ വിരാമം ഇട്ടു. അറിയാതെ ഞാന്‍ ആ വിരലുകളില്‍ തൊട്ടു...തണുപ്പ് ! ഐസിനോളം!!
അവന്റെ മനസിലെ മരവിപ്പാകാം..."ബോംബെലോ വല്ലോം പോണം എന്തെങ്കിലും ചെറിയ പണി കിട്ടും...അത് മതി ഒരാളെ കുറച്ചു വീട്ടില്‍ പോറ്റിയാല്‍ മതിയല്ലോ.. എനിയ്ക്ക് പഠിയ്ക്കാനോന്നും വയ്യ..ഒന്നും മനസിലാകത്തില്ല.."
അവന്റെ പ്രായോഗിക ബുദ്ധിയില്‍ എനിയ്ക്ക് അഭിമാനം തോന്നി...മൂക്കാതെ പിള്ളേരെ പഴുപ്പിച്ചെടുക്കുന്ന ഈ കള്ള കാലത്ത് സ്വന്തം കാലില്‍ നിക്കാന്‍ മറു വഴി സ്വയം തേടിയവന്‍...
എട്ടാം ക്ലാസില്‍ തന്നെ ഒരു നാള്‍ ശെല്‍വന്‍ പഠിത്തം നിര്‍ത്തി.  പിന്നെ കാണാന്‍ കഴിഞ്ഞില്ല.
അവന്റെ അനിയനെ കണ്ടപ്പോള്‍ പറഞ്ഞു ചേട്ടനെ വകേല്‍ ഒരു ചിറ്റപ്പന്‍ ബോംബക്ക് കൊണ്ടു പോയി എന്ന്.  ലക്‌ഷ്യം മാര്‍ഗത്തെ സാധുകരിക്കും.
ഒത്തിരി ഒത്തിരി നാള്‍ കഴിഞ്ഞു...ഞാനും മകളുമായി എന്തിനോ ടൌണില്‍ നിക്കുമ്പോള്‍ പ്രായമുള്ള ഒരാള്‍ അടുത്ത്‌ വന്ന് " എന്നെ അറിയാമോ" എന്ന് ചോദിച്ചപ്പോള്‍ ഞാനാകെ പരുങ്ങി...
ചപ്രന്‍ മുടി...മുഷിഞ്ഞ വേഷം...ആരാകാം ഇത്...." സാറെ ഞാന്‍ പഴയ ശെല്‍വന്റെ അനിയനാ.."
എനിക്ക് വിശ്വാസം വന്നില്ല എന്ന് തോന്നിയിട്ടാകാം അവന്‍ എന്റെ പേരും പറഞ്ഞു...
ഞാന്‍ തോളില്‍ കയ്യിട്ടു... എന്റെ സന്തോഷം പറയാവത് ആയിരുന്നില്ല...നല്ല കൂട്ടുകാരന്റെ , ശെല്‍വന്റെ
വിവരങ്ങള്‍ ആരാഞ്ഞു...മറു പടി ഒരു കരച്ചില്‍ ആയിരുന്നു. ഞാന്‍ ഞെട്ടി പോയി...
" അവന്‍ ബോംബേല്‍ പോയതിന്റെ പിറ്റേ കൊല്ലം അമ്മ മരിച്ചു പോയി. അവന്‌ വരാന്‍ പറ്റിയില്ല...പൈസാ ഇല്ലയിരുന്നിരിയ്ക്കാം.  പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു എഴുത്ത്  വന്ന്  അവന്‍ ഒരു മറാട്ടി പെണ്ണിനെ കെട്ടി എന്ന്...അത് കൊണ്ട് കേറി കെടക്കാന്‍ ഒരു കൂര കിട്ടി എന്ന്. അവിടെ ചെന്നാല്‍ എനിക്കും എന്തെങ്കിലും പണി നോക്കാം എന്നും..."    കരച്ചില്‍ തേങ്ങലായി...ഞാന്‍ തോളില്‍ തട്ടി "എന്തിനാ ഇങ്ങനെ കരയുന്നെ എന്ന് ചോദിച്ചതും..."എന്റെ സാറേ ഞാന്‍ അവന്റെ അടുത്ത്‌ പോകാന്‍ ഇത്തിരി കാശും ഒക്കെ പണി ചെയ്ത് ഉണ്ടാക്കി വച്ചു...ഒരിയ്ക്കല്‍ അമ്മാവന്റെ എഴുത്ത് വന്നു  അവന്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു അപ്പോള്‍ തന്നെ മരിച്ചു പോയി എന്ന്...റോഡ്‌ മുറിച്ചു കടക്കുംപോഴായിരുന്നു..ആ പൈസാ ഞാന്‍ ആറ്റില്‍ കളഞ്ഞു സാറേ...എനിക്കിപ്പം ആരുമില്ല. ...പിന്നെന്തിനാ പൈസാ..." എന്റെ പിടി വിടുവിച് കണ്ണീര്‍ ഒപ്പി അവന്‍ നടന്നു...
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ  മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
ശെല്‍വന്‍ പറഞ്ഞത് പോലെ...

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...

അച്ഛന്റെ മുന്‍പില്‍ കുനിഞ്ഞു മുട്ട് മടക്കി നമ്ര ശിരസ്കനായി നില്‍കാന്‍ മകന് കഴിയില്ലായിരുന്നു
അവന്‍ പട്ടില്‍ പൊതിഞ്ഞ ഒരു ശരീരം മാത്രമായിരുന്നു.
ഒരു വിശ്രമത്തിനായി എത്തിയവന്‍, അച്ഛനെ കണ്ടു വണങ്ങാന്‍ കാലിലെ കെട്ടും അടച്ച കണ്ണും സമ്മതിച്ചില്ല.
അച്ഛനോ..മകനെ ചെന്ന് കണ്ട് അനുഗ്രഹിയ്ക്കാന്‍ ആവതില്ലായിരുന്നു തളര്‍ വാതത്തിനോപ്പം ഇട്ട പ്ലാസ്ടിക് കുഴലുകള്‍ നിറയെ മൂത്രവും പഴുപ്പുമായിരുന്നു.
എന്നാലോ മകന്‍ വന്ന വിവരം അച്ഛന്‍ മുന്നേ അറിഞ്ഞിരുന്നു
അടുത്ത കട്ടിലില്‍ ബോധം മറഞ്ഞു കിടക്കുന്ന അമ്മയെ കണ്ടപ്പോഴേ
മകന്റെ വരവ്‌ അച്ഛന്‍ ഉഹിച്ചു. വന്നവന്‍ ഇനി പോകില്ലെന്നും...അനുസ്സരണ കേടും വികൃതിയും കാട്ടില്ല എന്നും..
അനിയത്തി ആരും കാണാതെ ചുമരും ചാരി ചിത്രമില്ലാ ചിത്രങ്ങള്‍ സ്വപ്നത്തില്‍ കാണുന്നുണ്ടായിരുന്നു
അക്കു കളി, സാറ്റ് കളി...അത്തിളി ഇത്തിളി...ഇടയ്കിടെ അടി കലശല്‍..
അനിയനോ ചേട്ടനോ ഇനി പിറക്കാത്തത്‌ കൊണ്ട് അവര്‍ക്ക് കിനാവ്‌ കാണണ്ടി വന്നില്ല..
ആരൊക്കെയോ മുറ പോലെ ജപം നടത്തുന്നു...കൂട്ടുകാര്‍ പല വഴി പിരിഞ്ഞു ഓരോ വാഴച്ചുവട്ടിലും എന്തോ അന്വേഷിയ്ക്കുന്നു...
കളഞ്ഞു പോയ സ്നേഹിതനെ ആകാം...ഇത്തവണ വരുമ്പോള്‍ ഒരു അടിച്ചുപൊളി പരിപാടി എന്ന മുന്‍ വാക്കിന് കാതോര്‍ക്കുക എന്ന് മനസ് ...
ഇനി യാത്ര....
ആദ്യം അച്ഛനെ ഒന്ന് കാണുക ഇങ്ങോട്ട് വരാന്‍ പാവത്തിന് കഴിയില്ലല്ലോ...ചൂണ്ടാണി വിരല്‍ തുമ്പില്‍ തൂങ്ങി പടയണി കാണാന്‍ ഒത്തിരി പോയതാണ് ...
അച്ഛന്റെ അടുത്ത് നിന്നും മടങ്ങി  കൂട്ടരോടും കളിച്ചുനടന്ന തൊടിയോടും അണ്ണാര കണ്ണനോടും കളി വാക്കുകള്‍ പറഞ്ഞു തളര്‍ന്നു...ഇനി
രാമച്ച മെത്തയിലേക്ക്
കൊടും ചൂടിലും തണുപ്പിന്റെ പുതപ്പുമായി ആരൊക്കെയോ അവനെ പകര്‍ന്നു കിടത്തിയപ്പോള്‍...
കോലായില്‍ കിടന്ന ടൈഗര്‍ ഇടം കണ്ണൊന്നു ചിമ്മി അടച്ചു...ആറാം ഇന്തരിയം എന്തോ പറയുന്നു..പുറകെ വരണ്ടാ എന്നാണോ...
കൂട്ടിലെ സ്നേഹ പക്ഷികള്‍ കല പില കൂട്ടി കാഴ്ചക്കാരായി..
എലി വാലന്‍ പൂച്ച വിറകു കൂട്ടത്തിനു ചുറ്റും കറങ്ങി നടക്കുന്നു..
അനിയത്തി മെല്ലെ വന്നു പൂച്ചയെ ഒരു കൈയ്യില്‍ കോരി എടുത്ത് ഒരുമ്മ കൊടുത്ത്  താഴെ നിര്‍ത്തി ...
ആകാശത്തിലെ വെള്ളി മേഘങ്ങളേ  നോക്കുമ്പോള്‍  സൂര്യന്‍ കണ്ണാടി കാട്ടി കണ്ണ് മഞ്ഞളിപ്പിയ്ക്കുന്നു ...
മാവിന്‍ കൊമ്പില്‍ ഇരുന്ന കാക്ക ക്രാ ക്രാ എന്ന് ചിലച്ചു പറന്നു...ആകാശത്തിന്റെ അകായിലെയ്ക് ..
കര്‍കിടകം പേ മാരി ആയി അലറി വരും വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...
കാതില്‍ കേട്ടത് യാത്രാ മൊഴിയോ അതോ കൂട്ടിനു വിളിച്ചതോ....

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

സ്ത്രീകള്‍ക്ക് കിഡ്നി ഇല്ല

സര്‍വ്വ കലാശാല പരീക്ഷാ ചോദ്യം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫിസിയോളജി അല്ലെങ്കില്‍ അനാടമി താരതമ്മ്യം ആയിരുന്നിരിക്കാം...ചെലതൊക്കെ സ്ത്രീകള്‍ക്ക് ഇല്ലാതെയുമില്ല എന്നും എഴുതിയ പാവത്തിന് അറിയുകയും ചെയ്യാം...പക്ഷെ അതിന്റെ യഥാര്‍ത്ഥ നാമം അത്രയ്ക്കങ്ങോട്ട് വഴങ്ങിയില്ല.
ജീവ ശാസ്ത്രത്തിലെ നൂതനങ്ങളായ കണ്ടു പിടിത്തങ്ങള്‍കു വേണമെങ്കില്‍ വഴി തുറക്കാവുന്ന ഉത്തരം.

കേരളത്തിലെ അറിയപ്പെടുന്ന ഒരു പുതു പുത്തന്‍ സ്വാശ്രയ മെഡിക്കല്‍ കോളജിലെ അന്തപ്പാവി ഏതോ ഒരു സോപ്പ് കുട്ടപ്പന്റെ പരീക്ഷാ കടലാസ് നോക്കിയ അദ്ധ്യാപകന്‍ ഇങ്ങനെ പല ഉത്തരങ്ങളും കണ്ട് പനി പിടിച്ച് കിടപ്പിലായി...എന്ന് കഥ!
കാണാന്‍ വീട്ടില്‍ ചെന്ന സഹ അധ്യാപകര്‍ കുറെ നേരം മിണ്ടാതെ ആ കിടപ്പ് കണ്ടു. "നമ്മള്‍ ഒക്കെ വയസ്സായി വരുന്പോള്‍ ഇവരൊക്കെ സൂചിയോ കത്തിയോ വയ്ക്കുന്നതിനു മുന്പ് അങ്ങ് തെക്കോട്ട് എടുത്താല്‍ മതിയായിരുന്നു..." ഒരു ലേഡി ഡോക്ടര്‍ പ്രൊഫസറുടെ പ്രിസ്ക്രിപ്ഷന്‍.
ജീവനിലുള്ള കൊതി " അതാണല്ലോ കൊല കയര്‍ വീഴുമ്പോഴും ദയാ ഹര്ജിക്കായി കേഴുന്നത്. ഇവിടെ ഈ ദയ ഹര്‍ജി നേരിട്ട് ദൈവത്തിനു സമര്‍പ്പിച്ചു.
ഒരു വീട്ടില്‍ ചെന്നപ്പോള്‍ പിള്ളര്‍ സര്‍കാരും സ്വാശ്രയ മാനേജുമെന്റും കളിക്കുന്നു...അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നു..." അങ്കിളേ ഈ കളി കാശുള്ളവന്റെ കളിയാ ...കണ്ടില്ലേ വില കൂടിയ ഉടുപ്പും പാന്റും ടി ഷര്‍ട്ടും ഒക്കെ ഇട്ടു മള്‍ടി നാഷണല്‍ കമ്പനി എക്സിക്യുട്ടിവുകളെ പോലെ എപ്പോഴും മന്ത്രീടെ മുറിയില്‍ ചായയും കുടിച്ചങ്ങനെ...ഇരിക്കുന്ന നാരങ്ങാ പച്ചക്കറി ഇറച്ചി കച്ചോടക്കാരെ..." അവരുടെ രാഗമോ ദ്വേഷമോ എന്തായാലും പിള്ളാര്‍ നല്ല ഒരു മോക്കറി തന്നെ റിയാല്‍ടി ഷോയിക്ക് തെരഞ്ഞെടുത്തിരിക്കുന്നു.
"അപ്പോള്‍ നിങ്ങള്‍ക്ക് ഡോക്ടര്‍ ആകണ്ടേ...എഞ്ചിനിയര്‍ ആകണ്ടേ" ഒരു പ്ലസ് ടു കാരനോട് ചോദിച്ചു.
"ആകപ്പാടെ ഇവിടെ അഞ്ചു പേര്‍ക്ക് മൂന്ന് നേരം ആഹാരം തരാന്‍ തന്നെ അപ്പന്റെ ബാങ്ക് ജോലി  പോര അന്നേരമാ അംപത്‌ ലക്ഷോം കൊടുത്ത് അമ്പതു കേസും കളിക്കുന്നത്..."

"അതിനു കേസും വഴക്കും പിള്ളര്‍ അറിയണ്ടാല്ലോ?" സംശയം അവന്‍ തിരുത്തി.
"അതേ..പിള്ളാരേം മാതാ പിതാക്കളെയും ബന്ദികള്‍ ആക്കുന്ന ഒരു പരിപാടി ഉണ്ട്"
"അതെന്നാ...വീരപ്പന്‍ ബന്ദി ആക്കി എന്ന് കേട്ടിട്ടുണ്ട്"
"ഇതും അതുപോലെ ഒരു അര പരിപാടിയാ...അനുവാദമോ മാര്‍ക്കോ ഇല്ലാതെ വല്ലചാതീം തിരു മണ്ടനെ അഡ്മിറ്റ്‌ ചെയ്യും..പരീക്ഷയ്ക്ക്  യൂനിവേഴ്സിടി ഇരുത്തുകേമില്ല ..അപ്പോള്‍ അവനേം മറ്റുള്ള സമാന ദുഖിതരേം കൂട്ടി കെട്ടി ഒറ്റ കേസ് കൊടുപ്പാ ഞങ്ങള്‍ പാവങ്ങള്‍ ഒന്നും അറിഞ്ഞില്ല ദേ പരീക്ഷയ്ക്ക് ഇരുത്തുന്നില്ല ഞങ്ങളുടെ ഭാവി അവതാളത്തില്‍ ആക്കരുതെ" എന്നും പറഞ്ഞോണ്ട് ...പിള്ളാരുടെ കാര്യത്തില്‍ സഹാനുഭൂതി തോന്നി തോന്നി അവസാനം നീതി പീഠം ഈ കളി ഇനി തുടരണ്ടാ എന്നും പറഞ്ഞു...പിന്നേം തന്തയ്ക്കും തള്ളയ്കും മേയ് നൊന്ത കാശ് പോയോ..."?
പ്ലസ് ടു കാരന്റെ വിദ്യാഭ്യാസ വിച്ചക്ഷണത ..അതിനു മുന്‍പില്‍ നമോവാകം.
"അപ്പോള്‍ നീ ഡോക്ടര്‍ ആകുന്നില്ല...പിന്നെ"
"സമൂഹത്തില്‍ സേവനം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വേണം രോഗികള്‍ ആതുരര്‍ അവരെ ചികില്സിയ്ക്കാനും രക്ഷിയ്ക്കാനും എനിക്ക് കഴിയണമെങ്കില്‍ ഞാന്‍ പാഠങ്ങള്‍ മനസ്സിലാക്കുന്നവന്‍ ആയിരിക്കണം...എനിക്ക് സയന്‍സിലും ഇഷ്ടം ഇന്ഗ്ലിഷ് ആണ് ...ആ വിഷയം പഠിയ്കാന്‍ അപ്പനും പറഞ്ഞു...വെറുതെ എന്തിനാ അങ്കിളേ നീല കുറുക്കന്‍ ആകുന്നെ.."
" നിനക്ക് പ്ലസ് വണ്ണിനു എന്താ ഗ്രേഡ്?  "എല്ലാത്തിനും ഏ അല്ലെങ്കില്‍ ഏ പ്ലസ് ഉണ്ട്" അവന്‍.
എനിക്ക് തൃപ്തി ആയി ....വരുന്ന തലമുറ സ്വന്തം കാലില്‍ നില്‍കാന്‍ പഠിക്കുന്നത് സ്വാശ്രയത്തിലൂടെ തന്നെ..പക്ഷെ പണം കൊണ്ടല്ല അറിവ് കൊണ്ട്.
"ചര്‍ച്ച തീര്‍ന്നോ"...അവന്റെ അപ്പന്റെ ചോദ്യം.."ഈയിടെ ബാങ്ക് ലോണിനു വന്ന ഒരു പെണ്‍കുട്ടി കരഞ്ഞോണ്ട് പറഞ്ഞു അവളുടെ  കോളജിലെ കൂട്ട് കാരികള്‍ എന്താ ഈ വിദ്യാഭാസ വായ്പ അത് വല്ല വേള്‍ഡ് ബാങ്ക് പ്രോജക്ടും ആണോ എന്ന് ചോദിച്ചു കളിയാക്കി...എന്ന്"  കഷ്ടം...
രണ്ടു തരം പൌരന്മാര്‍ എന്നൊക്കെ പറയുമെങ്കിലും ഒന്നുറപ്പാ നെല്ലും പതിരും തിരിയുന്ന കാലം വിദൂരത്തിലല്ല..അറിവുള്ളവന്റെ കഴിവുള്ളവന്റെ വഴിയില്‍ ഒരു കളിയാക്കലുകളും മുള്ള് വിതയ്ക്കാത്ത കാലം...
ഒരു പ്ലസ് ടു കാരന്റെ അല്ല ഒത്തിരി പ്ലസ് ടു കാരുടെ കണ്ണുകളില്‍ ആ തെളിച്ചം ഉണ്ട്.
തങ്കത്തിലെ ചെമ്പ് തെളിയും കാലം വരെ ദയാ ഹര്‍ജി മാത്രം!

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഒരു യാത്രാ വിവരണം അഥവാ കുണ്ടാ(കുണ്ടി)മണ്ടി പൊള്ളിയ കഥ.

കഥകളിലെ അത്യാവശ്യ സത്വം (സ്വത്വം അല്ലേയല്ല!) അല്ലെങ്കില്‍ നെസസ്സറി


ഈവ്ള്‍ ....എല്ലാ സദസ്സുകളിലും  വാരികുന്നന്‍ ...രാമന്‍ നായര്‍...ഞങ്ങളുടെ സ്വയം ക്രിയാ അനര്‍ധം.. പാനീയ ചികിത്സയ്ക്കിടയില്‍ തട്ട് മുട്ടിനും മേമ്പോടിയ്ക്കും.."ഒഴിച്ച്" കൂടാനാവാത്ത ബാധ!  
 ഒരു നാള്‍ സങ്കട കടല്‍ താണ്ടി എല്ലാവരുടെയും അനുഗ്രഹ ആശിസ്സാല്‍ ..കൂട്ടത്തില്‍ ഒരുത്തന്റെ തോളേല്‍ കേറി ..വേതാളം രൂപം പൂണ്ട് ഒമാന്‍ രാജ്യത്തേയ്ക്ക് പറ പറന്നു.
പറക്കുംബോഴേ വിക്രമാദിത്യന്‍ മുന്‍കൂട്ടി പറഞ്ഞു...ഇത് ഏത് മരത്തേല്‍ വയ്ക്കും...അവിടാണേല്‍ ഈന്തപ്പന മാത്രം ..അതിലാണേല്‍ നിറയെ മുള്ളും!
അങ്ങനെ മറുകര  പൂകി രണ്ടാളും....രാജാവും കൂടെ വേതാളവും... അല്ലെങ്കില്‍ മുതലാളിയും തോഴിലാളനും...മരുഭൂമിയില്‍ ഒരു കാഴ്ചയായി...ഒരു റിയാല്‍ടി ഷോ...
ഭാഷ മറു ഭാഷ ഇതൊന്നും വശമില്ല! ആകെ അറിയാവുന്നത് ഓ.സി.ആര്‍ അടിച്ചതിനു ശേഷം അച്ഛനെ വിളിക്കുന്ന ചില "മോനെ.." എന്നുള്ള വാത്സല്യ ചൊല്ലുകള്‍ ...
അതും മുതലാളിക്കറിയാം എന്നിട്ടും ..ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി ..
മുതലാളിയ്ക് അറിയാവുന്നതും സ്ഥിരം ഉപയോഗിക്കുന്നതുമായ ചില ആങ്ങ്യ ഭാഷകള്‍ പഠിപ്പിചെടുത്തു! തൊഴിലാളന്‍ അതില്‍ മികവും കണ്ടു...


അങ്ങനെ കാലം പോക വാറെ മുതലാളി ചില ചാര പണികള്‍ക്ക് വേതാളത്തെ നിയോഗിച്ചു. " ആരൊക്കെ താമസിച്ചു പണിയ്ക്ക് വരുന്നു...നേരത്തെ പോകുന്നു എല്ലാം നീ നോക്കി വയ്ക്കണം...ആരും അറിയരുത്."
"ഡബിള്‍ ഓ കെ .." വേതാളം തല ആട്ടി പറിച്ചു.  ഭാഷ അറിയാത്തവന്റെ മണ്ടേല്‍ കേറുന്ന കുറെ അവമ്മാരെ ഈ കൈക്ക്‌ തറ പറ്റിക്കണം...വേതാള്‍ മനസാ നിരുപിച്ചു.
അവന്റെ ഒക്കെ അവമ്മാരുടെ ഒരു മാം കി ചൂതും ...മറ്റേ ചൂതും..


അതി രാവിലെ എഴുന്നേറ്റ് കുളിക്കാന്‍ ചെന്നപ്പം പന്തളത്ത് പന്തോം കൊളുത്തി കുളികാര്‍ ..നാശങ്ങള്‍..
"വേതാളത്തിന് മറ്റു പണി ഒന്നുമില്ലല്ലോ തിന്നണം ..പിന്നെ മൊതലാളീടെ ചന്തി പുറകില്‍ തുങ്ങണം.." അവമ്മാര്‍ കളിയാക്കിയത് വാരിക്കുന്നന്റെ മര്‍മത് കൊണ്ടു...
"എനിക്ക് നേരത്തെ കുളിച്ചേ തിരു..നീയൊക്കെ സമയത്തിന് പണിക്കു വരുന്നോ എന്ന് നോക്കാന്‍ മുതലാളി എന്നെ ഏല്പിച്ചു.." ഒരു ഒന്നൊന്നര രാവണനായി...വേതാളം അറിയാവുന്ന ഭാഷയില്‍ അലറി...
കേട്ട് നിന്ന മുഴു മലയാളി അറിയാവുന്ന മികച്ച (സ്കില്‍ഡ്) തൊഴിലായ പാര" വഴി മറ്റുള്ളവര്‍കും അറിവ് പകര്‍ന്നു!
കാലത്ത് മുതലാളി കടയില്‍ എത്തിയപ്പോള്‍ മൂന്ന് നാല് നല്ല തൊഴില്കാര്‍ രാജി കത്തുമായി വന്നു പറഞ്ഞു..."ഇത്ര നാളും സ്വന്തം സ്ഥാപനം പോലെ കരുതി..ഞങ്ങള്‍ പണിക്കു വരുന്നത് നോക്കാന്‍ എങ്ങാണ്ട് നിന്നും ഒരാളെ കൊണ്ടു വന്ന സ്ഥിതിക്ക് ഇനി ഞങ്ങള്‍ തുടരുന്നില്ല.
മുതലാളിക് തല ഭുഗോളാം പോലെ തിരിഞ്ഞു. ഒരു പണീം ചെയ്യാതെ ഒരുത്തനെ എങ്ങനെ പോറ്റും എന്നുള്ള സങ്കടത്തില്‍ അറിയാവുന്ന പണി പറഞ്ഞു കൊടുത്താ ഇശ്വരാ ..അതിപ്പം ഈ കമ്പനി മുടിക്കാന്‍ ഇട വരുത്തുമല്ലോ...
"ആര് പറഞ്ഞു ഈ അസംബന്ധം.."  കായം കുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി ഇവരുടെ ഒക്കെ ക്ലാസ് മേറ്റായ മുതലാളി കണ്ണ് നീര്‍ തൂകി...
അടുത്ത് നിന്ന വേതാളത്തിന്റെ കന്നത്തിനു ഇട്ടു കൊടുത്തു ഒരു ഒന്നര റിയാല്‍...
എല്ലാവര്‍ക്കും ബോധ്യമായി...പൊന്നിലെ ചെമ്പ്!


വൈകുന്നേരം വേതാളം പറഞ്ഞു..."എനിക്ക് നാട്ടില്‍ പോയാല്‍ മതി..അവിടാണേല്‍ അടിക്ക് ഒരു മയം ഉണ്ട്...
മുതലാളി സോറി പറഞ്ഞു...രണ്ടെണ്ണം ഒഴിച്ച് വിശി കൊടുത്തു...വേതാളം ഹാപ്പി !
കാണാതെ രണ്ടൂടെ വീശി .."ഏത് മറ്റവനായാലും എന്റെ മുതാലാളിടെ  കടയില്‍ താമസിച്ചു വരാന്‍ ഞാന്‍ സമ്മതിക്കില്ല...അതിനിനി ഏത് തന്ത ഇല്ലാത്തോന്‍ തല്ലിയാലും വേണ്ടില്ല..." വേതാള കരച്ചില്‍ കേട്ട് രാജന്‍ കണ്ണ് തള്ളി...
കേതുര്‍ ദശയില്‍ ..ഭഗവാനെ ഒന്നിനും ഒരു ഹേതു വേണ്ട എന്ന് ജോത്സ്യന്‍ പറഞ്ഞത് എത്ര പരമാര്‍ത്ഥം...


രണ്ടു നാള്‍ കഴിഞ്ഞു ...മുതാലാളിടെ വഹ ഒരു പാര്‍ടി എല്ലാവര്‍ക്കും...കൂട്ടത്തില്‍ വേതാളത്തിന് ഒരു നെടുമ്പാശ്ശേരി ടിക്കറ്റും...അമ്പതു റിയാലും...


വേതാളം രണ്ടു വരി ടോസ്റ്റ്‌ പറയാന്‍ എല്ലാവരും നിര്‍ബന്ധം പിടിച്ചു...അവസാനം..വേതാളം ഗല്ഗത കണ്ടനായി..
"എനിക്ക് തിരികെ പോകുന്നതില്‍ ഒരു പ്രയാസവും ഇല്ലാ...ഒരു പണീം അറിയാത്ത ..ഭാഷ അറിയാത്ത ..ഞാന്‍ ഈ മസ്കറ്റ് കാണുമെന്നു സ്വപ്നം കൂടി കണ്ടിട്ടില്ല...ഇത്രേം ദൈവം നടത്തി..പക്ഷെ..."
അര്‍ദ്ധ വിരാമം ..ചെറിയ കരച്ചിലായി...എല്ലാവരും കരഞ്ഞു പോയി..കാര്യം ഒന്നും അറിയാനും വയ്യ..തിരികെ പോകാന്‍ തയ്യാര്‍ ആയവന്‍ എന്തിനിങ്ങനെ...ഇനി ആരെങ്കിലും അടിയോ..പിടിയോ...ഏയ്‌ ..
വേതാളം കണ്ണ് തുടച്ചു ..പറഞ്ഞു.." കക്കുസില്‍ പോയിട്ട് കഴുകാന്‍ ചുട്ടു പൊള്ളുന്ന വള്ളമാണ് കിട്ടുക എന്നാരും പറഞ്ഞില്ല...ആദ്യമായി കേറിയ ഞാന്‍ അറിയാതെ ഒഴിച്ചത് വെട്ടി തിളയ്ക്കുന്ന വെള്ളമാ..എന്റെ എല്ലാം പൊള്ളി...ആരോടും പറയാതെ ഇത്ര ദിവസം ഞാന്‍ കൊണ്ടു നടന്നു...നീ എന്താ ഇങ്ങനെ നടക്കുന്നെ എന്ന് പോലും ആരും ചോദിച്ചില്ല..."
കരച്ചില്‍ അലറ്ച്ചയായി...
അത് പറയാന്‍ കഴിയാതിരുന്നതില്‍ എല്ലാവരും സങ്കടപ്പെട്ടു..പരിഹാരം ഒന്നും ഇല്ലാ താനും...
" നാട്ടില്‍ പോയാല്‍ ചൊവ്വേ നേരെ കഴുകി കുളിക്കാമല്ലോ...എനിക്കത് മതി..."
വേതാളം ഉപ സംഹരിച്ചു..
നാട്ടില്‍ വന്നു ഈ കഥ പറഞ്ഞപ്പോള്‍.... ഞാനുള്‍പ്പടെ കരഞ്ഞു പോയി...
കൈയ്യോ കാലോ പൊള്ളിയാല്‍ പോലും സഹിക്കാന്‍ വയ്യ...പിന്നാ..വിഗ്രഹവും..ഗര്‍ഭ ഗ്രഹവും...എന്റെ ദൈവങ്ങളെ...