"തങ്കം..മോ...ശഹെലം മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട് ഒന്ന് വെളംപിയെക്കണേ.."
കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക് ഒരു മിസ് കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു വയറു പോപ് കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ എട്ടു രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും.. ഒരൂണും.
വാഴ ഇല വെയിലത്ത് വാട്ടി കഴുകി അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക് വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,
കോണില്‍ ഇത്തിരി പയര്‍ തോരന്‍, കടു മാങ്ങാ ..അര പപ്പടം
നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! ആ മീന്‍ തീരുമ്പോള്‍ ഇനിയും വിളമ്പുമായിരിക്കും എന്ന് പകല്‍ കിനാവ് കാണുന്നവന് ഒരു കൊളുത്താണ് ഫ്രീ " മീന്‍ ചാര്‍ പ്രയോഗം. അല്ലെങ്കില്‍ നടക്കാത്ത സ്വപ്നം.
ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും ഉറപ്പായിട്ടും ചിരിച്ചിരിക്കണം.
ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..! ധാബാ .. അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!!
സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...
മൂലധനമോ, വൈരുദ്ധ്യാത്മക ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച് തിണ്ണയില്‍ ഉണ്ട്..
പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക, മാ എന്ന് പോലും മിണ്ടാനും പറ്റില്ല.
പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍
" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ.
വെഷത്തിനു പോയിട്ട് വേഷത്തിന് പോലും പരുങ്ങുന്നവര്‍ ആരും ഒരിക്കലും ആ ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍ കോളജ് ഗേറ്റ് കടന്നാല്‍ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..
നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ അങ്ങോട്ട് മൂട്ട കടി ഏല്‍ക്കാന്‍ ഒട്ടു കേറി വരികേമില്ല..അവരായി അവരുടെ പാടായി..
വട്ട കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ..
ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും ഇങ്ങനെ ആയിരുന്നിരിക്കണം.
എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍ ഒരു കക്ഷത്തില്‍ പുസ്തകവുമായി എസ് എഫ് ഐ യും, കെ എസ് യു വും , എ ബി വി പിയുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും ഉള്ള ഒരു കൊച്ചേട്ടന്‍ കഥ മെനഞ്ഞത് എത്ര എത്ര..
ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം. പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും അമ്പേ വല്ല്യേട്ടനും..
കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,നെഞ്ചിന്റെ പകുതി കാണുന്ന മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാട്ജും എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും മള്‍ടി പര്‍പസ്. കളം കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ അഴിയും അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം.
അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..
പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍ അധികം അടിച്ചു കയറ്റി പലക കോണിച്ചു വച്ച ഡെസ്ക് എന്ന സ്വയം കൃത അനര്‍ധവും.
വെട്ടു കല്ല് പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ് ഉണങ്ങിയ പാല്‍ പതകള്‍..
ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും!
നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു.. തറയില്‍, മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍ പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം, നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് ഉണ്ടായിരുന്നു.
മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയും.
രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."
(ഓസില്‍ പൊഹ വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)
ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്..."
ക" എന്നതിന് പഹരം" കൊച്ചേട്ടന്‍ ഹ " കേറ്റും എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.
ബെഞ്ചില്‍ ഇരുന്ന് " വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...
രണ്ടു കൈയും കൊട്ടി വള്ളി കാലൊന്നു പിണച്ചു വച്ച് ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം വലിവിന്റെ ഏനക്കേട് കാരനാ അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര കൂടുതല്‍ ആയാലും പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ് ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...
ഒരിക്കല്‍ ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍ മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും ഇവിടെ ഈ ഇരിപ്പ് ആണല്ലോ ക്ലാസ്സില്‍ ഒന്നും പോകണ്ടായോ "
എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്. ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്ക പെട്ടവര്‍..നിര്മമരായി.
ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച് ഒരു വീഴ്തല്‍.. ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം.
വിളമ്പി വന്ന കൊച്ചേട്ടന്‍ സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല! കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം " എന്നാ കൊചേട്ടാ സാറും നമ്മുടെ ആളാ വിളംബാന്‍ വിട്ട് പോയോ.."
കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട് അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക് പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..." ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത് ഒരു ചെറി പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു!
" ഓ പോട്ടെ കൊചേട്ടാ പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു."..കൂട്ടുകാരന്‍ പ്രൊഫസര്‍ താങ്ങി കൊടുത്തു.
" ഏതായാലും ഇന്ന് ചോറിടാം നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..
"കര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍ ഉടന്‍ തടി കവിത ഒരു വരി കാച്ചി ഉരുള ഒരെണ്ണം ഉരുട്ടി അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു.
പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു കൊച്ചേട്ടന്റെ കട തിണ്ണ അവിടെ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര മഞ്ഞിന്‍ പാളികള്‍ ഉരുകി ഒലിച്ച് എങ്ങോ പോയി...
മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കുഞ്ഞേട്ടന്‍ മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? "..എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.
ഞങ്ങളുടെ പ്രണയം നട്ടപ്പോളും നനച്ചപ്പോളും പടര്‍ന്നു പന്തലിച്ചപ്പോളും ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ പറ്റില്‍ ചിലപ്പോള്‍ ഒരാള്‍ക്ക് ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..
കോളജ് വിട്ട് അധികം കഴിയുന്നതിനു മുന്പ്.. ചെറിയ ഒരു കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്....എനിക്കറിയാമായിരുന്നു...ഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച് മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."
ആത്മ ഗതം പോലെ പറഞ്ഞു.."എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..പള്ളീല്‍ പോകുമ്പോളും പെരുന്നാളിനും ഒക്കെ കാണും..ഒരിക്കല്‍ മഞ്ഞ പിത്തം വന്നു അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ഞാന്‍ പട്ടാളത്തില്‍ പോയി ലഡാക്കില്‍ ആയിരുന്നു... ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.." അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു പട്ടീം ഉണ്ടാകില്ലല്ലോ....." പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി.
കൊചേട്ടാ ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുന്പ് ഉത്തരം വന്നു..." എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന് തന്ത ഇല്ല!..'
ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു..."
കര്കശ്യമേ "..എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...
കാലം ഒത്തിരി കഴിഞ്ഞു..പമ്പ ആറ്റില്‍ വെള്ളം ഒരു പാട് ഒഴുകി..കണ്വന്ഷനുകള്‍ പലതു കഴിഞ്ഞു...ജോലി സ്ഥലത്ത് നിന്നും വൈകുന്നേരം ടൌണില്‍ എത്തി സ്കൂട്ടര്‍ സ്ടാര്ട്ട് ചെയ്യുമ്പോള്‍ വെള്ള താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.
ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക് ഇവിടെ " എന്റെ ചോദ്യം
താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍" പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."
ഞാന്‍ ഞെട്ടി മിടു മിടുക്കി...അതിനോടും കൊച്ചേട്ടന്‍ തോറ്റോ ദൈവമേ. എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി..." വീണ്ടും മലയാളം സാര്‍ കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...
സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കചോടമായിരുന്നു...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."
പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു എന്നും സന്ധ്യക്ക് കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."
കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍ ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..എത്ര പ്രേമ ലേഖനങ്ങള്‍ തിരുത്തി ആര്‍ക്കെല്ലാം കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര ദിവസങ്ങള്‍ ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്..
കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...
തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍ തനിയെ തുഴഞ്ഞു പോകുന്നു...അങ്ങു താഴെ വീട്ടിലേയ്ക്ക്..
ഇനി എന്ന് കാണും എന്നുള്ള ചോദ്യം ബാക്കി...
2011, ജനുവരി 15, ശനിയാഴ്‌ച
2010, ഡിസംബർ 28, ചൊവ്വാഴ്ച
പുത്താണ്ട് നല്‍ വാഴ്വുകള്‍!
കഥ പറഞ്ഞു പറഞ്ഞു വര്ഷം ഒന്നൂടെ പോയി.
മാവും ചന്ദനവും ചിത്രങ്ങളില്‍ ഒതുങ്ങുന്ന കാലം ഈ മലയാളത്തില്‍ ദൂരെയുമല്ല. റബ്ബര്‍ വിറകു ശവ ദാഹത്തിനു എടുക്കും വരെ - ചാണക വരളിയോടു കുറെ കൂടി അടുക്കുന്നു ജീവിതം.
അധികം സാന്ത്വനങ്ങള്‍ക്ക് (palliative treatment ) ഇട വരാതെ നേരത്തെ വണ്ടി കിട്ടി പോകാന്‍ കഴിഞ്ഞാല്‍ ഈ കുണ്ടും കുഴീം കുറച്ചു സഹിച്ചാല്‍ മതിയായിരുന്നു.
കൂട്ടത്തില്‍ അറിയാതെ ഞെട്ടുന്ന വര്‍ത്തമാനങ്ങളും ഇല്ലാതെ കഴിയ്ക്കാമായിരുന്നു.
ഇവിടെ കഥ ഒരു പാവം ഗര്ദ്ദഭന്റെ ശുഭാപ്തി വിശ്വാസം എന്ന ഗുണ പാഠം. ഇക്കണ്ട ജീവിതം അത്രയും ജീവിച്ച ഇന്നും അനുഭവിച്ച എല്ലാ നര ജന്മത്തിനും വരും കാലത്തും ഈ ആത്മ വിശ്വാസം പിടി വള്ളിയാകട്ടെ!
അലക്ക് കാരനും കഴുതയും എത്രയോ തലമുറകളായി കര്‍ണാ കര്ണി പറഞ്ഞു വന്നതും ..പുസ്തകത്തില്‍ പഠിച്ചതും .
ശ്രീ ജോണ്‍ അബ്രഹാമിന്റെ ഒരു നായകനും..ശബരിമല, എരുമേലി ..ഊട്ടി കൊടൈ ഇവിടുത്തെ ഒക്കെ നിത്യ സാന്നിധ്യവും ഒക്കെയായ കഴുത എന്ന വിളിപ്പേരില്‍ മാത്രം സ്വഭാവം വിളിച്ചു പറയുന്ന പാവം...
(ആനയ്ക്ക് ആനത്വം..പട്ടിയ്ക്കു പട്ടിത്വം ഒക്കെ ഉണ്ടെങ്കിലും കഴുത" എന്ന പോലെ ഒരു വിളി മോശം ഇല്ല! അല്ലെങ്കില്‍ മനുഷ്യത്വം മനുഷ്യനു ഇല്ലാതായപ്പോളും ഈ കാലത്ത് കഴുത തന്റെ സ്വത്വം നില നിര്ത്തുന്നു!)
ബാലരമ ..കളിക്കുടുക്ക ചന്താ മാമ ..ബാല ഭൂമി എല്ലാത്തിലും എല്ലും തോലുമായി നാക്ക് നീട്ടി പല്ലും കാണിച്ചു ..വാരി എല്ലുന്തിയ ഒരു കഴുതയും പുറത്തു അസ്സാംമാന്ന്യ വലിപ്പത്തില്‍ ഒരു വിഴിപ്പു ഭാണ്ടവും..(ടു ജി സ്പെക്ട്രം പോലെ)
കൂടെ തലേല്‍ കെട്ടും ..ചുരിദാറും ഒക്കെയായി ഒരു അലക്ക് കാരനും!
നമ്മുടെ കഴുതയും ഒരു വയ്യാത്തവന്‍ ആയിരുന്നു . അലക്ക് കാരനോ , "വയ്യ" എന്ന് പോലും കഴിഞ്ഞ അവസ്ഥയിലും..കഥ കേരളത്തില്‍ ആയതു കാരണം ആകാം.
അലക്കുംകഴിഞ്ഞു വരുപോള്‍ ശകലം ദേശി ദാരു" എവിടുന്നെങ്കിലും ചെലുത്തുകേം ചെയ്യും. അലക്കിന്റെ ക്ഷീണം മാറണ്ടേ! അതിനു എത്ര നേരം വേണമെങ്കിലും വൈകുന്നതില്‍ ഒരു കൊടുമയും ഇല്ലൈ..പക്ഷേ ഈ കഴുത ഒന്ന് സ്ലോ മോഷന്‍ ആയാല്‍..കഥ വേറെ ആകും..
തിരികെ വീട്ടില്‍ എത്തിയാല്‍ ഏതെങ്കിലും കോണില്‍ വാസ്തു ഒന്നും നോക്കാതെ - ച്ചാല്‍ .. ഉടുത്തിരിക്കുന്ന വഹകള്‍ അരൂടം മറയ്ക്കുമോ എന്നുള്ള ടെന്‍ഷന്‍ ഒന്നുമില്ലാതെ - ഭാര്യയോടു മൂന്ന് കൂട്ടം പറഞ്ഞു കിട്ടുന്നതും വാങ്ങി നാല് കാലും പറിച്ചു ഒരു കിടപ്പും, ശ്ര്ര്‍ ശ്ര്ര്‍ എന്നുള്ള കൂര്‍ക്കോം ഇടയ്ക്കിടെ ഒരു പിറു പിറുപ്പും അന്നത്തെ ഡ്യുട്ടി ഓവര്‍.
ഇത് കണ്ട ഭാര്യ അരിശം തീര്‍ക്കുന്നത് മൊത്തം കഴുതച്ചാരോടും ഒന്നുമറിയാത്തവന്‍ സാധു ...അന്നം പോയിട്ട് വെള്ളം പോലുമില്ലാതെ ഉറങ്ങും. പിന്നേം രാവിലെ ഭാണ്ടവും പേറി...ഇപ്പോഴത്തെ പള്ളിക്കുടം പിള്ളാരുടെ മാതിരി ഒരു പോക്കാ...ആവര്‍ത്തന വിരസതയ്ക്കും ഒഴിവില്ലാ കാലം.
ഒരു സമാധാനോം ഇല്ലാത്ത ഈ വേളയില്‍ ഒരു സായം സന്ധ്യയില്‍ വരുന്നു പഴയ കൂട്ടുകാരനും ക്ലാസ് മേറ്റുമായ കോവര്‍" എന്ന കഴുത..
"എന്റെ ഖല്‍ബിലെ " എന്നുള്ള പാട്ടും പാടി ..തടിച്ചു കൊഴുത്ത് ഒരു ഗുസ്തി സ്ടയിലില്‍...ഗ്ലാമര്‍ താരമായി..
വന്നപാടെ പുരയുടെ ഒരം ചാരി ക്ഷീണിതനായി കിടന്ന നമ്മുടെ സുഹൃത്തിനോട് പറഞ്ഞു.."എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്...നല്ല മലയാളീടെ കൂട്ട് വല്ലോം തിന്നു ചുമ്മാ വല്ലോന്റേം കൊതീം ഞോണേം പറഞ്ഞു ഇരുന്നു കൂടെ?"
കണ്ണ് ചിമ്മി നമ്മുടെ കഴുതന്‍ പറഞ്ഞു..."അളിയാ നിന്നെ കണ്ടിട്ട് എനിയ്ക്ക് അസുയ തോന്നുന്നു...എന്റെ വിധി അല്ലാതെന്താ..വിധിയ്ക്കു വേലി കെട്ടാനോ പതിച്ചു നല്‍കാനോ മുന്നാറിലെ വില്ലേജ് അപ്പീസര്‍ക്കും പറ്റില്ല.."
"നീ എന്റെ കൂടെ വാ..നമുക്ക് ചന്ത മുക്കിലും പെട്ടി കടകളിലും മാത്രം ഒന്ന് കറങ്ങിയാല്‍ അന്നത്തെ അന്നം കുശാല്‍..ഈ അലക്ക് കാരന്റെ കൂടെ നിന്ന് നീ ആഹാരം ഇല്ലാതെ ചാകണ്ടാ..ഞാന്‍ കൊണ്ട് പോകാം.." ക്ലാസ് മേറ്റിന്റെ സ്നേഹം.
ചിന്താ മഗ്നന്‍ ആയി നമ്മുടെ കഴുത ..എന്നിട്ട് പറഞ്ഞു.."അളിയാ നീ എനിയ്ക്ക് ഒന്ന് രണ്ടു ദിവസോം കൂടി താ"
"ഉം..അതെന്താ രണ്ടു ദിവസം കഴിഞ്ഞു നിന്നെ അയാള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോകുമോ" കൂട്ട് കാരന് ചൊറിഞ്ഞു വന്നു..
ഒരു നല്ല വഴി പറഞ്ഞപ്പോള്‍..അതിനും അവധി..
വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത് കേട്ടു...
"ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..."
അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു. ... അലക്കൊഴിഞ്ഞ നാളകള്‍!
അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ നടന്നു പോയ വഴി ചിന്താമഗ്നനായി പോയി....തലയില്‍ കൂടി പുക വന്നു ..
ഈ കേരളത്തില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..
"ഭര്‍ത്താക്കന്മാര്‍ ബെവ്കൊയിലും , പര നാരീ പരിണയത്തിലും , ചൂതിലും ഒക്കെ .. അലക്കി അലക്കി വെളുക്കുന്നു ... വിഴുപ്പായി വീടിന്റെ മൂലയില്‍ കിടക്കുന്നു..
ഭാര്യമാര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ റിയാലിറ്റി ഷോകളും കഴിഞ്ഞു മൊബൈലില്‍ വിളിപ്പുറത്ത് വരുന്ന കാമുകന്മാര്‍ക്കു കൊട്ടേഷന്‍ കൊടുക്കുന്നു.. അങ്ങനെ കീചകന്‍ ഭീമനെ കൊല്ലുന്നു എന്നിട്ടോ ...
കാമുകിയുടെ മകളെ റിയാലിറ്റി ഷോയില്‍ കീഴ്പ്പെട്തുന്നു...
അനന്തരം അമ്മയും കാമുകിയും ഭാര്യയും ചേര്‍ന്ന് ആലപ്പുഴ യന്ത്രം പിരിച്ചുണ്ടാക്കിയ കയറില്‍ എത്താ മരക്കൊമ്പില്‍ ഉഞ്ഞാല്‍ ആടുന്നു..'
ശേഷം അനന്തം അജ്ഞാതം അവര്‍ണ്ണനീയം!!
കഴുത ജന്മം പുണ്ണ്യ ജന്മം എന്ന് മനസാ നിരൂപിയ്ക്കുന്നു.
വരും വര്ഷം അലക്ക് കാരന്റെ കഴുതയുടെത് പോലെയോ അല്ലെങ്കില്‍ കൂട്ടുകാരന്റെ ആത്മഗതം പോലെയോ......എല്ലാവര്ക്കും നല്ലതായിരിക്കട്ടെ !!!!!! നമുക്കും പ്രതീക്ഷിയ്ക്കാം...പലതും!!!!

2010, ഡിസംബർ 21, ചൊവ്വാഴ്ച
ക്രിസ്തുമസ് സമ്മാനം.
ഇത് പോലെ ഒരു ക്രിസ്തുമസ് കാലം. തണുപ്പും പുതപ്പും ഒന്നുംവേണ്ട ഡിസംബര്‍ ഓവന്‍ ...തന്നേമല്ല അന്നും സാധനങ്ങള്‍ക്ക് തീ വെലയായത് കാരണം നല്ല ചൂട്..
മുന്നേ റിട്ടയര്‍ ചെയ്ത അധ്യാപക ദമ്പതികള്‍ , മക്കള്‍ മൂവരും കുവൈറ്റ് അവരുടെ കുഞ്ഞുങ്ങളുടെ സി ഡി പടം , പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം പെട്ടിയില്‍ ഭദ്രം. പറമ്പില്‍ പണിയ്ക്ക് വരുന്ന തോമാച്ചനും തങ്കമ്മേം പിന്നെ മനോരമേം പറയുന്നത് വേദ വാക്യം. ഒരു പോമറേനിയന്‍ രണ്ടു പൂച്ച ..പോമറേനിയനെ മൂത്ത മരുമോളുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നതാ ..അതിന്റെ കിടപ്പ് സോഫയിലും. പൂച്ച തനക്മ്മേടെ ഗിഫ്റ്റ് ! അതിന്റെ വിശ്രമം വിറകു പുരയില്‍.
അങ്ങനെ ബാങ്കും ,ആശു പത്രീം , ഒട്ടുപാലും, ടി വിയും ഒക്കെയായി കാലം പോകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരു ആലോചന ...
ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി. അളിയനേം അലീസിനേം ഒന്ന് കാണുക അവരും തനിച്ചാ പിള്ളാരെല്ലാം യു. കെയില്‍ . അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...പ്രശ്നങ്ങള്‍ പറഞ്ഞാല്‍ തീരാവുന്നതെ ഉള്ളൂ താനും ..
മലബാറില്‍ ജോലി ചെയ്യുമ്പോള്‍ ശകലം വസ്തു നാട്ടില്‍ വാങ്ങിപ്പിച്ചത് അളിയന്‍ സ്വന്തം പേരില്‍ അങ്ങ് കൂട്ടികളഞ്ഞു!
വല്യ അവധിയ്ക്ക് നാട്ടില്‍ വന്നു വില്ലേജ് ആപ്പീസില്‍ കരം അടയ്ക്കാന്‍ ചെന്നപ്പോഴാ ..ഇടി തീ പോലെ കാര്യങ്ങള്‍
കര്‍ത്താവെ എന്തും മാത്രം വാ അലച്ചുണ്ടാക്കിയ പൈസയാ..
ചോദിക്കാന്‍ ചെന്നപ്പം അളിയന്‍ പട്ടാളത്തില്‍ നിന്നും കൊണ്ടുവന്ന ഇരട്ട കുഴല്‍ തുപ്പാക്കി എടുത്ത് പൊടി ഊതി...
അന്ന് പിരിഞ്ഞതാ ..റിട്ടയര്‍ ചെയ്തു വന്നിട്ടും ആലീസിന്റെ അപ്പച്ചന്‍ ചത്തിട്ടും പോയില്ല.

എന്നാ പിന്നെ ഇന്നൊന്നു പോകാം ...വഴീലെ കടേന്നു ഒരു പ്ലം കേയ്ക്കും വാങ്ങി .. പഴയ ബജാജ് ചേതക്ക് ചരിച്ചു വച്ച് നാലാമത്തെ ചവിട്ടിനു ഉഷാറാക്കി ...ഭാര്യയെ പുറകില്‍ ഇരുത്തി ...ആങ്ങളയെ കാണാന്‍ വെട്ടു വഴികള്‍ താണ്ടി ഘോരമാം റബ്ബര്‍ തോട്ടങ്ങള്‍ക്കും വളവുകള്‍ക്കും ചില്ലറ മുക്കുകള്‍ക്കും (ജമ്ഷന്‍!) ശേഷം "ബെതെസ് ദ" എന്ന് ഗേറ്റില്‍ എഴുതിയ വീട്ടില്‍ ചെന്നു...
വല്യ ലോഹ്യം ഒന്നും ആരും കാണിച്ചില്ല..അളിയന്‍ ക്രിസ്തുമസ് കോട്ട കാന്റീനില്‍ നിന്നും കൊണ്ടുവന്നത് ചൂട് മാറാതെ പൊട്ടിച്ച് വച്ചു..പ്രേസ്ടിജ് " വിസ്കി കുടിച്ചിട്ടും ഒത്തിരി ആയി ..പണ്ട് കലോത്സവത്തിന് പിള്ളേരെ മലപ്പുറത്ത് കൊണ്ടു പോയപ്പം ബ്രാണ്ടി ഷാപ്പീന്ന് വാങ്ങി കഴിച്ചതാ..ബാറില്‍ ഭയങ്കര കൊല്ലലാ എന്ന് ചാക്കോ സാര്‍ പറഞ്ഞിട്ടുണ്ട്.
ഉച്ചയ്ക്ക് നല്ല വാള കറീം കപ്പേം കൂട്ടി ഒന്ന് പിടിച്ചു.

അളിയനുമായി ഇത്തിരി വസ്തു പ്രശന്മൊക്കെ പറഞ്ഞു..പരിഹാരം ഒന്നും ഊരി തിരിഞ്ഞു വന്നുമില്ല.
എന്നാ പിന്നെ കിട്ടിയത് മിച്ചം.. പിന്നേം രണ്ടു പട്ടാളം കൂടി അകത്തും ആക്കി.

വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര എന്നും പറഞ്ഞു ഇറങ്ങി..അപ്പോഴും ഒരു അവാര്‍ഡു മോടലില്‍ ഉള്ള സംസാരമേ ഉള്ളു..ഒന്ന് നോക്കി പത്തു മിനിറ്റു കഴിന്ജ് ഒരു മറുപടി...
ഭാര്യ കേറിയതും വളവുതിരിച്ചു മെയിന്‍ റോഡിലേയ്ക്ക് പാഞ്ഞു പോയി ദമ്പതികള്‍..
മാര്‍ഗ മദ്ധ്യേ വസ്തുവും വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...കാരണം വീട്ടില്‍ ചെന്നാല്‍ ഒരു സ്വസ്ഥത കിട്ടണമല്ലോ...

വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..അതോ ഇനി ആങ്ങളയെ കുറ്റം പറഞ്ഞത് പിടിക്കായ്ക ആണോ ...
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ഒറ്റ കാലില്‍ ചവിട്ടി തിരിച്ചു വിട്ടു ഒന്നര കിലോ മീറ്റര്‍ ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..സോഡയും മറ്റും പൊട്ടിയ്ക്കുന്നു...ആരോ കാനയില്‍ കെടക്കുന്നു...
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..പറന്നു റബ്ബര്‍ തോട്ടത്തിലേയ്ക്ക് പോയി..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു കാനയില്‍ വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ ..അല്ലാതെ ഒന്നുമല്ലേ..അങ്ങേരെ തല്ലല്ലേ.."
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ചു വിട്ട ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
വസ്തു ഇനി അളിയന്‍ വച്ചോട്ടെ. മലബാരിലെങ്ങാനും പത്തു സെന്റു വാങ്ങി അങ്ങോട്ട് മാറണം...മനസാ നിരൂപിച്ചു.
ഒറ്റ ചവിട്ട്നു ചേതക്ക് ..ഉയര്‍ന്നു പറന്നു..
"പിന്നേ.. കവലയ്ക്കല്‍ അന്തി പച്ച കാണും അവിടുന്ന് ശകലം മോതയോ ..കേരയോ വല്ലോം വാങ്ങണം..നാള കഴിഞ്ഞല്ലിയോ ക്രിസ്തുമസ് ശകലം വേവിച്ചങ്ങു വച്ചേക്കാം...നമ്മള്‍ രണ്ടുമല്ലേ ഉള്ളു..വൈകിട്ട് പിള്ളേര് വിളിക്കുമ്പം ചോദിക്കും എന്നതാ അമ്മച്ചി ക്രിസ്തുമസ് സ്പെഷിയല്‍ എന്ന്.."വസ്തു ഇനി അളിയന്‍ വച്ചോട്ടെ. മലബാരിലെങ്ങാനും പത്തു സെന്റു വാങ്ങി അങ്ങോട്ട് മാറണം...മനസാ നിരൂപിച്ചു.
ഒറ്റ ചവിട്ട്നു ചേതക്ക് ..ഉയര്‍ന്നു പറന്നു..
ഒന്നും മിണ്ടാതെ ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മെല്ലെ ഓടിച്ചു പോയി നമ്മുടെ സാര്‍.!
2010, ഡിസംബർ 11, ശനിയാഴ്‌ച
അയേം കെട്ടി മറേം ഇട്ടു...
സംഭവ കഥ എന്ന് പറയുന്നു...അല്ലെന്നും..രണ്ടായാലും ഇപ്പോള്‍ കഥയ്ക്കുള്ള സ്കോപ്പേ കാണുന്നുള്ളൂ...
അളിയന്‍ വാസു പശു വളര്‍ത്തല്‍ ലോക ചാമ്പ്യന്‍ എണ്ണം പറഞ്ഞ പശുക്കള്‍ എത്രയെങ്കിലും..
ഗോ മൂത്രം മണക്കുന്ന പൂന്തോട്ടം..!
ചാണകം മെഴുകിയ തിരു മുറ്റം!!
എന്നും പശൂനെ ചവിട്ടിക്കല്‍ തന്നെ പരിപാടി...നിത്യ കാമുകന്‍ പല പശുക്കള്‍ക്കും ഒരാള്‍ മാത്രം. ഗാന്ധര്‍വ്വം!
പശുവും കിടാരിയും..ആകെ പുല്ലും കച്ചിയും ..പാലും തൈരും ..നെയ്യും...ഗോശാല കേമം.
ഒരു ലാലു സ്റ്റയില്‍...
അങ്ങനെ ഇരിക്ക വാറെ കാശ് ഇമ്മിണി മുടക്കി വാങ്ങിയ ജെഴ്സിയ്ക്ക് " എന്തെല്ലാം മല്ല യുദ്ധം നടത്തിയിട്ടും ഒരു കുഞ്ഞി കാലു കാണാന്‍ കഴിയുന്നില്ല. പല ഗന്ധര്‍വ്വന്‍മാരുടെ അടുത്തും പോയി ആവര്‍ത്തിച്ചു പരിണയം നടത്തി..കിം ഫലം..
"ഇനിയുള്ള കാലം മാനുവല്‍ " പണി ഒന്നും നടക്കത്തില്ല വാസു ഓട്ടോമാറ്റിക് കാലമാ ഇത്"..കയ്യേലെ ഖടികാരം കാട്ടി അയല്‍വാസി രാമന്‍ ചേട്ടന്‍ പറഞ്ഞു.
"എന്ന് വച്ചാല്‍? അളിയന്‍ വാസു
"എന്ന് വച്ചാല്‍ നീ മൃഗാശുപത്രിയില്‍ പോയി അപ്പോത്തിക്കെരിയെ കാണണം ..ബഹു മിടുക്കനാന്ന എല്ലാവരും പറയുന്നേ..
നമ്മുടെ കെഴക്കേലെ ജാനുന്റെ മച്ചി എന്നും പറഞ്ഞു കൊല്ലാന്‍ കൊടുത്ത നാടന്‍ പശുന് വരെ പുള്ളി ഗര്‍ഭം ഉണ്ടാക്കി ..അത് ഇപ്പോള്‍ പെറ്റു ..."
"അത് കൊള്ളാമല്ലോ എന്റെ രാമാ..എന്നാ കൊടുക്കണം?" അറും പിശുക്കനായ വാസു അളിയന്‍ വിരല്‍ കൂട്ടി തിരുമ്മി.
"അവര്‍ ഒന്നും കൊടുത്തില്ല ഒരു ആട്ടോ റിക്ഷ പിടിച്ചു കൊടുത്തു...അത്ര തന്നെ നല്ല മനുഷ്യനാ"
"എന്നാല്‍ പിന്നെ ...എന്നും പറഞ്ഞു..വാസു അപ്രത്യക്ഷനായി!
പ്രത്യക്ഷപ്പെട്ടത് മൃഗ ഡോക്ടര്‍ മുന്‍പാകെ...സാഷ്ടാംഗം തൊഴുതു കാര്യം ഉണര്‍ത്തിച്ചു..
നല്ലവനായ ഭിഷഗ്വരന്‍ പറഞ്ഞു.."ഞാന്‍ ഉച്ച കഴിഞ്ഞു വരാം ..വരുംപോളെയ്ക്കും വെള്ളം തെളപ്പിച്ചു ഇട്ടെയ്ക്കണം ഒരു നല്ല സോപ്പും.."
അത്രേ ഉള്ളോ ...വാസു മനസാ നിരുപിച്ചു..ഓട്ടോയും ഏര്‍പ്പാടാക്കി വീട്ടില്‍ എത്തി..നടക്കാത്ത കാര്യം നടക്കാന്‍ പോകുന്നതിന്റെ ആകാംഷ...
ഉച്ച കഴിഞ്ഞതും ഡോക്ടര്‍ കൃത്യമായി എത്തി. തൊഴു കൈയ്യോടെ വാസുവും ഭാര്യയും മറ്റു പശു കിടാരി ബന്ധുക്കളും ഡോക്ടറെ സ്വീകരിച്ചു ആനയിച്ചു...
"പറഞ്ഞ പോലെ എല്ലാം ശരിയാക്കിയിട്ടില്ലേ? ഡോക്ടര്‍...
" ഓ അത് മാത്രമല്ല അയേം കെട്ടി മറേം ഇട്ടിട്ടുണ്ട്..." വിനീതനായി വാസു അറിയിച്ചു.
"അയേം മറെമോ ...അതെന്തിനാ"? ഡോക്ടറുടെ സംശയം ബലത്തില്‍ ഒരു ചോദ്യമായി...
"അല്ല ഡോക്ടര്‍ക്ക് പാന്റോ മറ്റോ ഊരി ഇടാനും..പിന്നെ ...അതിനും ഒരു മറ വേണ്ടേ..."വാസു സംശയ നിവാരണം വരുത്തി.
മറയ്ക്ക് അകത്തു നില്‍ക്കുന്ന പശുവിനെ മങ്ങിയ കാഴ്ചയില്‍ ഡോക്ടര്‍ കണ്ടു...കുളിപ്പിച്ച് കുറിം തൊട്ടിരിയ്ക്കുന്നു...മുല്ലപ്പു ചൂടിയിട്ടില്ല എന്ന് മാത്രം...
വെളിയില്‍ ചൂട് വെള്ളവും സോപ്പും ..തേച്ചു കുളിയ്ക്കാന്‍ പരുവത്തില്‍ എണ്ണയും ഇഞ്ചയും...ഒരു ഗ്ലാസ് ആവി പറക്കുന്ന പാലും!
കുറെ നേരം എല്ലാം കണ്ടു നിന്ന ഡോക്ടര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വാസുവും കുടുംബവും പുരയ്ക്കകത്തു കയറി കതക് അടച്ചിരിയ്ക്കുന്നു. ഒന്നും കാണാതിരിയ്ക്കാന്‍...
രണ്ടു കയ്യും തലയില്‍ വച്ച് കൊണ്ട് ...ഡോക്ടര്‍ സ്വന്തം തല വിധിയെ പറിച്ചെടുത്തു!!!!
എന്നിട്ട് ഉത്തരവാദിത്വം മറക്കാതെ സാധന സാമഗ്രികളുമായി മെല്ലെ മറയ്ക് അകത്തേയ്ക്ക് കയറി...
വന്നുപോയില്ലേ...
വരാനുള്ളത് ഹര്താലാന്നെലും വരും!!!!

2010, നവംബർ 20, ശനിയാഴ്‌ച
എന്റെ പഴവങ്ങാടി ഭഗവതിയെ...
കഥ മണ്ഡല കാലത്ത് ഇപ്പോഴും ആകാം.
കല്ലേ പിളര്‍ക്കുന്ന ഉഗ്ര ശാസനകളും ശിക്ഷാ നടപടികളുമായി കാമ്പസ്സിനെ കിടു കിടാ വിറപ്പിച്ച പ്രിന്‍സിപ്പാളും നിഴല് പോലെ പുറകില്‍ പ്ലഗ്ഗായി നടന്നിരുന്ന സാക്ഷാല്‍ പ്യുണും.
ഒന്‍പതു മണീടെ ഒന്നാം മണി മുഴങ്ങിയാല്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളെ കണ്ടെത്തി ആണ്‍ പെണ്‍ തരം തിരിവില്ലാതെ മുഖ്യ ശിക്ഷകന്റെ അടുത്തേയ്ക്ക് ആട്ടി തെളിയ്ക്കാന്‍ ഇമ്മിണി സാമര്‍ത്ഥ്യം കൂടുതലായിരുന്നു ശിന്കിടിയ്ക്ക്.
എല്ലാ വാദ്യാര്‍ വാദ്യായനികളും ക്ലാസില്‍ എത്തിയോ ...പിള്ളാരുടെ ഹാജര്‍ പുസ്തകം നോക്കി നമ്പര്‍ കുറിയ്ക്കുന്നോ ഇതൊക്കെ ചാര പണിയിലൂടെ പ്യുണ്‍ അപ്പോഴപ്പോള്‍ എസ എം എസ് ആയി എത്തിച്ചു കൊടുക്കും.
അതിനു പ്രതിഫലം മുറുക്കാന്റെ ഇത്തിരി പൊതിയോ...പ്രിന്‍സിപ്പലിന്റെ ഉച്ച ഊണിന്റെ ബാക്കിയോ ഒക്കെ ...എന്തായാലും ഈ പരസ്പര സഹായ ജീവനം രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു.
"ഫോര്‍ത്ത് ഗ്രൂപ്പില്‍ എ ബാച്ചില്‍ ഏതു റാസ്കലാ ക്ലാസ് എടുക്കുന്നത്" ? എന്ന ചോദ്യം പ്രിന്‍സിപ്പല്‍ ഇടുമ്പോള്‍ തന്നെ ...
" അത് നമ്മുടെ മുടന്തുള്ള മറിയാമ്മ ടീച്ചറാ" എന്നുള്ള അടയാള സഹിത മറുപടി വന്നിരിയ്ക്കും. (കോം കണ്ണുള്ള ഒരു മറിയാമ്മ ടീച്ചര്‍ വേറെ ഉണ്ട്.!)
"ഇന്ന് ഏതു പാര്‍ടിയില്‍ പെട്ട റാസ്കലുകളുടെ സമരമാ" എന്നുള്ള ചോദ്യം വരണ്ട താമസം..."അയ്യോ..അരിവാളിന്‍ കുഞ്ഞുങ്ങളാ " എന്ന് ആങ്ങ്യ ഭാഷയില്‍ പ്യുണ്‍ കുഴഞ്ഞാടും.
" ഡേയ് താഴെ ആ റാസ് കലിന്റെ കടയില്‍ പോയി മുറുക്കാനും പഴവും വാങ്ങി വാ" എന്ന് പറയണ്ട താമസം ശിങ്കിടി പോയി വന്നു കഴിയും.
അങ്ങനെ എന്തിനും ഏതിനും റാസ്കല്‍" ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യ സാധനമായിരുന്നു.
മണ്ഡല കാലം വന്നു. പ്രിന്‍സിപ്പല്‍ മലയ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി മാല ഇട്ടു വൃതവും തുടങ്ങി.
അതിനും മുന്‍പേ പ്യുണ്‍ മാല ഇട്ടു വൃതം ആരംഭിച്ചു.
നാല്പത്തൊന്നു ദിവസം കഠിന വൃതം രണ്ടു പേരും..റാസ്കല്‍ മാത്രം മാറ്റിയില്ല...കെട്ടു നിറയ്ക്കാന്‍ ലിസ്റ്റ് പ്യുണ്‍ വശം കൊടുത്തു എന്നിട്ട് പറഞ്ഞു..."രണ്ടു കെട്ടിനുള്ള സാമാനങ്ങള്‍ വാങ്ങണം കേട്ടോടെ റാസ്കല്‍.."
"സ്വാമി ശരണം " മറുപടിയും.
അങ്ങനെ ഒരു ശുഭ ദിനത്തില്‍ പ്രിന്‍സിപ്പലിന്റെ ശാസ്ത മംഗലത്തെ ഭവനത്തില്‍ പെരിയ സ്വാമി വന്നു കെട്ടു
നിറച്ചു രണ്ടു പേരെയും അനുഗ്രഹിച്ചു യാത്രയാക്കി. അടുത്തുള്ള ഒന്ന് രണ്ട് വീട്ടുകാര്‍ ജനലില്‍ കൂടി കണ്ടു നിന്നു ..കാരണം അത്രയ്ക്കും നല്ല സഹാവാസമാ പ്രിന്സിപ്പലിന്റെത് !
മുന്‍പില്‍ എമ്മാനും പിന്നില്‍ ശിങ്കിടിയും ..കെട്ടു രണ്ടും ശിന്കിടിയുടെ തോളില്‍. നടന്നു വന്ന് പഴവങ്ങാടി സാക്ഷാല്‍ ഗണപതിയുടെ മുന്‍പിലെത്തി.
രജനി സ്റ്റൈലില്‍ തിരിഞ്ഞു പ്രിന്‍സിപ്പല്‍ കൈ കാട്ടിയപ്പോഴേ രണ്ടു തേങ്ങ എടുത്തു കൊടുത്തു കഴിഞ്ഞു പ്യുണ്‍...
തേങ്ങ രണ്ടും നെഞ്ചോട് ചേര്‍ത്ത് വച്ച് പ്രിന്‍സിപ്പല്‍ എന്തൊക്കെയോ പിറ് പിറെ പറഞ്ഞും കൊണ്ട് ഒറ്റ വിളി അങ്ങ് വിളിച്ചു..." എന്റെ പഴവങ്ങാടി ഭഗവതിയെ..." ഞെട്ടി പോയ പ്യുണ്‍ പറഞ്ഞു "സര്‍ ഭഗവതിയല്ല ..ഗണപതിയാണ് സര്‍ "...
ഉടയ്ക്കാനെടുത്ത തേങ്ങ നെഞ്ചില്‍ വച്ചുകൊണ്ട് അതിലും ഉറക്കെ തിരിഞ്ഞു ശിങ്കിടിയെ നോക്കി പറഞ്ഞു.."ഏതു റാസ്കല്‍ എങ്കിലും ആകട്ടെടാ...അടി തേങ്ങ.."
തേങ്ങ വാങ്ങി സര്‍വ്വ ശക്തിയും എടുത്ത് പ്യുണ്‍ വിളിച്ചു "എന്റെ പഴവങ്ങാടി ഭഗവതിയേ..ശരണം അയ്യപ്പ..."
ഒന്ന് രണ്ടു മൂന്നു ...അടിച്ച തേങ്ങ ചിതറി കിടക്കുന്ന കാഴ്ച്ചയില്‍ ഭക്തി ലഹരി കൊണ്ട് പ്രിന്‍സിപ്പല്‍ അര്‍ത്ഥ നിമീലിത മിഴികളുമായി നില്‍ക്കുന്നത് കണ്ട പ്യുണ്‍...മനസ്സില്‍ സംശയം തീര്‍ത്തു...പഴവങ്ങാടി ഭഗവതി തന്നെ.

2010, നവംബർ 13, ശനിയാഴ്‌ച
മരണത്തിന്റെ നിറങ്ങള്‍
മരണത്തിനും ദുഖത്തിനും ശ്രുതി ഒന്നാകയാലാകം നിറം കറുപ്പ് . ഏതോ ചിത്രകാരന്റെ ഭാവനയെ അല്ലെങ്കില്‍ ഇരുട്ടിനെ തന്നെ ആരോ കടം കൊണ്ടതാകാം.
ദുഖത്തിന് ഇന്നും ഏതാണ്ട് ആ ഗതി തന്നെ എന്ന് തോന്നുന്നു...ചുവപ്പന്‍ സ്വപ്നങ്ങളും കരിഞ്ഞു വീഴുമ്പോള്‍ നിറം കറുപ്പാണ് ... പ്രേമ നൈരാശ്യങ്ങള്‍ ..കട കെണികള്‍ ഒക്കെ ദുഃഖ നിറം കറുപ്പെന്നു ഓതുന്നു...ആത്മഹത്യാ കുറിപ്പുകളുടെ നിറം എന്താണാവോ...ഇപ്പോഴത്തെ മഷി പടരാറില്ല ...
പക്ഷെ പണ്ട് മരിച്ചവനെ പൊതിഞ്ഞിരുന്നത് സമാധാനത്തിന്റെ നിറമായ വെള്ളയില്‍ ആയിരുന്നു. സമാധാന യാത്രയുടെ തുടക്കത്തില്‍ ഓരോ യാത്ര അയപ്പിനും ഈ നിറം..
പിന്നെ പിന്നെ പുതപ്പിന് മഞ്ഞ, പച്ച ,ചുവപ്പ് ,നീല ഒക്കെ ആയിനിറം ..ഇപ്പോള്‍ സ്വര്‍ണ തൊങ്ങലുകളും തുന്നി മുന്തിയ തുണി പൊതിയില്‍ മരിച്ചവന്‍ കിടക്കുമ്പോള്‍...ദുഃഖം വൈദ്യുതി പോസ്റ്റില്‍ കരിം കൊടിയായി കെട്ടി വയ്ക്കപ്പെടുന്നു.
ദുഃഖം എന്ന് ദുഖത്തിന് വേണമെങ്കില്‍ സമാധാനിയ്ക്കാം..
പക്ഷെ മരണ പെട്ടവന്റെ വീട്ടിലയ്ക്കുള്ള വഴി കാട്ടിയാണ് ആ കൊടി അടയാളം എന്നറിയുമ്പോള്‍ ദുഖത്തിന് എന്ത് ദുഖമായിരിയ്ക്കും ...
മരണം ദുഖത്തെ കൈ വിട്ട് ആഘോഷങ്ങളുടെ ,നിറങ്ങളുടെ പുറകെ പോകുമ്പോഴും ദുഃഖം വെറുതെ പുലമ്പുന്നുണ്ടാകാം.....കൂട്ടു കാരാ നീ അനിവാര്യമായ സത്യം എങ്കിലും ചിരന്തനമായ സത്യം ഞാന്‍ തന്നെ...
അക്കര പച്ച കണ്ടു പോകല്ലേ...നീ ഇട്ടിട്ടു പോയ ശ്രുതികള്‍ ആര് സാധകം ചെയ്യും..
അന്നത്തിനു വകയില്ലാത്തവനും നിത്യ രോഗിയും മുന്‍ പറഞ്ഞ ദുഖിതരുമോ?
അവര്‍ക്കെന്തിനു നിന്റെ സംഗീതം..നിത്യം ശ്രുതി ചേര്‍ന്ന് പോവുകയല്ലേ...
നിന്റെ സമ്പന്നതകളില്‍ അവരെ കൂടി ചേര്‍ക്കൂ കൂട്ടുകാരാ...ഈ കറുപ്പും ..ശ്രുതിയും എന്റെ സ്വന്തം .
കരിം കൊടി എന്റെ കൊടി അടയാളം.
ഉപ്പിട്ട കണ്ണ് നീര്‍ എന്റെ കരിക്കാടി.

2010, നവംബർ 6, ശനിയാഴ്‌ച
കുടിയന്മാര്‍ക്ക് ഒരു കടി.
അയേല്‍ കിടക്കുന്ന ചെണ്ട ആര്‍ക്കും കൊട്ടാം...അല്ലെങ്കില്‍ വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ആരുടെയും തലേല്‍ അടിയ്ക്കാം...പ്രത്യേകിച്ച് പുറം പൂച്ചിനു നോബലിനും അപ്പുറം വല്ല പ്രൈസും" ഉണ്ടെങ്കില്‍ അത് കിട്ടുന്ന മലയാളത്താന്"!
പഞ്ചായത്തുകളുടെ നെഞ്ചം പറിയ്ക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു...ചട്ടീം കൊട്ടേം തേച്ചു കഴുകി..മൂക്കള പിള്ളേരെ എടുത്ത് ഒക്കത്ത് വച്ച് ഉമ്മ കൊടുത്ത പലരും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ പരക്കം പായുന്നു....
തോറ്റവന്‍ ആരെ കണ്ടാലും കിണ്ണം കട്ട മാതിരി ഒരു കൂതറ നോട്ടവും ഭാവവും..
പത്ര പ്രസ്താവനകള്‍ പന്നി പ്രസവമായി ദേ കിടക്കുന്നു...എന്തെല്ലാം കാര്യങ്ങളാ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ ചില്ല് മേടകളില്‍ ഇരുന്ന് ചുമ്മാ കീഴ് ശ്വാസവും വിട്ട് കീച്ചുന്നത്!
ജാതി മതം ഒന്നാംതരം..ജനങ്ങളിലേയ്ക്ക് പലതും എത്തിയില്ല...(അയച്ചിട്ടേ ഉള്ളൂ!) അഴിമതിയും കുടിപ്പകയും ജനം മടുത്തു...എന്നിങ്ങനെ അനവധി കണ്ടെത്തലുകള്‍ ...എല്ലാ കാലത്തും അവസരം പോലെ ഉറയില്‍ നിന്നും മലയാളി എടുത്തു വീശുന്ന അവസര വാദം " അതിനായിരുന്നു കൂടുതല്‍ വോട്ട് എന്നും ചിലര്‍...അങ്ങനൊരു "വാദം" ഇല്ലെങ്കില്‍ പിന്നെങ്ങനാ ഇത്രയും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഈ ട്ടാ വട്ടം മലയാളത്തില്‍ കുനു കുനെ മുളച്ചു പൊന്തുന്നത്?
അവസാനം എല്ലാരും പല്ല് കോര്‍ത്ത് കഴിഞ്ഞപ്പോള്‍ പിന്നേം വരുന്നു പ്രസ്താവന കുഞ്ഞുങ്ങള്‍.."മദ്യത്തിനു എതിരായിരുന്നു വിധി"!!!! വായിച്ചതും ഒരു നൂറെടുത്തു വി കെ എന്‍ ഭാഷയില്‍ നീറ്റായിട്ടങ്ങു വിഴുങ്ങി...
എടാ ദൈവമേ അങ്ങനെയും ഒരു പഠനമോ..എന്താ മലയാളീടെ ബുദ്ധി...എന്തായാലും സെക്സ് ടൂറിസം, മസ്സാജ് ഇതെലൊന്നും കേറി പിടിച്ചില്ല ...അതേല്‍ പിടിച്ചാല്‍ വിവരം അറിയുമെന്ന് പേടി ആണോ എന്തോ...
കുടിക്കുന്നവനെ കുഷ്ഠ രോഗിയെപ്പോലെ കാണുകയും കുടിക്കാനുള്ളത് കൊടുക്കുന്നവനെ പാദം കഴുകി സ്വീകരിയ്ക്കുകയും അവന് രാജ്യ സഭയില്‍ വരെ ഇരിപ്പിടം കൊടുക്കുകയും ചെയ്യുന്ന പണി ഒരു ഗോളാന്തര വാര്‍ത്ത തന്നെ!!
നല്ല ഇടയന്മാര്‍ വലിയ കരിമീന്‍ മുള്ള് തൊണ്ടയ്ക്കു പോകാതെ നുണഞ്ഞു ഇറക്കുന്നതും ഈ കള്ള് കച്ചോടക്കാരന്റെ വഹയായി തന്നെ...അവരോടൊപ്പം ചേരുന്നത് മാന്യത...എന്നാലോ അവന്‍ ചവിട്ടി നില്‍ക്കുന്ന നിലപാട് "തറ" യായ കുടിയന് സ്വസ്ഥത ഇല്ല. അവനെ കുടിപ്പിച്ചത് കൊണ്ടാ ഭൂരി പക്ഷം കുറഞ്ഞത്! ശരിയാ...ബെവ്കൊയിലെ ഈ മുടിഞ്ഞ ക്യു നില്പ് ഒരു കാരണം ആകാം...ബസ് സ്ടോപ്പുകള്‍ തോറും ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ....
നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും...!!!
ഭൂമിയുടെ അച്ചുതണ്ട് തിരിയ്ക്കുന്ന അറിവുള്ള പെരുമാള്‍ മാരെ...എത്രയോ അടവുകളില്‍ മലയാളി നിത്യ അഭ്യാസം നടത്തുമ്പോള്‍ ...എത്രയോ തട്ടിപ്പും വെട്ടിപ്പും പത്ര താളുകള്‍ നിറയ്ക്കുമ്പോള്‍ അമ്മയും മകളും മകനും എല്ലാം കൂടി വാണിഭം മൊത്തമായി അങ്ങ് നടത്തുമ്പോള്‍ .... ഇത്തിരി കുടിയന്മാരെ അങ്ങ് ചുമ്മാ വിടണേ...
അല്ലെങ്കില്‍ ഈ കള്ള് വില്‍ക്കുന്ന കുഞ്ഞാടുകളെ തെമ്മാടി കുഴികാട്ടി ഒന്ന് "മെരട്ടി "നോക്കിയ്ക്കാട്ടെ..
അപ്പൊ പിള്ളയ്ക്ക് ചൊറി" അറിയാം...
അവര് തന്നിട്ടല്ലിയോ ബാറുകളില്‍ അടിയങ്ങള്‍ കേറി പോകുന്നത്...അതില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി സാധനം ഉണ്ടാക്കുകയോ...ഉള്ളിടത്ത് നിന്നും കടത്തുകയോ ഇല്ല. ഇത് സത്യം സത്യം!
കാരണം ലോകത്തെങ്ങും മദ്യ വില്പന ഇല്ല കുടിയന്മാരില്ല ...തെരഞ്ഞെടുപ്പും ഈ തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളും ഇല്ലല്ലോ...തമ്പുരാനെ...ഇലിയഡും ബൈബിളും രാമായണവും ഒന്നുമില്ല. പോയ കാലങ്ങളില്‍ ഒന്നും ഈ കച്ചോടോം ഇല്ലായിരുന്നു...ഒരു പാര്‍ടി മാത്രമേ ജയിചിട്ടുമുള്ളൂ ...ഹൈ !!
മൂന്ന് നേരം മൃഷ്ടാന്നം....ശ്രി സുരേഷ് ഗോപിയുടെ ഡയലോഗ് നൂറ്റൊന്നു ജപിച്ചു കൊണ്ട്...സമസ്ത പ്രാണി ചരാ ചരങ്ങളോടും മദ്യ വിമുക്ത സ്വപ്നം പങ്കു വയ്ക്കുന്നതിന്റെ നിര്‍വൃതിയില്‍ ഒരു പാവം "കുഴിയന്‍"!!!!!

2010, നവംബർ 4, വ്യാഴാഴ്ച
2010, ഒക്‌ടോബർ 24, ഞായറാഴ്‌ച
വെയില്‍ തിന്ന പക്ഷി
ഉച്ച സൂര്യന്‍ അമ്പേ തിന്നു തീര്‍ത്ത ഒരു പാവം കുഞ്ഞി പക്ഷി. ചേക്കേറാന്‍ ചില്ലകള്‍ , കൊത്തി പെറുക്കാന്‍ നെന്മണികള്‍ ഒന്നും കരുതാതിരുന്ന പക്ഷി.
തൂവലുകള്‍ കോതി മിനുക്കാനും ചുണ്ടുരസി മിനുക്കാനും മെനക്കെടാത്ത പക്ഷി.
മുന്‍പേ പറന്ന പക്ഷിക്ള്‍കെതിരെ പറന്നു
ചിറകു കുഴഞ്ഞിട്ടും ചേക്ക കണ്ടില്ല വീണത് സര്‍വ്വം സഹയുടെ നെഞ്ചില്‍
അമ്മ നെഞ്ചോട് ചേര്‍ത്ത് കിടത്തി
ചതുര വടിവുകള്‍കും..അച്ചടി പറചില് കള്‍ക്കും...ഒരു പിടിയും കൊടുക്കാതെ
വെയിലിനെ സ്നേഹിച്ച , കനലുള്ളില്‍ കൊണ്ട തീ വിഴുങ്ങിയ്ക്ക്
നനഞ്ഞ കരീല കിളികളുടെ പ്രണാമം.

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച
ശെല്‍വന്‍
പേരിലെ പൊരുള്‍ ഒന്നും അന്നും ഇന്നും അറിയില്ല.
കുഞ്ഞും നാളത്തെ ഒരു കൂട്ടുകാരന്‍ പിന്നെ കുറേക്കൂടി കഴിഞ്ഞപ്പോള്‍ ക്ലാസ് മേറ്റ്.
എട്ടാം ക്ലാസില്‍ പുതിയ പള്ളിക്കുടത്തില്‍ ചേരാന്‍ അച്ഛനൊപ്പം പോയി.
അലുമിനിയത്തിന്റെ പെട്ടി വാങ്ങിച്ചിട്ടെ സ്കൂള്‍ ഗേറ്റ് കടന്നുള്ളൂ. ഉടുപ്പും നിക്കറും ഒന്നും ഒരു പ്രശ്നമല്ലായിരുന്നു
ആ പെട്ടി ഒരു അതി മോഹമായിരുന്നു !
അച്ഛന്‍ എന്തൊക്കെയോ പിറ് പിറു പറഞ്ഞതായി ഓര്‍ക്കുന്നു. എന്നാലും സ്വര്‍ണ നിറത്തിലുള്ള അലുമിനിയം പെട്ടി ഒരെണ്ണം വാങ്ങി തന്നു. എന്താ അതിന്റെ ഒരു ഗമയും പത്രാസും...അതും തൂക്കി ക്ലാസില്‍ ചെല്ലുമ്പോള്‍ എല്ലാ കല പിലയും അടങ്ങി ...എല്ലാവരുടെയും കണ്ണും കാതും കവര്‍ന്ന പെട്ടി .
തൊഴു കയ്യുമായി ഒരാള്‍ അടുത്ത് നിക്കുന്നു. എയര്‍ പോര്‍ടിലും മറ്റും സ്വികരിയ്ക്കാന്‍ നിക്കും പോലെ!
പൂ മാലയും ബൊക്കെയും ഒന്നും തന്നില്ല...പകരം " യ്യോ ..പെട്ടി ഇങ്ങു തന്നാട്ടെ " എന്നൊരു റാഗിംഗ് മൂഡില്‍...
കൈ തന്നു .....കറുത്ത് കുറുകിയ വിരലുകള്‍ ചേര്‍ത്ത് എന്റെ കൈയൊന്നു ഞെരിച്ചോ എന്ന് സംശയം.
നേരെ പുറകിലത്തെ ബഞ്ചിലേക്ക് ആനയിച്ചു.
ഇരുന്നാട്ടെ " എന്നും പറഞ്ഞു പെട്ടി ഡെസ്കിന്റെ പുറത്തു വച്ചു. എന്നെ പിടിച്ചിരുത്തി. അപ്പുറത്ത് ഇരിക്കുന്നവരോടായി പറഞ്ഞു..." നമ്മുടെ സ്വന്തമാ നോക്കികോണം"
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
"കട്ടന്‍ കാപ്പി വാങ്ങാന്‍ പോകുവാ അവന്‍" അടുത്തിരുന്ന സുഹൃത്ത് ആ രഹസ്യം പരസ്യമാക്കി.
"അവനീ ക്ലാസിലായിട്ടു തന്നെ കൊല്ലം മൂന്ന് കഴിഞ്ഞു...സറുമ്മാരുടെ മൈക്കാട് പണിക്കു നിക്കുന്നത് കൊണ്ടൊന്നും ജയിക്കാന്‍ പറ്റത്തില്ല" വേറൊരുത്തന്‍ .
"അല്ലേലും അവന് പഠിയ്ക്കുന്നതിലും ഇഷ്ടം വേറെ കാര്യങ്ങളിലാ ..."
ബെല്ലടിച്ചു സാറ് വന്നു...പകുതി പേര്‍ എഴുന്നേറ്റു പകുതി പേര്‍ കണ്ടേയില്ല...കല പില ശകലം കുറഞ്ഞു.
ഇതിനിടെ അച്ഛന്‍ പോയതൊന്നും ഞാനറിഞ്ഞില്ല...എന്റെ പെട്ടിയേല്‍ ആരെങ്കിലും കൊള്ളരുതായ്മ കാണിക്കുന്നോ എന്ന് നോക്കി ഇരിക്കുമ്പോള്‍..."നിന്റെ പേരെന്തുവാടാ" സാര്‍ അടുത്ത് വന്നു നിക്കുന്നു.
എഴുന്നേറ്റ് നിന്നു പേര് പറഞ്ഞു...അപ്പുറത്തെ സ്ഥലം ചൂണ്ടി സാറ് ചോദിച്ചു "എന്തിയേട നമ്മുടെ ഹെഡ് മാഷ്"
എന്നെ സ്വീകരിച്ചാനയിച്ച സുഹൃത്തിനെ ആയിരുന്നു ലക്‌ഷ്യം എന്നെനിക്കു മനസിലായി...
" സാറെ ശെല്‍വന്‍ കാപ്പിയ്ക്കു പോയേക്കുവാ" ചെറു ചിരി ക്ലാസില്‍ ഒഴുകി നടക്കുമ്പോള്‍ " ആ അത് ഞാനങ്ങു മറന്നു..എല്ലാവരും ബുക്കെടുത്തെ ...കേട്ടെഴുത്ത് ഇടാം.." സാറ് പറഞ്ഞു.
"എന്നും ഈ മുടിഞ്ഞ കേട്ടെ ഴുത്തെ ഇയാള്‍ക്ക് ഉള്ളോ" എവിടെ നിന്നോ ഒരു ആത്മ ഗതം.
എന്റെ ചിന്തകള്‍ ശെല്‍വന്‍ എന്ന പേരില്‍ ഉടക്കി കിടന്നു. എവിടെയോ പരിചയമുള്ള പേരും മുഖവും..
ഹിന്ദിയില്‍ നീട്ടി പിടിച്ച പത്തിരുപത് വാക്കുകള്‍ പറയുമ്പോഴേ അടുത്ത പീരിടനുള്ള മണി മുഴങ്ങി.
ദീര്‍ഖ ശ്വാസങ്ങള്‍ കൊടും കാറ്റായി.
രണ്ടാം പീരിടിന്റെ തുടക്കത്തില്‍ എന്റെ അടുത്ത് വന്ന് നിന്ന് ഒന്ന് ചിരിച്ചു...ശെല്‍വന്‍...
കറുത്ത മുഖത്തെ പല്ലിന്റെ വെളുപ്പ് ബോര്‍ഡിലെ ചോക്കിന്റെ വെളുത്ത വരയെ ഓര്‍മിപ്പിച്ചു.
" അതേ എന്നെ അറിയുമോ...ഞാനാ ശെല്‍വന്‍.കൊല്ലന്‍ രാമ കൃഷ്ണന്റെ മോന്‍ ." എന്റെ ഉടക്കി കിടന്ന ഓര്‍മ മെല്ലെ മോചിതനായി...കൊല്ലം പറമ്പിലെ വീട് എനിക്ക് ഓര്‍മയില്‍ തെളിഞ്ഞു...ഞങ്ങടെ അയല്‍ വാസികള്‍ ആയിരുന്നു, കുഞ്ഞിലത്തെ സാറ്റ് കളി മുറ്റം... മിക്കപ്പോഴും ഞാനും ശേല്‍വനും കൂടി ഒന്നിച്ചായിരുന്നു ഒളിച്ചിരുന്നത്..കാക്കി നിക്കര്‍ മാത്രം ഇട്ടു കറുത്ത് കരി പോലെ മുട്ടാളന്‍ ശെല്‍വന്‍! പിന്നെ എന്നോ ആ സ്ഥലം ഒക്കെ വിട്ട് അവര്‍ എങ്ങോ പോയി...ഇപ്പോള്‍ വീണ്ടും ശെല്‍വന്‍..ഇത്തിരി മെലിഞ്ഞിട്ടുന്ടെന്നല്ലാതെ കറുപ്പിന് നര ഒന്നും ബാധിച്ചിട്ടില്ല. അവന്‍ എന്നെ എപ്പോഴേ തിരിച്ചറിഞ്ഞു...!
മുണ്ട് ലേശം പൊക്കി ബെഞ്ചില്‍ ഇരുന്ന് ശെല്‍വന്‍ പുസ്തക സഞ്ചി തുറന്നു ...അതില്‍ നിന്നും ഒന്ന് രണ്ട് ബുക്കുകള്‍ എടുത്തു വച്ചു...മഷി പടര്‍ന്നു കുത്തഴിഞ്ഞ ബുക്കുകള്‍ വെറുതെ തുറന്നു വച്ചു..." മൂന്ന് കൊല്ലം മുന്പിലത്തെതാ...കേട്ടെഴുത്ത് ഇടുമ്പോള്‍ ഇതില്‍ നോക്കി അങ്ങെഴുതും...അല്ലാതെ പുത്തന്‍ വാക്കൊന്നും സാര്‍ ഇടത്തില്ല.
" സാരമില്ല എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം " എന്നിലെ പരോപകാരി ഉണര്‍ന്നു.
എന്നെ നോക്കി കണ്ണൊന്നു ഇറുക്കി കാണിച്ചിട്ട് ക്ലാസില്‍ വന്ന ടീച്ചറെ നോക്കി ശെല്‍വന്‍ എന്നോട് ചോദിച്ചു...
"അവരുടെ ഇരട്ട പേര് അറിയാമോ" ഞാന്‍ പറഞ്ഞു എനിക്ക് പേര് പോലും അറിയില്ല.
"പേര് എനിക്കും അറിയത്തില്ല...അവരെ പൂതന എന്നാ വിളിയ്ക്കുന്നത്"
ആരിട്ടാലും അര്‍ഥമുള്ള പേര് തന്നെ, കാഴ്ചയിലും പെരുമാറ്റത്തിലും ഒറിജിനലിനെ വെല്ലും ഡ്യൂപ്പ് !
ക്ലാസില്‍ ഉള്ളൂരിന്റെ എന്തോ തകര്‍ക്കുമ്പോള്‍ ഞാനും ശേല്‍വനും ഞങ്ങടെ ബാല്യങ്ങളെ എടുത്ത് ബഞ്ചില്‍ ഇരുത്തി ..ഓമനിയ്ക്കുകയായിരുന്നു.
"അച്ഛന്‍ ഒത്തിരി നാള്‍ അസുഖ മായി കിടന്നു..രണ്ടു കൊല്ലം മുന്പ് മരിച്ചു പോയി...ആശുപത്രീലും ഒക്കെ ഒത്തിരി പൈസ ആയി..അവിടം വിട്ട് വന്നപ്പോഴേ എല്ലാം നശിച്ചു...അമ്മയ്ക്ക് തളര്‍വാതം...അനിയനും ഞാനും കൂടി വീട്ടിലെ പണി എല്ലാം ചെയ്തിട്ട് ഇവിടെ വരും , അവന്‍ ആറിലാ പഠിക്കുന്നെ. ഇവിടുന്നു സാറും മാരൊക്കെ വല്ലോം തരും...അങ്ങനെ"
നിറഞ്ഞ കണ്ണും ചുടു നിശ്വാസവും..എന്റെ പെട്ടിയില്‍ ചുമ്മാ വിരല്‍ ഓടിച്ചും കൊണ്ട് ശെല്‍വന്‍ അര്‍ദ്ധ വിരാമം ഇട്ടു. അറിയാതെ ഞാന്‍ ആ വിരലുകളില്‍ തൊട്ടു...തണുപ്പ് ! ഐസിനോളം!!
അവന്റെ മനസിലെ മരവിപ്പാകാം..."ബോംബെലോ വല്ലോം പോണം എന്തെങ്കിലും ചെറിയ പണി കിട്ടും...അത് മതി ഒരാളെ കുറച്ചു വീട്ടില്‍ പോറ്റിയാല്‍ മതിയല്ലോ.. എനിയ്ക്ക് പഠിയ്ക്കാനോന്നും വയ്യ..ഒന്നും മനസിലാകത്തില്ല.."
അവന്റെ പ്രായോഗിക ബുദ്ധിയില്‍ എനിയ്ക്ക് അഭിമാനം തോന്നി...മൂക്കാതെ പിള്ളേരെ പഴുപ്പിച്ചെടുക്കുന്ന ഈ കള്ള കാലത്ത് സ്വന്തം കാലില്‍ നിക്കാന്‍ മറു വഴി സ്വയം തേടിയവന്‍...
എട്ടാം ക്ലാസില്‍ തന്നെ ഒരു നാള്‍ ശെല്‍വന്‍ പഠിത്തം നിര്‍ത്തി. പിന്നെ കാണാന്‍ കഴിഞ്ഞില്ല.
അവന്റെ അനിയനെ കണ്ടപ്പോള്‍ പറഞ്ഞു ചേട്ടനെ വകേല്‍ ഒരു ചിറ്റപ്പന്‍ ബോംബക്ക് കൊണ്ടു പോയി എന്ന്. ലക്‌ഷ്യം മാര്‍ഗത്തെ സാധുകരിക്കും.
ഒത്തിരി ഒത്തിരി നാള്‍ കഴിഞ്ഞു...ഞാനും മകളുമായി എന്തിനോ ടൌണില്‍ നിക്കുമ്പോള്‍ പ്രായമുള്ള ഒരാള്‍ അടുത്ത് വന്ന് " എന്നെ അറിയാമോ" എന്ന് ചോദിച്ചപ്പോള്‍ ഞാനാകെ പരുങ്ങി...
ചപ്രന്‍ മുടി...മുഷിഞ്ഞ വേഷം...ആരാകാം ഇത്...." സാറെ ഞാന്‍ പഴയ ശെല്‍വന്റെ അനിയനാ.."
എനിക്ക് വിശ്വാസം വന്നില്ല എന്ന് തോന്നിയിട്ടാകാം അവന്‍ എന്റെ പേരും പറഞ്ഞു...
ഞാന്‍ തോളില്‍ കയ്യിട്ടു... എന്റെ സന്തോഷം പറയാവത് ആയിരുന്നില്ല...നല്ല കൂട്ടുകാരന്റെ , ശെല്‍വന്റെ
വിവരങ്ങള്‍ ആരാഞ്ഞു...മറു പടി ഒരു കരച്ചില്‍ ആയിരുന്നു. ഞാന്‍ ഞെട്ടി പോയി...
" അവന്‍ ബോംബേല്‍ പോയതിന്റെ പിറ്റേ കൊല്ലം അമ്മ മരിച്ചു പോയി. അവന് വരാന്‍ പറ്റിയില്ല...പൈസാ ഇല്ലയിരുന്നിരിയ്ക്കാം. പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു എഴുത്ത് വന്ന് അവന്‍ ഒരു മറാട്ടി പെണ്ണിനെ കെട്ടി എന്ന്...അത് കൊണ്ട് കേറി കെടക്കാന്‍ ഒരു കൂര കിട്ടി എന്ന്. അവിടെ ചെന്നാല്‍ എനിക്കും എന്തെങ്കിലും പണി നോക്കാം എന്നും..." കരച്ചില്‍ തേങ്ങലായി...ഞാന്‍ തോളില്‍ തട്ടി "എന്തിനാ ഇങ്ങനെ കരയുന്നെ എന്ന് ചോദിച്ചതും..."എന്റെ സാറേ ഞാന്‍ അവന്റെ അടുത്ത് പോകാന്‍ ഇത്തിരി കാശും ഒക്കെ പണി ചെയ്ത് ഉണ്ടാക്കി വച്ചു...ഒരിയ്ക്കല്‍ അമ്മാവന്റെ എഴുത്ത് വന്നു അവന്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു അപ്പോള്‍ തന്നെ മരിച്ചു പോയി എന്ന്...റോഡ് മുറിച്ചു കടക്കുംപോഴായിരുന്നു..ആ പൈസാ ഞാന്‍ ആറ്റില്‍ കളഞ്ഞു സാറേ...എനിക്കിപ്പം ആരുമില്ല. ...പിന്നെന്തിനാ പൈസാ..." എന്റെ പിടി വിടുവിച് കണ്ണീര്‍ ഒപ്പി അവന്‍ നടന്നു...

ശെല്‍വന്‍ പറഞ്ഞത് പോലെ...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)