Powered By Blogger

2008, ഡിസംബർ 20, ശനിയാഴ്‌ച

കാള വണ്ടി


കുടമണിയാട്ടി ടക ടക ഒച്ചയോടെ കരകരാന്നു വഴിയില്‍ പതുക്കെ ..ഇടക്കൊന്നു ശീല്ക്കാരമിട്ടു മൂരി നിവര്‍ന്നു കാലിലിലെ ലാടം കൊണ്ടോടി ..മിനുക്കിയ വാല്‍ അറ്റം കോതി ..അതൊന്നു വീശി ആട്ടി ..ചെവിയോന്നു കുടഞ്ഞു ഉണ്ട കണ്ണുകളില്‍ ചാട്ടയടിയുടെ പേടിയുമായി സ റീ ഗ മ എന്നപോലെ മൂത്രം വീഴ്ത്തി ...നടന്നുകൊണ്ട് ചാണകം ചാര്‍ത്തി ...വഴിയൊക്കെ ശുദ്ധീകരിച്ചു കൊണ്ട് ....കൊമ്പുകളില്‍ കിങ്ങിണി തൂക്കി പള്ളക്ക് പൊള്ളിച്ച പാടുമായി...തൂവെള്ള നിറത്തില്‍...നമ്മുടെ ബാല്യങ്ങളില്‍..കൂട്ട് വന്ന ആ ചിത്രം എവിടെ?

രണ്ടു തുടം മറ്റവന്‍ അകത്താക്കി കാലും നീട്ടി തലക്കീഴില്‍ കൈയും വച്ചു ..ചാട്ട കംബ് മുട്ടിനിടയില്‍ തിരുകി ..മയങ്ങി മയങ്ങി....ഇടക്കൊന്നുണര്‍ന്നു "കാളാ" എന്നൊന്ന് വിളിച്ച് ..വീണ്ടും മെല്ലെ മയങ്ങി..ചന്തയില്‍ നിന്നും മടങ്ങിയ ആ വണ്ടിക്കാരന്‍ എവിടെ?

സ്കൂള്‍ വിട്ടു വരുമ്പോള്‍ പുസ്തകം താങ്ങാന്‍..സിനിമാ നോട്ടീസ് പറ പറപ്പിക്കാന്‍ ...ഓടുമ്പോള്‍ ചാടിക്കയറി അഭ്യാസം കാട്ടാന്‍...തടി ബ്രേക്ക് ടെക്നിക് അല്‍ഭുതത്തോടെ കണ്ടു നിന്ന നമ്മളും....

3 അഭിപ്രായങ്ങൾ:

മുസാഫിര്‍ പറഞ്ഞു...

ഈ ഫോട്ടൊ എവിടെ നിന്നാണ് കിട്ടിയത്,ഇപ്പോള്‍ കാളവണ്ടി ഉണ്ടെങ്കില്‍ തന്നെ ഒക്കെ ടയര്‍ ചക്രങ്ങള്‍ ആണല്ലോ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കാളകളും വണ്ടിക്കാരനും തമ്മിലുള്ള ദൂരം
തീവണ്ടിയുടെ ഡ്രൈവറും ഗാര്‍ഡും തമ്മിലുള്ള
ദൂരമായിരിക്കാം...
അവിടെ വയര്‍ലെസ്സും ഇവിടെ ചാട്ടയുമാണ്..
ഏക സംസാര മാര്‍ഗം......

ഓര്‍മ്മകള്‍ ഒരു നിറഞ്ഞ ആശ്വാസമാണ് ...
മറവികള്‍ ഇല്ലാതിരിക്കട്ടെ...
ആശംസകള്‍...

ബാലചന്ദ്രന്‍ ചീറോത്ത് പറഞ്ഞു...

വല്ലാതെ മഥിക്കുന്നൊരു ഓര്‍മയാണിത്. നൊസ്റ്റാള്‍ജിയ എന്നൊക്ക സായിപ്പന്‍മാര്‍ പറയുന്ന അതേ സാധനം തന്നെ. ഇനിയും ഇത്തരമൊരു കാളവണ്ടി കിഴക്കന്‍ മലയിറങ്ങി വരുമോ?... സാധ്യതയില്ല...