സമാധാനമില്ലാതവരുടെ സമാധാന മാര്‍ഗമോന്നുമല്ല ഈ സ്വാമി. ഇളം കാറ്റില്‍ ഇളകിയാടുന്ന മേല്മുണ്ടിനടിയില്‍ ഒളിപ്പിച്ച ..കീഴ്മുണ്ടിനകത്തെ ആശ്വാസവുമല്ല. തിരുനെറ്റിയില്‍ വരഞ്ഞ ചെമ്പൊട്ടു തിലകവുമല്ല. ഉരുണ്ട കണ്‍ കോണുകളില്‍ പിടയ്ക്കുന്ന കാമനകളെ ഉണര്തുവാനുള്ള മന്ത്രവുമില്ല...സാംബ്രാണി തിരി കത്തുന്ന നേര്‍ത്ത സുഗന്ധത്തില്‍ മുനിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ അരണ്ട വെളിച്ച്ചത്ത്തില്‍ ഉണര്‍ന്നു വരുന്ന അദ്വൈത ഭാവവും ..ഭജനയില്‍ ഇളകിയാടുന്ന ..മുടിക്കെട്ടുമില്ല..നാരീ പൂജയും ..നാഭീ പൂജയും വശമില്ല.
പിന്നെയോ..ആധുനിക ശാസ്ത്രവും മനുഷ്യ മീമാംസയും തമ്മിലൊരു ആധ്ധ്യാത്മിക സമോവായം!!
റാണി ഉറുമ്പിന്റെ കാമ പൂര്‍ത്തി ഇല്ലാത്ത ഉല്പാദന ക്രിയകള്‍ ..സ്വയംഭൂ ആയ ഉറുമ്പിന്‍ കുഞ്ഞുങ്ങള്‍...അതിനിടയില്‍ റാണിയെ പ്രാപിക്കാന്‍ അറിയാതെ പോലും ശ്രമിച്ചാല്‍ പാവം സൈനികന്‍ ഉറുംബിനെ ഗുണ്ട ആക്ട് പ്രകാരം അകത്താക്കി ..ഉരുട്ടി ..ചാറെടുത്ത് ..കക്കയം ഡാമില്‍ തള്ളുമത്രേ മറ്റു സൈന്ന്യങ്ങള്‍!!
ഇന്നലെയും ഇതു പോലൊരു ആഖ്യാനം ഞങ്ങളുടെ വല്ല്യകുളതും നടന്നതായി ഏടില്‍ കാണുന്നു.
എടിലെ പശു പുല്ലു തിന്നില്ല.. എന്നാലോ ..പുല്ലുമില്ല പശുവുമില്ല.
ഒരു പാവം ശുദ്ധ ഗതിക്കാരന്‍ ശിന്കിടി അല്ലെങ്കില്‍ ഉപയോഗ ക്രിയ കൊണ്ട് സ്വാമി പാദം ആയി തീര്‍ന്ന പുരുഷ രത്നം ..കഥ!
നാളേറെയായി നമ്മുടെ കുഞ്ഞിരാമന് ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നുമില്ലാ കാലം. ഒരുചായക്കട..അവിടെ വിറകു കീറല്‍ പിന്നെ...സമോവര്‍..സുഖിയന്‍..ബോണ്ടാ..പലഹാരങ്ങള്‍ പലവിധം..ഒപ്പം..മടക്കുസാന്‍ മധുര സേവ പരുവം , ചായക്കട പിള്ള ചേട്ടന്റെ ഭാര്യ ..നിത്ത്യ യൌവന തൈല ചാര് ലേപന ശീല....രാജമ്മ ഇച്ചേയിയുമ്!! ച്ചാല്‍ ഒന്നും രണ്ടും മൂന്നും പറഞ്ഞു കുഞ്ഞിരാമാനുമായി .അങ്ങടന്ഗ് അടുത്ത്..ഇത്തിരി വശായി. എന്താ കഥാ ..
കീഴ്മേല്‍ മറിഞ്ഞു സദാചാരം..പിള്ളച്ചേട്ടന്‍ അരയില്‍ തിരുകിയ ബീഡി ഒരെണ്ണം എടുത്തു സമോവറിന്റെ കീഴില്‍ കാട്ടി കത്തിച്ചു..ആരോ കൊണ്ടു കൊടുത്ത മൂലവെട്ടി മൂന്നെണ്ണം ഒന്നിച്ചു വീശി..കാലെടുത്തു ബെന്ചില്‍ വച്ചു ..കെട്ട മുറി ബീഡി ചെവി പുറകില്‍ തിരുകി.. പറ്റ് പുസ്തകം (ഒരു ചായക്കടക്കാരന്റെ വേദ പുസ്തകം!) ഒന്നു രണ്ടാവര്‍ത്തി ഉരുവിട്ട് മെല്ലെ മയക്കത്തിന്റെ ദോശ മാവിലെക്ക് ആഴ്ന്നിറങ്ങി.
ശേഷം ..കുഞ്ഞിരാമനും രാജമച്ചെയിയും അരി ആട്ടു തുടങ്ങി..നവ യൌവനവും വന്നു നാള്‍തോറും..
കാലം കൊഴിഞ്ഞു കൊഴിഞ്ഞു ..കളം മൂത്ത് ഇച്ച്ചെയിക്ക് "ല്ലതായി"...ഒന്നു , രണ്ടു..സര്‍ക്കാര്‍ അപ്പോത്ത്തിക്കിരി അതെല്ലാം പിഴുതു കളഞ്ഞു!
അങ്ങനെ കുഞ്ഞി രാമനും ഒരുകൊച്ചു ക്ലെയിം ആയി... അടുത്ത ഒഴിവിലേക്ക്!!
പോകെ പോകെ .ഇച്ചേയി ഒരു നിബന്ധന വച്ചു..'നീ അതങ്ങ് മുറിക്കണം." കുഞ്ഞിരാമന്‍ അറിവില്ലാ പൈതം ചോദിച്ചു "യേത്"? "ഡാ , ല്ല ഞരമ്പും കുന്തോം".."അത് കാരണമാ ഈ പുക്കാറെല്ലാം"...ഇച്ചേയി പറഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ കണ്വിന്സിടായി!! ഓ. കെ . പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞു . അര്യാട്ടാന്‍ രാമനില്ല..കൊച്ചാട്ടനും ഇച്ച്ചെയിയും ആകെ അസ്വസ്ഥരായി ..രണ്ടു വിധം ..കാരണം..വിറകു കീറലും..അരി ആട്ടും! രണ്ടും മുടക്കം!!
ഒരു നാള്‍ പത്ത് മണിക്കുള്ള പാര്തസാരധി ബസ്സില്‍ വന്നിറങ്ങി നമ്മുടെ രാമന്‍.
എല്ലാവര്ക്കും ആശ്വാസം!" നീ എവിടായിരുന്നു"? കൊച്ച്ചാട്ടന്റെ സ്നേഹോഷ്മളമായ ചോദ്യം. എടുത്തു രാമന്‍ കൈയില്‍ ഒരു ബക്കറ്റും , നേര്യതും..നൂറു രുഫായും.."ഇതെല്ലാം എന്റെ കൊച്ച്ചട്ടനാ"..രാമന്റെ നിഷ്കളങ്കമായ സമ്മാനം. കാപ്പി ഊതി ഊതി കുടിച്ചും കൊണ്ട് രാമന്‍ ഇച്ച്ചെയിയോടെ പറഞ്ഞു.."നേരാ എന്ടിച്ച്ചെയി..ഉറുമ്പ് കടിക്കുന്ന വേദന പോലുമില്ല..ഇത് അറിഞ്ഞെന്കില്‍ നേരത്തെ ഞാന്‍ പോയേനെ. " ഇച്ചേയി നാണിച്ചു പോയി.
കൊച്ചാട്ടനും കാര്യം പിടി കിട്ടി ..ഇച്ച്ചെയിക്ക് കുടി ഇറക്കല്‍ നോടിസ് കൊടുത്തു..
ഇച്ചേയി സാഷ്ടാന്ഗം വീണു ..ഭഗവാന്റെ പടത്തില്‍ പിടിച്ച് സത്ത്യം മൂന്നു. ശബരിമലക്ക് തേങ്ങാ ..പളനിക്ക് കാവടി..കൊച്ചാട്ടനും ബോധ്യമായി ഇച്ച്ചെയിടെ സത്ത്യ സന്ധത..ഇവളെയോ ഞാന്‍ സംശയിച്ചു? മനസ്ത്താപം അടക്കി കൊച്ച്ചാടന്‍ ഇച്ച്ചെയിയെ സ്വാന്തനത്തിന്റെ തൊട്ടിലാട്ടി..ഉമ്മ..എന്നിട്ട് പറഞ്ഞു.." ഈ നന്ദി ഇല്ലാത്ത പരിഷ നമ്മളെ എല്ലാം നാണം കെടുത്തി"..ഇച്ചേയി കുറുകി .കുറുകി..തലയാട്ടി പറഞ്ഞു .".ഇവനെ ഇനി പണിക്കു വേണ്ടാ..നമുക്ക് ആ പാവം തമിഴനെ മതി"..
കുഞ്ഞിരാമന്‍ മുണ്ടും ബക്കറ്റും എടുത്തു ..മെല്ലെ വഴിയില്‍ ഇറങ്ങി..മുകളില്‍ സട്രീറ്റ്ല്യ്റ്റ് ..താഴെ ടാറിട്ട റോഡ്..നടന്നു..
അടുത്ത കുപ്പയില്‍ ..ആരോ പണി സാമാനം സൂക്ഷിക്കുന്ന ചായ്പ്പിന്റെ ഓരം ചാരി ..ഓരോരോ കഥകള്‍ ഓര്‍ത്തോര്‍ത്ത് ..കരഞ്ഞു കരഞ്ഞു ..ഉറങ്ങിപ്പോയി.
വെളുത്തപ്പോളും പള്ളിക്കൂടം പിള്ളര്‍ കല പിലാ പോയപ്പോളും ഉറക്കം തന്നെ.
അങ്ങനെ ആ പേര്‍ വീണു..സ്വാമി കുപ്പക്കുഴി.
എല്ലാ കാമനകളും ചോദനകളും മുറിച്ചു കളഞ്ഞ ..നിത്ത്യ ബ്രഹ്മ ചാരിയായി ..ബക്കറ്റും ..മഗ്ഗുമായി..മറ്റൊരു സ്വാമി!!
അദ്വൈത തത്വങ്ങള്‍ എന്നും സത്ത്യമെന്നു നേരെ കണ്ടെത്തി..രണ്ടില്ല ഒന്നേ സത്ത്യം..അല്ലെങ്കില്‍ ആ തമിഴനും ഞാനും അദ്വൈതവും തമ്മില്‍ എങ്ങനെ ചേരും? സ്വാമി സ്വയം മീമാംസകനായി.
ഫ്ലാറ്റും, കാറും ,കൊടിയും ,ആനന്ദ നൃത്തങ്ങളും ഒന്നുമില്ലാതെ കുപ്പക്കുഴിയിലെ വേദാന്തിയായി ..അരിയാട്ട് തത്ത്വങ്ങള്‍ അദ്വൈത തത്ത്വങ്ങളുമായി ഇട കലര്‍ത്താതെ..
ആരെയും നോവിക്കാതെ ..ആരോടും പരിഭവമില്ലാതെ ..പൂര്‍വാസ്രമ സ്മരണയില്‍ ..കാലം കഴിച്ചു സ്വാമി.
നാല് സംവല്സരം മുന്പ് മഹാസമാധിയായി!
2 അഭിപ്രായങ്ങൾ:
ഹഹഹ ബക്കറ്റ് എന്നും പൈസയെന്നും കേക്കുമ്പോഴേ പേടിയാ.... !!!
നമ്മുടെ സ്വാമിമാരുടെ പിതാമഹന്‍ .... കുപ്പ സ്വാമി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ