Powered By Blogger

2009 ജനുവരി 24, ശനിയാഴ്‌ച

കിഴവന്‍മാരും കാസ്ട്രോയും

ക്യുബയുടെ ..അല്ല ..ലോകരുടെ തന്നെ ഫിദല്‍ അനാരോഗ്യത്തിന്റെ , പ്രായാധിക്ക്യത്ത്തിന്റെ ഇരുള്‍ മുറിയില്‍ നിന്നും കാലമേറെ ചെന്നപ്പോള്‍ തന്റെ സ്വന്തം ജനങ്ങളോടായി പറയുന്നു "ഞാനൊന്നും എഴുതിയിട്ട് കാലങ്ങള്‍ കഴിയുന്നു..വയ്യായ്ക എന്നെ ശാരീരികമായി തളര്‍ത്തുന്നു..നിങ്ങള്‍ ക്ഷമിക്കണം. ഇനി മരണം ഈ വളവില്‍ നിന്നെങ്ങാനും ചാടി വീണാല്‍ ..നിങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ പോയാല്‍ അതും മാപ്പാക്കണം."

ഒരു പിതാമഹന്റെ അന്തസ്സാര്‍ന്ന വിട വാങ്ങല്‍ അനുമതി ചോദ്യം ..പിന്‍ തുടര്ച്ചക്കാരോടും ..പിന്‍ വഴിയേ വരുന്നവരോടും.

ഇവിടെ..എത്രയോ കടല്‍ കിഴവന്‍മാരെ ഇളകിയ വയറോടെ ..നാറുന്ന പരുവത്തില്‍ ..ഒരു വിട വാങ്ങല്‍ പോയിട്ട് അതിന്റെ മട്ടും ഭാവവും പോലും കാണിക്കാത്ത ..ഭാരങ്ങളായി തോളിലേറ്റി ..ചുമ്മുന്നു!!.

ഒരു അനു ബന്ധ കഥ. കാരൊലിന്‍ കെന്നഡി കണ്ട സ്വപ്നം ..ഹിലാരിയുടെ കിടക്ക ..അതിന്മേലൊരു ഉറക്കം. നടന്നില്ല. പാവത്തിന് അനുഭവ പരിചയം കുറവാണ് എന്ന് ആരോ ഒരുത്തന്‍ ഉടക്ക് വച്ചു പോലും.

ഇവിടെ..ഈ കഥയും അന്ന്യം. ഗര്‍ഭത്തിലെ ചാപിള്ളയെപ്പോലും രാജാവായി വാഴിക്കും നമ്മള്‍!!
കൊണ്ടു പോകത്തില്ല ചോരന്മാര്‍ ..കൊടുക്കുംതോറും ഏറി വരുന്നു ഈ ശാപങ്ങള്‍!

1 അഭിപ്രായം:

ullas പറഞ്ഞു...

അതാണ്‌ അന്തസ്സ് . നമ്മുടെ പല കിഴവന്മാര്‍ക്കും ഇല്ലാതെ പോയത് . ഒരു പരട്ടു കിഴവന്‍ മകളെ ദില്ലി എക്ക് അയച്ചിരിക്കയാണ്‌ . ഒരു രാജ്യസഭ സീറ്റ് തരപ്പെടുത്താന്‍ . കഷ്ടം . ഇവിടെ ആണ് ദയാവധത്തിന്റെ ആവശ്യകത നമ്മള്‍ അറിയുന്നത് .