Powered By Blogger

2009, ഫെബ്രുവരി 4, ബുധനാഴ്‌ച

പനി മനസ്സ്.

പിതാമഹന്മാരുടെ താവഴി സ്വത്ത്...അച്ഛന് കിട്ടിയത് കാല് നീട്ടി വളഞ്ഞു പുളഞ്ഞു കിടക്കാന്‍ ഒരു ചാര് കസേര.

നരച്ച കാലും കൈയും ..കാപ്പി കമ്പില്‍ കോര്‍ത്ത പിഞ്ഞിയ കാന്‍വാസ് തുണി..ആകമാനം ഒരു പഴന്ച്ചന്‍ മട്ടും മണവും .. മാതിരിയും..എന്നാലോ അതിലിരിക്കാന്‍ അടിപിടി കയ്യാംകളി...അലസന്മാരെ വാര്‍ത്തെടുക്കുന്ന ഒന്നാംതരം മൂശ!

ചൊട്ടയിലെ എന്റെ സിംഹാസനം ..വളര്‍ന്നപ്പോഴും..മുതിര്‍ന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും..
കുഞ്ഞും നാളിലെ അടിപിടി അതിലിരിക്കാന്‍ ..ബാലരമ വായിക്കാന്‍ പെങ്ങളുമായി..പിന്നെ ക്യു നില്ക്കുന്ന അച്ചനും അളിയനും ഒക്കെയായി..

വരാന്തയുടെ ഓരം ചാരി ഈ മൂപ്പിലാന്‍ വിശ്രമിക്കുമ്പോള്‍, ഇതിലിരുന്നു വിശ്രമിക്കാത്തവര്‍ ആരുമില്ല! വരുന്നവരും പോകുന്നവരും സ്വന്തം ഭാരം ഇളയ്ക്കുന്ന ഒരു ചുമടു താങ്ങി..ആ റോള്‍ എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല .

താങ്ങിയെടുത്ത് ചാവടി മൂലയില്‍ കുടി വച്ചു..ഹാവൂ ..മൂപിലാനും സന്തോഷം..കാലം പോകവേ പെങ്ങള്‍ ..അമ്മയായി...അമ്മൂമ്മയായി...അച്ഛന്‍ ഈ സ്വത്ത് എനിക്ക് തന്നിട്ട് കാണാ മറ, ഓര്‍കാ മറ കൂട് വിട്ടു പോയി...ഏതോ ചാര് കസേരയില്‍ അലസ നിദ്രയിലാകാം..

ആരും ഇരിക്കാനില്ലാതായപ്പോള്‍ മൂപിലാനും സങ്കടം...ഒരു നാള്‍ നോക്കിയപ്പോള്‍ എലിവാലന്‍ പൂച്ച ..കുടച്ചക്രം പോലെ ചുരുണ്ട് ..മഹാസമാധിയില്‍ ! നേരിയ കൂര്‍കം വലി..മെല്ലെ പമ്മി പതുങ്ങി ചെന്നു ചെവിയില്‍ പിടിച്ചതും..ഞെട്ടി അലമുറയിട്ടു അടുക്കളയിലേക്ക് ...പോയ വഴിയും കിടന്ന വഴിയും എല്ലാം ..മത്തിയുടെ മണം! രാവിലെ മീന്‍ വെട്ടുന്നിടത്ത് കണ്ടിരുന്നു, വയറു നിറഞ്ഞപ്പോള്‍ അതിനും വിശ്രമിക്കാന്‍ ഈ പാവം ചാര് ശീലന്‍.
ഞാനീ പ്രായമെത്തിയതും.........
പനി ..ജലദോഷം ..ഇടവപാതി പോലെ ഇട മുറിയാതെ മുതല കണ്ണ് നീര്‍ വീഴ്ത്തി...മൂക്കിലൂടെ അരുവി ഒഴുകിയൊഴുകി..ആരും അടുക്കാത്ത ..ഒന്നിന്റേയും മണം ..രുചി ഒന്നുമില്ലാതെ..ചുമ്മാ ഒരു ജീവനുള്ള മനുഷ്യക്കോലമായി..ഇടക്കിടെ തുമ്മി തുമ്മി..ഈ ചാര് കസേരയില്‍..പൂര്‍വ ജന്മങ്ങളിലെക് ഊളിയിട്ട് ..ഈ കസേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ മനസാ നിരൂപിച്ച് ...ഇങ്ങനെ കിടക്കുമ്പോള്‍ ...നെറ്റിയില്‍ വെള്ള പഞ്ഞി പൊതിഞ്ഞു അതിന്മേല്‍ തണുത്ത വെള്ളം നനച്ച് തൂവെള്ള ചിറകുവീശി പനിയുടെ മാലാഖമാര്‍ എനിക്ക് ചുറ്റും പറന്ന് നടക്കുന്നു.

പണ്ടേ ഭാര്യ പറയും അവളെക്കാള്‍ എനികിഷ്ടം ഈ കസേരയാണെന്നും.".ഇതില്‍ കിടന്നു ഈ മനുഷ്യന്‍ കൈ കൊണ്ട് മേയ് തൊടാതായെന്നും"..."അച്ഛന്‍ ജനിച്ചപ്പോഴേ കൂടെ കൂടിയതാ ഈ കസേരയെന്നു " ഇതില്‍ കിടന്നു കൊണ്ട് മകളുടെ വഹ മറ്റൊരു കമന്റ് ..

ഈ പനി മനസ്സ് എന്നും ഉണ്ടായിരുന്നെന്കില്‍ ..ഈ കസേരയില്‍ കിടന്നിങ്ങനെ കിനാവ് കാണാമായിരുന്നു. എന്ത് രസം..കൈത്തോടിന്‍ കരയില്‍ കാട്ടുചേമ്പും പൂ കൈതയും..കഥ പറഞ്ഞു പറഞ്ഞു ഒഴുകുന്ന തോട്ടില്‍, നെറ്റിയില്‍ കുറിയുമായി ഇടക്കിടെ എന്നെ നോക്കുന്ന മാനത്താന്‍ കണ്ണി മീന്‍ ...മറു കര തേടുന്ന പുളവന്‍ ..വെള്ളത്തില്‍ വന്ചി തുഴയുന്ന ആശാന്‍..നീലാകാശം പോലെ പരന്നുകിടക്കുന്ന പച്ച പാടം...വരമ്പില്‍ ചാടി കളിക്കുന്ന തവള കുട്ടന്മാര്‍..

തോള്‍ സന്ചിയും തൂക്കി വള്ളി നിക്കറും പുള്ളി ഉടുപ്പും ..കാലില്‍ വെള്ള ചെരുപ്പും..കയ്യില്‍ കാക്ക തണ്ടും..ഒരു കയ്യില്‍ അച്ചന്റെ ചൂണ്ടു വിരലിന്റെ അറ്റവും....പൊടി മൂടി കിടക്കുന്ന ഓര്‍മയുടെ വഴിത്താരകള്‍ എന്റെയോ..പനിയുടെയോ..അതോ ഈ കസേരയുടെയോ...

5 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എനിക്കും ഉണ്ട് അങ്ങ് ദൂരെ ... എന്നെയും കാത്തിരിക്കുന്നുണ്ടാവണം.. എന്റെ ചാരുകസേര ... അതിലിരുന്നാല്‍ എല്ലാം മറക്കും...!!
ആശംസകള്‍ ഈ ഓര്‍മ്മപ്പെടുത്തലിനു... !

siva // ശിവ പറഞ്ഞു...

ശക്തവും സുന്ദരവുമായ ഓര്‍മ്മകള്‍..... റിയലി സോ നൈസ് ഒണ്‍.....

ullas പറഞ്ഞു...

ആ ചാരു കസേര ഇപ്പഴും ഉണ്ടോ ? സായിപ്പിന് പഥ്യ മാണ് . അവന്റെ അത്ഭുതങ്ങളില്‍ ഒന്നാണ് .

വിജയലക്ഷ്മി പറഞ്ഞു...

Ormakal ayavirakkiyathu nannaayirikkunnu..aashamsakal!

shajkumar പറഞ്ഞു...

പ്രിയ..ഉല്ലാസണ്ണനും. ശീവക്കും..പകല്‍കിനാവനും...വിജയനും..ചിത്രകാരനും..വിജയലക്ഷ്മി അവര്‍കള്‍ക്കും...ആയിരം നന്ദി. ബാക്കി നന്ദി ഇനിയുള്ള കമണ്റ്റുകള്‍ക്ക്‌.