Powered By Blogger

2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

എട്ടു പെറ്റ വയറ്റില്‍ ഒരു ചക്കക്കുരു.

ഇയിടെ ഒരു മദാമ എട്ടു പെറ്റു. അതും പോരാഞ്ഞ് ആരോ പറയുന്നു മുന്‍പും പെറ്റിട്ട് ഉണ്ടെന്നും.

ഇതൊക്കെ പേറിന്റെ മഹാത്മ്യത്ത്തിനു വേണ്ടിയായിരുന്നു എന്നും..കുഞ്ഞിക്കാലുകള്‍ പിച്ച പിച്ച നടന്നു കാണണമെന്നും. ഒരു പട്ടാളം സ്റ്റൈല്‍ ജീവിത ക്യാമ്പ്!!

"അമേരികയിലും..മറ്റും ഒത്തിരി പെറ്റു കൂട്ടുന്നവരെ ആദരിചിട്ടുന്ടെന്നും വാര്‍ത്താ മാധയ്മങ്ങള്‍ അവരുടെയൊക്കെ മുഖാമുഖം ലൈവ് റ്റെലിക്കാസ്റ്റ് നടത്തിയിട്ടുണ്ടെന്നും" .."ഇതിലിപ്പം എന്നതാ കൊച്ചെ ഇത്രക്കങ്ങു പറഞ്ഞു നടക്കാനെന്നും" ആയമ്മ പരിഭവം പറയുന്നു. ഗര്‍ഭ നിരോധനമൊക്കെ അറു പഴഞ്ചന്‍ പരിപാടിയാണെന്നും...പിള്ളാരുടെ അച്ചന്‍ എന്നുള്ളതൊക്കെ ഒരുതരം ചൊറിയന്‍ ഏര്‍പ്പാടാണെന്നും.

ഭഗവാനെ ഇവിടുത്തെ മോഡി അണ്ണനും , ബിഷപ്പും, മുക്രിയുമെല്ലാം ഇങ്ങനെ ഒരു ചാന്‍സ് ..മനോ നഗര ചത്വരത്തില്‍ കൊണ്ടു നടക്കുന്ന കാര്യം അവരറിഞ്ഞോ ആവോ!

എട്ടായാലും പത്തായാലും അവരുടെ മടിശീല താങ്ങും. നമ്മുടെ മടിക്ക് ഇതു ശീലവുമില്ല. അതായിരിക്കാം ആരും അവരെ ആള്‍ ദൈവമാക്കാഞ്ഞത്.

അല്ലെന്കി പിന്നെ ഇത്രയും വാശിയുള്ളവര്‍ ആ മരത്തിന്റെ പത്ത് വിത്തെന്കിലും വേണമെന്നു പറയാത്തത് എന്താ?

(വിവരമുള്ളവര്‍ ഇതിന്റെയൊക്കെ ജൈവ രഹസ്യം ചിന്തിക്കട്ടെ. നമുക്ക് പഠിച്ചത് പാടി പാടി നടക്കാം!)

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇനിയും ആയമ്മ അടുത്ത അങ്കത്തിനുള്ള പുറപ്പാടാ...
അടുത്ത തവണ പത്താകാം... എന്താകും കാരണം...ചക്കക്കുരു ഭയങ്കര ഗ്യാസാ.. !!
:)

ullas പറഞ്ഞു...

പെറ്റു മുടിയട്ടെ ആര്‍ക്കു ചേതം . പണ്ടൊക്കെ എട്ടും പത്തും ഇവിടെ നാട്ടു നടപ്പായിരുന്നു .ഒരു പ്രസവത്തില്‍ അല്ലെങ്കിലും . തമ്മില്‍ കൂട്ടിയിടിച്ചിട്ടു നടക്കാന്‍ വയ്യാന്നായി .

Vijayan പറഞ്ഞു...

പെറ്റുകൂട്ടുന്നവർക്കും പെൻഷൻ വരുമൊരുകാലം

siva // ശിവ പറഞ്ഞു...

ഈ വര്‍ത്തമാനം രസകരം....കൌതുകകരം....