മാര്‍ക്സ് മെലിഞ്ഞാല്‍ പണ്ടൊക്കെ പരമാവധി ഒരു എന്ഗല്സ് അല്ലെങ്കില്‍ ഒരു ലെനിന്‍..രൂപാന്തര പ്രാപ്തിയായാലും..ഒന്നോ രണ്ടോ ഇ .എം.എസ്..അതിനപ്പുറമൊന്നും ഒരു പരിണാമ സിധാന്തകാരനും ഒന്നും ചിന്തിച്ചു കാണില്ല!
ഇവിടിപ്പം ദേ കെടക്കുന്നു .. താടി..മുടി ഒരു വശത്തേക്ക് ..മീശ വായിലേക്ക്..നര..ഭാവഹാവാദികള്‍ ..ഇങ്ങനെയും ഒത്തു ചേരുമോ..ആരോ പറയുന്നു പരിണാമ സിധ്ധാന്തത്തിലെ ആദ്യത്തെ കണ്ണിയാണെന്ന്..ഹോമോ സാപ്പിയന്റെ തലതൊട്ടപ്പന്‍ ..കുരങ്ങന്‍ ആണെന്നും..കുരങ്ങന് താടി ..മുടി..കണ്ണാടി..ഒക്കെയുണ്ടായിരുന്നു എന്നും!
ശിവനെ ..ചുമ്മാതല്ല ഏതൊക്കെയോ കണ്ണാടി കടക്കാര്‍ കുരങ്ങിനെ കണ്ണാടി വച്ചു പരസ്യബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചത്. വരാന്‍പോകുന്ന കാര്യം അവര്‍ മുന്പേ കണ്ടു. ഓടുന്ന പട്ടിക്ക് ഒന്നേകാല്‍ അടി മുന്പിലെന്നാ..
വേറൊരാള്‍ പറയുന്നു.. സാഹിത്ത്യ നഭോ മണ്ഡലത്തിലെ വെള്ളി നക്ഷത്രമാ..അക്ഷരങ്ങളുടെ അവസാനമില്ലാത്ത ആശയ കൂട്ടായ്മയില്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ബൌധിക സംത്രാസങ്ങളുടെ അപാരമായ അപനിര്‍മിതിയുടെ പുനരഖ്യായകന്‍..
ഇനിയും ഒരാള്‍ പറയുന്നു ...ആഗോള വല്‍ക്കരണ കാലത്തെ ച്യുതികള്‍ അപ്പാടെ മാറ്റാന്‍ ധര്മാസംസ്ഥാപനാത്മായ..
ചക്കാളത്ത്തി പോരാട്ടത്തില്‍ പുരം കത്തുന്നു....പുരയിലുള്ളവര്‍ വെന്തു ചാകുന്നു..വൃദ്ധ ശാപം..കുലം മുടിക്കുന്നു ...അഭയമില്ലാത്ത്ത ആത്മാവിനെ അടക്കിയിരുത്താന്‍ മന്ത്രവാദങ്ങള്‍ ഒന്നും ഫലിക്കാതെയാകുന്നു..
താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...
പിന്നെയും രൂപാന്തര പ്രാപ്തരായി..ഒടിയന്റെ വേഷം മാറല്‍ പോലെ..
ഗതിയില്ലാത്ത നമ്മുടെ ആത്മാവുകള്‍ ഒന്നിലും രൂപം മാറാന്‍ കഴിയാതെ അവസാനം ഈ പൂര്‍വികന്മാരോടെ പറയും..
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ ..വാലും പൊക്കി കൊണ്ടോടും..
7 അഭിപ്രായങ്ങൾ:
അള മുട്ടിയാല്‍ ചേരയും കടിക്കും എന്നല്ലേ . ഭഗവാനെ ഇവന്‍മാര്‍ ഇത് മുടിപ്പിച്ചേ അടങ്ങു .
കുരങ്ങന്മാരെ ആരു ഭയക്കും?
മാര്‍ക്ക്സ് മെലിഞ്ഞതല്ല,തടികൂടി
പൊട്ടാവുന്ന പരുവത്തിലായതാണ്.
അജീര്‍ണ്ണം തന്നെ കാരണം.
മാര്‍ക്സ് മെലിഞ്ഞാല്‍ എന്ന പ്രയോഗം
കലക്കി.
ഒരു കവിതപോലെ...
താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...
:)
ഹെന്റമ്മേ.... ഇതാണ് ശരിക്കും പരിണാമം.....
Aa mahaane kandal kaalanum karanjukondodum.
പ്രിയ..ഉല്ലാസണ്ണനും. ശീവക്കും..പകല്‍കിനാവനും...വിജയനും..ചിത്രകാരനും. .വിജയലക്ഷ്മി അവര്‍കള്‍ക്കും..ഒപ്പം അഞ്ജാതക്കും.ആയിരം നന്ദി. ബാക്കി നന്ദി ഇനിയുള്ള കമണ്റ്റുകള്‍ക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ