Powered By Blogger

2009, ജനുവരി 2, വെള്ളിയാഴ്‌ച

കമ്പം ഫാസ്റ്റ്.

മാണിക്യന്‍ എന്ന് വിളിച്ചാല്‍ 'പ്ലാഗ്യാരിസം ' എന്ന ഇംഗ്ലീഷ് ചെല്ല പേരു വീഴും.
ഇതൊരു മാണിക്യന്റെ ആത്മ കഥ. ഈ ക്രിസ്തുമസ് പുതു വല്സര പുണ്ണ്യ നാളുകളില്‍ ! എവിടെ നിന്നോ വന്നു ഒരിടത്തേക്ക് പോയ ഒരു പാവം കാളയുടെ ഡയറി.

ഈ യാത്ര തുടങ്ങിയത് എവിടെ നിന്നെന്നറിയാം...തമിഴ് നാടിന്റെ നെല്ലറയായ തേനിയുടെ പരുപരുത്ത നെല്പാടങ്ങളില്‍ നിന്നും. ഒരു പക്ഷെ കൊമ്പും കുലുക്കി കലപ്പയും വച്ച് സൂപ്പര്‍ താരമായി വയല്‍ വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു പാവം രായ മാണിക്യത്തിന്റെ കഥ-
ഉഴലിന്റെ കാലം കഴിഞ്ഞു അഴലിന്റെ കാലത്തേക്ക് ഒരു മിണ്ടാ പ്രാണിയുടെ വിലാപയാത്ര.

കലപ്പ വച്ചു കെട്ടിയവന്‍ ഒരു നാള്‍ കണ്ണില്‍ ചോരയില്ലാതെ അടിച്ച് തെളിച്ച് തേനിയുടെ പ്രാന്തത്തില്‍ നിന്നും കംബതിന്റെ കാള ചന്തയിലേക്ക് ...മുസലി പവര്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ടോ എന്തോ...ഉഴവിനു പറ്റില്ല എന്ന് സ്വയം വിധിച്ചു.
കമ്പത് ഒരുപാടു സമാന ദുഖിതരെ കണ്ടു... പല പല രോഗങ്ങള്‍ ..നമ്മുടെ നാട്ടിലെ വയോജന കേന്ദ്രത്തിലെ മാതാ പിതാക്കളെ പോലെ...ആര്‍കും വേണ്ടാതവരായി..
അവിടെ നിന്നും അശോക് ലൈലാന്റ് ലോറിയില്‍ ഒരു കേരളാ ടൂര്‍. സമയം രാത്രി രണ്ടു മണി. കൂട്ടുകാരൊക്കെ വെള്ളം പോലും കിട്ടാതെ അര്‍ദ്ധ മയക്കം. ഞാന്‍ ഏകനായി ...
തിങ്ങി ഞെരുങ്ങി നില്ക്കുന്ന കൂറ്റന്‍ മാരുടെ ദയനീയമായ തുറിച്ചു നോട്ടങ്ങള്‍ ...എന്തൊക്കെയോ ആലോചനയില്‍ അങ്ങനെ മുണ്ടക്കയം ..അവിടെ നിന്നും നിലത്തിറങ്ങി ..രണ്ടു പെട വീതം ...നിക്കറിട്ട ഏതോ ഒരു മനുഷ്യ രൂപം ..ഒരു "കൊസറന്".
ചുണ്ടില്‍ പുകയുന്ന ബീഡി ..കയ്യില്‍ നീണ്ടുകൂര്‍ത്ത ചാട്ട കമ്പ്‌ ..ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ കീറിയ ഒരു ബനിയന്‍...അവന്‍ ഞങ്ങളെ ആട്ടി തെളിച്ചു ..അക്ഷരാര്‍ത്ഥത്തില്‍...നടന്നു നടന്നു...ഏതോ മറ്റൊരു ചന്തയില്‍..നേരം പര പര ..ക്രിസ്തുമസോ..ഈസ്ടരോ..പുതു വര്‍ഷമോ..മെല്ലെ അറവു കടയുടെ ഓരം ചാരി..
അറിയാം ഏതോ കുഞ്ഞചായന്റെ..ഊണ് മേശ പുറത്ത് ..ഉള്ളിയും തേങ്ങാ കൊത്തും ..കടുകും കുരുമുളകും താളിച്ചങ്ങനെ...അല്ലെങ്കില്‍.ഒടിഞ്ഞ കാല്‍ വച്ചു കെട്ടി പൂഴിയില്‍ പൂന്തി നില്ക്കുന്ന മേശയുടെ മെഴുക് പിടിച്ച പുറത്ത് ..ഒരു അലുമിനിയം പിഞ്ഞാണത്തില്‍ കടലിലെ തോണി പോലെ ഒത്തിരി ചാറിനു നടുവില്‍ ഇത്തിരി കപ്പയുമായി ഷാപിന്‍റെ തൊടുകറിയായി
ബീഫ് എന്ന ചെല്ല പേരില്‍....തൊട്ടു നക്കാന്‍...

കാലം ഇനിയും വരും....

4 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

ഓ. ടോ.
ഇവിടെ ആദ്യമായാണ്..
എല്ലാ പോസ്‌റ്റും വായിച്ചു...
വലിയകുളത്തിന്റെ ചരിത്രം വിശദമായി എഴുതുക..
ആശംസകള്‍...
എന്നെ പഠിപ്പിച്ചത് ഓര്‍മ്മയുണ്ടോ ?
ഞാന്‍ ഓടംവേലിലെ കോശിച്ചായന്റെ മകനാണ്..
പുതുവത്സര ആശംസകള്‍ നേരുന്നു...
മറ്റൊരു വലിയകുളംകാരന്‍ (ജീവിക്കുവാനായി പ്രവാസി)

siva // ശിവ പറഞ്ഞു...

ഹോ! എത്ര നല്ല ഭാഷ..... ഇനിയും കുറച്ചു കൂടി വേണമായിരുന്നു.....

ullas പറഞ്ഞു...

പാവം രായമാണിക്യം .നമ്മള്‍ പുനത്തില്‍ അല്ലല്ലോ .എന്തും എഴുതാം പറയാം .

Rejeesh Sanathanan പറഞ്ഞു...

എഴുത്തിന്‍റെ രീതി തന്നെ ഒരുപാട് ആകര്‍ഷിച്ചു.