പുതു വല്സരത്തില് ഓരോന്നൊക്കെ ചുമ്മാ അങ്ങ് തീരുമാനിക്കുന്നു..മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള്‍ കൂടണം ..ശിവരാത്രി കാണേണം ..പച്ചക്കറി മാത്രം..കഴിച്ചാലും..കോഴി,കുടി നിര്‍ത്തി..
ദാ..ഇപ്പം ഒത്തിരി പഠനങ്ങള്‍ നടന്നുവെന്ന് പറയുന്നു..മാനസിക രോഗ ലക്ഷണങ്ങള്‍ ഈ തീരുമാനക്കാര്‍ കാണിക്കുന്നു എന്ന്. ഗുരുവായൂരപ്പാ ഏതായാലും നമ.. ശിവാ നമ്മളെകൊണ്ട് ഇതൊന്നും പറ്റാത്തത് കാരണം ഉള്ള മാനസിക രോഗങ്ങളെ ഉള്ളൂ.
തീരുമാനങ്ങള്‍ ആരുമറിയാതെ മുക്കുമ്പോള്‍ ..ഡിപ്രെഷന്..കഴിവില്ലാത്തവന് എന്നൊരു തോന്നല്‍. ..വിദ്വേഷം ഒക്കെ തോന്നും പോല്‍ ..
ഉള്ളത് കൊണ്ട് ഓണം പോലെ ..അല്ലാതെ കര്‍ണ ശപഥം കടും കൈയാകുമോ?
മറുവഴി പറയുന്നു..വ്യായാമം..പ്രകൃതിയോടെ കൂടുതല്‍ സല്ലാപം..പുതിയ ഹോബികള്‍ ..സാമൂഹ്യ ജീവിയാകുക..(ഇനിയെന്കിലും!)
എളിയിലിരിക്കുന്ന പിച്ചാത്തി പാക് വെട്ടാനും , നഖം വെട്ടാനും..അല്ലാതെ കുത്താനും..കൊളുതാനുമല്ല ..അതിന് കഴിയുകയുമില്ലാ..
പിന്നെന്തിനു വലിച്ചൂരി വീശണം!!
2 അഭിപ്രായങ്ങൾ:
പണ്ടത്തെ പോലെ ഇപ്പൊ പാക്ക് കിട്ടാനില്ല.. നഖം വളരുന്നുമില്ല...
ചുമ്മാ വെച്ചിട്ട് എന്ത് ചെയ്യാനാ .. എടുത്തു വീശട്ടെ.. എന്നാലല്ലേ നാലാള് കൂടൂ ....
ജീവിതം മൊത്തം ഒരു മനോരോഗമായിരുന്നു എന്നു തോന്നുന്നത് ഒരു മനോരോഗമായിരിക്കുമോ
എന്നൊരു സംശയം. സ്വന്തം രോഗം തിരിച്ചറിയുന്നതിനെയായിരിക്കുമോ സ്വബോധം എന്നുപറയുക ? ചിന്തകള്‍ക്കും ഭ്രാന്തുപിടിക്കുമായിരിക്കും!
പുതുവര്‍ഷാശംസകള്‍ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ