ഒരു ചരിത്ര പുരുഷന് - അഥവാ - കുലഗുരുക്കളുടെ മുന്പില്, അറിവിന്റെ പാരാവാരത്തില്‍ നിന്നും ഒരു തുള്ളി ഇറക്കാന്‍ ചോദിച്ച അറിവേതുമില്ലാത്ത ശിഷ്യ പാഴ്തുള്ളികലോടു ..ഗുരു ഉവാച..
"അറിവിന്റെ പാരസ്പര്യം ഇറക്കുമ്പോള്‍ ഒരു കീഴാള മേലാള പര്പ്രേഷ്യത്തിന്റെ പുനരാവര്തന കാലഘട്ടത്തിലൂടെ നാം കടന്നു പോവുകയും അപ നിര്‍മാണ പ്രക്രിയയുടെ ആനുകാലിക സൈദ്ധാന്തിക കാലുഷ്യങ്ങള്‍ നമ്മുടെ ചിന്തകളുടെ സ്വാംശീകരണത്തെ അപ്പാടെ കീഴ്മേല്‍ ....." വന്ന പാവങ്ങളില്‍ ഒരുത്തന് വീണു! മറ്റവന് കണ്ണുതള്ളി വെള്ളത്തിനായി കേണു!! മൂന്നാമന് ചിണുങ്ങി " ഒരു സെമിനാറിന് അങ്ങയെ വിളിക്കാന്‍ വന്നതാ..അങ്ങ് വരണം...നമ്മുടെ സ്വന്തം ടിപാര്ട്മെന്ടാ കുട്ടികളാ"...കരഞ്ഞുപോയി പാവത്താന്‍...
വീണ്ടും ഗുരു ഉരച്ചു " നിങ്ങളുടെ സെമിനാറുകളുടെ സാന്കത്യം എന്ത്? താരപ്പോലിമയില്‍ തൂങ്ങി ആടുന്ന വിദ്യാഭാസ ആവര്‍ത്തനങ്ങളുടെ ഉത്ഘാടനങ്ങളല്ല ..സെമിനാറുകള്‍. ബുദ്ധിയും അറിവും തമ്മിലുള്ള പ്രവേശന സാധ്യമാണ് ...സെമിനാറുകള്‍.." മൂന്നാമന് തല താഴ്ത്തി, അവന്റെ തലക്കകം പൂരം വെടിക്കെട്ട് നടന്നു...പല കളറുകള്‍ .. പരവശനും..
കണ്ടു നിന്നവര്‍ ഗുരുവിന്റെ പാണ്ടിത്യ ശോഭയില്‍ കണ്ണ് ചിമ്മിയങ്ങനെ...വാ തുറന്നങ്ങനെ മരപ്പാവകലെപ്പോലെ..
ഗുരു പിന്നെയും വചനം " ഞാന്‍ ഈ ലാവണ ചുമരുകള്‍ സീമാ ബന്ധിതമാക്കിയിരിക്കുന്നു .ഇതു വിട്ടു പുരയിലേക്ക് പോലും ഇല്ല. "
വീണവനും ഇരുന്നവനും ..കണ്ണോട് കണ് നോക്കി ..ഒന്നു ,രണ്ടു ,മൂന്നു...ഇറങ്ങി ഓടി.
മറ്റൊരു സെമിനാറിന്റെ ക്ഷണക്കത്ത് ഗുരു കൈയില്‍ എടുത്തു ..തന്റെ പേര് തങ്ക ലിപികളില്‍ അടിച്ചിരിക്കുന്നത് ഒന്നു കൂടെ നോക്കി..മൂന്നു സ്റ്റാര്‍ ഹോട്ടലില്‍ ആഗോള സാമ്പത്തിക മാന്ദ്യതെക്കുരിച്ച് രാഷ്ട്രിയ ആചാര്യന്മാര് ..(തന്നെ ഇവിടെ കുടി വച്ചവര്‍ ) നടത്തുന്ന വാക്ക് പയറ്റിലെക്കുല്ല ക്ഷണം." പോകണം.' ഗുരു മനസ്സില്‍ ഉറപ്പിച്ചു.
അനന്തരം വൈരുദ്ധ്യാത്മക ഭൌതീക വാദം കൈയ്യില്‍ എടുത്തു..വ്യാഘ്യാനം എഴുതാന്‍.!!
3 അഭിപ്രായങ്ങൾ:
കൊട്ട് ഏറ്റു.........സുഷുംനയില്‍ അമ്ല മഴ പെയ്യിക്കുന്ന വര്‍ഗമാണ് , സൂക്ഷിക്കണം .
ലാല്‍സലാം സഖാവേ... ബീഡിയുണ്ടോ ...തീപ്പട്ടി ....!!
അക്ഷര തെറ്റുകള്‍ മാറ്റുമല്ലോ... ആശംസകള്‍...
പിന്നെ വേര്‍ഡ് verifivation (വാക്ക് തിട്ടപ്പെടുത്തല്‍:)...മാറ്റുമല്ലോ.. :(
അല്ല, അങ്ങേരും തൊട്ടിയാണോ?
For god's sake get rid of this stupid word verification! Trying the third time!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ