വിണ്ണോര് നാട്ടില്‍ നിന്നും വല്ലപ്പോഴും വരുന്നുണ്ടെന്ന് പറയുന്ന തളിക അല്ലിത്
മണ്ണിലെ സന്കടങ്ങളുടെ പറക്കും തളിക. ഹാസ്യം നിറഞ്ഞ പഴയ സിനിമയെ ഓര്‍മിക്കാം!
എന്നാല്‍ കഥയല്ല കാര്യമാണ് . ശിവന് പിള്ള ചേട്ടന്റെയും , കുടുംബത്തിന്റെയും , അയ്യപ്പന് എന്ന ബസിന്റെയും കദന കാവ്യം!!
ആനെയെപ്പോലെ സ്നേഹം ..തലയെടുപ്പ് ..ആരോഗ്യം..എല്ലമുണ്ടായിരുന്നിട്ടും ..നൂറു പേരെ ഒക്കെ ഒറ്റ ട്രിപ്പിന് കടത്തി ..ജീസസിനെയും , മദീനയെയും തോല്പ്പിചിട്ടുന്റെന്കിലും ..അവസാനം ആര്‍കും വേണ്ടാതെ കട്ടപ്പുറത്ത് തളക്കപ്പെട്ട അയ്യപ്പന്റെയും ..സി സി ബാന്കുകാരനെ ഒളിച്ചു നടന്ന ശിവന് പിള്ള ചേട്ടനും മകനും ..അവരോട് ..നട്ടാല്‍ കുരുക്കാത്ത കളവു പറഞ്ഞ ഭാര്യയും..മകളും..അവരുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരമില്ലാ സമസ്യയായി ഇന്നും ഞെട്ടിക്കുന്ന സത്യം!
അയ്യപ്പനെ ആര് കടത്തി?
നല്ലകാലത്ത് പത്തും പതിനായിരവും കളക്ഷന്‍ ഉണ്ടായിരുന്ന കാലം..എമ്മാന് മാര്‍ക്ക് കൈക്കൂലി , കണി , ഉടുതുണി , ഓസ് പാസ് എന്ന് വേണ്ടാ എല്ലാം കഴിഞ്ഞാലും അന്ചെട്ടു രൂപാ മിച്ചം.! എന്നും വൈകുന്നേരം കോഴി ,സ്മാള്‍ ..കാറ് പിടിച്ചു സിനിമാ ..ശീമാട്ടിയില്‍ ഒരു തുണി എടുപ്പും പാട്ടും..അടി പൊളി കഴിഞ്ഞാലും ..പിന്നേം മിച്ചം എന്നൊരു കാര്യമെയൂള്ളൂ..
അന്നേരം ആരാ ഈ കടം ഒക്കെ ഓര്‍ക്കുക? ഒന്നും മനപ്പൂര്‍വമല്ല ..നാളേം അയ്യപ്പന് ഓടുമല്ലോ ..നാളേം കളക്ഷന്‍ കിട്ടുമല്ലോ അന്നേരം സി.സി. അങ്ങടക്കുമല്ലോ..പിന്നെ ഇന്നെന്തിനാ ഈ തല പുകച്ചില്‍ ? അല്ലെങ്കില്‍ തന്നെ ഇന്നു മാത്രമല്ലേ സത്യം?
അയ്യപ്പനോടി..ആളും കേറി ..കാശും വീണു...സി സി മാത്രം അടഞ്ഞില്ല..അവിടെ തുടങ്ങുന്നു കദനം!
വന്നു വന്നു സി സി ക്കാര് വന്നാല്‍ പോകാതെയായി ..സ്വന്തം വീട്ടില്‍ ഒളിച്ചും പാത്തും .ഹൊ..എന്തൊരു ..പീഡനം..അയ്യപ്പനെ അടിച്ച് കൊണ്ടു പോകാന്‍ ശ്രമം ..മനസ്സില്ലാ മനസ്സോടെ ..ചാടുകള്‍ ഊരി..പ്ലാവിന്റെ ചുവട്ടില്‍ തളച്ചു. അവന്റെ കണ്ണ് നീര് ആര് കാണാന്‍?
എല്ലാവര്ക്കും വലുത് പണമാണല്ലോ..കാലം കഴിഞ്ഞു ..ചാടില്ലാതെ അയ്യപ്പനെ തെളിക്കാന്‍ വീണ്ടും ശ്രമം..അങ്ങനങ്ങ് വിട്ടാല്‍ അവസാനം എന്താകും..ഓടിക്കുന്ന വളയവും ..ചവിട്ടുന്ന എല്ലാ സാമഗ്രികളും ഊരി മാറ്റി...പോരാത്തതിന് അകത്തെ കമ്പിയില്‍ വിശ്വസ്തനായ പട്ടിയേയും പൂട്ടി. രാത്രി ഉറങ്ങാതെ അയ്യപ്പന് കാവലിരുന്നു..
പക്ഷെ ..ഒരു നാള് നേരം ഉദി തെളിഞ്ഞു വന്നപ്പോള്‍ അയ്യപ്പനില്ല! അന്ന് തോന്നി ഇവന് വല്ല അന്യ ലോകത്ത് നിന്നും വന്നു പോയതാണോ എന്ന്!
പിന്നെ സി സി കമ്പനിയില്‍ നിന്നും വിളി വന്നപ്പോളാണ് ഞെട്ടിയത്..പട്ടിയെ തിരികെ കൊണ്ടു പോന്നോളാന്‍ ...
ഇന്നും ഈ..യു .എഫ്.ഓ ഒരു പ്രഹേളിക തന്നെ...!!
4 അഭിപ്രായങ്ങൾ:
ശൈലി ഇഷ്ടപ്പെട്ടു. പക്ഷെ കഥയ്ക്ക് ഒരു പൂര്‍ണത വന്നില്ല എന്ന് തോന്നി. പിന്നെ ഈ UFO യുടെ പ്രസക്തി എന്താണ്?.
പാവം അയ്യപ്പന്.....
വരവിന്റെ ഒരംശം മാറ്റിവച്ചിരുന്നെങ്കിലോ. ആള്‍ക്കാര്‍ക്ക് ഇങ്ങനെ തോന്നാത്തഥ് ഒരു പ്രഹേളിക തന്നെ!
ഒബാമയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ