മനസ്സിനെ തപിപ്പിക്കുന്ന ചലച്ചിത്ര ഗാനം. ആറ്റു നോറ്റ് ഉണ്ടായ ഒരുന്ണിയെ വേര്‍പിരിയുന്ന മാതൃ , താത ദുഃഖം. ഉണ്ണി പോയി , സ്വന്തം കെട്ടു പാടുകളുടെ ഭാണ്ടവുമായി . ജീവിച്ചിരിക്കെ വേര്‍പാടിന്റെ തീരാത്ത വ്യധയുമായി കരഞ്ഞും ഉറങ്ങിയും..ഉണര്‍ന്നും..കാലം കഴിച്ചു..കളിവീടും .
"എമ്പ്റ്റി കേജ് " മന്സ്സിനുണ്ടാകുന്ന ചലനങ്ങള്‍ ഏകാന്തത..ദുഃഖം..കൂടുതലും സ്ത്രീകളില്‍. ഇതിനൊരു മറുവഴി ഉണ്ടോ? ഉണ്ടെന്നല്ല..ഇതൊരു വിഭ്രമാല്മക അനുഭവമെന്നും പറയുന്നു.
ഉണ്ണി സന്ന്യാസതിനായി പോയി സ്വന്തം വഴിയിലൂടെ..അത് ഉണ്ണിയുടെ കല്പിക്കപെട്ട നിയോഗാമോ അല്ലെങ്കില്‍ നിവൃത്തികെടോ . അമ്മയുടെ ദുഖത്തിനൊ അച്ഛന്റെ മൂക വ്യധകള്കോ ഉണ്ണിയെ തിരിയെ തരാന്‍ പറ്റിയില്ല.
ഇവിടെ ഇന്നും എത്രയോ ഉണ്ണികള്‍ എത്രയോ കാര്യങ്ങള്‍കായി വീടും നാടും വിട്ടു പോകുന്നു..
അവര്‍ പോകുമ്പോള്‍ തീര്‍ച്ചയായും പിച്ച വച്ച് ..ഒച്ച വച്ചേ നടന്ന വഴിത്താരകള്‍ നിഴലില്ലാ വഴികളാകും. ഇത് പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. കരച്ചിലും..വേര്‍പാടും നമ്മുടെ സ്വാര്‍ധമോ?
രണ്ടായാലും പിന് വിളി വിളിക്കാതിരുന്നാല്‍ നാളെ അവര്‍ക്കും പറന്ന് ചേക്കേറാന്‍ ഒരു ചില്ല കിട്ടാം. " മനസ്സു നന്നായ് വരേണം മഹാനാകണം. " ഇത് മറ്റൊരു ഗാനത്തിന്റെ വരികള്‍.
മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുക ..മാതാവും പിതാവും ചേരുന്ന സന്തോഷത്തിന്റെ കളിവീടിനെയാണ്. അല്ലെങ്കില്‍ നോക്കെത്താ ദൂരത്തിരുന്നു അവര്‍ കൊതിക്കുന്നത് അതാകാം.
വൃദ്ധ സദനങ്ങളിലെ കഞ്ഞി വീഴ്ത്ത്തലുകള്‍ ഒഴിയാന്‍..നമ്മളാല്‍ ഇത്രയുമെങ്കിലും..കണക്കില്ലാ പുസ്തകം തുറന്നു എന്നോ മറന്നു വച്ച സ്നേഹത്തിന്റെ പീലി ഒന്നുഴിയാം.
എമ്പ്റ്റി കേജ് കള്‍ക്ക് വിട.
2 അഭിപ്രായങ്ങൾ:
എമ്പ്ടി കേജ് ഉണ്ടാവാതിരിക്കട്ടെ .അല്പം ദയ , കരുണ ഇവയെല്ലാം മനസ്സില്‍ നിന്നും ഒഴിയാതെ ഇരിക്കട്ടെ .
കളിവീട് ഒരുപാടു നൊമ്പരപ്പെടുതിയിട്ടുന്ടു.......!
പുസ്തകം തുറന്നു എന്നോ മറന്നു വച്ച സ്നേഹത്തിന്റെ പീലി ഒന്നുഴിയാം.
എമ്പ്റ്റി കേജ് കള്‍ക്ക് വിട.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ