Powered By Blogger

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

മാഷ് അഥവാ പോസ്റ്റ് മാഷ്‌

ഇത്തിരി ചെ താടി ..ചിന്ത വട്ടവും അത് തന്നെ.
വിടര്‍ന്ന കണ്ണുകള്‍, മലര്‍ന്ന ചുണ്ടുകള്‍ ഒരു തുറന്ന ലക്കൊട്ട് പോലെ.
അല്പം പശ ചുണ്ടിന്റെ കോണുകളില്‍ എപ്പോളും,
ഒരിക്കലും ഒട്ടിക്കാത്ത ഒരു ലക്കൊട്ടിനുള്ള ഒട്ടിപോം പശയായി.

ഒത്തിരി കാര്യങ്ങള്‍ ...മാര്‍ക്സിസം ..മാന്ത്രികം...ആള്‍ദൈവങ്ങള്‍...ആണവ കരാര്‍...
നീണ്ടുപോകുന്ന ചര്‍ച്ചാ പാരസ്പര്യങ്ങളില്‍ ഉയര്ന്നു കേള്‍ക്കുന്ന മദ്യ മീമാംസകള്‍!

മകടോവേല്‍ വിസ്കി കളം കളം രൂപമുള്ള കുപ്പി..ഒരു ഫോറിന്‍ മെയില് പോലെ...
പണ്ടൊക്കെ നല്ലതായിരുന്നു..ഇപ്പോളോ വെറും പട്ട..മല്ല്യാ ഇത്ര കള്ളനോ?
ബാറ്റ ചെരുപ്പോ അതിലും കഷ്ടം..ദേ ഒരെണ്ണം നാല് മാസം ..തീര്ന്നു കഥ.

രാഷ്ട്രീയത്തിലോ ..എന്താ കഥാ..ഇവന്മാര്‍ ഭരിക്കുന്നോ അതോ..ഭരണി പാടുന്നോ..ആകമാനം നമ്മള്‍
ജനമെന്നു പറയുന്ന കഴുതകള്‍ ...താങ്ങുന്നു നാണമില്ലാതെ...

ക്രിസ്ത്ത്യാനിയുടെ പുത്തന്‍ നാട്യങ്ങ്ലോ ...എന്റെ കൂട്ട് കാരാ..മൊബൈല് മോര്‍ച്ചറി ..ശവപാട്ട് കച്ചേരി..ഫുഡ് പാക്കെറ്റ്..ഇടിത്തീ വീഴും ഇവന്മാര്‍ ഇങ്ങനെ പോയാല്‍..

പാവം പാവം മാഷ്‌.

അറിഞ്ഞു, ഇന്നലെ പെട്ടന്നുമരിച്ചു.
ഒത്തിരി നാള്‍ ഷുഗര്‍..ഇത്തിരി നാള്‍ പ്രെഷര്‍ ....ഹാര്‍ട്ട് അറ്റാക്കും.

ഒരു മൊബൈല് മോര്‍ച്ചറിയില്‍ തണുത്ത് ..ഡെഡ് ലെറ്റര്‍ ഓഫിസിന്റെ കാര്യസ്ഥനായി ..
ശകലം പോലും മകടോവേല്‍ കളം കളം ..വിസ്കി ഇല്ലാതെ..മാര്‍ക്സിസമില്ലാതെ..ബാറ്റ ചെരുപ്പ് പോലും ഇല്ലാതെ..

ഒരു ശവ പാട്ടു കച്ചേരിക്ക്‌ കാതോര്‍ത്ത് ...

ഏകാന്തതയില്‍ ..മാതൃഭൂമി , മലയാളം..വാരികകള്‍ ഇല്ലാതെ..
മുകുന്ദനും..വിജയനും ..സകറിയായുമില്ലാതെ..കൈ രണ്ടും നെന്ചില്‍ വച്ച്..ഒരു കാര്യത്തിലും..പണ്ടെന്നപോലെ
നിഷ്കാമനായി..നിര്‍ഗുണ പരബ്രമ്മമായി..ഇനി വരാനുള്ള കത്തുകള്‍ വന്നിട്ട് വേണം...മണി ഓര്‍ഡര്‍ വന്നിട്ട് വേണം.."ടാക് ഖര്‍ "പൂട്ടാന്‍.

മേല്‍വിലാസമില്ലാത്ത ലോകത്തെ ഡെഡ് ലെറ്റരായി മാഷും പോകുന്നു.

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുറച്ചു വാക്കുകള്‍ കൊണ്ട് ഒത്തിരി കാര്യങ്ങള്‍ പറയുന്ന കൂട്ടുകാരാ... വേദനിപ്പിച്ചു...!

ullas പറഞ്ഞു...

ഇങ്ങനെ ഉള്ള മാഷ് മാരെ മഷിയിട്ടു നോക്കിയാലും കാണില്ല .വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ഗം .

Vijayan പറഞ്ഞു...

ജോയ് മാഷിനെ മൊബൈൽ മോർച്ചറിയിൽ...!
കാണാതെ പറ്റുകയുമില്ല.....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

മേല്‍വിലാസമില്ലാത്ത ലോകത്തെ ഡെഡ് ലെറ്റരായി മാഷും പോകുന്നു.

മരണങ്ങളെ ആഘോഷങ്ങളും ചടങ്ങുകളുമായി ആചരിക്കുന്നവര്‍ക്ക് മുമ്പില്‍ വരച്ചു കാണിക്കാവുന്ന നല്ലൊരു ചിത്രം പോലെ മനോഹരം! നന്നായി മാഷെ നന്നായി! സസ്നേഹം ......... വാഴക്കോടന്‍.