Powered By Blogger

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

അജിയൊരു ഒരു തുടര്‍ കഥ.

അജി . വയസ്സ് ഇരുപത്തിനാലും ചില്ലറയും , അവിവാഹിതനും വിവാഹിതനും അല്ല... വലിയകുളം മുക്കിന്റെ സ്പന്ദിക്കുന്ന മനസ്. .സുന്ദരന്‍. വേള് വെളുങ്ങനെ ചുക ചുകന്നങ്ങനെ , വലിയ തലയുടെ ചന്തം അകമേ ഇല്ലെന്നു മാത്രമല്ല അതിന്റെ അഹമ്കാരവുമില്ല!

ഒന്നൊന്നര വയറും, നാല് നാലര പൊറോട്ടയും..മുട്ടയും..ഉള്ളി വലിയ കഷണങ്ങളാക്കി ..കടുക് പൊട്ടിച്ചിട്ട് ..ചാറു കുഴഞ്ഞ മുട്ടകറി പോറോട്ടയില്‍ മുക്കി മുക്കി... .ചായക്കടയില്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കു വച്ച്..ഇടക്കിടെ അജിയുടെ ഭാഷയില്‍ "എല്‍ ഗി " ഫോണില്‍ ചില മിസ്‌ കോളുകള്‍ വിളിച്ച്..പുന്നാരം പറഞ്ഞു ...
ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം, അഴക്,രാശി എല്ലാം കണക്കാക്കാന്‍ പന്ചാന്ഗം പഴയത് പോരാ, കവടിയും വേണം. അത് കൊണ്ടു തന്നെ ആര്‍ .ടി. അധികാരികളെ കാണിക്കാറില്ല...അവരുടെ സ്വസ്ഥത കളയണ്ട...

കാലത്തെ മൃഷ്ടാന്നം കഴിഞ്ഞാല്‍ ..സ്ഥിരം ഓട്ടമായി..ആറേഴു പേരുമായി " ബെവ്കോയിലെക്കുള്ള" പയണം തുടങ്ങുകയായി . ഒരാള്‍ക്ക്‌ പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പതും. എന്നാലും വലിയകുളം മുക്കിലെ വയസ്സന്‍ ക്ലബ്ബുകള്‍ക്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!

ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചത്ത് വെക്കണം !' അജിയുടെ മറുമൊഴി ഉടന്‍!!

അജി അച്ഛനോടായി ഒരിക്കല്‍ " മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "

എന്നോ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ്‌ കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!

ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!

ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " , ആപ്പുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?

ഇലക്ഷന്‍ കാലം എന്തിനോ പോലിസ് കൂട്ടം കൂടുന്നത് തടഞ്ഞു....അജി ഓടി അണച്ച് വന്നു പറഞ്ഞു " അണ്ണാ മുക്കിനു നിരോധാന്ജയാ"

അധികം കളിയാക്കുന്നവരോട് അജിയുടെ വാണിംഗ് " ചോട് മറന്നു എണ്ണ തൂക്കരുത് മോനേ..."

വൈകുന്നേരം കൂടണയാന്‍ ...ഒരു ചില്ലയില്‍ ചേക്കേറാന്‍ ...ചിറകൊടിഞ്ഞ കുഞ്ഞു പക്ഷിയായി..
ബെവ്കൊ" ഓട്ടത്തില്‍ കിട്ടിയ ദ്രാവക ടിപ്പുകള്‍ കൂട്ടി കൂട്ടി ....നാക്ക് കുഴഞ്ഞു ...അപ്പോഴും നല്ല കാര്യങ്ങള്‍ ...ചീത്ത കാര്യങ്ങള്‍ ഒന്നും തരം തിരിയാതെ....

വലിയകുളം മുക്കിന്റെ ....ബെവ്കൊ ഫാന്‍സ്‌ കൂട്ടത്തിന്റെ ...സാരധിയായി..നാളത്തെ ഓട്ടം സ്വപ്നം കണ്ട്
ഒരു പഴയ വയലാര്‍ ഗാനം മുക്കി മുക്കി ...നിഷ്കളങ്കനായി....ഉറക്കത്തിന്റെ ആഴങ്ങള്‍ തേടുന്നു അജി.

4 അഭിപ്രായങ്ങൾ: