Powered By Blogger

2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ജനയിതാവിന്റെ ജനഹിതം!

ജനാധിപത്യപരമായി ചിന്തിച്ചിരുന്നോ, അതോ തനി എകാധിപത്യമായിരുന്നോ ...അറിയില്ല.
അമ്മ ഒന്നും പറഞ്ഞിട്ടില്ല...എന്റെ ജനനത്തെപറ്റി. അച്ഛന്റെ ജനാധിപത്യ സന്കല്പങ്ങള്‍ ഉഗ്രനായിരുന്നിരിക്കാം!! അതാണല്ലോ കാലം പോക പോകെ ഞാന്‍ വളര്‍ന്നതും ഒത്തിരി ഒത്തിരി പി .എസ്.സി ഗൈഡുകള്‍ ചവച്ചരച്ചതും ...ഉറക്കളപ്പിന്റെ നീളുന്ന രാത്രികളില്‍ കട്ടന്‍ കാപ്പിയും ...അച്ഛന്റെ തന്നെ ബീടികളും ശരണം ആയതും. ആരൊക്കെയോ നേര്‍ച്ചകള്‍ നെര്‍നിരുന്നിരിക്കാം എന്നതും...
അവസാനം തൊഴിലിടം കിട്ടിയതും.
പിന്നെ തീരാ ലോണുകളുടെ പാതാള കുഴികളില്‍ മുങ്ങിയും പൊങ്ങിയും അങ്ങനെ..അങ്ങനെ..

ഒടുക്കം ഈ ജനാധിപത്യത്തിന്റെ മുടിഞ്ഞ സംരക്ഷണത്തിനായി "പത്താമതും" ഇലക്ഷന്‍ ഡ്യുട്ടി എന്ന കാലം തെറ്റാത്ത മഹാമാരി വസ്സുരി പോലെ വന്നു എന്നെപോലെയുള്ള "പിച്ച്ചാം ദേഹി" കളെ കുനിഞ്ഞു അനുഗ്രഹം ചൊരിയുന്നതും.
ഉത്ത്തുങ്ങങ്ങളില്‍ കള്ളനോ കൊള്ളക്കാരനോ.. ആധിപത്യത്തിന്റെ തണുപ്പന്‍ മുറികളില്‍ ജനതയുടെ മുന്നേറ്റത്തിനായി പാളത്താറും ഉടുത്ത് ..മുറുക്കി തുപ്പി ...കയ്യാം കളി ..കോല്‍ കളി കളിക്കാന്‍ ....വേദി ഒരുക്കാന്‍ ഈ ഇലക്ഷന്‍ ഡ്യുട്ടി ആപ്പീസര്‍ുംമാരുടെ ഒഴിയാ മുതുക് എന്തെല്ലാം സഹിക്കണം?
കാലത്തെഴുന്നെല്കണം..പല്ലുകള്‍ തേക്കണം..(ശൌചമൊ..വിരെചനമൊ ഹാന്‍ഡ് ബുക്കില്‍ പറയാത്തത് കാരണം വേണമെന്നില്ല ..കാരണം" വോട്ടര്‍ " എന്ന് ഓമനപെരുള്ള ജനാധിപത്ത്ത്യങ്ങള്‍ അതൊന്നും കാണുന്നില്ലല്ലോ..)
വെളുത്ത മുണ്ടുടുക്കണം ..പരപരാന്ന് വെളുക്കുമ്പോള്‍ ആള്‍കൂട്ടം വിയര്‍പ്പില്‍ മുങ്ങി താഴുന്നിടം കണ്ടെത്തി "ക്യു " എന്നുള്ള അഴുക്കു ചാലില്‍ നീന്തി നീന്തി ചെല്ലണം..
അപ്പോള്‍ കിട്ടും ആധിപത്യത്തിന്റെ യന്ത്ര ചുമടുകള്‍ ...അതും ചാക്കില്‍ കെട്ടി...എവിടെയോ വളര്‍ന്ന പാഴ് മരം അരച്ചെടുത്ത ആര്‍കും വേണ്ടാത്ത ഒത്തിരി ഒത്തിരി കടലാസ് ചുമടുകളും കുന്നു കൂട്ടി..പെരുവഴി അമ്പലം തേടി ഒരു സൌജന്ന്യ യാത്ര..
ഇതു വരെ ചെയ്ത പാപങ്ങള്‍, വിശപ്പായി .. ദാഹമായി ....ഉഷ്ണമായി
ഒലിച്ചിറങ്ങുന്ന വിയര്‍പ്പായി..സ്വയം വേട്ട ആടുമ്പോള്‍ ..എത്തുന്നു ഒരു കുടി പള്ളികൂട വരാന്തയിലോ ഏറു മാടത്തിലോ..
കാണാന്‍ നല്ല ശേല് !! വന്നു നോക്കുന്നവര്‍ അപ്പോള്‍ തന്നെ മടങ്ങും!
വരാന്‍ പോകുന്ന ജനാധിപത്യ ധര്‍മ പ്രക്രിയയുടെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങി ...ഉണരുമ്പോള്‍ "ബൂത്ത് " എന്ന കാലിതൊഴുത്തില്‍ ഇരു കാലികളായി നിരന്നു നില്‍ക്കാന്‍.
അവിടെ എത്തി ഭാണ്ഡങ്ങള്‍ ഇറക്കി മുതുക് നിവര്‍ത്തി സട കുടഞ്ഞ ഏറ്റം മനോഹരമായ നാളെയെക്കുറിച്ച് കൊതുക് സാമ്രാജ്യവുമായി ആശയ വിനിമയം നടത്തി ആളുന്ന മെഴിതിരി അണയും മുന്പേ ഉടുമുണ്ട് വിരിയാക്കി നൂലിട ബെന്ചില്‍ പ്രേതങ്ങള്‍ കണക്കെ കമഴ്ന്നു കിടന്നു ...ഉറങ്ങാതുഴലുന്നു ജനാധിപതയ്തിന്റെ നേര്‍ നടത്തിപ്പുകാര്‍!
ഒടിഞ്ഞ കാലും മുറിഞ്ഞ പലകയും ചേര്ന്ന ബെന്ച്ചും ടെസ്കും മൂകരായി..

കോഴി കൂവുന്നതിനും മുന്പ് ഉണരണം..ആരും കാണാതെ കൃത്ത്യങ്ങള്‍ ..കൃത കൃത്ത്യതയോടെ ...ഞെക്ക് വിളക്കിന്‍ വെളിച്ചത്തില്‍ ഒരു അണിഞ്ജ് ഒരുന്ഗല് തെരുവ് വേശ്യയുടെ ചാരുതയോടെ.
നിരക്കുന്നു വോട്ടര്‍ എന്ന രാഷ്ട്രിയ ചട്ടിയിലെ വറ പൊരി സാമാനങ്ങള്‍!
യന്ത്രം കൂവുന്നു..എല്ലാം യാന്ത്രികം..ആര്‍ക്കോ വേണ്ടി ..ഊഴങ്ങള്‍ കാത്തു കാത്ത് മുടന്തനും കുരുടനും ..ശാന്തി നാളെയെങ്കിലും എന്ന് കരുതി വൃദ്ധ സദനങ്ങളിലെ വിഴുപ്പുകളും....

സമയ രഥം കടക്കുമ്പോള്‍ ചില ചില്ലറ കണക്കുകള്‍ ..എഴുത്തുകള്‍ ..നിധി കാക്കും ഭൂതങ്ങളായി ജനവിധി , യന്ത്ര കുടുക്കയില്‍ അടച്ച് മൂടി വീണ്ടും ....കഴുത ചുമടായി നീണ്ടു കിടക്കുന്ന പുരുഷാരതിനിടയില്‍...നാറുന്ന വായും നീറുന്ന ശരീരവും ....
കുംഭ മേള ...അവസാനം കുടത്തിലെ ഭൂതത്തിനെ ഒരിടത്ത്തിരുത്ത്തി ...പടിയിറങ്ങി ചൂട്ടു പടേനി ...പാതിരാ കോലങ്ങളായി ചുവടു വച്ച് ...വേച്ച്...തിരിച്ചിറക്കം.

ജനിപ്പിച്ച്ചവരെ പരാകി മുടിച്ച്‌...ലഭിച്ച തൊഴിലിലെ തീരാ കടങ്ങള്‍ പോലും ...നെറി കേടാല്‍ മറന്നു ഈ ജോലി ഒന്നൊഴിഞ്ഞെങ്കില്‍ ...എന്ന് സ്വയം ശപിച്ച് ...
അല്ലെങ്കില്‍ ഈ ജന്മം തന്നെ എന്തിനെന്ന് വെറുത്ത്....സര്‍വ നാഡികളും തളര്‍ന്നു ..
വീട്ടിലേക്കുള്ള വഴി പോലും മറന്ന്....വരാനില്ലാത്ത ബസും കാത്ത് കാത്ത് ..
മറ്റൊരു ജനാധിപത്യ ജന്മം!

2 അഭിപ്രായങ്ങൾ:

 1. ജനിപ്പിച്ച്ചവരെ പരാകി മുടിച്ച്‌...ലഭിച്ച തൊഴിലിലെ തീരാ കടങ്ങള്‍ പോലും ...നെറി കേടാല്‍ മറന്നു ഈ ജോലി ഒന്നൊഴിഞ്ഞെങ്കില്‍ ...എന്ന് സ്വയം ശപിച്ച് ...
  അല്ലെങ്കില്‍ ഈ ജന്മം തന്നെ എന്തിനെന്ന് വെറുത്ത്....സര്‍വ നാഡികളും തളര്‍ന്നു ..
  വീട്ടിലേക്കുള്ള വഴി പോലും മറന്ന്....വരാനില്ലാത്ത ബസും കാത്ത് കാത്ത് ..
  മറ്റൊരു ജനാധിപത്യ ജന്മം!

  ഹഹഹ കലക്കി...

  മറുപടിഇല്ലാതാക്കൂ
 2. ഇലക്ഷന്‍ ഡ്യൂട്ടി ഇല്ലാത്ത പെന്‍ഷന്‍ കാലം . അസൂയ തോന്നുന്നോ കുട്ടാ . സര്‍ക്കാര്‍ ജീവനകാരന്റെ ഗതികേടുകള്‍ ആരറിയാന്‍ .

  മറുപടിഇല്ലാതാക്കൂ