ഒരിക്കലും കുരീപ്പുഴയുടെ ജെസ്സി അല്ലായിരുന്നു.
കളിക്കൂട്ടുകാരിയോ, ഇളയതോ, മൂത്തതോ എന്നുള്ള തര്‍ക്കത്തില്‍ കിടന്ന
പരിചയമോ അല്ലായിരുന്നു.
ബന്ധു..മിത്രം ഇത്തരം കല്യാണ ചരമ കുറി കോണുകളില്‍
വെറുതെ കാണുന്ന അക്ഷരങ്ങളുമല്ലായിരുന്നു
കുഞ്ഞും നാളിലെയിടെയോ മറന്നു വച്ച ഒരു ചോക്ക് മുറി
അല്ലെങ്കില്‍ കാക്ക തന്ട്
അതുമല്ലെന്കില്‍ പുസ്തകതാളില്‍ കുടഞ്ഞിട്ടു വച്ചിരുന്ന മണം പോകാത്ത കുട്ടികുറ പൌഡര്‍
ഇടക്കിടെ ഊതി പറപ്പിക്കുമ്പോള്‍ ക്ലാസ് മുറിയില്‍ പരക്കുന്ന നേര്‍ത്ത പൌഡര്‍ മണം.
ജെസ്സി. എന്നും ഓര്‍മ മാത്രമായിരുന്നു.
സന്കല്പതിലെ മഞ്ഞിന്‍ നേര്‍ത്ത പാളി നീക്കി
നീലാകാശ ചരുവിലെവിടെയോ നിന്നും വെള്ള ചിറകു വീശി
മെല്ലെ പറന്നു പറന്നു താഴ്ന്നു വന്നു
എന്നെ കൈ പിടിച്ച്ചുയര്‍ത്ത്തി
പിന്നെ ചെറു ചിരി സമ്മാനിച്ച് പറന്നകന്ന
എന്നോളം പ്രായമുള ഒരു തീരാ കനവ്.
നിലത്ത്തെഴുത്തിനു ഒന്നിച്ചിരിക്കുമ്പോള്‍
ആശാന്‍ ഓലയുടെ തല കെട്ടാന്‍ പഠിപ്പിക്കുമ്പോള്‍
ചാര് പലകമേല്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു പരസ്പരം
എഴുത്തോല തല കെട്ടി നാരായം കോറി കളിക്കുമായിരുന്നു.
അപ്പോള്‍ ജെസ്സിയെ കുട്ടികുറ പൌഡര്‍ മണം!
വെളുത്ത മഞ്ഞിച്ച മുഖം നിറയെ വാരി പൂശിയിരിക്കുന്നു!!
ജെസ്സിയുടെ അപ്പന്‍ പട്ടാളത്തില്‍ നിന്നും കൊണ്ടു വന്ന
ഹെയര്‍ ഓയിലും ചാര്‍മിസ് സ്നോയും എനിക്ക്
പുരട്ടി തരുമായിരുന്നു
വരിക്ക പ്ലാവിന്റെ ചോട്ടില്‍ എല്ലാവരും കൂടി
കൊത്തം കല്ല് കളിച്ചാലും ...സാറ്റ് കളിച്ചാലും
ജെസ്സി എന്നെ പിരിയില്ലായിരുന്നു.
ഒന്നിച്ച് തുമ്പിയെ പിടിച്ച്..പൂമ്പാറ്റ പുഴുക്കളെ
കൂടു പൊളിച്ചെടുത്ത്
അപ്പൂപ്പന്‍ താടി ഊതി പാറിച്ച്
അങ്ങനെ ..കൊയ്തു മെതിച്ച
മകര പാടത്ത് പാടി ..ആടി തിമിര്‍ത്തു നടക്കവേ
ഒരു നാള്‍
ജെസ്സി തല ചുറ്റി വീണ കാഴ്ചയില്‍
ഞാന്‍ അലറി കരഞ്ഞു.
ഒത്തിരി നാള്‍ കണ്ടില്ല.
ബാലജന സഖ്യത്തിന് പോയി വരുമ്പോള്‍
ജെസ്സിയുടെ അനിയനെ കണ്ടു
"ചേച്ചിക്ക് കണ്ണ് കാണാന്‍ കഴിയുന്നില്ല."
എനിക്കൊന്നും മനസ്സിലായില്ല
എന്നെ കാണാന്‍ കഴിയണേ എന്ന് മാത്രമെ
ഞാന്‍ പ്രാര്തിച്ചുള്ളൂ.
മറ്റുള്ളതൊക്കെ എനിക്ക് കാട്ടി കൊടുക്കാന്‍ കഴിയുമല്ലോ.
ഓടി ...അവനെ പിന്നിലാക്കി
നേരെ ജസ്സിയുടെ വീട്ടിലേക്ക്
മുറ്റത്ത് കിണറിന്‍ കരയില്‍ നില്ക്കുന്നു
ജെസ്സിയും അമ്മയും
എന്റെ കണ്ണ് നിറഞ്ഞു
ഇത്ര നാളുംകാണാതെ ഇരുന്നിട്ട്
ഇവള്‍ എന്നെ കാണുമ്പോള്‍ എന്ത്
കളി പറയും....
ഞാന്‍ കാത്തു നിന്നു.
"ദേ, മോളെ കൂട്ടുകാരന്‍"
അമ്മ പറഞ്ഞതും
ജെസ്സി ചെടി പടര്‍പ്പുകളില്‍ തപ്പി തടഞ്ഞു വീഴാന്‍ പോയി
ഞാനോടിചെന്നു കൈ പിടിച്ചു.
ജസ്സി പിന്നെ കരഞ്ഞതും അമ്മ കരഞ്ഞതും
ഒപ്പം ഞാന്‍ കരഞ്ഞതും...
"ഇനി തുമ്പിയെ പിടിക്കാന്‍ എനിക്ക് കഴിയുമോ"
എന്ന് ജെസ്സി ചോദിച്ചതും ....
എന്റെ കൈ വിടുവിച്ച് അമ്മയുടെ തോളില്‍ ചാന്ജ് അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞതും..
ഞാന്‍ മെല്ലെ കുനിഞ്ഞു ഒരു കല്ലെടുത്ത് അനന്തതയിലേക്ക് എറിഞ്ഞതും..
തിരിഞ്ഞ് ഓടിയതും ....
പിന്നെ എന്നോ അറിഞ്ഞു അവള്‍ക്ക് ബ്രെയിന്‍ ട്യുമര് ആണെന്ന്.
ആ അസുഖം നാവില്‍ വഴങ്ങിയില്ല
കണ്ണ് കാഴ്ച കിട്ടണമേ എന്ന്
ഉള്ളുരുകി പ്രാര്‍ത്തിച്ചു.
കാല മാപിനി കമഴ്ന്നു, ഓര്‍മ ചെപ്പുകള്‍
ചായം പടര്‍ന്നു
ജീവിത പാതയില്‍ ചൂളം വിളിച്ച്
മുന്നോട്ടുള്ള യാത്ര
ലക്ഷ്യം തമ്പുരാന് മാത്രം മനപാഠം
ഒത്തിരി നാള്‍ കഴിഞ്ഞു പ്രി ഡിഗ്രീ
പഠനത്തിനിടയില്‍ പരീക്ഷ അവധിക്ക്
കൊച്ചിയില്‍ നിന്നും
വരുമ്പോള്‍
എന്നോട് പഴയ സുഹൃത്ത് പറയുന്നു
നമ്മുടെ ജെസ്സി മരിച്ചു പോയി.
കുട്ടി കുറാ പൌടരിന്റെ നേര്‍ത്ത മണം...
ഹേര്‍ ഓയിലിന്റെ ...ചാര്‍മിസ് സ്നോയുടെ
എല്ലാം കലര്ന്ന മണം
ആരും കാണാതെ എന്റെ കണ്‍ കോണുകളില്‍
കണ്ണ് നീര്‍ തുള്ളികള്‍
തുംബികളായി...പൂമ്പാറ്റ പുഴുക്കളായി..
ഇന്നും.
(മുപ്പതു കൊല്ലം മുന്പേ പോയ ജെസ്സിക്ക്)
12 അഭിപ്രായങ്ങൾ:
കുട്ടി കുറാ പൌടരിന്റെ നേര്‍ത്ത മണം...
ഹേര്‍ ഓയിലിന്റെ ...ചാര്‍മിസ് സ്നോയുടെ
എല്ലാം കലര്ന്ന മണം
ആരും കാണാതെ എന്റെ കണ്‍ കോണുകളില്‍
കണ്ണ് നീര്‍ തുള്ളികള്‍
തുംബികളായി...പൂമ്പാറ്റ പുഴുക്കളായി..
ഇന്നും.
കരയാതെ കരയുന്ന കൂട്ടുകാരാ .ഒരു തുള്ളി കണ്ണുനീര്‍ .
കരഞ്ഞുപോയല്ലോ സുഹൃത്തേ..
.ഈ കവിതയ്ക്ക് അടിയില്‍ ചാര്‍ത്താന്‍ ഞാന്‍ താങ്കളില്‍ നിന്നും കടമെടുത്ത ഒരു കമന്റ് തന്നെ എഴുതട്ടെ! "ദുഖങ്ങള്‍ക്കും സൌന്ദര്യമുണ്ട്, ഇത് പോലെ!"
വരികള്‍ ഉള്ളില്‍ എവിടെയോ ഉമിത്തീ പോലെ നീറുന്നു....ഇഷ്ടമായി ഒത്തിരി ഒത്തിരി..
.ഈ കവിതയ്ക്ക് അടിയില്‍ ചാര്‍ത്താന്‍ ഞാന്‍ താങ്കളില്‍ നിന്നും കടമെടുത്ത ഒരു കമന്റ് തന്നെ എഴുതട്ടെ! "ദുഖങ്ങള്‍ക്കും സൌന്ദര്യമുണ്ട്, ഇത് പോലെ!"
വരികള്‍ ഉള്ളില്‍ എവിടെയോ ഉമിത്തീ പോലെ നീറുന്നു....ഇഷ്ടമായി ഒത്തിരി ഒത്തിരി..
ജെസ്സി ...നിനക്ക് എന്തുതോന്നി.
പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം സ്വപ്നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ.. ജെസ്സി ...നിനക്ക് എന്തുതോന്നി .
ഹൃദയത്തില്‍ നിന്നാണ് ഇത് വന്നത് മനോഹരം ആശംസകള്‍
so touching
വായിച്ച് ഏറെ വിഷമം തോന്നി....
what a writting.....
ഹൃദയത്തില്‍ തട്ടുന്ന ഭാഷ...
അസ്സലായിരിക്കുന്നു...
ജെസ്സിയുടെ കുട്ടിക്കൂറാ പൌഡര്‍ന്‍റെ മനം എന്നും നിലനില്‍ക്കട്ടെ,മനസ്സില്‍...
:(
[ഇഷ്ടപ്പെട്ടു പോസ്റ്റ്]
കരഞ്ഞുപോയല്ലോ സാര്‍,
ഹൃദയത്തില്‍ നിന്നാണ് ഇത് വന്നത് ....
മനോഹരം.....
ആശംസകള്‍.....
പ്രിയ സുഹൃത്തേ, കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ താങ്കളോടൊപ്പമുണ്ടായിരുന്നു, വരിക്ക പ്ലാവിന്റെ ചോട്ടില്‍, മകരപ്പാടത്ത്. അവസാനം ജെസ്സി പൂത്തുമ്പികളുടെ, പൂമ്പാറ്റകളുടെ കാണാ ലോകത്തേയ്ക്ക് യാത്രയായപ്പോള്‍ താങ്കളോടൊപ്പം കരയാനും ഞാനുണ്ടായിരുന്നു.
ഏതോ വിദൂരതകളിലിരുന്ന് ജെസ്സിയുടെ ആത്മാവിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അനശ്വരതയുടെ ആകാശങ്ങളെ ഉള്ളിലൊളിപ്പിച്ച എഴുത്ത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ