Powered By Blogger

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

വേലിയില്‍ ഇരുന്നതും ...കടിച്ചതും..

നല്പത്താര്‍ സംവല്‍സരങ്ങള്‍ ഈ ധന്യ സുരഭിയാം ഭൂമിയില്‍...സ്വപ്നങ്ങളും..ദുഖങ്ങളും..സ്വര്‍ണ മാന്‍ പേടകളും...

പക്ഷെ വേലിയില്‍ ഇരുന്നത് എന്തെന്ന് ഇതു വരെ നോക്കിയില്ല...
അഹംകാരം...അതി ബുദ്ധി..താന്തോന്നിത്തം..
ഒരു പാമ്പിനെ പുല്ലായി, പുഴുവായി കാണാനുള്ള ജന്മ വാസന...
ഞാനെന്ന ഭാവത്തിന്റെ ഹോള്‍ സെയില്‍ ഡീലര്‍...

പരിസരം നോക്കി പഠിക്കാന്‍ ...പാകം വന്ന മനസ്സില്ലാത്തതോ..
അതോ..മനസ്സിലാകത്തതോ...
പാമ്പായാലും , പുഴുവായാലും , പുല്ലായാലും..
അതൊന്നും എന്നെ എന്തിന് ബാധിക്കണം എന്നുള്ള ഒരു തരം മലയാള ബുദ്ധിയോ..
സ്വാര്‍ഥത എനിക്കില്ലെയില്ല!!

ഞാനൊന്നും അറിഞ്ഞില്ലേ രാമാ നാരായണാ ...
ദൈവമേ നമ്മള് പാവം..സ്ഥിരം ഉരുവിടുന്ന ഗായത്രി ജപം.

ഇന്നാള് വന്നു , വേലി പൊളിക്കാനും ..കൂര പൊളിക്കാനും..
അരുതെന്ന് പറഞ്ഞു നോക്കി..അപ്പോള്‍ അരുതുന്നതെന്ത് ..അരുതാത്തതെന്ത്
എന്ന് ഞങ്ങള്‍ക്കറിയാം ..ഇപ്പോള്‍ ഇതരുതും..അതരുതില്ല എന്നും പറഞ്ഞു
എന്റെ വേലിയിലിരുന്ന പാമ്പ്‌ തനിയെ
എന്റെ തന്നെ അടി വസ്ത്രത്തില്‍ ...ഞാനറിയാതെ
നുഴഞ്ഞു കയറി...

പാമ്പ് മാത്രമല്ല , പുഴുവും , പുല്ലും എല്ലാം..
ദൈവമേ നമ്മള് പാവം എന്ന് പറഞ്ഞ ചെവി പാമ്പും..

എന്നിട്ട് പതുക്കെ എന്റെ മറു പുരുഷനെ തിന്നാന്‍ ..കൊല്ലാന്‍
ഉന്മൂലനം ചെയ്യാന്‍ ഒക്കെ തുടങ്ങി..

ഞാനോ ഒരു ചാവേറായി..ബെല്‍റ്റ്‌ ബോംബായി..എന്റെ
അടി വസ്ത്രത്തില്‍ തന്നെ നുഴഞ്ഞു കയറി ...
അപ്പോള്‍ പാമ്പും..പുഴുവും..പറയുന്നു...
അയ്യോ , ചേട്ടാ പറ്റിച്ചേ..ചുമ്മാ രസമായിരുന്നെ..
ഞങ്ങള്‍ ..ദൈവമേ പാവം..
കൈതൊഴാം കേള്‍ക്കുമാറാകണം..

ഇതൊക്കെയല്ലിയോ ജീവിത പാതകള്‍ എന്നും..
മറ്റും..പുഴു ഒരു ഫിലോസഫി കൂടി പറഞ്ഞപ്പോള്‍
എനിക്കും തോന്നി...ദൈവമേ ഇവര്‍ പാവം..
നിന്നെ ക്രൂശിച്ചതും...കൈപ്പ് നീര്‍ കുടിപ്പിച്ചതും
നിനക്കു ശേഷവും നില നില്‍ക്കാനായിരുന്നു..

അത് മുന്നില്‍ കണ്ടു നീയും പറഞ്ഞു
വേലിയില്‍ ഇരിക്കുനത് ഒരു നാള്‍
ചീലയില്‍ കേറും..
അന്ന് ലോകം കീഴ്മേല്‍ മറിയും.!!!
അത് വരെ ഇവരൊന്നും ചെയ്യുന്നത് ഒരു പിതാവിനും
അറിയില്ല.!!

4 അഭിപ്രായങ്ങൾ:

ullas പറഞ്ഞു...

വേലിയില്‍ ഇരിക്കുനത് ഒരു നാള്‍
ചീലയില്‍ കേറും..
അന്ന് ലോകം കീഴ്മേല്‍ മറിയും.!!!
അത് വരെ ഇവരൊന്നും ചെയ്യുന്നത് ഒരു പിതാവിനും
അറിയില്ല.!!

siva // ശിവ പറഞ്ഞു...

ഇതൊക്കെ വലിയ ചിന്തകള്‍ ആണല്ലോ!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അത് മുന്നില്‍ കണ്ടു നീയും പറഞ്ഞു
വേലിയില്‍ ഇരിക്കുനത് ഒരു നാള്‍
ചീലയില്‍ കേറും..
അന്ന് ലോകം കീഴ്മേല്‍ മറിയും.!!!
അത് വരെ ഇവരൊന്നും ചെയ്യുന്നത് ഒരു പിതാവിനും
അറിയില്ല.!!

ഒറപ്പ്... :)

പാവപ്പെട്ടവൻ പറഞ്ഞു...

പക്ഷെ വേലിയില്‍ ഇരുന്നത് എന്തെന്ന് ഇതു വരെ നോക്കിയില്ല...ആദ്യത്തെ സുഖം അവസാനം വരെ കാണില്ല .
അത് പിതാവിനും
അറിയില്ല.!!