Powered By Blogger

2008, ഡിസംബർ 7, ഞായറാഴ്‌ച

ഹര്ത്താലിനൊരു കൈത്തോഴി

ലോകാല്‍ഭുതങ്ങള്‍ എത്ര എങ്കിലും ഉണ്ട് ....ചെറുതും വലുതും പുതിയതും പഴയതും ...ഇപ്പോള്‍ ..പിന്നെ.. എന്നാലും നമ്മുടെ ഹര്താലാണ് നെയ്യ് !അറബി നാട്ടിലാണ് വാകിന്റെ ഉല്പതിയെന്കിലുമ്..ആ നാട്ടില്‍ ഈ മരം പൂക്കില്ലാ...എന്നലോ ഇവിടെ സുലഭവും .. അതിനൊരു കൈപ്പുസ്തകമായി ഇതുപകരിക്കും.{ A hand book for Harthaal}.

ആദ്യമായി തലേന്ന് തന്നെ ഹര്‍ത്താല്‍ ആഹ്വാനം ശരിയോ തെറ്റോ എന്നുള്ള ഉറപ്പാക്കല്‍ ..അതിന് വേണം മൂന്നു നാല് ചാനല്‍ പരതുകള്‍ ..പരതുമ്പോള്‍ റോളിംഗ് തലവാചകങ്ങളും ഫ്ലാഷ് ന്യൂസും പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റി വയ്ക്കാനോ ഇല്ലാതാക്കാനോ സാധ്യത ഉണ്ട്. നമ്മുടെ തലവിധി പോലെ ഇരിക്കും! ഉണ്ടെന്നു ഉറപ്പായാല്‍ പിള്ളാരേം വാമഭാഗതിനെയുമ് പ്രത്യേകം വിളിച്ചു വിവരം പറയാം. ഭാര്യ ഉദ്യോഗമില്ലാതവലാനെങ്കില്‍ അല്‍പ സ്വല്പം മുറുമുറുപ്പുകള്‍ ഉണ്ടായേക്കാം..ആഹാരം ഉണ്ടാക്കുക അടിച്ച് വാരുക ഇതൊക്കെ ഇരട്ടി പണിയായി വരാമല്ലോ..ഉദ്യോങമുന്ടെന്കിലോ അതിലും കേമം ..ഉറങ്ങാനും വനിതാ പാചകം പരീക്ഷിക്കാനും ഒരുദിനം! കുഞ്ഞുങ്ങളുടെ കാര്യം കുശാല്‍ ..സ്ടംപും , ബോളും ..പാടും..പട്ടീസും..

രണ്ടാമതായി. വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൂട്ടായ ചര്‍ച്ചയിലൂടെ ഇന വിവരം അടിസ്ഥാനത്തില്‍ തയ്യാറാക്കുക. ശേഷം നമ്മുടെ എഡിറ്റിംഗ്..അത്യാവശ്യം ചേര്‍ക്കേണ്ടുന്ന സാമഗ്രികളുടെ പേരു മനപ്പാഠം! കോഴിയും ബിരിയാണി അരിയും പച്ചക്കറികളും പിള്ളാര്‍ക്ക് തോരെ തോരെ തിന്നാനുള്ള വഹകളും കഴിഞ്ഞാല്‍ നമ്മുടെ വഹ! "ബെവ്കോ" ...എന്നാലിനി സ്കൂട്ടര്‍ എടുക്കാം..പുറപ്പെടാം.

മൂന്നാമതായി. പത്തുമണിക്ക് തുറക്കാന്‍ നേരം ചെന്നാല്‍ ക്യൂ ..തിരുപ്പതിയെക്കാളും..പിന്നെ പരിചയമുള്ള മുഖ കമലങ്ങള്‍ തിരയുക..കയ്യില്‍ പണം തിരുകി ചെറുപുഞ്ചിരിയോടെ മാറി നിക്കുക. സാധനം കിട്ടിയാല്‍ പിന്നെ ശരവേഗം ...ചന്തയിലേക്ക് ...കോഴിക്കടയിലും ക്യൂ ചുമ്മാ നില്‍ക്കുക തന്നെ ..എല്ലായിടവും നമുടെ സ്വന്തം സ്വാര്തത വേണ്ട! കോഴിയും സാമാനങ്ങളും വാങ്ങി തിരികെ വീട്ടില്‍ ചെല്ലുംബോലോ ..സമയം ഉച്ച..ഉച്ചര..
നാലാമതായി. കൊണ്ടുവന്നതെല്ലാം ..ഒന്നൊഴികെ..ഏല്പിച്ചിട്ട് ഒരു വിശ്രമം... എന്തൊക്കെയോ നേടിയത് പോലെ!..ഒരികല്‍ കൂടി ന്യൂസ് കാണാം...ഹര്‍ത്താല്‍ മാറ്റിയിലാഎന്നുറപ്പാക്കാം...ഒന്നു തലചായ്ക്കുന്നതിനു മുന്പ് മറ്റവനെ ശകലം....
അഞ്ചാമതായി. വൈകുന്നേരം..ചായയുമായി ഭാര്യ ..."നാളെ എന്താണ് മെനു?"...സ്നേഹം വരുന്ന വഴികളെ!"ഓ എനിക്ക് മാത്രമായി ഒന്നും വേണ്ടാ..ഒക്കെ നിന്റെ ഇഷ്ടം!" പരസ്പരം പാരയാകാനും..ഈ ഹര്‍ത്താല്‍!
ആറാമതായി. ഹര്‍ത്താല്‍ സുദിനം...രാവിലെ തന്നെ ന്യൂസ് കാണുക..തുടക്കം എപ്പിടി..ശേഷം പ്രാതല്‍..വീണ്ടും ന്യൂസ്..ചെറിയ അടി പിടി...നമ്മുടെ സ്വന്തം സാധനം ശകലം പൂശാം! അയല്‍വാസി വരാന്‍ സമയമായെന്കില്‍ മാറ്റുകാ നമ്മുടെ ചട്ടങ്ങള്‍! ഒളിപിക്കുകാ..അവന്‍ പോയി കഴിഞ്ഞു വീണ്ടും കണ്ടു പിടിക്കുക!..ക്യൂ നിന്നതിന്റെ ദുഃഖങ്ങള്‍!..ഉച്ച ഊണിനു വിളിക്കാന്‍ കാത്തിരിക്കുക..കലപിലാ പിള്ളാരും പിന്നെ ഭാര്യയും..പിന്നെ ഒരുമാതിരി ഞാനും...
എഴാമതായി. കലാശകൊട്ടുകളായി..തീ..വെടി..പുക..ജലപീരന്കി...നാളെയും മറു ഹര്‍ത്താല്‍..മറ്റേ പാര്‍ടി...ടിവി ന്യൂസിന്റെ ഗുണമേ ...
എട്ടാമാതായി. ഒഴിക്കുകാ വീണ്ടും...കാണുകാ...ലൈവ്..ടി വി ...തല എത്രാ..കൈ എത്രാ..നാളെ എത്രാ ...അത്താഴത്തിനു വിളി...
ഒന്പതാമാതായി. മെല്ലെ എല്ലാം മിച്ചമുണ്ടോ എന്ന് പരിശോധികുകാ...ഒരു നല്ല ഒഴിവു തന്നതിനും നമുക്കു ശല്യമിലാത്ത ദിവസത്തിനും നന്ദി!
പത്താമാതായി. ഉറങ്ങുക. നാളെയും ഒരു നല്ല ഹര്‍ത്താല്‍ കണി കണ്ടുണരുമ്പോള്‍..പിന്നെയും...പിന്നെയും...ആരോ ഹര്‍ത്താലിന്റെ പടി കടന്നെത്തുന്ന പദ നിസ്വനം....നാം കണി കണ്ടുണരുന്ന നന്മ......
ഹര്‍ത്താല്‍ പാചകവിധി...
രാവിലെ...ഇടിയപം...ടിവിയില്‍..ഉച്ചക്ക് ഊണ്..മീന്‍കറി..അവിയല്‍...മോരുകറി...വൈകുനേരം..കടി..പിടി...അത്താഴം...പോലീസും...പ്രകടനവും...പിന്നെ പിരിവും..തട്ട് ദോശയും...മുട്ട കിട്ടിയാല്‍ ഭാഗ്യം...അല്പാല്പം...അവസരവാദകുഴംബുമായി..ഉറങ്ങുക നാം....ജയ്...ജയ്...

1 അഭിപ്രായം:

shaj പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.