Powered By Blogger

2009, ഏപ്രിൽ 8, ബുധനാഴ്‌ച

ജീവിതം നായ നക്കിയാല്‍.

വലിയ വിരുന്നിനു ഉടുത്തൊരുങ്ങി പോയി പാവം റഷ്യന്‍ മന്ത്രി മാന്ത്രികന്മാര്‍.
നമ്മുടെ മന്ത്രി പുങ്ങന്മാരെപോലെ ആയിരിക്കില്ല..കുറച്ചൊക്കെ സോഷ്യലിസം , സൃഷ്ടിച്ച്ചവരെന്കിലും
പകര്‍ന്നു കൊടുത്തു കാണാം..തന്നെയുമല്ല.. പഴയ പട്ടിണി പരിവട്ടങ്ങളൊക്കെ കുറെ മാറിയല്ലോ..

രണ്ടായാലും ..രണ്ടാം വേളിക്ക് കലി എഴുന്നെള്ളിയ പോലെ
രഥം തെളിച്ച്ച് ..പ്രധാന മന്ത്രിയുടെ കോട്ട കൊത്തളം പുക്കിനാര്‍..

അവിടെ പാനോപചാരങ്ങള്‍..തീന്‍ മേശമേല്‍
എണ്ണിയാല്‍ ഒടുങ്ങാത്ത തീന്‍ വിഭവങ്ങള്‍..

ഒരു ടോസ്റ്റും കഴിഞ്ഞനഗ് തിന്നാന്‍ ഇരുന്ന വാറെ സേവകര്‍ അലറി..

"അരുത്" ആ കനി തിന്നരുത്"!

സചിവര്‍ എമ്പാടും അല്‍ഭുത പരാക്രാന്തരായി നോക്കി ഇരുന്നു..കാരൂരിന്റെ മരപ്പാവകളെ പോലെ...

പ്രധാന മന്ത്രി ഒരു ചെറിയ കള്ള ചിരിയോടെ ക്ഷമായാചനം ,

ക്ഷമിക്കണം സചിവരെ...." എന്റെ എത്രയും വേണ്ടപ്പെട്ട വളര്‍ത്തു നായ ...ഉശിരന്‍ ലബ്രടോരന്‍ ഒരു വികൃതി കാട്ടി...അവന്‍ കുറെ തീന്‍ വിഭവങ്ങള്‍ മുന്പേ തിന്നു കളഞ്ഞു"...

കൈ ഇട്ടവര്‍ ഇട്ട കൈ പിന്‍ വലിക്കണോ അതോ അകത്താക്കണോ ...അവിടുന്നെന്തു വിചാരിക്കും..
കൊട്ടാരത്തിലെ പട്ടി രാജകുമാരന്‍ ...അവന്‍ തിന്നതിന്റെ ബാക്കിയും അമൃത്.

കൈ ഇടാത്തവരും..ചിന്തയില്‍ സമാനം!

റഷ്യയിലെ നായ കേരളത്തിലെ പട്ടിയോട് പറഞ്ഞു...."റഷ്യയില്‍ സുഖം..സമൃദ്ധി.."
കേരളന്‍ മറുപടി പറഞ്ഞു..".സഖാവേ..അലഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമാ അഹാരത്തെക്കാളും എനിക്ക് പ്രിയം!"


ജര്‍മനിയില്‍ ഒരു പാവം ഭര്‍ത്താവിനെ ഭാര്യ നിരുപാധികം ഉച്ചാടനം ചെയ്തുകളഞ്ഞു..
ഭര്‍ത്താവിന്റെ വൃത്ത്തികൂടുതല്‍ ഭാര്യയെ കുറച്ചൊന്നുമല്ല ഭ്രാന്തു പിടിപ്പിച്ചത്
പതിനഞ്ച് കൊല്ലം സഹിച്ചു.

മേശ ..കസേരകള്‍..വീടകം..എല്ലാം മിനുക്കി മിനുക്കി..ഒടുവില്‍
ഒരു ഭിത്തി തന്നെ ഇടിച്ചിട്ടു ..വീണ്ടും വൃത്ത്തിയാക്കിയത്ത്രേ..

ഒഴിഞ്ഞു പോകാന്‍ ഇരുവരും തയ്യാറായി..

"കാരണം എന്തെന്ന് മാത്രം എനിക്കറിയില്ല.." ഭര്‍ത്താവ് വക്കീലിനോട് അപ്പോഴും പറഞ്ഞു.!!

നമുക്കും ഒരു വൃത്ത്തിയാക്കലോക്കെ വേണ്ടേ?

4 അഭിപ്രായങ്ങൾ:

ullas പറഞ്ഞു...

നമുക്കും ഒരു വൃത്ത്തിയാക്കലോക്കെ വേണ്ടേ?

സാപ്പി പറഞ്ഞു...

നായ നക്കിയാല്‍ ഏഴു പ്രാവശ്യം കഴുകണം... (ഇസ്ളാമിക നിയമപ്രകാരം).... ഭക്ഷണത്തിലാണെങ്കില്‍ ആ ഭാഗം ഒഴിവാകി ബാക്കി കഴിക്കണം .... (ഇത്‌ എല്ലാമതത്തിലും ).... അത്ര തന്നെ....ഇതിപ്പം പോസ്റ്റാനെന്തിരിക്കുന്നു

പാവപ്പെട്ടവൻ പറഞ്ഞു...

കൊട്ടാരത്തിലെ പട്ടി രാജകുമാരന്‍ ...അവന്‍ തിന്നതിന്റെ ബാക്കിയും അമൃത്.
കൈ ഇടാത്തവരും..ചിന്തയില്‍ സമാനം!

ശരിയാണ് നമ്മുടെ ഇഷ്ടങ്ങള്‍, സ്വകാര്യങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ ആവിശ്യങ്ങളിലേക്കോ സന്ദര്‍ഭങ്ങല്‍ക്കോ വേണ്ടി തിരുത്തിയെഴുതുന്നു, ശീലിക്കുന്നു .

കെ.കെ.എസ് പറഞ്ഞു...

ശൈലി രസകരം സുഹൃത്തെ,കാരൂരിന്റെ മരപ്പാവകളെ പ്പോലെ .. എന്ന പ്രയോഗം അസ്ഥാനത്തല്ലെയെന്നൊരു സംശയം..ആ കഥയിൽ ഒരു പാവയുണ്ടെന്നല്ലാതെ അതിലെവിടെയാണ് സ്തബ്ധരായി നിൽക്കുന്ന മരപ്പാവകൾ..