Powered By Blogger

2009, ഏപ്രിൽ 26, ഞായറാഴ്‌ച

കുഞ്ഞൂഞ്ഞും മീനുകളും.

പണ്ടു പറഞ്ഞതിലെ പറയാത്ത കഥ.

പേരില്‍ കുഞ്ഞൂഞ്ഞ് ..കുഞ്ഞിലെ അമ്മയിട്ട ചെല്ലപേര്‍. പക്ഷെ ആളില്‍ പെരുമാന്‍ ...ആറോ ഏഴോ അടി പൊക്കം..
പത്തിര്നൂറു റാത്തല്‍ തൂങ്ങുന്ന ഒരു കാട്ടു കാളയുടെ ചേലും...ശീലങ്ങളും.

മുന്പോട്ടെ പോകൂ ...കുതര്‍ിയാല്‍ കുതിരയും തോല്കും..ഇടഞ്ഞാല്‍ ആനയും.
ചെറുതിലെ നാടും വീടും താണ്ടി ദൂരെ ദൂരെ ....അങ്ങ് മഞ്ഞു മൂടിയ ഹൈ റേഞ്ചിന്റെ മുടിചാര്‍ത്തില്‍ ഒരിടം കണ്ടെത്തി.
പൊറുതി ഒന്നും കൂട്ടിയില്ല. എന്നാല്‍ പൊരുതി ....ജീവിതവുമായി മല്ലയുദ്ധം.
പീരുമേട് , വണ്ടിപെരിയാര്‍, വന്ദന്മെട്, കമ്പം തേനി...സംസ്ഥാനങ്ങള്‍ തീരുന്നിടം കുഞ്ഞൂന്ജ് അറിഞ്ഞില്ല.
അതിരുകള്‍ക്കപ്പുറം കാടിനും മേലെ ആകെ മൂടി പുതച്ച്ച്ചു കിടന്ന" നീല ചെടയന്‍ " തോട്ടങ്ങളില്‍
കുഞ്ഞൂഞ്ഞും ജീവിത വണ്ടി എളച്ചു.
പിന്നെ അവിടെ നിന്നും നെല്ലിക്ക , ഏലക്ക , കുരുമുളക് ഇത്യാദി ഹൌസ് ഹോള്‍ഡ് ഐറ്റങ്ങളും അതിനും കീഴെ
നീലചെടയന്‍ കഞ്ചാവിന്റെ ഫസ്റ്റ് ക്വാളിടി സാധനവും.

ഇടക്കിടെ മലയിറങ്ങി പാമ്ബനാര്‍..പീരുമേട് ...കുട്ടികാനം..പെരുവന്താനം..മുണ്ടക്കയം ..
സാധനം തികഞ്ഞു പറ്റിയിട്ടില്ല. ആ വഴി നിറഞ്ഞ മടി ശീലയുമായി വല്ലപ്പോഴും വല്യ കുളത്തും ഒന്നു വരും.
ഏറിയാല്‍ രണ്ടു നാള്‍. വീണ്ടും കാണാ മറ പൂകും.

ഒരിക്കല്‍ ഒത്തിരി നാള്‍ കണ്ടില്ല. ആരോ തമിഴ് പത്രം വായിച്ചവര്‍ വല്യ കുളത്ത് പെരുമ്പറ മുഴക്കി
"കുഞ്ഞൂഞ്ഞിനെ പാണ്ടി പോലിസ് അകത്താക്കി "
പിന്നെ അതിന്റെ പൊടിപ്പും തൊങ്ങലും..ആറു പോലീസുകാരെ കുഞ്ഞൂന്ജ് ഒറ്റ കൈ കൊണ്ടു എടുത്തെറിഞ്ഞു എന്നും..കുഞ്ഞൂഞ്ഞിനെ വല ഇട്ടാണ് പിടിച്ചതെന്നും....മറ്റും.

ഒരു നാള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ മുക്കിന് ഒരാള്‍ കൂട്ടം...അതിന് നടുവില്‍ നനഞ്ഞ കോഴിയെപ്പോലെ കുഞ്ഞൂഞ്ഞ് ...ജയിലിലെ കഥകള്‍ വര്‍ണിക്കുന്നു...
ഇടക്കിടെ "മല്ലില്ല ..മല്ലില്ലട കൂവ നീ വേണേല്‍ രണ്ടു കിലോ കൊണ്ടുപോ.." എന്നും പറയുന്നുണ്ട്.

പാണ്ടിയാന്മാര്‍ ഇടിച്ചപ്പോള്‍ ഏതോ തല ഞരമ്പ്‌ പൊട്ടി ഇടക്കിടെ പിച്ചും പേയും പറയുന്നതാണെന്നും
കേള്‍വിക്കാര്‍ കണ്ടെത്തി.
അങ്ങനെ കുഞ്ഞൂന്ജ് ഹൈ റേഞ്ച് വിട്ടു വല്യകുളത്തിന്റെ ലോ റേഞ്ചില്‍ ചായ പീടികയുടെ ഓരം പൂകി.

മീന്‍ പിടുത്തം കുഞ്ഞൂഞ്ഞിന് അന്നും ഇന്നും ഹരം ... ഏത് വമ്പന്‍ വെള്ളത്തിലും ചാടി ഒരെണ്ണത്തിനെ എങ്കിലും കടിച്ചു പിടിച്ചു കരക്ക്‌ കയറാതെ ഒരു വെള്ളപോക്കവും കടന്നു പോയിട്ടില്ല. അങ്ങനെ വിട്ടിട്ടുമില്ല.
കൈത പൂത്തു നില്‍കുന്ന കൈത്തോടുകളില്‍ ആഫ്രികന്‍ പായല്‍ ..കുളവാഴ ഇതിനൊക്കെ ഇടയില്‍ തല നീട്ടി നില്‍ക്കുന്ന മാനത്താന്‍ കണ്ണി മീനിനോട് കുശലം പറഞ്ഞു ..."മല്ലില്ല മല്ലില്ലട കൂവേ.."
പതുക്കെ ഉടുത്തിരിക്കുന്ന കൈലി ഉരിന്ജ് കരക്ക്‌ വച്ച് വാട്ടര്‍ പ്രൂഫ് കാക്കി നിക്കറും (ഏതോ തമിഴന്‍ പോലീസിന്റെ ശ്രമദാനം!) ഇട്ടു കൊണ്ട് പാട വരമ്പില്‍ നിന്നും ഊര്‍ന്നിറങ്ങി മെല്ലെ കൈത്തോടിന്റെ അന്തരാളങ്ങളിലേക്ക് ...ഊളി ഇട്ടു രണ്ടു നിമിഷം..പൊങ്ങി വരുമ്പോള്‍ ഒരു "വരാല്‍ അളിയന്‍!"
കുഞ്ഞൂഞ്ഞിന്റെ സ്വന്തം അളിയന്‍.

പുസ്തകം കരയില്‍ വച്ചു ..ചേമ്പില താലം നീട്ടി ഞങ്ങളും കൂടും.
"ഡാ പിള്ളാരെ ഇന്നാ പിടി..വരാല്‍ ഞൊട്ടി" (കുഞ്ഞു വരാല്‍) കൊണ്ടു പോയി കിണറ്റില്‍ ഇടടാ...

അങ്ങനെ കുഞ്ഞൂന്ജ് വെള്ളത്തിലും ഞങ്ങള്‍ കരയിലും നടക്ക വാറെ...ശൂ " എന്നൊരു ഒച്ചയോടെ എന്തോ ഒരു നീളന്‍ സാധനം ആകാശ മാര്‍ഗെ പോകുന്നു...ഒരു പുളവന്‍ അളിയന്‍..തോടിന്റെ അള്ള കളില്‍ കൂര്‍കം വലിച്ചുറങ്ങിയ പുളവചാരെ കുഞ്ഞൂഞ്ഞിന്റെ കൈകള്‍ നിഷ്ടുരം വലിച്ചെറിഞ്ഞു.

പുല്ലാഞ്ഞി കമ്പില്‍ ഒരു കൊര്‍മ്പല്‍ മീനും ആരകന്‍...വരാല്‍ ..കാരി...കൈപ് ..പരല്‍..
തലയില്‍ ഉടുതുണി കെട്ടും..പിന്നാലെ ഞങ്ങളും..
കുഞ്ഞൂഞ്ഞിന്റെ ജൈത്ര യാത്ര.
മുക്കിനെത്തിയാല്‍ ഒരു വിസില്‍ ചിരി..".മല്ലില്ലെടാ..നീ വേണേല്‍ രണ്ടു കിലോ കൊണ്ടുപോ.."

സ്ഥിരം അന്തി ഉറങ്ങുന്ന കടത്തിണ്ണയില്‍ ...മീന്‍ കറി കൂട്ടി അത്താഴം കഴിഞ്ഞു ഒരു ചെറു ബീഡി കത്തിച്ചു ഇരുട്ടിലേക്ക് പുക ഊതി അങ്ങനെ ചിന്തയില്‍ ആണ്ടപ്പോള്‍ ഒരുള്‍ വിളി തോന്നി
പ്രകൃതിയുടെ മുടിഞ്ഞ വിളി ..ഈ നടു രാത്രിയില്‍..
സകലരെയും ശപിച്ച് ഒരു ബീഡി കൂടി കത്തിച്ച് സ്ഥിരം വിളി കേള്‍ക്കാറുള്ള മാവിന്‍ ചുവട്ടിലേക്ക്‌
തപ്പി തടഞ്ഞു കുഞ്ഞൂഞ്ഞ്
ഒരു വിധം ഇരുന്നൊപ്പിച്ചു...

ഒരു പുക ഊതി ..മറു പുക എടുത്തില്ല..
തലയില്‍ മെല്ലെ ഒരു തലോടല്‍..
അമ്മേ...
കുഞ്ഞൂഞ്ഞിന് കാര്യം തിരിഞ്ഞു..
കാലത്തു മാവിന്‍ ചുവട്ടിലാ ആറന്മുള രെഘുവിനെ തളചിരുന്നത് എന്നും...അവന്‍ ശകലം കുഴപ്പത്തിലാണ് എന്നും..

തിരു വയര്‍ ഇതുപോലെ ഒരിക്കലും ഒഴിഞ്ഞിട്ടില്ല..
ഓടിയ കുഞ്ഞൂന്ജ് ഹൈ റേഞ്ചും കടന്നു എന്ന് പിന്നീടറിഞ്ഞു.

(കാലം ഏറെ മുന്പ് നാടു നീങ്ങിയ കുഞ്ഞൂഞ്ഞിന് പ്രണാമം.)

5 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

നാടു നീങ്ങിയ കുഞ്ഞൂഞ്ഞിന് പ്രണാമം.....

Vijayan പറഞ്ഞു...

വണ്ടൻ‌മേടും,തെക്കേത്തോടും,വരാലും......
നന്ദി.... പഴയ ഇടവപ്പാതിയുടെ ഓർമ്മകൾക്ക്

ullas പറഞ്ഞു...

തിരു വയര്‍ ഇതുപോലെ ഒരിക്കലും ഒഴിഞ്ഞിട്ടില്ല..
ഓടിയ കുഞ്ഞൂന്ജ് ഹൈ റേഞ്ചും കടന്നു എന്ന് പിന്നീടറിഞ്ഞു.

siva // ശിവ പറഞ്ഞു...

നല്ല ഓര്‍മ്മകള്‍....പങ്കുവച്ചതിന് നന്ദി...

smitha adharsh പറഞ്ഞു...

കുഞ്ഞൂഞ്ഞിനെ കണ്ടത്തില്‍ സന്തോഷം..