Powered By Blogger

2009, ഡിസംബർ 27, ഞായറാഴ്‌ച

ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ!

ഈ തിരുമുറ്റത്ത് പൊങ്കാല ഇട്ടവര്‍ , അക്ഷരം എഴുതി പഠിച്ചവര്‍ , വഴിപാടുകള്‍ എത്രയോ നേര്‍ന്നവര്‍ ഇവിടം കൊണ്ട് ജീവനം കഴിച്ചവര്‍ ഒത്തിരി പേര്‍ ...
ഇന്നിപ്പോള്‍ പുതിയ ആള്‍ ദൈവങ്ങളെ തേടി പോകുന്നു അമ്മെ...ട്വിടര്‍ ആയും ഫേസ്ബുക്കായും മറ്റും അവതരിച്ചിരിക്കുന്ന പുത്തന്‍ ദൈവങ്ങളെ പൂജിക്കാന്‍ പഴയ ഭക്തര്‍ ഒരുപാട് പേര്‍ ഈ തിരുമുറ്റം വിട്ട് പോയി..പോകുന്നു അമ്മെ.!
കഴിഞ്ഞ കൊല്ലത്തെ ഏതോ ഒരു സര്‍വെയില്‍ ബ്ലോഗനാര്‍ കാവില്‍ വരുമാനം കുറയുന്നു എന്ന് കണ്ടെത്തി..കലി കാല വൈഭവം.
അല്ലേലും പുതിയത് കാണുമ്പോള്‍ മനുഷ്യന് ഭ്രമം കൂടുമമ്മേ..ഹിവിടെ ജീവിച്ചു മരിക്കാനാ ഇവന്റെ ഇങ്ങിതം..മറ്റുള്ളതൊന്നും അമ്മയോളം വരുമോ?
അവിടെല്ലാം വല്യ വല്യ ആള്‍ക്കാരുടെ മായ ജാല വിദ്യകള്‍..പശുവും കിടാവും..തൊഴുത്തും..കന്നുകാലികളും എന്നൊക്കെ ആടി തകര്‍ക്കുമ്പോള്‍ ഇവിടെ ഈ മുറ്റത്ത്‌ നില്കുന്നതാ സുഖം. ഇവിടെ തന്നെ ശാന്തി . പാമ്പും പഴയതല്ലേ നല്ലത് ഹെന്റമ്മേ?
ചന്തു ചതിചിട്ടില്ലമ്മേ ചതിച്ചിട്ടില്ല..ബ്ലോഗുകള്‍ ട്വീടുകള്‍ ആയി മാറിയപ്പോഴും ഭിത്തിയില്‍ എഴുത്തായി കഥകള്‍ മാറുമ്പോഴും ..ഇരുമ്പാണി മാറ്റി തുരുംബാണി വച്ച് വെളക്കി..അപ്പോഴും ചന്തു തോറ്റില്ല..
എത്രനാള്‍ ഇങ്ങനെ പിടിച്ചു നില്കും...അമ്മെ..വിഷയ ദാരിദ്ര്യം തോന്നിപ്പിക്കരുതെ!
അങ്ങനെ വന്നാല്‍ ഈ ചന്തു അടിയറവു പറഞ്ഞു പുത്തന്‍ ദൈവതാന്മാരെ തേടി പോകാതെ വയ്യമ്മേ!

2009, ഡിസംബർ 20, ഞായറാഴ്‌ച

ഒരു സ്കൂട്ടര്‍ യാത്ര

ഇത് പോലെ  ഒരു ക്രിസ്തുമസ് കാലം.
റിട്ടയര്‍  ചെയ്ത അധ്യാപക ദമ്പതികള്‍ ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി.അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...
പഴയ ബജാജ് ചേതക്കില്‍ ഭാര്യയെ ഇരുത്തി ആങ്ങളയെ കാണാന്‍ .
അളിയനുമായി ഇത്തിരി വീത പ്രശന്മൊക്കെ പറഞ്ഞു..രണ്ടു പട്ടാളം അകത്തും ആക്കി.
ഉച്ച ഊണ് കഴിഞ്ഞ് വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര.
വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ചവിട്ടി തിരിച്ചു  വിട്ടു ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ"
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ച ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
അങ്ങനെ ഒരു ക്രിസ്മസ്... (ആശംസകളോടെ !).

2009, ഡിസംബർ 5, ശനിയാഴ്‌ച

ഹെപ്പ ടയിറ്റിസ് ഇ !

ഓര്‍ത്താല്‍ കുചേല വൃത്തവും കരയും..
ഒരു പാവം സ്വയം കൃത അനര്‍ധം കൊണ്ട് ഡോക്ടറെ കാണാന്‍ പോയ കഥ.
കയ്യില്‍ ഒരു പ്ലാസ്റിക് സഞ്ചി..അയ്യപ്പാസ് എന്ന് ഏകദേശം വായിച്ചെടുക്കാം..അതില്‍ നിറയെ തുണി സാമാനങ്ങള്‍..
പേസ്റ്റ് ബ്രഷ്...
ഉടുമുണ്ടിന്റെ കോന്തലക്കല്‍ ഒരു കെട്ട്, ഇത്തിരി പണവും തീപ്പെട്ടിയും..ആരും അറിയാതെ ഒളിപ്പിചിടം!
സിഗരറ്റിനു സ്കോപ്പില്ല..കാരണം ഡോക്ടര്‍ അമ്പേ പുഹ വലി വിരുദ്ധന്‍..
കൂടെ മറ്റൊരു കുബെരനും...കൂട്ട് കാരന്റെ സ്ഥാവര ജങ്ങമങ്ങള്‍ സൂക്ഷിക്കാനും വേണ്ട ഡയലോഗുകള്‍ പ്രോമ്പ്റ്റ് ചെയ്യാനും..കയ്യിലെ കൂടില്‍ ഒരു പായ്ക്കറ്റ് വില്‍സും അര ലിറ്റര്‍ മറ്റവനും! ഇതാകുംബം കണ്സല്‍ട്ടിംഗ് മുറിയുടെ പുറത്തു നില്‍കാം..
ഇനി കഥയിലെ കാര്യം..
കൂട്ടുകാര്‍ അസാരം പാനീയ ചികിത്സയുടെ അസ്കിത ഉള്ളവര്‍..എങ്ങനായാലും ഉറങ്ങുന്നതിനു മുന്പ് ഒരു ഫുള്ളിനെ പപ്പും പൂടയും പറിച്ച നിലയില്‍ അകത്താക്കും..
ഒരുത്തന്‍ നിരന്തരം വിദേശ യാത്ര ഉള്ളവന്‍..മറ്റവന്‍ വീട്ടില്‍ നിന്നും പുറപ്പെടാ ശാന്തിയും..
തമ്മില്‍ കണ്ടു മുട്ടിയാല്‍ ജഹ പൊഹ"
അങ്ങനെ ഇരിക്കെ യാത്രക്കാരന്‍ ആഫ്രിക്ക ഒക്കെ കറങ്ങി വന്നു..
ഒരു മാതിരി മഞ്ഞ നിറം ആകെ ..ശ്രീ നാരായണ ജയന്തി പോലെ..ഒരു വയ്യായ്ക..ഉടന്‍ ചങ്ങാതിയെ വരുത്തി..
ഇന്റര്‍ നെറ്റില്‍ ലക്ഷണ ശാസ്ത്രം ഇട്ടു നോക്കി..ഭീകരന്‍ എ മുതല്‍ സെഡ് വരെ കുടുംബ ശേഷിയുള്ള ഹെപ്പ ടയിറ്റിസ്  ..
ഒന്ന് നിനച്ചാല്‍ ഇനി എത്ര നാള്‍..എ ആണോ അതോ ബി ആണോ ..അതിനു ഡോക്ടര്‍ ശരണം..
ടെന്‍ഷന്‍ ...നിമിഷങ്ങള്‍ ..മരണത്തെ മുന്നില്‍ കാണാന്‍ തുടങ്ങുന്നതിനു മുന്പ് ഒരു പൈന്ടു കൂടി വാങ്ങി..
അതിന്റെ മുക്കാലും രണ്ടു പേരും കൂടി ഒട്ടും താമസമില്ലാതെ വലിച്ചു"
കൂടും കുടുക്കയും എടുത്തു..നിറ കണ്ണുകളോടെ അമ്മയോട് യാത്ര.അമ്മ അറിയണ്ടാ...ഇനി കണ്ടാലായി..
നേരെ അടുത്തുള്ള ആശുപത്രിയില്‍ ...ഓ പി ടിക്കറ്റെടുക്കാന്‍ ചങ്ങാതി ഓടി..ക്യുവില്‍ നില്‍കുമ്പോള്‍  ഒന്ന് രണ്ട് സദാചാര ശീലര്‍ ഉറ്റു നോക്കി..എന്താ രാവിലെ ഈ മദ്യ സുഗന്ധം.കണ്ടാല്‍ കൊള്ളാവുന്ന ചെറുപ്പക്കാര്‍..
ഏതായാലും ഇവമ്മാര്‍ രോഗ വിവരം അറിയരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചു..അല്ലെങ്കില്‍ അടുത്ത പരിപാടി ക്യുവില്‍ നിന്നും മാറി നിന്ന് ഞങ്ങളെ ഈഞ്ഞാണിക്കുക ആയിരിക്കും..കുറെ മാന്ന്യന്മാര്‍..
ഓ പി ടിക്കറ്റെടുത്ത് ഒരിടത്ത് മാറി ഇരിപ്പായി..ഇനി അകത്തൂന്ന് വിളി വരണം..
അങ്ങനെ ഒരു നീര്‍കോലി നേഴ്സ് പേര് വിളിച്ചു..സമാന കൂടുകള്‍ വെളിയില്‍ വച്ച് നഗ്ന പാദരായി അകത്തു വന്നു..
കണ്ട പാടെ ഡോക്ടര്‍ കുറിപ്പെഴുതി..ഇത് ബി സി എന്നൊന്നും അറിയില്ല..നല്ല മണമാണ് ..അത് കൊണ്ട് സംഗതി ഹെപ്പടയ്ടിസ് തന്നെ..
ഇരുവരും കണ്ണോടു കണ്ണ് നോക്കി..ഡോക്ടറും..ഇതിനു ചികിത്സിക്കാനുള്ള കിറ്റ്‌ " ഇവിടെ കാണില്ല..ഇവിടെ വല്ല ചൊറിയോ ചെരന്ഗോ വല്ലതും മാറ്റാനുള്ള മരുന്നേ കാണൂ..
ഇതി കര്‍ത്തവ്യ മൂഡന്‍" മാരായി രണ്ടു പേരും പുറത്തു വന്നു..
കൂടും സാമാനങ്ങളും എടുത്തു..ദുഖഭാരത്തോടെ ...വിട പറയാന്‍ മാത്രം..
നേരെ വീട്ടിലേയ്ക്ക് ..അമ്മ അറിയാഞ്ഞതും നന്നായി..
സഞ്ചിയിലെ മറ്റവനെ എടുത്തു..മൂകം..ഇനി?
ഒന്ന് രണ്ടുകൂടി പോയി.."നാളെ രാവിലെ വെല്ലൂര്‍ക്ക് പോകാം.." സുഹ്രത്ത് തീര്‍പുണ്ടാക്കി..
അങ്ങനെ താല്‍കാലിക വിട.
വെല്ലൂര്നിന്നും ഒന്ന് രണ്ടു നാള്‍ കഴിഞ്ഞ് വിളി വന്നു..'ഇത് വെറും ഈയാ ..വല്ലോം തിന്നാ മതി ഇതിന്റെ വൈറസ് താനേ ഒഴിഞ്ഞു പൊയ്കോളും.." സുഹൃത്തിന്റെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ..."അതിനു പകരം മറ്റേ ഡോകടര്‍ പറഞ്ഞ എയോ, ബിയോ സിയോ അല്ല അതും കഴിഞ്ഞ് ഈ കമ്പനി വികസിച്ചതൊന്നും അയാള്‍ അറിഞ്ഞുകാണില്ല..പാവം"   "വെള്ളത്തില്‍ കൂടി പകര്‍ന്നതാ "...
"ഈശ്വരാ അപ്പം ഇനി വെള്ളമടി പറ്റില്ലേ" ചങ്ങാതിയുടെ തൊണ്ട വരണ്ട ചോദ്യത്തിന് ഉടന്‍ സുഹൃത്തിന്റെ മറുമൊഴി..
"ഓ..അതിനൊന്നും കുഴപ്പമില്ല ...തെളപ്പിച്ച വെള്ളം ഒഴിച്ചാല്‍ മതി.."
ഫോണ്‍ വെക്കുന്നതിനു മുന്പ് എന്ന് വരും എന്ന് ചോദിക്കാന്‍ മറന്ന വെഷമത്തില്‍ ചങ്ങാതി ....നാളുകള്‍ എണ്ണി...എണ്ണി..