Powered By Blogger

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

സ്ത്രീകള്‍ക്ക് കിഡ്നി ഇല്ല

സര്‍വ്വ കലാശാല പരീക്ഷാ ചോദ്യം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫിസിയോളജി അല്ലെങ്കില്‍ അനാടമി താരതമ്മ്യം ആയിരുന്നിരിക്കാം...ചെലതൊക്കെ സ്ത്രീകള്‍ക്ക് ഇല്ലാതെയുമില്ല എന്നും എഴുതിയ പാവത്തിന് അറിയുകയും ചെയ്യാം...പക്ഷെ അതിന്റെ യഥാര്‍ത്ഥ നാമം അത്രയ്ക്കങ്ങോട്ട് വഴങ്ങിയില്ല.
ജീവ ശാസ്ത്രത്തിലെ നൂതനങ്ങളായ കണ്ടു പിടിത്തങ്ങള്‍കു വേണമെങ്കില്‍ വഴി തുറക്കാവുന്ന ഉത്തരം.

കേരളത്തിലെ അറിയപ്പെടുന്ന ഒരു പുതു പുത്തന്‍ സ്വാശ്രയ മെഡിക്കല്‍ കോളജിലെ അന്തപ്പാവി ഏതോ ഒരു സോപ്പ് കുട്ടപ്പന്റെ പരീക്ഷാ കടലാസ് നോക്കിയ അദ്ധ്യാപകന്‍ ഇങ്ങനെ പല ഉത്തരങ്ങളും കണ്ട് പനി പിടിച്ച് കിടപ്പിലായി...എന്ന് കഥ!
കാണാന്‍ വീട്ടില്‍ ചെന്ന സഹ അധ്യാപകര്‍ കുറെ നേരം മിണ്ടാതെ ആ കിടപ്പ് കണ്ടു. "നമ്മള്‍ ഒക്കെ വയസ്സായി വരുന്പോള്‍ ഇവരൊക്കെ സൂചിയോ കത്തിയോ വയ്ക്കുന്നതിനു മുന്പ് അങ്ങ് തെക്കോട്ട് എടുത്താല്‍ മതിയായിരുന്നു..." ഒരു ലേഡി ഡോക്ടര്‍ പ്രൊഫസറുടെ പ്രിസ്ക്രിപ്ഷന്‍.
ജീവനിലുള്ള കൊതി " അതാണല്ലോ കൊല കയര്‍ വീഴുമ്പോഴും ദയാ ഹര്ജിക്കായി കേഴുന്നത്. ഇവിടെ ഈ ദയ ഹര്‍ജി നേരിട്ട് ദൈവത്തിനു സമര്‍പ്പിച്ചു.
ഒരു വീട്ടില്‍ ചെന്നപ്പോള്‍ പിള്ളര്‍ സര്‍കാരും സ്വാശ്രയ മാനേജുമെന്റും കളിക്കുന്നു...അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നു..." അങ്കിളേ ഈ കളി കാശുള്ളവന്റെ കളിയാ ...കണ്ടില്ലേ വില കൂടിയ ഉടുപ്പും പാന്റും ടി ഷര്‍ട്ടും ഒക്കെ ഇട്ടു മള്‍ടി നാഷണല്‍ കമ്പനി എക്സിക്യുട്ടിവുകളെ പോലെ എപ്പോഴും മന്ത്രീടെ മുറിയില്‍ ചായയും കുടിച്ചങ്ങനെ...ഇരിക്കുന്ന നാരങ്ങാ പച്ചക്കറി ഇറച്ചി കച്ചോടക്കാരെ..." അവരുടെ രാഗമോ ദ്വേഷമോ എന്തായാലും പിള്ളാര്‍ നല്ല ഒരു മോക്കറി തന്നെ റിയാല്‍ടി ഷോയിക്ക് തെരഞ്ഞെടുത്തിരിക്കുന്നു.
"അപ്പോള്‍ നിങ്ങള്‍ക്ക് ഡോക്ടര്‍ ആകണ്ടേ...എഞ്ചിനിയര്‍ ആകണ്ടേ" ഒരു പ്ലസ് ടു കാരനോട് ചോദിച്ചു.
"ആകപ്പാടെ ഇവിടെ അഞ്ചു പേര്‍ക്ക് മൂന്ന് നേരം ആഹാരം തരാന്‍ തന്നെ അപ്പന്റെ ബാങ്ക് ജോലി  പോര അന്നേരമാ അംപത്‌ ലക്ഷോം കൊടുത്ത് അമ്പതു കേസും കളിക്കുന്നത്..."

"അതിനു കേസും വഴക്കും പിള്ളര്‍ അറിയണ്ടാല്ലോ?" സംശയം അവന്‍ തിരുത്തി.
"അതേ..പിള്ളാരേം മാതാ പിതാക്കളെയും ബന്ദികള്‍ ആക്കുന്ന ഒരു പരിപാടി ഉണ്ട്"
"അതെന്നാ...വീരപ്പന്‍ ബന്ദി ആക്കി എന്ന് കേട്ടിട്ടുണ്ട്"
"ഇതും അതുപോലെ ഒരു അര പരിപാടിയാ...അനുവാദമോ മാര്‍ക്കോ ഇല്ലാതെ വല്ലചാതീം തിരു മണ്ടനെ അഡ്മിറ്റ്‌ ചെയ്യും..പരീക്ഷയ്ക്ക്  യൂനിവേഴ്സിടി ഇരുത്തുകേമില്ല ..അപ്പോള്‍ അവനേം മറ്റുള്ള സമാന ദുഖിതരേം കൂട്ടി കെട്ടി ഒറ്റ കേസ് കൊടുപ്പാ ഞങ്ങള്‍ പാവങ്ങള്‍ ഒന്നും അറിഞ്ഞില്ല ദേ പരീക്ഷയ്ക്ക് ഇരുത്തുന്നില്ല ഞങ്ങളുടെ ഭാവി അവതാളത്തില്‍ ആക്കരുതെ" എന്നും പറഞ്ഞോണ്ട് ...പിള്ളാരുടെ കാര്യത്തില്‍ സഹാനുഭൂതി തോന്നി തോന്നി അവസാനം നീതി പീഠം ഈ കളി ഇനി തുടരണ്ടാ എന്നും പറഞ്ഞു...പിന്നേം തന്തയ്ക്കും തള്ളയ്കും മേയ് നൊന്ത കാശ് പോയോ..."?
പ്ലസ് ടു കാരന്റെ വിദ്യാഭ്യാസ വിച്ചക്ഷണത ..അതിനു മുന്‍പില്‍ നമോവാകം.
"അപ്പോള്‍ നീ ഡോക്ടര്‍ ആകുന്നില്ല...പിന്നെ"
"സമൂഹത്തില്‍ സേവനം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വേണം രോഗികള്‍ ആതുരര്‍ അവരെ ചികില്സിയ്ക്കാനും രക്ഷിയ്ക്കാനും എനിക്ക് കഴിയണമെങ്കില്‍ ഞാന്‍ പാഠങ്ങള്‍ മനസ്സിലാക്കുന്നവന്‍ ആയിരിക്കണം...എനിക്ക് സയന്‍സിലും ഇഷ്ടം ഇന്ഗ്ലിഷ് ആണ് ...ആ വിഷയം പഠിയ്കാന്‍ അപ്പനും പറഞ്ഞു...വെറുതെ എന്തിനാ അങ്കിളേ നീല കുറുക്കന്‍ ആകുന്നെ.."
" നിനക്ക് പ്ലസ് വണ്ണിനു എന്താ ഗ്രേഡ്?  "എല്ലാത്തിനും ഏ അല്ലെങ്കില്‍ ഏ പ്ലസ് ഉണ്ട്" അവന്‍.
എനിക്ക് തൃപ്തി ആയി ....വരുന്ന തലമുറ സ്വന്തം കാലില്‍ നില്‍കാന്‍ പഠിക്കുന്നത് സ്വാശ്രയത്തിലൂടെ തന്നെ..പക്ഷെ പണം കൊണ്ടല്ല അറിവ് കൊണ്ട്.
"ചര്‍ച്ച തീര്‍ന്നോ"...അവന്റെ അപ്പന്റെ ചോദ്യം.."ഈയിടെ ബാങ്ക് ലോണിനു വന്ന ഒരു പെണ്‍കുട്ടി കരഞ്ഞോണ്ട് പറഞ്ഞു അവളുടെ  കോളജിലെ കൂട്ട് കാരികള്‍ എന്താ ഈ വിദ്യാഭാസ വായ്പ അത് വല്ല വേള്‍ഡ് ബാങ്ക് പ്രോജക്ടും ആണോ എന്ന് ചോദിച്ചു കളിയാക്കി...എന്ന്"  കഷ്ടം...
രണ്ടു തരം പൌരന്മാര്‍ എന്നൊക്കെ പറയുമെങ്കിലും ഒന്നുറപ്പാ നെല്ലും പതിരും തിരിയുന്ന കാലം വിദൂരത്തിലല്ല..അറിവുള്ളവന്റെ കഴിവുള്ളവന്റെ വഴിയില്‍ ഒരു കളിയാക്കലുകളും മുള്ള് വിതയ്ക്കാത്ത കാലം...
ഒരു പ്ലസ് ടു കാരന്റെ അല്ല ഒത്തിരി പ്ലസ് ടു കാരുടെ കണ്ണുകളില്‍ ആ തെളിച്ചം ഉണ്ട്.
തങ്കത്തിലെ ചെമ്പ് തെളിയും കാലം വരെ ദയാ ഹര്‍ജി മാത്രം!