Powered By Blogger

2009, മേയ് 22, വെള്ളിയാഴ്‌ച

തലേവര തിരയുമ്പോള്‍.

മുടി ഇഴകള്‍ നന്നായി മാടി മാറ്റി ഓരോ ഇഴക്കിടയിലും
തലേവര തിരയാന്‍ എന്ത് രസം...
കണ്ണാടി മുന്‍പില്‍ തൂക്കി അതിന്റെ പൊട്ടിയ ചില്ലില്‍
രണ്ടു തല ...

തലേവര കാണാന്‍ പറ്റില്ല എന്ന് അമ്മ പറഞ്ഞു
തലേവര തെളിഞ്ഞു കാണാനുണ്ടെന്ന് ഭാര്യയും
അത് പിന്നെ അങ്ങനെയേ വരൂ
ഇല്ലായ്മകളുടെ ത്രാസിന്‍ തട്ടം
ഒന്നില്‍ അമ്മ മറ്റതില്‍ ഭാര്യ..
തൂക്കം നോക്കുമ്പോള്‍ കാണിയായി മകളും
കൃത്യത അളക്കാന്‍...

പുറകില്‍ നിന്നും മുന്‍പോട്ടു ചീകി നോക്കി കണ്ടില്ല
വലതു നിന്നും ഇടത്തേക്ക് നോക്കി നോ രക്ഷ
മുടി മൊത്തം ഇളക്കി നോക്കി
ഒന്നും കാണാന്‍ കഴിയുന്നില്ല
"അങ്ങനെയൊന്നും നോക്കിയാല്‍ കാണാന്‍ പറ്റില്ല
ദാ നിങ്ങടെ മുന്‍പിലെ പൊട്ടകണ്ണാടിയില്‍
കാണുന്ന ആ തിരുമുഖം, അതില്‍
എഴുതിയിട്ടുണ്ട് തലേവര എവിടെയെന്ന്‌
സൂക്ഷിച്ചു നോക്കിക്കേ" ഭാര്യ..

"ഓ അതൊന്നും ശരിയാകത്തില്ല
കാലിന്റെ അസുഖം എനിക്ക് പിടിപെട്ടത്‌
തലെവരയാണോ..?"
അമ്മയുടെ സയന്‍സ് ക്വിസ്
"നന്നായി ചികില്‍സിച്ചാല്‍ ഇതു മാറും"
ആത്മ ഗതം.

"എന്റെ ഈ ഒടുക്കത്തെ നടു വേദന
എന്റെ തലേവര അല്ലാതെന്തു ..." ഭാര്യയുടെ
തലേവര പോളിസി.

നോക്കി നോക്കി എനിക്ക് ദേഷ്യം വന്നു
കണ്ണാടി എടുത്ത് ഒരേറു വച്ചുകൊടുത്തു
പല കഷണങ്ങളായി കണ്ണാടിയുടെ തലേവര

"ഇനി എന്നാ എടുത്തു വച്ച് കാലത്തു
ഷേവ്‌ ചെയ്യും" മകളുടെ ചിരി

"അതും ഒരു തലേ വരയാ...."
ഭാര്യയുടെ കമന്റ്റ്

8 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഈ ബൂലോകത്ത് വരാനും ഷാജ്കുമാറിനെ കാണാനും ഇത് വായിക്കാനും .. എന്താ ചെയ്യുക.. തലേവര.. അല്ലാതെന്താ.. ഹഹ
ഇത്തവണയും കലക്കി.. തലേവര.. :)

സബിതാബാല പറഞ്ഞു...

കൊള്ളാം...

ullas പറഞ്ഞു...

ധാത്രി കേശ തൈലം പതിവായി ഉപയോഗിക്കുക

കണ്ണനുണ്ണി പറഞ്ഞു...

കലക്കിട്ടോ തലേവര

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

തലേല് നെറച്ചും വരയാ.. :(
സൊ കട്ടപ്പൊകയാ എന്റെ കാര്യങ്ങള്‍...

പോസ്റ്റ്‌ നന്നായി...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

"ഇതും ഒരു തലേ വരയാ...."
എന്‍റെ കമന്റ്റ്
കലക്കി

പാവപ്പെട്ടവൻ പറഞ്ഞു...

പകല്‍ വെളിച്ചത്തും നിലാവെളിച്ചത്തും തിരച്ചിട്ടും കാണത്തൊരു തലേവര മാറാത്ത ഒരേഒരു വര

Unknown പറഞ്ഞു...

എന്‍റെ തലേല് നെറച്ചും നരയാ .....