Powered By Blogger

2010, ജനുവരി 25, തിങ്കളാഴ്‌ച

വിവരാവകാശം വിവരാഭാസമാകുമ്പോള്‍

2005 ല്‍ ജനകീയ ജനാധിപത്യ ഭാരതത്തിന്റെ തൊപ്പിയിലെ സ്വര്‍ണ തൂവലായി നെയ്തു ചേര്‍ത്ത നിയമം. കേവലം പത്തു രൂപയ്ക്ക് അറിയണ്ടത് മുഴുവനും അറിയണ്ടാത്തതായി ഒന്നുമില്ല!
 എത്ര എത്ര അഴിമതി കഥകള്‍ മറനീക്കി വേദിയില്‍ നിറഞ്ഞാടി
സര്‍കാരും ജനങ്ങളും ഇണങ്ങാത്ത കണ്ണികളായി ഒളിച്ചും കണ്ടും ഇടയാകാതെ ഇടംകോല്‍ ഇട്ടിരുന്ന ബ്യുറോ ക്രാറ്റുകള്‍ എന്ന ഇടനില ദല്ലാളന്‍ മാരെ അല്പമെങ്കിലും മെരുക്കാനും.. ബ്യുരോക്രസി"എന്ന മായാജാലക വാതില്‍ മലര്‍ക്കെ തുറന്നു ഉള്ളിലുള്ളതെല്ലാം വലിച്ചു വെളിയില്‍ തള്ളാനും കണ്കണ്ട ഔഷധം ഇതൊന്നു മാത്രം.
ഔദ്യോകിക രഹസ്യങ്ങള്‍ അല്ലാത്തതെല്ലാം വെളിപ്പെടുതിയെ തീരു. എന്നാല്‍ ഇതിനുമപ്പുറം കാര്യങ്ങള്‍ കടന്നു കയറി
 ഈ  നിയമം കയ്യാളി വല്ലോന്റേം നെഞ്ചത്ത്‌ കേറാന്‍ വെറും പത്തു രൂപ മതി എന്ന് വന്നാലോ?
അവിടെയാണ് വിവരാഭാസം !
പൊതു തൊഴിലിടത്ത് പണിയെടുക്കുന്ന  തൊഴിലാളി അല്ലെങ്കില്‍ ക്ലാര്‍ക്ക് അല്ലെങ്കില്‍ സുപ്രണ്ട് അതിനും മുകളിലെ ക്ലാസുകാര്‍ ഇവരൊക്കെ ചെയ്തു കൂട്ടിയ കുന്നായ്മകള്‍ ചുവപ്പന്‍ നാടയ്ക്കിടയില്‍ നിദ്രാ രാക്ഷസന്‍ മാരായി കിടക്കുമ്പോള്‍ തട്ടി ഉണര്‍ത്താന്‍ ഈ വടി നല്ലതാകുമ്പോഴും അവന്റെ അല്ലെങ്കില്‍ അവളുടെ വിലാസം നാള്‍വഴി പുത്ര കളത്ര സംബന്ധമായതും അല്ലാത്തതും ആഹാര നീഹാര വിരേചന കാര്യങ്ങള്‍ വരെ ചോദിക്കുമ്പോള്‍ ചില ചില്ലറ വകുപ്പുകള്‍ വച്ചൊരു തള്ളലും അതിനു മുകളില്‍ അപ്പീല്‍ എന്ന അവസാന വാക്കും പൊല്ലാപ്പും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നാളിതു വരെ എത്ര ലൈംഗിക വേഴ്ചകള്‍ നടന്നു എന്ന് ഏതോ ഒരു മാന്യന്‍ ചോദിച്ചത്രേ!
സരസ്വതി നമസ്തുഭ്യം!!
പോലീസ് ചൌക്കിയിലെ സര്‍വ്വത്ര പെണ്‍ പോലീസിന്റെയും വിലാസം തപ്പി വേറൊരാള്‍..കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ അപ്പീല്‍ അധികാരി കൊടുത്തില്ലെങ്കില്‍ കൊന്നുകളയും എന്നും പറഞ്ഞു തുള്ളി ആടിയത്രേ..
അങ്ങനെ വിവാഹ ബ്യുറോ കാരന്‍ ബ്യുറോ ക്രാറ്റിനും കിട്ടി വിലാസങ്ങള്‍.പത്തു രൂപയ്ക്ക് എത്ര വിലാസങ്ങള്‍ !
മരിച്ചവനെ കൊന്നവനാക്കുന്നു ഹിതം അവിഹിതമാക്കുന്നു അങ്ങനെ എന്തെല്ലാം ചോദ്യങ്ങള്‍.!
ആവശ്യം വേണ്ടുന്നവനപ്പുറം അനാവശ്യം ചോദിക്കാന്‍ എളുപ്പ വഴി ആകുന്നുവോ ഈ നിയമം?
അപക്വമായ തീരുമാനമായിരുന്നോ ആവോ?
ആയുധം അറിവില്ലാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നുള്ളത് ഇറാക്ക് അമേരിക്ക യുദ്ധ കാലത്ത് ഒത്തിരി ഒത്തിരി ചര്‍ച്ച ച്യ്തത് പോലെ...ഇതും അറിയാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ ഇതിനപ്പുറം കഴിഞ്ഞും പല ചോദ്യങ്ങളും ഉണ്ടാകാനിരിക്കുന്നത്തെ ഉള്ളു.
മൂപ്പെത്താതെ പറിച്ചു പോയതാണോ? എങ്ങനെ ഈ അവകാശം "മാന്യമായി" ഉപയോഗിക്കണം എന്നൊരു ബോധവല്‍ക്കരണം ആരും പറയാറില്ല.
 സൂക്ഷിച്ചുപയോഗിചില്ലാത്ത പക്ഷം ശിക്ഷാവിധികള്‍ ഉണ്ടായേ തീരു
തീര്‍ച്ചയായും അപേക്ഷ അയക്കുന്നതിനു മുന്പ് ഒന്ന് ചിന്തിക്കാന്‍ എങ്കിലും അനാവശ്യ കാരന് കഴിയണം..
ഭസ്മാസുരന് കിട്ടിയ വരം ഇത്രയും വരില്ല!

അഭിപ്രായങ്ങളൊന്നുമില്ല: