സംഭവിച്ചത് എന്ന് പലരും പറഞ്ഞിട്ടും എനിക്ക് വിശ്വാസം വരാത്തതിനാല്‍ അനുഭവസ്ഥര്‍ ഉണ്ടെങ്കില്‍ തീര്‍പ്പിന് വിടുന്നു...
തനി നാട്ടിന്‍ പുറം എന്നൊക്കെ കേട്ടിട്ടുള്ളത് ഇപ്പോള്‍ സിനിമയില്‍ പോലും കാണാന്‍ കിട്ടുമെന്ന് തോന്നുന്നില്ല.
ഇതൊരു നാട്ടിന്‍ പുറത്തു കാരന്‍ ഒത്തിരി ഉറക്കം മറന്നു പഠിച്ചു ടെസ്റ്റുകള്‍ എഴുതി എഴുതി ജോലി കിട്ടീ നഗരത്തില്‍ ജോലിയുള്ള വധുവിനെയും കെട്ടി ..നഗര മധ്യത്തിലെ അംബര ചുംബി ഫ്ലാറ്റില്‍ ചെന്ന് രാപ്പാര്‍ക്കുമ്പോള്‍ ഉണ്ടായ ഒരിണ്ടല്‍.. സ്വയം കൃതാനര്ധം എന്ന് പറയാന്‍ പറ്റുമോ എന്നും അറിയില്ല
സുഹൃത്തിനെ സുശീലന്‍ എന്നും ഭാര്യയെ സുശീല എന്നും വിളിക്കാം . ആധുനിക പേരുകള്‍ അല്ലാത്തതില്‍ എനിക്കും വിഷമം ഇല്ലാതില്ല..പക്ഷെ ഇക്വേഷന്‍സ് ചേരുന്നില്ല .
ഇതിപ്പം ഒരു മാതിരി ജാതി ഇക്വേഷന്‍ ഉണ്ടെന്നു തോന്നുന്നു.
സുശീലന്‍ എന്നും രാവിലെ കൃത്യം നാല് മുപ്പതിന് ടാക്കിംഗ് അലാം കേട്ട് ഉണര്‍ന്നു , അന്തരീക്ഷത്തിലെ മലിനതകള്‍ അളന്നു, അന്ന് രാവിലെ ഏറ്റവും കുറഞ്ഞ മലിനതയുള്ള നഗര വീഥി കണ്ടു പിടിച്ചു റീബോക്ക് ട്രാക്ക് സ്യുടീട്ടു രണ്ടു കൈയും വീശി എറിഞ്ഞു നടന്നു ,
നിശ്വാസവും ഉച്ച്വാസവും ഐ ഫോണ്‍ എം പി ത്രീ ഈയര്‍ ഫോണിലെ താളവുമായി സിംക്രോനൈസ് ചെയ്തു ഒരു വാക്കിംഗ് യോഗാ വിത്ത് ആര്‍ട്ട് ഒഫ് ലിവിംഗ് പ്രാക്ടീസും കഴിഞ്ഞു ക്ഷീണിതനായി ഫ്ലാറ്റിന്റെ കുത്തു പടികള്‍ ഇഴഞ്ഞു കയറി വരുമ്പോള്‍ സുശീല അന്ന് വന്ന രണ്ടു വനിതകളില്‍ ഒന്നിലെ "ആരോഗ്യ ക്ഷമതയ്ക്ക് പത്തു ജ്യൂസുകള്‍" ഉള്ളതില്‍ ഒരു ജ്യൂസ് അടിച്ചു വച്ചത് കൊടുത്തു ...
രാസല്‍ ഖൈമയില്‍ നിന്നും അനിയത്തി കൊടുത്തു വിട്ട വെള്ള രൈസിന്‍സ് രണ്ടെണ്ണം വെള്ളത്തില്‍ കുതിര്‍ത്തു അതിന്റെ സത്തു കൊടുത്തു .. .
നെല്ലിക്കയും പാവയ്ക്കയും സമാസമം പിഴിഞ്ഞു തേന്‍ ചേര്‍ത്ത് ചുണ്ടില്‍ ഇറ്റിച്ചു ,
അല്പം ഉള്ള ഷുഗര്‍ പ്രെഷര്‍ ഒക്കെ ഗുഡ് ബൈ പറയട്ടെ.
ഇനി ബ്രേക്ക് ഫാസ്ടിനു മുന്പ് സുശീല ട്രേഡ് മില്ലില്‍ കുറെ മീറ്റര്‍ നടക്കും അപ്പോള്‍ ഐ ഫോണും പാട്ടും സുശീലയ്ക്ക് ചെവിയില്‍ വച്ച് കൊടുക്കും സുശീലന്‍ എന്നിട്ട് എക്കണോമിക് ടൈംസ് എടുത്ത് കാളയും കരടിയും കളിയ്ക്കും.
സുശീല കുളിച്ചു വന്നു ലോ റിയല്‍ ക്രീമും ഒക്കെ എടുത്തു ഒരുങ്ങല്‍ മേശയിലെ നില കണ്ണാടിയ്ക്ക് മുന്‍പില്‍ ഇരിക്കുമ്പോള്‍ മാത്രം സുശീലന്‍ പത്രം താഴത്ത് വച്ച് കുളിക്കായി പോകും.
എന്നിട്ട് ഒന്നിച്ചു ബ്രെഡ് ,ജാം, ബട്ടര്‍ , എന്നിവ മുട്ടയുടെ വെള്ള മാത്രം സക്രാമ്പില്‍ ചെയ്ത് വൈറ്റ് പെപ്പര്‍ പൌഡര്‍ ചേര്‍ത്ത് സ്പൂണില്‍ കോരി കഴിയ്ക്കും..
ശേഷം സുശീലന്‍ ഹോണ്ട ബ്രിയോയില്‍ " എനിഗ്മ സാഡ് നെസ്" ഇട്ടു പാടിച്ചു സുശീലയെ അവളുടെ ഓഫീസില്‍ ഡ്രോപ്പ് ചെയ്തിട്ട് തന്റെ ഓഫീസില്‍ പഞ്ചിംഗ് ടൈം തെറ്റാതെ എത്താന്‍ ട്രാഫിക് വലകള്‍ ഭേദിച്ച് ഒരു ബാറ്റ് മാന്‍ സഞ്ചാരം!
ലഞ്ച് മാത്രം അവരവരുടെ ഓഫീസിലെ ഫുഡ് ജോയാന്റിലാ രണ്ടു പേര്‍ക്കും..
അതും സാന്റ് വിച്ചും പെപ്സി മിനിയും ..
വൈകുന്നേരം തനി ആവര്‍ത്തനം യാത്ര വഴികള്‍.
ഒന്ന് ഫ്രഷ് ആയി ഫ്ലാറ്റിനു താഴത്തെ പാര്‍ക്കില്‍ സമീപ ഫ്ളാറ്റ സ്ഥരുമായി കൂടെ ഇല്ലാത്തവരുടെ ദുര്നടപ്പുകളുടെ വഴി കണ്ടു പിടിക്കുന്ന കളികള്‍..ഇത്തിരി സീരിയല്‍ ....
ഒന്‍പതു മണിയോടെ ബോഡി മാസ് ബോഡി ലെങ്ങ്ത് ഇന്ടെക്സ് ഒക്കെ നോക്കി ഒരു സ്പൂണ്‍ ചോറും ഇത്തിരി ബോയില്‍ഡ് വെജിടബിള്സും അത്താഴമാക്കി .. നേരത്തെ ഓണ്‍ ചെയ്തിട്ട വേള്‍ പൂള്‍ എസിയില്‍ നിതാന്ത നിദ്ര.
കാലം ഇങ്ങനെ പോക വാറെ ...കുഞ്ഞു കാല്‍ കാണുവാന്‍ രണ്ടു പേര്‍ക്കും മോഹം ഉണ്ടായി
ജോണ്സന്‍ ആന്‍ഡ് ജോന്സന്റെ പരസ്യത്തിലെ കുഞ്ഞിനെ കണ്ടപ്പോള്‍ പെട്ടന്ന് ഉണ്ടായ ഒരു തോന്നല്‍..
മൃദു ചര്‍മത്തില്‍ ബേബി ഓയില്‍ പുരട്ടി കുളിപ്പിക്കാന്‍ സുശീല ചില്ലറ ആഗ്രഹം അല്ല വച്ചത്..
ആ മോഹ വള്ളി പൂത്തു..
പക്ഷെ ഓഫീസ് യാത്രയും വീട്ടിലെ സാന്റ് വിച്ചു ഉണ്ടാക്കലും എല്ലാം കൂടി കൊണ്ട് പോകാന്‍ സുശീലയ്ക്ക് വയ്യാ..തന്നെയുമല്ല സുശീലന്‍ സമ്മതിക്കുകയുമില്ല എന്നായി..
എതിര്‍ ഫ്ലാറ്റിലെ ഇന്ഷുറന്സ് മാനേജര്‍ മാഡം അവരുടെ ഫ്ലാറ്റിലും അടുത്ത ഫ്ലാറ്റ് കളിലും വരുന്ന ശീലാവതിയെ സ്ട്രോങ്ങ് ആയി റെക്ക മെന്റ് ചെയ്തു ..ഒന്നാമത്തെ കാര്യം പേര് പോലെ സ്വഭാവം..
തന്റെ ഹസ് ടയര്‍ ഫാക്ടറിയിലെ മാനേജര്‍ രാത്രി ഷിഫ്ടും കഴിഞ്ഞു വന്നു പകല്‍ മുഴുവനും ഉറങ്ങുമ്പോള്‍ പോലും ഒന്ന് തിരിഞ്ഞു നോക്കാതെ വീട്ടിലെ പണി ഒതുക്കി മുന്‍ കതകു ചാരി ശീലാവതി അടുത്ത ഫ്ലാറ്റില്‍ പൊയ്ക്കോളും ..നമ ശിവാ മിണ്ടില്ല. "അതല്ലേ നമുക്കും ആശ്വാസം " മാഡത്തിന്റെ ചോദ്യത്തില്‍ സുശീലര്‍ വീണു.
അങ്ങനെ ശീലാവതി വന്നീട്ടു രണ്ടു പേരും ബ്രിയോയില്‍ ജോലിക്ക് പോകുക പതിവായി..ആ യാത്രയിലെ ചേര്‍ച്ച ഒരു ജൂവലറി പരസ്യം കണ്ടപോലെ ശീലാവതി നോക്കി നില്‍ക്കും..
ഒരു നാള്‍ സുശീലയ്ക്ക് ഓഫീസില്‍ വച്ച് അതി കഠിനം ചര്‍ദ്ദി ..നില്‍ക്കുന്നില്ല അവിവാഹിതകള്‍ ആരോഗ്യ മാസികയിലെ ചര്‍ദി യ്ക്കുള്ള മരുന്ന് തപ്പി ..പിന്നെ നെറ്റിലും ബ്രൌസ് ചെയ്തു..രണ്ടു പിള്ളേരുടെ തള്ളയായ ഒരു മാഡം പറഞ്ഞു "ഇതിപ്പം കൊച്ചെ അതിന്റെയാ ഹാഫ് ഡേയ് ലീവ് എടുത്തു വീട്ടില്‍ പോയി കെടക്ക്"
അപ്പോഴാണ് സുശീല ഓര്‍ത്തത് സുശീലന്‍ ടൂറിലാ ..മീറ്റിംഗ് . മൊബൈലും ഒഫ് ആയിരിക്കും.
ഒരു ടാക്സി വിളിച്ചു പോകാം എന്ന്.
ഓട്ടോ വിളിച്ചാല്‍ പേറും കഴിഞ്ഞേ അങ്ങ് ചെല്ലു എന്നും.
വല്ല വിധത്തിലും ഫ്ലാറ്റില്‍ എത്തി ദൈവാധീനം മുന്‍ കതകു ചാരിയിട്ടേ ഉള്ളൂ ശീലാവതി അകത്തു ബാത് റൂം കഴുകുന്ന ശബ്ദം കേള്‍ക്കാം..
സുശീല കട്ടിലില്‍ ഒന്നിരുന്നു . ഇരുന്നപ്പോള്‍ എന്തോ ആരോ പറയുമ്പോലെ ഒരു തോന്നല്‍ ..
എഴുന്നേറ്റ് ബാത്ത് റൂമിന്റെ വാതിലില്‍ എത്തി ..അതും ചാരിയിട്ടേ ഉള്ളൂ..
സുശീല ഞെട്ടി പുറകോട്ടു മാറിയില്ല അതൊക്കെ പഴയ ഫാഷന്‍ . കതകു മലര്‍ക്കെ തുറന്നു
സുശീലനും ശീലവതിയും ഈറ്റ സിനിമയിലെ പോലെ കുളിയോ .. കുളി..മലയാറ്റൂര്‍ മലം ചരുവിലെ പൊന്മാനെ എന്ന പാട്ടിന്റെ ഈണത്തില്‍ ഷവറില്‍ നിന്നും വെള്ളം വീഴുന്നു ..
"ങേ ...ഇതാര ഈ ബാത് റൂമില്‍ എന്നെ കൊണ്ട് വന്നത്? മീറ്റിംഗ് എപ്പം കഴിഞ്ഞു? "
"ഞാന്‍ എങ്ങനെ ഇവിടെ വന്നു ? "
"ദേ മുന്‍പില്‍ നിക്കുന്നു സുശീല അപ്പം പിന്നെ ഇതാരാ? " ശീലാവതിയെ ചൂണ്ടി സുശീലന്‍ ഞെട്ടി തരിച്ചു നിന്നു.
ശീലാവതി മെല്ലെ ഇറങ്ങി മുടി ഒക്കെ കെട്ടി വാതിലും ചാരി അടുത്ത ഫ്ലാറ്റില്‍ പോയി.
സുശീലയ്ക്ക് അപ്പോള്‍ വലിയ ഒരു ഓക്കാനം വന്നു പുറകെ ചര്ദിയും ..
പിന്നെ എന്നോ ഇന്ഷുറന്സ് മാനേജരുടെ ഫ്ലാറ്റിലും ചര്‍ദി ഉണ്ടായി..
"ഇപ്പോഴത്തെ ഒരു തരം പകര്‍ച്ച വ്യാധി " എന്ന് ഹെല്‍ത്ത് ഡയരക്ടര്‍ ടി വി ചാനലില്‍ നല്‍കുന്ന അഭിമുഖം ഏകനായി സുശീലന്‍ സോഫയില്‍ ചാരി കെടന്നു കേട്ട് കൊണ്ടിരുന്നു ...
ഷവറില്‍ നിന്നും വെള്ളം തുള്ളിയായി വീഴുന്ന ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാം..