ഉത്തരവാദിത്വങ്ങള്‍ ഒത്തിരി ആകുംബോള്‍ ഒരു മടുപ്പ്.
വല്യ വല്യ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണത്തിനു പോലും പറ്റുന്നില്ല . വിദേശത്തു നിന്നും, അവിടങ്ങളില്‍ സാധന സാമഗ്രികള്‍ ഉണ്ടാക്കുന്നവരുടെ നിരന്തര ക്ഷണം വേറെ....അവിടെ ചെല്ലാനും കച്ചവടം ഉറപ്പിയ്ക്കാനും..എന്നു വേണ്ടാ..ആകപ്പാടെ ചാകാനും റ്റൈം ഇല്ലാച്ചാല്!!
വീട്ടിലെ കാര്യങ്ങള്‍ ..പിള്ളരുടെ..ഭാര്യയുടെ ..നാട്ടില്‍ അച്ചന്..അമ്മ...ഒരു കയ്യാളിനെ കിട്ടിയെ തീരൂ..ഓഫീസ് മനേജരോട് ഇതെല്ലാം നോക്കി നടത്താന്‍ പറയുന്നതും ഒട്ടും ശരിയല്ല...കാര്യം ഒരു മാതിരി അടിമപ്പണി അവരെക്കൊണ്ടൊക്കെ ചെയ്യിക്കാറുണ്ടെങ്കിലും അവര്‍ക്കതില്‍ പരാതി ഇല്ല....എങ്കിലും....
ഒരു കൈയ്യന്‍ അനിവാര്യമായി വന്നിരിയ്ക്കുന്നു. വീട്ടില്‍ അമ്മയ്ക്ക് കൈത്താങ്ങിനു നിര്‍ത്തിയിരിയ്ക്കുന്നവനെ പാസ്പോര്‍ട്ട് മുതല്‍ അരി സാമാനം എല്ലാം കൊടുത്ത് ഉടുതുണീം മറുതുണീം എല്ലം നല്കി കൊണ്ടു വന്ന് ഇക്കരെ എത്തിച്ചപ്പോള്‍ ഒരു ശങ്ക..."എവന് അവിടെ നാലെണ്ണം കീറാതെ ഉറങ്ങുന്നവന് അല്ലായിരുന്നു"..പലപ്പൊഴും അച്ചന് ഗുന്മനു" വച്ചിരിയ്ക്കുന്ന മറ്റവനെ അടിച്ചു മാറ്റുന്നതിനെ ചൊല്ലി ചില്ലറ ചൊല്ലി ആട്ടങ്ങള്‍ പതിവായിരുന്നു..നിങ്ങള്‍ അത്റയും കുറച്ചു കുടിച്ചാല്‍ മതി മനുഷ്യാ എന്ന അമ്മയുടെ അപായ സൂചനയും..രണ്ടായാലും കൊണ്ടുവന്നു ഇനി അവണ്റ്റെ ഡിമാണ്റ്റ് കേട്ടേ തീരൂ... എനിയ്ക്ക് ഒന്നും വേണ്ടാ കൊച്ചാട്ടണ്റ്റെ നന്മ അല്ലാതെന്താ.." അവണ്റ്റെ കരുതലില്‍ തല കുനിച്ചു പോയി! കൂടപ്പിറപ്പുകള്‍ക്കില്ലാത്ത സ്നേഹം. കരുതല്‍. തെറ്റിധരിയ്ക്കരുതായിരുന്നു.
സന്തോഷത്തിനു ലേശം ഷിവാസ്" ഓഫറ് ചെയ്തു...ഓ വേണ്ടായിരുന്നു" എന്നൊരു മുഖവുരയോടെ ഒറ്റ വലിയ്ക്കു തീറ്പ്പാക്കി! അടുത്തതിനു സ്ഫടികം നീക്കി..നീട്ടി.."സ്വയം ക്രുതാനറ്‍ധം എന്നും പറഞ്ഞോണ്ട് ഒരെണ്ണം കൂടി നിറവേറ്റി... എന്നാല്‍ ഇനി" നീ പൊയ്ക്കോ " എന്ന് പറഞ്ഞതും "അവിടെ വല്ലചാതിം ..കരി ഓയില്‍ എങ്കില്‍ കരി ഓയില്‍ അര പെയിന്റ് അടിച്ചോണ്ടു നടന്ന എന്നെ ചാക്കില്‍ കെട്ടി കൊല്ലാന്‍ കൊണ്ടു വന്നതാണോ..."എന്നും പറഞ്ഞ ഒരു ചീറ്റല്‍..
നിന്ന നിപ്പില് കിടുങ്ങിപോയി ..പത്തന്‍പത് സ്റ്റാഫിനെ പോറ്റുന്ന മുതലാളി ...മുതലയുടെ മടയില്‍..
ഒന്ന് സുഖിപ്പിയ്ക്കാന്‍ അവനോടു പറഞ്ഞു.." ഇത് മൊത്തോം നീ കുടിച്ചോ...വേറെ വേണേല്‍ വാങ്ങാം.."
"ഓ..എന്റെ പട്ടിക്കു വേണം..."
രണ്ടു നാള് കഴിഞ്ഞ്...ദുബൈക്ക് ഒരു അടിയന്തിര ബിസിനസ് ട്രിപ്പ്..അവനെ വിളിച്ച് അതീവ രഹസ്യമായി എത്രയും ജാഗ്രതയോടെ പറഞ്ഞു..." നീ രാവിലെ എഴുന്നേറ്റ് കടകള്‍ എല്ലാം എട്ട് മണിക്ക് തന്നെ തുറക്കുന്നോ എന്ന് നോക്കണംആര്‍കും സംശയം തോന്നുകയും അരുത് "
ഈ പറയാന്‍ കാരണം ഉണ്ട് ആകെ രണ്ടു ബാത് റൂമും മുപ്പതു പേരുടെ ഡോര്‍മെടരിയും ആണ് താമസത്തിന് ...ഇവന്റെ ഊഴം മുപ്പതാമാതാ..കൈയ്യന്‍ എന്ന നിലയില്‍ സമയ കൃത്യത വേണ്ടല്ലോ...!തന്നെയുമല്ല മുപ്പതാമത്തെ ഊഴാക്കാരനകുമ്പോള്‍ വൈകിട്ടത്തെ കുളിയും ലാഭം!!
എന്തായാലും അപ്പറഞ്ഞ പണി ആശാന് നന്നായി ഇഷ്ടപ്പെട്ടു..ഒരുത്തനെങ്കിലും സമയം തെറ്റി കട തുറന്നാലോ..അല്ലെങ്കില്‍ സമയം തെറ്റി വന്നാലോ..ഒരു പണി കൊടുക്കാമായിരുന്നു..മുതലാളീടെ പ്ലഗ് " എന്നുള്ള കളിയാക്കല്‍ ഒന്ന് കുറഞ്ഞേനെ...
എല്ലാം പറഞ്ഞു ഏല്പിച്ചിട്ട് വണ്ടി കയറി.
മൂന്നു നാല് ദിവസം കഴിഞ്ഞ് ഓഫീസില്‍ എത്തിയപ്പോള്‍...എല്ലാ കടകളുടെയും താക്കോലുമായി മാനേജരും ശിങ്കിടികളും നിര നിര...."സാറിന് സംശയം ഉണ്ടായിരുന്നെങ്കില്‍ നേരില്‍ പറയാമായിരുന്നു.ഇത് പോലെ ചാരപ്പണി നടത്തണ്ടായിരുന്നു ..".
നിന്ന നില്പില് ഉരുകി ഒലിച്ച് പോയി...
ഞാന്‍ അങ്ങനെ ആരെയും ഒരു പണിയും എല്പിച്ചിട്ടില്ല..എനിക്ക് പത്തു മുപ്പതു കൊല്ലമായി നിങ്ങളാ എല്ലാം.."
ഒരു വിധം തടി ഊരിയോ..ആവോ...
പല്ല് അറിയാതെ ഞറമ്മി ...അവനെ തപ്പി കണ്ടു പിടിച്ചു..പെടലി അടിച്ചു പൊളിക്കാനാ ആട്യം തോന്നിയത് ....എന്നാലും അമ്മയുടെ അടുത്ത ആള് എന്ന നിലയിലും സ്വന്തം ആവശ്യത്തിനു തന്നത്താന്‍ കൊണ്ട് വന്ന അനര്‍ധം എന്ന നിലയിലും കൈ പിന് വലിച്ചു.
"നീ എന്നാ മൈ..പണിയാടാ കാണിച്ചത്...നിന്നോട് ആരും അറിയാതെ വേണം കാര്യങ്ങള്‍ എന്ന് പറഞ്ഞിട്ട് ..ഇതാകെ കൊളമായി..."
"ഒരു കൊളോമില്ല..ഞാന്‍ രാവിലെ ഒന്ന് കുളിക്കാന്‍ ചെന്നപ്പം അവമ്മാര് എല്ലാം കൂടി എന്നെ അങ്ങ് കളിയാക്കി കളിയാക്കി പ്ലഗ് പ്ലഗ്അവസാനം കുളിച്ചാല്‍ മതി " എന്നും പറഞ്ഞു...അപ്പോള്‍ ഞാന്‍ പറഞ്ഞു "ഇന്നെനിക് നേരത്തെ കുളിച്ചേ പറ്റൂ കടയെല്ലാം എട്ട് മണിക്ക് തന്നെ തുറക്കുന്നോ എന്ന് നോക്കാന്‍ മുതലാളി പറഞ്ഞിട്ട് പോയി..."
ഞാനിത്രേം പറഞ്ഞതാന്നോ ഇപ്പം കൊഴപ്പമായത്?
പാസ്പോര്‍ട്ടിനും ..തുണി മണി ആദി ആയവയ്ക്കും..ഇല്ലാത്ത ഫ്ലൈറ്റ് ടിക്കറ്റിനും ...മുടക്കിയ പൈസാ കൊടുത്ത് ...
ഒരു ബെല്‍ട് ബോംബാകാന്‍ കൊതി തോന്നിയ നിമിഷം!!
2010, ഫെബ്രുവരി 23, ചൊവ്വാഴ്ച
2010, ഫെബ്രുവരി 6, ശനിയാഴ്ച
പഴത്തൊലി
ചിര പരിചിതമായ ഒന്ന്. റോഡില്‍ ..ബസ് സ്ടാന്റില്‍ .തീവണ്ടി പാളത്തില്‍ സര്‍വത്ര..ശബരിമല കാലമായാല്‍ പിന്നേം കേമം .
കറുത്ത് ഉണങ്ങി കൊട്ടനടിച്ച ഒരു പഴത്തൊലി വരുത്തി വച്ച നാടകീയ മുഹുര്ത്തങ്ങള്.
അയല്‍വാസി സുഹൃത്തിന്റെ അച്ഛന് വയസു തൊണ്ണുരിനു മേല്‍ ..വെള്ള മുണ്ടും വടീം നിര്‍ബന്ധം..വീടിനുള്ളിലായാലും ..
സുഹൃത്തിന്റെ ഭാര്യയും മകളും അമ്മയും..കുഞ്ഞമ്മയുമായി ഒരു കൂട്ട് കുടുംബം. അമ്മയ്ക്കും കുഞ്ഞമ്മക്കും എഴുപത് എണ്‍പത് പ്രായം ..
അങ്ങനെ ഇരിക്കുമ്പോള്‍ അമ്മ ദിവങ്ങതയായി. അച്ഛന് തനിയെ. ചുമ്മാ മിണ്ടീം പറഞ്ഞും ..ഇടയ്ക്കിടെ കുഞ്ഞമ്മ കഞ്ഞീം കറീം ഒക്കെ എത്തിച്ചു കൊടുക്കും..
ഒരു നാള് അച്ഛന്റെ മുറിയില്‍ നിന്നും കുഞ്ഞമ്മയുടെ ഒരലര്‍ച്ച ..".മോളെ മോളെ.".എന്ന്..സുഹ്രത്തിന്റെ ഭാര്യയെ വിളിയോട് വിളി..
"എന്നതാ കുഞ്ഞമ്മേ ..വല്ലോം കണ്ടു പേടിച്ചോ..അതോ.".വയ്യാത്ത അച്ചനെങ്ങാനും അമ്മയുടെ മാതിരി കിടന്ന കിടപ്പില്‍ ശ്വാസം വെടിഞ്ഞോ.
സുഹൃത്തിന്റെ ഭാര്യ ഓടിയെത്തി..
നോക്കുമ്പോള്‍ അച്ഛന്റെ മേശപ്പുറം ചൂണ്ടിക്കാട്ടി കുഞ്ഞമ്മ പറയുന്നു "അതെന്നാ മോളെ ആ ഇരിക്കുന്നത്? കറുത്ത് ഉണങ്ങി എന്തോ ഒരു സാധനം.."
സുഹൃത്തിന്റെ ഭാര്യയും ഒന്ന് ഞെട്ടി ..പിന്നെ പറഞ്ഞു "ഓ..അതൊരു ഏത്തപ്പഴത്തിന്റെ പഴയ തൊലിയാ.ഇന്നലെ കഴിക്കാന്‍ കൊടുത്തതാ ."
"ഞാന്‍ വിചാരിച്ചു അച്ഛന് മൂത്രം ഒഴിച്ചപ്പോള്‍" ല്ലതു" വല്ലോം ഊരി പോയതായിരിക്കുമെന്ന്."
അപ്പോള്‍ കുഞ്ഞമ്മ കണ്ടിട്ടുണ്ടോ ..ആവോ..സുഹൃത്തിന്റെ ഭാര്യയുടെ ആത്മഗതം..
2010, ജനുവരി 25, തിങ്കളാഴ്ച
വിവരാവകാശം വിവരാഭാസമാകുമ്പോള്‍
2005 ല്‍ ജനകീയ ജനാധിപത്യ ഭാരതത്തിന്റെ തൊപ്പിയിലെ സ്വര്‍ണ തൂവലായി നെയ്തു ചേര്‍ത്ത നിയമം. കേവലം പത്തു രൂപയ്ക്ക് അറിയണ്ടത് മുഴുവനും അറിയണ്ടാത്തതായി ഒന്നുമില്ല!
എത്ര എത്ര അഴിമതി കഥകള്‍ മറനീക്കി വേദിയില്‍ നിറഞ്ഞാടി
സര്കാരും ജനങ്ങളും ഇണങ്ങാത്ത കണ്ണികളായി ഒളിച്ചും കണ്ടും ഇടയാകാതെ ഇടംകോല് ഇട്ടിരുന്ന ബ്യുറോ ക്രാറ്റുകള്‍ എന്ന ഇടനില ദല്ലാളന് മാരെ അല്പമെങ്കിലും മെരുക്കാനും.. ബ്യുരോക്രസി"എന്ന മായാജാലക വാതില്‍ മലര്‍ക്കെ തുറന്നു ഉള്ളിലുള്ളതെല്ലാം വലിച്ചു വെളിയില്‍ തള്ളാനും കണ്‍കണ്ട ഔഷധം ഇതൊന്നു മാത്രം.
ഔദ്യോകിക രഹസ്യങ്ങള്‍ അല്ലാത്തതെല്ലാം വെളിപ്പെടുതിയെ തീരു. എന്നാല്‍ ഇതിനുമപ്പുറം കാര്യങ്ങള്‍ കടന്നു കയറി
ഈ നിയമം കയ്യാളി വല്ലോന്റേം നെഞ്ചത്ത് കേറാന്‍ വെറും പത്തു രൂപ മതി എന്ന് വന്നാലോ?
അവിടെയാണ് വിവരാഭാസം !
പൊതു തൊഴിലിടത്ത് പണിയെടുക്കുന്ന തൊഴിലാളി അല്ലെങ്കില്‍ ക്ലാര്‍ക്ക് അല്ലെങ്കില്‍ സുപ്രണ്ട് അതിനും മുകളിലെ ക്ലാസുകാര്‍ ഇവരൊക്കെ ചെയ്തു കൂട്ടിയ കുന്നായ്മകള്‍ ചുവപ്പന്‍ നാടയ്ക്കിടയില്‍ നിദ്രാ രാക്ഷസന് മാരായി കിടക്കുമ്പോള്‍ തട്ടി ഉണര്‍ത്താന്‍ ഈ വടി നല്ലതാകുമ്പോഴും അവന്റെ അല്ലെങ്കില്‍ അവളുടെ വിലാസം നാള്‍വഴി പുത്ര കളത്ര സംബന്ധമായതും അല്ലാത്തതും ആഹാര നീഹാര വിരേചന കാര്യങ്ങള്‍ വരെ ചോദിക്കുമ്പോള്‍ ചില ചില്ലറ വകുപ്പുകള്‍ വച്ചൊരു തള്ളലും അതിനു മുകളില്‍ അപ്പീല്‍ എന്ന അവസാന വാക്കും പൊല്ലാപ്പും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നാളിതു വരെ എത്ര ലൈംഗിക വേഴ്ചകള്‍ നടന്നു എന്ന് ഏതോ ഒരു മാന്യന് ചോദിച്ചത്രേ!
സരസ്വതി നമസ്തുഭ്യം!!
പോലീസ് ചൌക്കിയിലെ സര്‍വ്വത്ര പെണ് പോലീസിന്റെയും വിലാസം തപ്പി വേറൊരാള്..കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ അപ്പീല്‍ അധികാരി കൊടുത്തില്ലെങ്കില്‍ കൊന്നുകളയും എന്നും പറഞ്ഞു തുള്ളി ആടിയത്രേ..
അങ്ങനെ വിവാഹ ബ്യുറോ കാരന് ബ്യുറോ ക്രാറ്റിനും കിട്ടി വിലാസങ്ങള്‍.പത്തു രൂപയ്ക്ക് എത്ര വിലാസങ്ങള്‍ !
മരിച്ചവനെ കൊന്നവനാക്കുന്നു ഹിതം അവിഹിതമാക്കുന്നു അങ്ങനെ എന്തെല്ലാം ചോദ്യങ്ങള്‍.!
ആവശ്യം വേണ്ടുന്നവനപ്പുറം അനാവശ്യം ചോദിക്കാന്‍ എളുപ്പ വഴി ആകുന്നുവോ ഈ നിയമം?
അപക്വമായ തീരുമാനമായിരുന്നോ ആവോ?
ആയുധം അറിവില്ലാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നുള്ളത് ഇറാക്ക് അമേരിക്ക യുദ്ധ കാലത്ത് ഒത്തിരി ഒത്തിരി ചര്‍ച്ച ച്യ്തത് പോലെ...ഇതും അറിയാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ ഇതിനപ്പുറം കഴിഞ്ഞും പല ചോദ്യങ്ങളും ഉണ്ടാകാനിരിക്കുന്നത്തെ ഉള്ളു.
മൂപ്പെത്താതെ പറിച്ചു പോയതാണോ? എങ്ങനെ ഈ അവകാശം "മാന്യമായി" ഉപയോഗിക്കണം എന്നൊരു ബോധവല്‍ക്കരണം ആരും പറയാറില്ല.
സൂക്ഷിച്ചുപയോഗിചില്ലാത്ത പക്ഷം ശിക്ഷാവിധികള്‍ ഉണ്ടായേ തീരു
തീര്‍ച്ചയായും അപേക്ഷ അയക്കുന്നതിനു മുന്‍പ് ഒന്ന് ചിന്തിക്കാന്‍ എങ്കിലും അനാവശ്യ കാരന് കഴിയണം..
ഭസ്മാസുരന് കിട്ടിയ വരം ഇത്രയും വരില്ല!

ലേബലുകള്‍:
fiction
2010, ജനുവരി 17, ഞായറാഴ്ച
പെരുംതച്ച്ചന്‍
പെരുംതച്ച്ചന്‍ ഇവിടെ പൊന്നച്ചനാകുന്നു ...ഉളി താഴെക്കിട്ടത് അച്ഛനല്ല ..മകന്.
ഒരു പക്ഷേ കൂത്തംബലമോ ..വെള്ളം തുപ്പുന്ന പാവകളെയോ ഒക്കെ പെരുംതച്ച്ചനോളം തികവില്‍ പുനര്‍ നിര്‍മിക്കാന്‍ ത്രാണി ഉണ്ടായിരുന്നവന്..
ദൈവത്തിന്റെ വിക്രുതിയാല്‍ കരവിരുതുകള്‍ മായ്ക്കപ്പെട്ട ...ഏതോ മായയാല്‍ മറയ്ക്കപ്പെട്ട.. നാല് ആണ്മക്കളും ഒരച്ഛനും.
പഴയകാലം പുരകളുടെ മോന്തായം അടിച്ചുകൂട്ടി ..എല്ലാ വാസ്തു ഗണിതന്ഗ്ന്ങളെയും ഞെട്ടിച്ചിട്ടുള്ള തന്ത തച്ചന് ..ദാരു ശില്പന്ഗ്ന്ങളെ ജീവനുള്ളതാക്കിയിരുന്ന കൈവഴക്കം..
മക്കളും അച്ഛനുമായി അഴിയാ കുരുക്കുപോലെ ഒന്നിച്ചൊരു പടയണി..അമ്മയില്ലാ ആണ് തരികളെ ചിറകിന് കീഴില്‍ കാത്ത് വച്ചു.
കാലമേറെ പോക ..പോക മക്കള്‍ വളര്‍ന്നു..മൂത്തവന് ഇളയവന് എല്ലാം മീശ വച്ചു..മൂത്താശാരി മാരായി.കൊട്ടാരങ്ങളും കോട്ട കൊത്തളങ്ങളും അവരെ തേടിയെത്തി...
എവിടെനിന്നോ ഒരു മായാ ജാലക വാതില്‍ തുറന്നു...അതിലൂടെ വന്നത് വിഭ്രാന്തിയുടെ മാന്ത്രികന്മാര് ..
മനോ രോഗത്തിന്റെ മോഹ നിദ്രയിലായി ഒന്ന് രണ്ടു പേര് ..ശേഷിക്കുന്നവര്‍
മദ്യത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട്..അപ്പൂപ്പന് താടികളായി.പറന്നു പറന്നു നടന്നു
ആരും പണിക്കു വിളിക്കാതായി...
പാവം അച്ചന് നേരംവെളുക്കുമ്പോള്‍ തുണി സഞ്ചിയില്‍ പണിസാധനങ്ങള്‍ ഒരു കൈയില്‍ തൂക്കി..മറു കയ്യില്‍ മുഴക്കോലും
കൂനി കൂനി പതയോരങളിലൂടെ ..പണി തേടി..
നാലുമക്കളെ പോറ്റുന്ന തന്ത കോഴിയായി..
അവിടം കൊണ്ടും തീര്‍ന്നില്ല പടച്ചോന്റെ പണി..എന്നോ എങ്ങോ വച്ച് ..
ഇളയവന് എന്തിനോ എറിഞ്ഞ ഉളി ഉളുക്കി പെരും തച്ചന് കണ്ണടച്ചു.
മൂത്തവന് കണ്ടു നിന്നു ചിരിച്ചു...ചോരയുടെ നിറം മരത്തിന്റെ മഞ്ഞയാണ് എന്നവന് ഉച്ചത്തില്‍ പറഞ്ഞു..
പടയണി പിരിഞ്ഞു...

2010, ജനുവരി 9, ശനിയാഴ്ച
അമ്മത്വം" ഒരു പൊളിച്ചടുക്കല്‍
കഠിന വ്യഥയോടെ അച്ഛന്റെ, സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഒക്കെ വെറുപ്പും പുച്ഛവും ഏറ്റു മേലാസകലം അമ്പുകൊണ്ട് തളര്‍ന്ന് അമ്മയുടെ മടിയില്‍ അഭയം പ്രാപിച്ച മകന്റെ തലമുടി നാരിഴയിലൂടെ വിരലുകള്‍ ഓടിച് കണ്ണ് നീര് ചാലുകള്‍ കവിളിലൂടെ ഒഴുക്കി നിശബ്ദം കേഴുന്ന അമ്മയും...ഗര്‍ഭ പാത്രത്തില്‍ എന്നവണ്ണം അമ്മ മടിയില്‍ ചുരുണ്ട് കൂടി കിടക്കുന്ന മകനും.
അനുഗ്രഹീത നടന് മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ചേരുന്ന ഏതോ ഒരു സിനിമ ഭാഗം.
മകന്റെ ദുഃഖം ഏറ്റു വാങ്ങി തളര്‍ന്ന അമ്മയെ ഓര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ കണ്ണ് നിറയും.പുറകാലെ ഒരു ഞെട്ടലും.!
ആരുടെയോ സൌജന്ന്യത്തില്‍ ഒരു സിനിമ - കോളജില്‍ പഠിക്കുന്ന കാലമായിട്ട് കൂടി - വര്‍ഷത്തില്‍ ഒരെണ്ണം കണ്ടു വരവേ ..
അമ്മയുടെ ആക്രോശം ചെവിയില്‍ മുഴങ്ങിയതിന്റെ ഞെട്ടല്‍.
"തോന്ന്യാസം നടന്നോ..അവന്മാരൊക്കെ കശുള്ളവരാ ..ഒടുക്കം നിനക്കും തന്തേടെ ഗതി.."
(അച്ഛന് പരോപകാരത്താല്‍ മുങ്ങിയ ഒരു ടൈടാനിക് " ക്യാപ്ടന് ആയിരുന്നു!
ഇടിത്തീ എന്ന സിനിമ അല്ല കണ്ടത് എന്ന് ഉറപ്പായിരുന്നു . പിന്നെ ഈ ടയലോഗ്?
പ്രായം ഏറെ ചെല്ലുമ്പോള്‍ ആകമാനം ഒരു പുനര്‍ചിന്തനം ..
അമ്മയെ എതിര്‍ക്കുകയോ അമ്മമാരുടെ ഉഗ്ര ശാപം എല്കുകയോ അല്ല. ഇല്ല.
അമ്മത്വം ആരും പറയാത്തത് എന്തെ എന്ന് മാത്രം ഒരു ശങ്ക?
ഒരു പക്ഷെ കല്പാന്ത കാലത്തോളം അമ്മയെ ദൈവമാക്കി മനസ്സില്‍ വാഴിച്ച പഴയ ഏതെങ്കിലും മന്ത്രമാകാം..
അല്ലെങ്കില്‍ അമ്മയാണ് സത്യം അച്ഛന് വഴി മാത്രം എന്നുള്ള പഴമൊഴി ആകാം..അതുമല്ലെങ്കില്‍ വെറും ഒരു ഫാഷന്‍ ആകാം..
നാട്ടു നടപ്പിനെ എതിര്‍ത്താല്‍ ബഹിഷ്ക്രുതനാകും എന്നുള്ള പോയ് പേടി ആകാം..
എന്തായാലും അമ്മമാരുടെ അമ്മത്വം ഇല്ലായ്മെയേ കുറിച്ച് എങ്ങും അങ്ങനെ കേട്ടതായി ഈ മുട്ട വട്ടത്തിലുള്ള അറിവില്‍ പെട്ടിട്ടില്ല.
എന്നാല്‍ സ്വകാര്യ ഭാഷണങ്ങളില്‍ ഇങ്ങനൊരു ഭീഷണി ഉള്ളതായി തലയാട്ടുകള്‍ കണ്ടിട്ടുമുണ്ട്!
ആരും അറിയണ്ടാ എന്നൊരു ആത്മഗതവും.!
എന്തെ ഇങ്ങനെ എന്ന് ചോദിച്ചാല്‍..ആദ്യം പറഞ്ഞ ആ ചുരുണ്ടുകൂടലിന് ഉള്ള അടങ്ങാത്ത ആഗ്രഹം ..കുഞ്ഞായി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് എല്ലാം അമ്മ തന്നേനെ എന്നുള്ള കവി വാക്യം അത്ഭുതത്തോടെ കേട്ട് നിന്നിട്ടുണ്ട്.
സാന്ത്വനം ...ആശ്വാസം..ഒരു വിളിയില്‍ ഒരായിരം അപ്പൂപ്പന് താടി കൊണ്ടുള്ള ഉഴിച്ചില്‍..
വികൃതി മൂത്ത് ഇത്തിരി വൈകി വീട് പൂകിയാല്‍ ഒരു പക്ഷെ നാട്ടു നടപ്പിനു പറഞ്ഞു പഴകിയ അച്ഛന് എന്ന കടും വെട്ടു..കൊമ്പന് മീശ കാണാതെ ..പമ്മി പമ്മി കതകു തുറന്നു തന്ന്..വിളമ്പി വച്ചിരിക്കുന്ന ചോറും കൂട്ടാനും എടുത്ത് കഴിക്കുവോളം കൈ വളര് കാല് വളര് എന്ന് നോക്കി ഇരിക്കുന്ന അമ്മ ഇന്നുണ്ടോ? ആവോ...
ഉള്ളവര്‍ ഇനി ഈ വര്‍ണ്ണ സുരഭിയാം ഭൂമിയില്‍ പൂമ്പാറ്റകളായി ജനിക്കും.
കൈ കുറ്റപ്പാടുകള്‍ പൊറുക്കുക...തൊണ്ണൂറു കളിലും അമ്മയുടെ കൈ പിടിച്ചു സ്വാന്തനം ആകുമ്പോളും ഞാനാണ് ശരി ..ഞാന്‍ , എന്റെ, എന്നിങ്ങനെ ...അമ്പതുകാരനോട് വാതുവക്കുമ്പോള്‍..
അച്ഛനാണ് ശരി എന്നൊന്ന് പറഞ്ഞോട്ടെ...ആവശ്യങ്ങളുടെ ആവനാഴി ഒഴിയാതെ..ആവലാതികളുടെ ...പൊറുതി കേടുകളില് അമ്മയോട് ആയുധം വച്ച് കീഴടങ്ങിയ..അടങ്ങുന്ന എത്രയോ അച്ചന്മാര് ..ഈ നിമിഷവും..
(മൃഗീയതയ്ക്കും അപ്പുറം ..രാക്ഷസീയവും കഴിഞ്ഞുള്ള മനുഷ്യ ബന്ധങ്ങള്‍ ഈ പട്ടികയില്‍ വരുന്നില്ല.)

2009, ഡിസംബർ 27, ഞായറാഴ്ച
ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ!
ഈ തിരുമുറ്റത്ത് പൊങ്കാല ഇട്ടവര്‍ , അക്ഷരം എഴുതി പഠിച്ചവര്‍ , വഴിപാടുകള്‍ എത്രയോ നേര്‍ന്നവര്‍ ഇവിടം കൊണ്ട് ജീവനം കഴിച്ചവര്‍ ഒത്തിരി പേര് ...
ഇന്നിപ്പോള്‍ പുതിയ ആള് ദൈവങ്ങളെ തേടി പോകുന്നു അമ്മെ...ട്വിടര്‍ ആയും ഫേസ്ബുക്കായും മറ്റും അവതരിച്ചിരിക്കുന്ന പുത്തന്‍ ദൈവങ്ങളെ പൂജിക്കാന്‍ പഴയ ഭക്തര്‍ ഒരുപാട് പേര് ഈ തിരുമുറ്റം വിട്ട് പോയി..പോകുന്നു അമ്മെ.!
കഴിഞ്ഞ കൊല്ലത്തെ ഏതോ ഒരു സര്‍വെയില്‍ ബ്ലോഗനാര്‍ കാവില്‍ വരുമാനം കുറയുന്നു എന്ന് കണ്ടെത്തി..കലി കാല വൈഭവം.
അല്ലേലും പുതിയത് കാണുമ്പോള്‍ മനുഷ്യന് ഭ്രമം കൂടുമമ്മേ..ഹിവിടെ ജീവിച്ചു മരിക്കാനാ ഇവന്റെ ഇങ്ങിതം..മറ്റുള്ളതൊന്നും അമ്മയോളം വരുമോ?
അവിടെല്ലാം വല്യ വല്യ ആള്‍ക്കാരുടെ മായ ജാല വിദ്യകള്‍..പശുവും കിടാവും..തൊഴുത്തും..കന്നുകാലികളും എന്നൊക്കെ ആടി തകര്‍ക്കുമ്പോള്‍ ഇവിടെ ഈ മുറ്റത്ത് നില്കുന്നതാ സുഖം. ഇവിടെ തന്നെ ശാന്തി . പാമ്പും പഴയതല്ലേ നല്ലത് ഹെന്റമ്മേ?
ചന്തു ചതിചിട്ടില്ലമ്മേ ചതിച്ചിട്ടില്ല..ബ്ലോഗുകള്‍ ട്വീടുകള്‍ ആയി മാറിയപ്പോഴും ഭിത്തിയില്‍ എഴുത്തായി കഥകള്‍ മാറുമ്പോഴും ..ഇരുമ്പാണി മാറ്റി തുരുംബാണി വച്ച് വെളക്കി..അപ്പോഴും ചന്തു തോറ്റില്ല..
എത്രനാള്‍ ഇങ്ങനെ പിടിച്ചു നില്കും...അമ്മെ..വിഷയ ദാരിദ്ര്യം തോന്നിപ്പിക്കരുതെ!
അങ്ങനെ വന്നാല്‍ ഈ ചന്തു അടിയറവു പറഞ്ഞു പുത്തന്‍ ദൈവതാന്മാരെ തേടി പോകാതെ വയ്യമ്മേ!

2009, ഡിസംബർ 20, ഞായറാഴ്ച
ഒരു സ്കൂട്ടര്‍ യാത്ര
ഇത് പോലെ ഒരു ക്രിസ്തുമസ് കാലം.
റിട്ടയര്‍ ചെയ്ത അധ്യാപക ദമ്പതികള്‍ ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി.അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...
പഴയ ബജാജ് ചേതക്കില്‍ ഭാര്യയെ ഇരുത്തി ആങ്ങളയെ കാണാന്‍ .
അളിയനുമായി ഇത്തിരി വീത പ്രശന്മൊക്കെ പറഞ്ഞു..രണ്ടു പട്ടാളം അകത്തും ആക്കി.
ഉച്ച ഊണ് കഴിഞ്ഞ് വെയില് താണു നിന്നപ്പോള്‍ തിരികെ യാത്ര.
വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന് സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ചവിട്ടി തിരിച്ചു വിട്ടു ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..
ചെന്ന് നോക്കിയതും ഒരു തടി മാടന് "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ"
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ച ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന് !
അങ്ങനെ ഒരു ക്രിസ്മസ്... (ആശംസകളോടെ !).
2009, ഡിസംബർ 5, ശനിയാഴ്ച
ഹെപ്പ ടയിറ്റിസ് ഇ !
ഓര്‍ത്താല്‍ കുചേല വൃത്തവും കരയും..
ഒരു പാവം സ്വയം കൃത അനര്‍ധം കൊണ്ട് ഡോക്ടറെ കാണാന്‍ പോയ കഥ.
കയ്യില്‍ ഒരു പ്ലാസ്റിക് സഞ്ചി..അയ്യപ്പാസ് എന്ന് ഏകദേശം വായിച്ചെടുക്കാം..അതില്‍ നിറയെ തുണി സാമാനങ്ങള്‍..
പേസ്റ്റ് ബ്രഷ്...
ഉടുമുണ്ടിന്റെ കോന്തലക്കല് ഒരു കെട്ട്, ഇത്തിരി പണവും തീപ്പെട്ടിയും..ആരും അറിയാതെ ഒളിപ്പിചിടം!
സിഗരറ്റിനു സ്കോപ്പില്ല..കാരണം ഡോക്ടര്‍ അമ്പേ പുഹ വലി വിരുദ്ധന്‍..
കൂടെ മറ്റൊരു കുബെരനും...കൂട്ട് കാരന്റെ സ്ഥാവര ജങ്ങമങ്ങള്‍ സൂക്ഷിക്കാനും വേണ്ട ഡയലോഗുകള്‍ പ്രോമ്പ്റ്റ് ചെയ്യാനും..കയ്യിലെ കൂടില്‍ ഒരു പായ്ക്കറ്റ് വില്സും അര ലിറ്റര്‍ മറ്റവനും! ഇതാകുംബം കണ്സല്ട്ടിംഗ് മുറിയുടെ പുറത്തു നില്കാം..
ഇനി കഥയിലെ കാര്യം..
കൂട്ടുകാര്‍ അസാരം പാനീയ ചികിത്സയുടെ അസ്കിത ഉള്ളവര്‍..എങ്ങനായാലും ഉറങ്ങുന്നതിനു മുന്‍പ് ഒരു ഫുള്ളിനെ പപ്പും പൂടയും പറിച്ച നിലയില്‍ അകത്താക്കും..
ഒരുത്തന് നിരന്തരം വിദേശ യാത്ര ഉള്ളവന്..മറ്റവന് വീട്ടില്‍ നിന്നും പുറപ്പെടാ ശാന്തിയും..
തമ്മില്‍ കണ്ടു മുട്ടിയാല്‍ ജഹ പൊഹ"
അങ്ങനെ ഇരിക്കെ യാത്രക്കാരന് ആഫ്രിക്ക ഒക്കെ കറങ്ങി വന്നു..
ഒരു മാതിരി മഞ്ഞ നിറം ആകെ ..ശ്രീ നാരായണ ജയന്തി പോലെ..ഒരു വയ്യായ്ക..ഉടന്‍ ചങ്ങാതിയെ വരുത്തി..
ഇന്റര്‍ നെറ്റില്‍ ലക്ഷണ ശാസ്ത്രം ഇട്ടു നോക്കി..ഭീകരന് എ മുതല്‍ സെഡ് വരെ കുടുംബ ശേഷിയുള്ള ഹെപ്പ ടയിറ്റിസ് ..
ഒന്ന് നിനച്ചാല്‍ ഇനി എത്ര നാള്..എ ആണോ അതോ ബി ആണോ ..അതിനു ഡോക്ടര്‍ ശരണം..
ടെന്‍ഷന്‍ ...നിമിഷങ്ങള്‍ ..മരണത്തെ മുന്നില്‍ കാണാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു പൈന്ടു കൂടി വാങ്ങി..
അതിന്റെ മുക്കാലും രണ്ടു പേരും കൂടി ഒട്ടും താമസമില്ലാതെ വലിച്ചു"
കൂടും കുടുക്കയും എടുത്തു..നിറ കണ്ണുകളോടെ അമ്മയോട് യാത്ര.അമ്മ അറിയണ്ടാ...ഇനി കണ്ടാലായി..
നേരെ അടുത്തുള്ള ആശുപത്രിയില്‍ ...ഓ പി ടിക്കറ്റെടുക്കാന്‍ ചങ്ങാതി ഓടി..ക്യുവില്‍ നില്കുമ്പോള് ഒന്ന് രണ്ട് സദാചാര ശീലര്‍ ഉറ്റു നോക്കി..എന്താ രാവിലെ ഈ മദ്യ സുഗന്ധം.കണ്ടാല്‍ കൊള്ളാവുന്ന ചെറുപ്പക്കാര്‍..
ഏതായാലും ഇവമ്മാര് രോഗ വിവരം അറിയരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചു..അല്ലെങ്കില്‍ അടുത്ത പരിപാടി ക്യുവില്‍ നിന്നും മാറി നിന്ന് ഞങ്ങളെ ഈഞ്ഞാണിക്കുക ആയിരിക്കും..കുറെ മാന്ന്യന്മാര്..
ഓ പി ടിക്കറ്റെടുത്ത് ഒരിടത്ത് മാറി ഇരിപ്പായി..ഇനി അകത്തൂന്ന് വിളി വരണം..
അങ്ങനെ ഒരു നീര്‍കോലി നേഴ്സ് പേര് വിളിച്ചു..സമാന കൂടുകള്‍ വെളിയില്‍ വച്ച് നഗ്ന പാദരായി അകത്തു വന്നു..
കണ്ട പാടെ ഡോക്ടര്‍ കുറിപ്പെഴുതി..ഇത് ബി സി എന്നൊന്നും അറിയില്ല..നല്ല മണമാണ് ..അത് കൊണ്ട് സംഗതി ഹെപ്പടയ്ടിസ് തന്നെ..
ഇരുവരും കണ്ണോടു കണ്ണ് നോക്കി..ഡോക്ടറും..ഇതിനു ചികിത്സിക്കാനുള്ള കിറ്റ് " ഇവിടെ കാണില്ല..ഇവിടെ വല്ല ചൊറിയോ ചെരന്ഗോ വല്ലതും മാറ്റാനുള്ള മരുന്നേ കാണൂ..
ഇതി കര്‍ത്തവ്യ മൂഡന്" മാരായി രണ്ടു പേരും പുറത്തു വന്നു..
കൂടും സാമാനങ്ങളും എടുത്തു..ദുഖഭാരത്തോടെ ...വിട പറയാന്‍ മാത്രം..
നേരെ വീട്ടിലേയ്ക്ക് ..അമ്മ അറിയാഞ്ഞതും നന്നായി..
സഞ്ചിയിലെ മറ്റവനെ എടുത്തു..മൂകം..ഇനി?
ഒന്ന് രണ്ടുകൂടി പോയി.."നാളെ രാവിലെ വെല്ലൂര്‍ക്ക് പോകാം.." സുഹ്രത്ത് തീര്‍പുണ്ടാക്കി..
അങ്ങനെ താല്കാലിക വിട.
വെല്ലൂര്നിന്നും ഒന്ന് രണ്ടു നാള് കഴിഞ്ഞ് വിളി വന്നു..'ഇത് വെറും ഈയാ ..വല്ലോം തിന്നാ മതി ഇതിന്റെ വൈറസ് താനേ ഒഴിഞ്ഞു പൊയ്കോളും.." സുഹൃത്തിന്റെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ..."അതിനു പകരം മറ്റേ ഡോകടര്‍ പറഞ്ഞ എയോ, ബിയോ സിയോ അല്ല അതും കഴിഞ്ഞ് ഈ കമ്പനി വികസിച്ചതൊന്നും അയാള്‍ അറിഞ്ഞുകാണില്ല..പാവം" "വെള്ളത്തില്‍ കൂടി പകര്‍ന്നതാ "...
"ഈശ്വരാ അപ്പം ഇനി വെള്ളമടി പറ്റില്ലേ" ചങ്ങാതിയുടെ തൊണ്ട വരണ്ട ചോദ്യത്തിന് ഉടന്‍ സുഹൃത്തിന്റെ മറുമൊഴി..
"ഓ..അതിനൊന്നും കുഴപ്പമില്ല ...തെളപ്പിച്ച വെള്ളം ഒഴിച്ചാല്‍ മതി.."
ഫോണ്‍ വെക്കുന്നതിനു മുന്‍പ് എന്ന് വരും എന്ന് ചോദിക്കാന്‍ മറന്ന വെഷമത്തില് ചങ്ങാതി ....നാളുകള്‍ എണ്ണി...എണ്ണി..

2009, നവംബർ 22, ഞായറാഴ്ച
അമ്മാവന്
അമ്മയുടെ അരുമ ആങ്ങള ഒരു കുലയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വെള്ളക്ക...അല്ലെങ്കില്‍ കരിക്ക് പരുവം.
ചെറുതിലെ ആരുമറിയാതെ കുല വിട്ട് താഴെ ചാടി മറു വഴിയെ വള്ളി നിക്കറും വെള്ളി തുട്ടുമായി സംസ്ഥാനം കടന്നു.
എല്ലാവരും കരഞ്ഞു..അമ്മയും അച്ഛനും അല്പ സ്വല്പം നേര്‍ച്ച ഒക്കെ നേര്‍ന്നു..ഒന്ന് രണ്ടു മണ്ഡലകാലം നാല്പത്തൊന്നു നോയമ്പും നോക്കി മലയും ചവിട്ടി..പക്ഷെ മകനെ പറ്റി നമ ശിവാ ..വിവരം ഒന്നുമില്ല.
നാളേറെ പോയ വാറെ അഞ്ചില്‍ നാലേ ഉണ്ടായുള്ളൂ എന്നൊരു തീര്പില് അച്ഛനമ്മമാര്‍ ആശ്വാസം കണ്ടെത്തി.
അങ്ങനെ ഇരിക്കെ ഒരു അനന്തിരവന്റെ ഫോണില്‍ ശുദ്ധ തമിഴ് ഭാഷയില്‍ "ഇത് നാന്താന് ..ഉങ്കളുക്കു മാമന്..ഇങ്കെ കൊടംബാക്കത്തിലെ ഇരുന്ത് ...പേശരുത് .." അനന്തിരവന് ഞെട്ടി അമ്മയുടെ അടുത്തേയ്ക്ക് ശീഖ്രം ഫോണുമായി ...
അമ്മയും ആങ്ങളയും നെഞ്ചോട് നെഞ്ച്..അമ്മയ്ക്ക് ഇത്രയും തമിഴ് വശമോ..അച്ഛനും അന്തം വിട്ട്..അങ്ങനെ ഒരേ നില..
"നമ്മുടെ ഗോപിയാ അവന് ഇങ്ങോട്ട് വരുവാന്നു ..ദൈവമേ എന്റെ കുഞ്ഞിനെ ഈ വയസൂകാലത്ത എങ്കിലും തിരിച്ചു കിട്ടിയല്ലോ."
"ഇനി എന്നാത്തിനാ വയസ്സ് കാലത്ത് ഇവിടുള്ളതും പോരാന്ജ് അവനും ബെഡ് പാന്‍ വാങ്ങാനോ?"
അച്ഛന് ചൊറിഞ്ഞു.."എന്നാ ഇങ്ങോട്ട്" ചില കലാശങ്ങലോടെ അച്ഛന്റെ നടനം..
അല്ലേലും സഹോദര സ്നേഹം പോയിട്ട് സ്വന്തം മക്കളെ പോലും നിങ്ങള്‍ക്ക് സ്നേഹമില്ലല്ലോ.." അമ്മ ജ്വലിച്ചു..
"അയ്യോ..വരുമ്പോള്‍ ഒരു ചാക്ക് സ്നേഹം കൂടി കൊണ്ട് വരാന്‍ അവനോടു പറ...കാണാന്‍ കൊതിയാ.." അച്ഛനും വിടാന്‍ ഭാവമില്ല.
അങ്ങനെ നമ്പര്‍ ട്വന്‍ടി മദ്രാസ് മെയിലില്‍ അമ്മാവന് വന്നു..
കൈയില്‍ വി ഐ പി യുടെ ഒരു മിലിട്ടറി തുണി പുതച്ച പെട്ടി..കറുത്ത പാന്റും റോസ് കളറിലുള്ള ഉടുപ്പും ..കോളറിനു ഉള്ളിലേക്ക് മടക്കി വച്ച ഒരു കളം കളം കൈലേസ്..സ്റ്റീല്‍ വള ഒരെണ്ണം കണം കയ്യില്‍..കഴുത്തില്‍ ഒരു രുദ്രാക്ഷ മാല..
സ്വര്‍ണ വര്‍ണത്തില്‍ ചെയിന്‍ ഉള്ള ഒരു കരന്ടകം വാച്ച് കൈയില്‍ കെട്ടി കൂടെ കൂടെ സമയം നോക്കുന്നുമുണ്ട്..
കാലില്‍ അറ്റം കൂര്‍ത്ത ഒരു തോല് ചെരിപ്പ് ..
അരയിലെ ബെല്‍റ്റില്‍ അമ്മുനിഷന്‍ ബോക്സ് പോലെ ഒരു വലിയ മൊബൈല്‍ ഫോണ്‍..
മീശ രണ്ടറ്റവും എം എന്‍ നമ്പ്യാര്‍ സ്റ്റയില്...വെള്ളിയില്‍ തീര്‍ത്ത ഒരു പല്ല് ചിരിക്കുമ്പോള്‍ അങ്ങ് ദൂരെ കാണാം..
"എന്നാമ്മാ തെരിയുമാ..യാത്ര രോംബം കഷ്ടം..റിസര്‍വേഷന്‍ കിടയാത്" അമ്മയ്ക്ക് വിശ്വാസം വരുന്നില്ല..
ഏറ്റവും ഇളയവന് ഗോപി തന്നെയോ ഇത്..ഹിന്ദി പിച്ചരിലെ പോലെ പകുതി പാട്ട് പാടിയോ, ലോക്കറ്റിന്റെ ഒരു പാതി നോക്കിയോ ഒന്നും തിരിച്ചറിയാന്‍ ഒരു ക്ലൂവും ഇല്ല...ചെവിയുടെ പുറകില്‍ പണ്ട് തെങ്ങാപൂളിനു വഴക്കുണ്ടായപ്പം മൂത്തവന് കടിച്ച പാട് ഇന്നും കാണാം..ഇത് ഗോപി തന്നെ ..അച്ഛന്റെ അതെ ചിരിയാ ഇവനെന്നു അമ്മ പറയുമായിരുന്നു.
"കേറി വാ മോനെ.."അമ്മ.
എണ്‍പത് കാരി എഴുപതു കാരനെ ഇപ്പോള്‍ എടുത്ത് എളിയേല്‍ വക്കുമല്ലോ.." അച്ഛന്റെ ആത്മഗതം!
അമ്മാവന് തിണ്ണയിലെ കസേരയില്‍ ഉപവിഷട്നായി..അച്ഛനും അടുത്തുണ്ട്..ചിതല് പിടിച്ച ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള അളിയനെ സാകൂതം നോക്കി അച്ഛന് എന്തൊക്കെയോ ചിന്തയില്‍..
"നീ കുളിച്ചിട്ടു വാ ഇടടലീം സാമ്പാറും കഴിക്കാം.."അമ്മ
"അക്കാ ..മൂന്നിന് നാല് നേരം ഇത് തന്നെയായിരുന്നു കഴിഞ്ഞ കാലം മൊത്തം കഴിച്ചത്.."
"അവിടെന്നാ ഹോട്ടലായിരുന്നോ?" അച്ഛന്
സ്വന്തമല്ലായിരുന്നു ഒരു മാമിയാരുടെ മാനേജര്‍..അവര്‍ക്ക് മട്രാസ് നിറയെ ഹോട്ടല്‍സ് " അമ്മാവന്
'ഓഹോ.ഇപ്പം കടിച്ചതും പിടിച്ചതും പോയി അല്ലിയോ" അച്ഛന് മുന്‍പേ എല്ലാം അറിഞ്ഞവനെ പോലെ..
"അങ്കെ എനക്ക് രണ്ടു സംബന്ധം..ഏതാവത് പഴയ പൊണ്ടാട്ടി ഒരു തെലുങ്കനുമായി ഒളിച്ചോടി..അതിലെ കുഴന്തൈകള്‍ ഇല്ല.."
"ഭാഗ്യം" അച്ഛന്.
രണ്ടാമത്തേത് വന്ത് ഇന്ത മാമിയാര് ..അതില്‍ രണ്ടു ആണ് മക്കള്‍...ഒരുവന് മാത്രം എനക്ക് സ്വന്തം..."
മറ്റവന് തള്ള പറയുമ്പോലെ..പോക പോക എന്റെ തടീം ചാറും എല്ലാം ഊറ്റി ..എനിക്ക് വയ്യാതായി ..
ഉണ്ടായിരുന്ന പണം മുടക്കി ചായക്കട ഒന്ന് നന്നാക്കി..മൂത്തവന് എന്നെ നോക്കുമായിരുന്നു
പക്ഷെ.." അമ്മാവന് കൈലേസെടുത്ത് കണ്ണ് തുടച്ചു ..കണ്ണീര് ധാരയായി..
"അവന് കഴിഞ ആഴ്ച ഒരു ആക്സിടന്റില്‍ മരിച്ചു പോയി.."
മുറ്റം നിറയെ അമ്മാവനെ കാണാന്‍ വന്നവര്‍ ..എല്ലാവരും ഒരു സിരിയല്‍ കാണുന്ന മാതിരി ഈ കഥയും കേട്ട്..
പതാലിലെ പങ്കജാക്ഷി ഇച്ചേയി വല്യ വായില്‍ അങ്ങ് കരഞ്ഞു .."അല്ലേലും ഈ അമ്മ ഏത് സിര്യല്‍ കണ്ടാലും ഇരുന്നങ്ങു മോങ്ങിക്കോളും" കൂടെ വന്ന മകളുടെ സപ്പോര്‍ട്ട്!
"അപ്പം ഇവിടെ ഒക്കെ അങ്ങ് കൂടാം ഇല്ലിയോ" രായപ്പന് ചേട്ടന്
"താന്‍ ഇവിടെ വല്ലോം അന്വേഷിച്ചു വച്ചിട്ടുണ്ടോ.."അച്ഛന് രായപ്പന് ചേട്ടനോട് കാറി..
"അല്ലേലും ഈ അളിയന് തമാശക്കാരനാ എന്ന് കാണുമ്പോഴേ അറിയാം.." അമ്മാവന് സ്വയം ജാമ്യം എടുത്തു.
"ഓ ഇത് കൊറേ മുടിഞ്ഞ തമാശാ " അമ്മയ്ക്ക് പൊറുതി മുട്ടി.
"കൊടുത്തത് കൊടുത്താല്‍ കൊടുപ്പവന്‍ പോകും...ഇന്ത ഉലകത്തിലെ അത് സത്യം" അമ്മാവന് ആര്‍കും അറിയാത്ത ഒരു തമിഴ് പാട്ടും പാടി പെട്ടി സൈഡില്‍ ഒതുക്കി അകത്തെ മുറിയിലേക്ക് മെല്ലെ നടന്നു..
അച്ഛന് താടിക്ക് കൈയും കൊടുത്ത്...എന്തോ ദുരന്തം കണ്ട മാതിരി...

2009, നവംബർ 1, ഞായറാഴ്ച
ഓപ്പ
കേരളം പോലെ ഒരു വശം അല്പസ്വല്പം നേരെ എന്നാല്‍ മുന്‍ വശം ആകെ കയറി ഇറങ്ങി..ഉണ്ണി കുട വയറിന് നടുവില്‍ ഉണ്ണി അപ്പത്തോളം ഒരു പുക്കിള്‍..
നെഞ്ചില്‍ ആകെ നാലേ നാല് രോമം ..മാറ് മറയ്ക്കാന്‍ മാത്രം ഉള്ള മാറും!
കൈയില്‍ സദാ ഒരു വടി ഒരു കുട.. കുടയുടെ നിറം വെള്ള ..ഫോറിന് ഒന്നുമല്ല കാലപഴക്കത്താല്‍ കറുപ്പും വെളുപ്പാകും എന്നുള്ള സാമാന്യ തത്വം.കുടയ്ക്കും ബാധകം.
വെള്ള മുണ്ടും വെള്ള മേല്‍മുണ്ടും..കൈ കാലുകളില്‍ ആകെ ഭസ്മം വാരി പൂശി..മെതി അടിയും ഇട്ടു ഓപ്പ വരുന്നത് കാണാന്‍ എന്താ ഒരു കേരളത്വം..
ഏഴു വെളുപ്പിനും മുന്‍പ് എഴുന്നേല്ക്കും..വിഷ്ണു സഹസ്ര നാമം ആരോഹണത്തില്‍ ചൊല്ലി..കഴുവേറീടെ മോളെ..എന്നുള്ള അവരോഹണത്തില് അവസാനിക്കുമ്പോള്‍ സ്വന്തം ഭാര്യ എന്നത്തേയും പോലെ എഴുന്നെല്കും..അപ്പോള്‍ കാക്കകള്‍ ഉണര്‍ന്നു വരുന്നതെ ഉള്ളൂ...വിളിയുടെ നാനാര്‍ഥങ്ങള്‍ പുള്ളിക്കാരിക്കറിയാം..എഴുന്നേറ്റ് ഇല്ലെന്കിലുള്ള അനര്ധങ്ങളും ...
കാലത്ത് രണ്ടു കോപ്പ കട്ടന്‍കാപ്പി ഒപ്പയ്ക്ക് മസ്റ്റ് ..കൂട്ടത്തില്‍ ചെറു കടി ആയി ചക്കക്കുരു ചുട്ടതും..
അര നൂറ്റാണ്ടത്ത്തെ ചര്യ ..അത് കൊണ്ട് തന്നെ ഓപ്പ വീട് വിട്ട് എങ്ങോട്ടും ഇല്ല. അഥവാ പോയാലും ചക്കക്കുരു ടു ചക്കക്കുരു ഒണ്‍ലി.
ഇനി കാപ്പിയും കടിയും കഴിഞ്ഞാല്‍ വീണ്ടും സഹസ്രനാമാം ഉച്ച സ്ഥായിയില്‍..ഏകദേശം ഒമ്പത് മണീടെ ബസു പോകും വരെ ..ഇനി ബസു വന്നില്ലെങ്കിലും ഓപ്പയ്ക്ക് സമയം കിറു കൃത്യം..തേങ്ങാ പാലോഴിച്ച പുന്നെല്ലിന്‍ കഞ്ഞി..ഒരു പാത്രം മുന്പില് ...ഒന്‍പത് അഞ്ചിന് മുന്‍പ് എത്തണം...ഇല്ലാച്ചാല് വിളി ഇത്തിരി ഗ്രേഡ് കൂട്ടി "തന്തേല കഴുവേരിടെ മോളെ" എന്നാക്കും ...
എങ്ങനായാലും ഒരു നൂറ്റൊന്നാവര്‍ത്തി ഈ വിളി കേള്‍ക്കാതെ ഇച്ചേയി രാത്രി കിടക്ക പൂകാറില്ല!
ഒരു പരാതിയും അവര്‍ ഒട്ടു പറയാറുമില്ല. പിറ്റെന്നതെക്കുള്ള ചക്ക കുരു ചെരണ്ടി ..കാപ്പി പൊടിയും ..വെള്ളവുമെല്ലാം സുരക്ഷിതമാക്കി വക്കും.
ഉച്ച ഊണിനു ഓപ്പയ്ക്ക് അത്ര വലുതായൊന്നും വേണ്ട പരിപ്പും പപ്പടവും നിര്‍ബന്ധം.
ഇത്തിരി കൊണ്ടാട്ടവും ശകലം അവിയലും കൂടി ആയാല്‍ തല ഉയര്‍ത്തി "എടിയെ" എന്നൊന്ന് വിളിച്ച്ചാലായി ...മറ്റൊന്നിനുമല്ല കരിങ്ങാലി ഇട്ടു തെളപ്പിച്ച വെള്ളതത്തിനാ..
ഊണ് കഴിഞ്ഞ പത്തായത്തിന്റെ പുറം ഒന്ന് തുടച്ചു മിനുക്കി കേറി കിടന്ന് ഒറ്റ കൂര്കം ...
ഉണര്‍ന്നു കാല് നിലത്തു വയ്ക്കും മുന്‍പേ കട്ടന്‍ റടി..
പിന്നെ മെതി അടിയില്‍ കേറി വഴി വക്കില്‍ നിന്ന് കരയോഗം..
ഒട്ടും വൈകാതെ തരിച്ചു കിണറ്റിന് കരയിലേക്ക്
അവിടെ എണ്ണയും ഇന്ച്ചയും കുട്ടകത്തില്‍ വെള്ളവും എപ്പോഴേ തയാര്‍!
കോണകം അഴിച്ചെടുത്ത് ഒന്നുലച്ചു പിഴിഞ്ഞ് ..കുടഞ്ഞു നിവര്‍ത്തി കിണറ്റിന് കരയിലെ അയയില്‍ തൂക്കി
രണ്ടു കോപ്പ വെള്ളം തലയില്‍ കൂടി അങ്ങോട്ടോഴിക്കുമ്പോള്‍ അര്‍ജുന പത്തും ജപിക്കുന്നത് കേള്‍ക്കാം..
കുളി കഴിഞ്ഞു തിണ്ണ എത്തുമ്പോള്‍ കുടുക്കയില്‍ ഭസ്മം തനിയെ അഭിഷേകം.
ശിവനും തോല്കും!
തിണ്ണയില്‍ നിന്നും നില വിളക്ക് വരെ..ജപം.തിരികെ തിണ്ണ ..
അപ്പോള്‍ സന്ധ്യ..കഞ്ഞീം ചേന അസ്ത്രോം നിലവിളക്കിന് വെട്ടത്തില്‍ അമ്രുതെത്ത് ..കിണ്ടീല് വെള്ളം ഒരു വാ ഉഴിന്ജ്
തോര്‍ത്ത് എടുത്ത് മുഖം തുടച്ച് ..മെതി അടി ഇട്ടു മുറ്റത്തിന്റെ കൊണിലോട്ടു നിന്ന് സ്വല്പം മൂത്രം മുത്തി തിരികെ വന്നു മെതി അടി ഊരി തിണ്ണയുടെ കോണില്‍ വച്ച്..
പത്തായം ഒന്നൂടെ തുടച്ച് നാരായണാ എന്നുള്ള നാമത്ത്തോടെ വീണ്ടും ഒരു ശീല് കൂര്കം ...
ഇച്ചേയി കതകുകള്‍ അടച്ച് ചക്ക കുരുവുമായി വിളക്കിന് മുന്പില് കാലും നീട്ടി...കൂര്‍ക്കത്തിന്റെ താളത്തില്‍ ലയിച്ച്....
.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)