Saturday, March 28, 2009

ഐസ് ബേബി

ഒരു ഇംഗ്ലീഷ് സിനിമ പേരോ , പാട്ടോ ഒന്നുമല്ല..

വയറു പെഴയ്കാന്‍ ബേബിയും..വയറു നിറച്ച് ഐസ് സ്റ്റിക് തിന്നാന്‍ ഞങ്ങള്‍ പള്ളികൂടം പിള്ളാരും തമ്മിലുള്ള കൂട്ടായ്മയുടെ കഥ.

രണ്ടാം പിരിഡ് കഴിഞ്ഞു പൊട്ട ചെന്ങലയില്‍ രാമന്‍ പിള്ള ചേട്ടന്റെ ഭൂമി കുലുക്കുന്ന അടിയും....മൂത്രം മുട്ടി ഞങ്ങളുടെ പുറത്തേയ്ക്കുള്ള ഓട്ടവും..ലാത്തി ചാര്‍ജ് ...അല്ലെങ്കില്‍ സിനിമ ടാകീസ്‌ വാതിലുകള്‍ തുറക്കുമ്പോള്‍ ടികെറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടം..ഒക്കെയുമായി സമം.


പകുതി നിക്കരിലും പകുതി പുറത്തും ഒകെയായി "ശീ " കഴിഞ് നേരെ ഒരോട്ടം..ലക്ഷ്യം ഒളിമ്പിക്സിലും വലിയ ഫസ്റ്റ്....രാഗി മുറിച്ച കൂന്താലി കഷണത്തില്‍ ഇരിമ്പു തണ്ട് കൊണ്ട് ..സോപാനം പാടുന്ന ശ്രദ്ധയോടെ ബേബിയുടെ നിര്‍ത്താത്ത സാധകം...സ്കൂളിനു വെളിയില്‍ മാന്ച്ചുവട്ടില്‍...

ഇനിയും പഴക്കം കൂടാനില്ലാത്ത ഹെര്കുലിസ് സൈക്കിളില്‍ വച്ചു കെട്ടിയ നീല നിറമുള്ള ഐസ് പെട്ടി." ഗോഡ് ഇസ് ലോവ് " എന്നെഴുതി ...മാതാവിന്റെ ഫോടോ ഒട്ടിച്ച്.. സ്കൂള്‍ മതിലില്‍ കൊള്ളിച്ച്..

ജ്വരം ബാധിച്ചവന്റെ തുള്ളല്‍ പോലെ ഇരുമ്പില്‍ ഇരുമ്പ് കൊണ്ടുള്ള ബേബിയുടെ മേളം!

ഒരുകാല്‍ പെടലില്‍ ഊന്നി മറുകാല്‍ പെട്ടിയില്‍ ചായ്ച്ച് ..പഴുതാര മീശ വായറ്റം കവിഞ്ഞു ..കൃതാവില്‍ ഒരു വീതുളി പിടിപ്പിച്ച്.. ഉന്തിയ പല്ലിനിടയില്‍ കെട്ട് നൂലും കഴിഞ്ഞ ബീഡി ഒരെണ്ണം കടിച്ചുപിടിച്ച്..

അമ്പേ ഗ്ലോബ് പോലുള്ള തലയില്‍ ഒരു ടര്കി ടവല്‍ ചെവികളുടെ പുറകിലൂടെ തിരുകി..

സര്‍വ യുദ്ധങ്ങളും ജയിച്ചവന്റെ നിലപാടോടെ ബേബി!

ഐസ് സ്റ്റിക് ...പല നിറം..മുന്തിരി ഒളിച്ചു വച്ച പിങ്ക്..നൂലപ്പം പാകിയ വെള്ള..മാങ്ങ തൊലി ചേര്‍ത്ത മഞ്ഞ..
ആര്‍കും തുറന്നെടുക്കാം..പതിനന്ച്ചും..ഇരുപത്തന്ച്ചും പൈസ.

ഈറ്റ പൊളി കുത്തി കോര്‍ത്ത ..ആവി പറക്കുന്ന ഐസ് സ്റ്റിക് നേടി ഓരോരുത്തര്‍ മാറുമ്പോള്‍..അടുത്ത ഊഴക്കാരന്‍ ചാടി വീഴും..പക്ഷെ പൈസ ആദ്യം വക്കണം..
കളം കളം കൈലിയുടെ പകുതി പൊക്കിയ കോണിലൂടെ പുറത്തു തൂങ്ങി നില്‍കുന്ന വരയന്‍ നിക്കറിന്റെ പോകറ്റ് നിറ വയറുകാരി പശുവിനെ ഓര്‍മിപിക്കും.!! അതിലേക്കു പൈസ വീഴുമ്പോള്‍ കില് കിലും എന്നുള്ള താളം പാതാളത്തില്‍ നിന്നു വരും പോലെ.

ഇടക്കിടെ രോമം നിറഞ്ഞ ചന്തി നിക്കറിനിടയിലൂടെ ചൊറിയാന്‍ മാത്രം ബേബി സാധകം നിര്‍ത്തുമ്പോള്‍ ..ഞങ്ങള്‍കും കിട്ടും ഇരുംബ് കംബ് കൊട്ടി പാടി സേവക്കായി..

അങ്ങനെ പോകവേ മുന്നാം പിരിടും തുടങ്ങി സാറും വന്നു കഴിഞ്ഞു . ഊര്‍ജ തന്ത്രം ഉത്തോലകം പാഠം . ഒരിക്കലും അറിയാത്ത ഒരു പാഠം കൂടി അവിടെ തകര്‍കുമ്പോള്‍..കൈ വഴി ഒലിച്ചിറങ്ങുന്ന ഐസ് തുള്ളികള്‍ നക്കി
ഞങ്ങള്‍ തിരികെ പരക്കം പായുമ്പോള്‍..
മതിലില്‍ ചാരിയ സൈകില്‍ മെല്ലെ ഉന്തി സാധകം ഉറക്കെയാക്കി ബീഡി ചവച്ചു തുപ്പി ... ബേബിയും അടുത്ത ക്ലാസ്സിലേക്ക്.

7 comments:

Vijayan said...

Nice baby nice

ശിവ said...

I scream ice cream....

...പകല്‍കിനാവന്‍...daYdreamEr... said...

ഇപ്പോഴും ഇങ്ങനെയുള്ള ഈ നനുത്ത ഓര്‍മ്മകള്‍ തന്നെ നമ്മുടെ പാതി ജീവന്‍ ....!

ullas said...

the ubiquitous ice cream vendor .

smitha adharsh said...

എനിക്കാ ഭാഗ്യം കിട്ടിയിട്ടേ ഇല്ല.കോണ്‍വെന്റ് സ്കൂളില്‍ നമ്മുടെ കന്യാസ്ത്രീകള്‍ക്ക് ഈ ഐസ് പെട്ടിക്കാരനെ കണ്ണെടുത്താല്‍ കണ്ടൂടാ..
വീട്ടില്,അച്ഛമ്മ അച്ഛാച്ച അറിയാതെ വാങ്ങിതരുമായിരുന്നു.
ഓര്‍ത്തു പോയി അതെല്ലാം.

ബോണ്‍സ് said...

എനിക്കും ഒന്ന് കഴിക്കാന്‍ തോന്നുന്നു. നൂലപ്പം പാകിയ വെള്ള!!

Sijith said...

nice one..
All of us still remember the maniyadi of Ice babychayan...